Friday, August 29

പര്യടനത്തിനിടെ വോട്ടര്‍മാര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് കെ.എസ് ഹംസ

തിരൂരങ്ങാടി : പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസയുടെ പിറന്നാളാഘോഷം ഇത്തവണ മുന്നണി പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കുമൊപ്പം. ഇന്നലെ വൈകുന്നേരം ആറു മണിയോടെ ചെമ്മാട് അങ്ങാടിയിലെത്തിയ കെ.എസിനെ നൂറുകണക്കിന് എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് പിറന്നാള്‍ കേക്കുമായി കാത്തിരുന്നത്. തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലെ പര്യടനത്തിനിടെയാണ് പിറന്നാളാഘോഷം ചെമ്മാട് നടന്നത്. സി.പി.ഐ നേതാവ് നിയാസ് പുളിക്കലും കെ.എസ്. ഹംസയും ചേര്‍ന്ന് കേക്ക് മുറിച്ചു.

error: Content is protected !!