സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍

കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭയെ ഇനി കോണ്‍ഗ്രസിലെ നിത ഷഹീര്‍ നയിക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായാണ് നിതാ ഷഹീര്‍ സ്ഥാനമേല്‍ക്കുന്നത്. യുഡിഎഫ് ധാരണ പ്രകാരം മുസ്‌ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിലെ നിത ഷഹീര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

നീറാട് വാര്‍ഡ് കൗണ്‍സിലര്‍ ആയ നിത ഷഹീറിനെ അധ്യക്ഷയായി തിരഞ്ഞെടുത്തു. കെ.പി.നിമിഷ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ആകെ 40 വോട്ടില്‍ 32 വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 6 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 2 വോട്ടുകള്‍ അസാധുവായി.

നേരത്തെ യുഡിഎഫ് ധാരണ പ്രകാരമായിരുന്നു മുസ്‌ലിം ലീഗിലെ സി.ടി.ഫാത്തിമത്ത് സുഹ്‌റാബി സ്ഥാനം ഒഴിഞ്ഞത്.

error: Content is protected !!