കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ്പ ബാധ എന്ന് സംശയം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ല. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സ്രവ സാംപിള്‍ പുണെ വൈറോളജി ലാബിലേക്ക് അയക്കും. പരിശോധനാഫലം നാളെ വന്നേക്കും.
സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ നിപ്പ ട്രൂനാറ്റ് പോസറ്റീവാണ്. സാംപിള്‍ തുടര്‍ പരിശോധനയ്ക്ക് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നു. ആരോഗ്യവകുപ്പ് നിപ്പ പ്രോട്ടോകോള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്കി. നിപ്പ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ കര്‍ശന നിര്‍ദേശം.