Friday, October 16

പരപ്പനങ്ങാടി കടപ്പുറത്ത് ഫറോക്ക് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്ത് ഫറോക്ക് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഫറോക്ക് നല്ലൂര്‍ കരിപ്പത്ത് പി.പി.അറമുഖന്റെ മകന്‍ ജിജു (43) മൃതദേഹമാണ് കണ്ടെത്തിയത്. പുറംകടലിൽ ഒഴുകിപോകുകയായിരുന്ന മൃതദേഹം മൽസ്യത്തൊഴിലാളികളാണ് കരക്കെത്തിച്ചത്. ട്രോമ കെയര്‍ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് മൃതദേഹം താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ജിജുവിന്റെതാണെന്ന് തിരിച്ചറിഞ്ഞത്.