താനൂര്‍ : ബാബരി മസ്ജിദ് തകര്‍ത്ത കാലത്ത് തുടങ്ങിയ ആര്‍എസ്എസ് പേടിയിലാണ് മുസ്ലിം ലീഗെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ബിജെപിക്കെതിരായി സംസാരിക്കാന്‍ പോലും മുസ്ലിം ലീഗിന്നും കോണ്‍ഗ്രസിനും കഴിയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊന്മുണ്ടം പഞ്ചായത്തിലെ ചോലപ്പുറത്ത് നടന്ന സ്‌നേഹ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കാതിരിക്കാനാവില്ല എന്നാണ് കോണ്‍ഗ്രസ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പിന്നെ എങ്ങനെയാണ് ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാവുകയെന്ന് മന്ത്രി ചോദിച്ചു. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള അവസരം കോണ്‍ഗ്രസ് നഷ്ടപ്പെടുത്തുകയാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്ന വാദങ്ങളെ തിരുത്താന്‍ മുസ്ലിം ലീഗും തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മൊയ്തീന്‍കുട്ടി അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റിയംഗം എം അനില്‍കുമാര്‍, കെ കെ വേലായുധന്‍, ഒ അലവി എന്നിവര്‍ സംസാരിച്ചു. റഫീഖ് സ്വാഗതവും ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
മണ്ടകത്തിന്‍പറമ്പ് തിരുത്തുമ്മലിന്‍ നടന്ന സ്‌നേഹ സംഗമത്തില്‍ അബ്ദുസലാം ചക്കാലക്കല്‍ അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി വി വിശാഖ് സംസാരിച്ചു. കെ സെയ്തലവി സ്വാഗതം പറഞ്ഞു.
ആലുംകുണ്ട് നടന്ന സ്‌നേഹ സംഗമത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. പി സിറാജ് സംസാരിച്ചു സജീബ് സ്വാഗതം പറഞ്ഞു.