Sunday, December 21

സമസ്ത ശതാബ്ദി സന്ദേശയാത്ര: എസ്.കെ.എസ്.എസ്.എഫ് വിളംബരറാലി നടത്തി

പരപ്പനങ്ങാടി: സമസ്‌ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്ത‌ ശതാബ്ദി സന്ദേശ യാത്രയുടെ പ്രചാരണാർഥം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സന്ദേശ യാത്ര പ്രയാണമാരംഭിക്കുന്നതിന് തലേദിവസമായ ഇന്നലെ മേഖലാ കേന്ദ്രങ്ങളിൽ വിളംബര റാലി നടത്തിയതിൻ്റെ ഭാഗമായി പരപ്പനങ്ങാടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ വിളംബരറാലി നടത്തി. പരപ്പനങ്ങാടി സെൻട്രൽ ജുമാമസ്ജിദ് പരിസരത്ത് നിന്ന് തുടങ്ങി പയനിങ്ങൽ ജങ്ഷനിൽ സമാപിച്ചു. ജില്ലാ സെക്രട്ടറി ശിയാസ് ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു. നുഅ്മാൻ ബാഖവി പ്രാർത്ഥന നടത്തി. ബദറുദ്ധീൻ ചുഴലി, കോയമോൻ ആനങ്ങാടി, കെ.പി അഷ്റഫ് ബാബു,
സവാദ് ദാരിമി, അനസ് ഉള്ളണം, ഇസ്മായിൽ പുത്തിരിക്കൽ, കെ.ജംഷീർ, അനീസ് ബാഖവി, സി.സി അബ്ദുൽഹക്കിം, എൻ.കെ മുഹാവിയ, ഫർഷാദ് ദാരിമി, ലത്തീഫ് ഉള്ളണം, പി.പി നൗഷാദ് നേതൃത്വം നൽകി.

error: Content is protected !!