Monday, December 22

ഇരുമ്പുചോല ബാഫഖി തങ്ങള്‍ സ്മാരക ലൈബ്രറി ഗ്രാമോത്സവം സംഘടിപ്പിച്ചു

എആര്‍ നഗര്‍ : ഇരുമ്പുചോല ബാഫഖി തങ്ങള്‍ സ്മാരക ലൈബ്രറി ഓണാഘോഷത്തിന്റെ ഭാഗമായി ഗ്രാമോത്സവം സംഘടിപ്പിച്ചു. ഗ്രാമോത്സവ പ്രസിദ്ധ സാഹിത്യകാരന്‍ റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ വിവിധ മത്സര പരിപാടികളും അരങ്ങേറി.

വിവിധ സംഘടനകളും, വ്യക്തികളും ലൈബ്രറിക്ക് നല്‍കിയ പുസ്തകങ്ങള്‍ ലൈബ്രറി പ്രസിഡന്റ് കെ.ലിയാഖത്ത് അലി ഏറ്റുവാങ്ങി. ലൈബ്രറി സെക്രട്ടറി ചെമ്പകത്ത് റഷീദ് സ്വാഗതവും, ഹുസൈന്‍ കാവുങ്ങല്‍ നന്ദിയും പറഞ്ഞു.

error: Content is protected !!