
വേങ്ങര : കുറ്റൂർ നോർത്ത് മുക്കിൽ പീടികയിൽ കാറിൽ സ്കൂട്ടറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം പടപ്പറമ്പ് സ്വദേശി തെക്കിൽ പറമ്പിൽ അഷ്‌റഫിന്റെ മകൻ മുഹമ്മദ് ഷമീം (18) ആണ് മരിച്ചത്. കഴിഞ്ഞ 22 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക്12.20 ന് കക്കാടമ്പുറം എരണിപ്പടി റോഡിൽ മൂക്കിൽ പീടികയിൽ വെച്ചാണ് അപകടം. റോഡിൽ യു ടേണ് എടുത്ത കാറിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ശമീമും കൂടെയുണ്ടായിരുന്ന സുഹൃത്ത് കരുവള്ളി ശമീറിന്റെ മകൻ മുഹമ്മദ് ഷാമിലും (16) റോഡിലേക്ക് തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഷമീം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെ മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ട ത്തിന് ശേഷം ഇന്ന് 4.30 ന് പടപ്പറമ്പ് ജുമാ മസ്ജിദിൽ ഖബറടക്കും. ഷമീം പിതാവിന്റെ ബാർബർ ഷോപ്പിൽ ജീവനക്കാരനാണ്. മാതാവ്, സക്കീന.