Thursday, February 5

ഇന്ദുലേഖയുടെ നാടൊരുങ്ങുന്നു; ആദ്യ നവജീവൻ ലിറ്ററേച്ചർ ഫെസ്റ്റിവെലിൻ്റെ ഇൻസ്റ്റലേഷൻ അനാച്ഛാദനം ചെയ്തു

പരപ്പനങ്ങാടി: പരപ്പനാട് നവജീവൻ ലിറ്ററേച്ചർ ഫെസ്റ്റിവെലിൻ്റെ ഭാഗമായി ഒ. ചന്തുമേനോൻ എഴുതിയ ഇന്ദുലേഖയുടെ പ്രതീകാത്മക ഇൻസ്റ്റലേഷൻ പരപ്പനങ്ങാടിയിൽ അനാച്ഛാദനം ചെയ്തു. പരപ്പനങ്ങാടി നഗരസഭാ ചെയർപേഴ്സൺ സുബൈദ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പരപ്പനങ്ങാടി നഗരസഭയ്ക്ക് മുന്നിലാണ് ഇൻസ്റ്റലേഷൻ സ്ഥാപിച്ചിട്ടുള്ളത്.

. ചടങ്ങിൽ വൈസ് ചെയർമാൻ ഷമീം കിഴക്കിനിയകത്ത്, കൗൺസിലർമാരായ ഉണ്ണികൃഷ്ണൻ കേലച്ചൻ കണ്ടി, ബിന്ദു ജയചന്ദ്രൻ, വായനശാല പ്രസിഡൻ്റ് വിനോദ് തള്ളശേരി, സതീഷ് തോട്ടത്തിൽ, ടി. കെ അരവിന്ദൻ, സിമി നടുവത്ത്, ഷബ്രാസ് , മാഡ് മധു, കെ. പി മനീഷ് എന്നിവർ സംബന്ധിച്ചു.

പ്രശസ്ത ചിത്രകാരൻ അശോകൻ ആദിപുരയിടത്ത്, ഉണ്ണികൃഷ്ണൻ യവനിക എന്നിവരുടെ നേതൃത്വത്തിലാണ് ഇൻസ്റ്റലേഷൻ തയ്യാറാക്കിയത്.

നവജീവൻ വായനശാല ബാലവേദി കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് അരങ്ങേറി.

ഫെബ്രുവരി 8 ന് പരപ്പനങ്ങാടി ടൗൺ ജി.എം എൽ പി സ്കൂളിൽ വെച്ചാണ് ഏകദിന ലിറ്ററേച്ചർ ഫെസ്റ്റിവൽ നടക്കുന്നത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാർ സംബന്ധിക്കും.

error: Content is protected !!