കൊളപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

ഏ.ആർ.നഗർ: കൊളപ്പുറം നോർത്ത് സ്വദേശി തൊട്ടിയിൽ അബൂബക്കർ മകൻ അഷ്റഫ് (43) സൗദിയിൽ ശറഫിയ്യയിൽ അന്തരിച്ചു. ഞായറാഴ്ച രാവിലെ സുലൈമാനിയയിലെ മലബാർ ഹോട്ടലിൽ ജോലിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് ഷറഫിയ്യ അൽറയ്യാൻ ഹോസ്പിറ്റൽ എത്തിച്ചു എങ്കിലും മരിക്കുകയായിരുന്നു.

മാതാവ് ഫാത്തിമ. ഭാര്യ കോഴിക്കോട് തിരുത്തിയാട് സ്വദേശി സൗദ. മക്കൾ : അഫീഫ് അഷ്‌റഫ്‌, അൽഫിയാ അഷ്‌റഫ്‌ സഹോദരങ്ങൾ. ജമീലമുസ്തഫ മലപ്പുറം, അബ്ദുൽ അസീസ് ജിദ്ദ, മുജീബ് റഹ്മാൻ, ഹസ്സൻ, ഹുസൈൻ (ബഹ്റയ്ൻ).

മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യും. 

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!