കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് തൃശൂര്‍ ഗഡീസ് സ്‌കൂള്‍ കലോത്സവ സ്വര്‍ണക്കപ്പ് എടുത്തു

തിരുവനന്തപുരം: കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് 63-ാം മത് സ്‌കൂള്‍ കലോത്സവത്തിലെ സ്വര്‍ണക്കപ്പ് സ്വന്തമാക്കി തൃശ്ശൂര്‍. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂര്‍ ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. 1999 ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂര്‍ അവസാനമായി കപ്പ് നേടിയത്. 1007 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂര്‍ 1003 പോയിന്റോടെ മൂന്നാമതെത്തി. സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം എച്ച്എസ്എസ് 12-ാം തവണയും ചാംപ്യന്‍മാരായി. വഴുതക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 116 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. മാനന്തവാടി എംജിഎംഎച്ച്എസ്എസ് ആണ് 106 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. ജനുവരി 4 മുതല്‍ തലസ്ഥാന നഗരിയില്‍ ആരംഭിച്ച സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും.

തൃശൂര്‍ ജില്ല ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 482 പോയിന്റും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 526 പോയിന്റും നേടി. അറബിക് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 91 പോയിന്റും സംസ്‌കൃതോത്സവത്തില്‍ 91 പോയിന്റുമാണ് നേടിയത്. പാലക്കാട് എച്ച്എസ് 481, എച്ച്എസ്എസ്525, അറബിക്88, സംസ്‌കൃതം 95 എന്നിങ്ങനെയാണ് പോയിന്റ് നില. കണ്ണൂര്‍ എച്ച്എസ്479, എച്ച്എസ്എസ്524, അറബിക് 95, സംസ്‌കൃതം95 പോയിന്റുകളും നേടി. തൃശൂര്‍ ജില്ല രൂപപ്പെടും മുന്‍പ് നടന്ന കലോത്സവങ്ങളില്‍ 1969, 70 വര്‍ഷങ്ങളില്‍ ഇരിങ്ങാലക്കുട ജേതാക്കളായിരുന്നു.

error: Content is protected !!