Tuesday, March 3

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പി.എച്ച്.ഡി പ്രവേശനം 2025

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2025 പി.എച്ച്.ഡി. പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെയും പ്രവേശന പരീക്ഷ ആവശ്യമില്ലാത്ത വിഭാഗത്തിൽ പെട്ടവരുടെയും ചുരുക്കപ്പട്ടികകൾ പ്രസിദ്ധീകരിച്ചു. പട്ടികയിലുൾപ്പെട്ടവർ മാർച്ച് 07-ന് വൈകീട്ട് 5 മണിക്ക് മുൻപായി താത്പര്യമുള്ള റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകളില്‍ റിപ്പോർട്ട് ചെയ്യണം.നേരിട്ട് റിപ്പോർട്ട് ചെയ്യാനാവാത്തവർക്ക് അപേക്ഷയിൽ നൽകിയിരിക്കുന്ന ഇ – മെയിൽ വിലാസത്തിൽ നിന്നും ഗവേഷണ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ ഗവേഷണ കേന്ദ്രങ്ങളുടെ ഇമെയിൽ വിലാസത്തിലേക്ക് ഓൺലൈനായും റിപ്പോർട്ട് ചെയ്യാം. അതത് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകളിൽ രണ്ടാം ഘട്ട പ്രവേശന ഷെഡ്യൂൾ അനുസരിച്ച് റിപ്പോർട്ട് ചെയ്യുന്നവരുടെ അഭിമുഖം / വൈവ സർവകലാശാലാ ഗവേഷണ റെഗുലേഷൻ പ്രകാരം നടത്തി പൂർത്തീകരിക്കുന്നതും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുമായിരിക്കും. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് വിജ്ഞാപനത്തിൽ പറഞ്ഞ ഒഴിവുകൾ പ്രകാരം റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകളില്‍ പ്രവേശനം നേടാനുള്ള അവസരമുണ്ടാകും. റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകൾ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മാർച്ച് 31-ന് വൈകിട്ട് 5 മണിക്ക് അവസാനിക്കും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ .

പി.ആർ. 316/2026

ഒറ്റത്തവണ ഇൻ്റേണൽ ഇംപ്രൂവ്മെന്റ

 പരീക്ഷാ ഹാൾടിക്കറ്റ്

ബി.ആർക്. – മൂന്ന്, അഞ്ച്, ഒൻപത് സെമസ്റ്റർ (2012 സ്‌കീം – 2012 മുതൽ 2016 വരെ പ്രവേശനം) ഒറ്റത്തവണ ഇൻ്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭിക്കും. മാർച്ച് 30-നുള്ളിൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407467, ഇ-മെയിൽ : [email protected] .

പി.ആർ. 317/2026

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി

പരീക്ഷാഫലം

മൂന്ന്, അഞ്ച് സെമസ്റ്റർ ബി.കോം., ബി.ബി.എ. (CUCBCSS UG – 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.

പി.ആർ. 318/2026

പരീക്ഷാഫലം

എം.എ. മ്യൂസിക് ( CCSS ) ഒന്നാം സെമസ്റ്റർ ( 2025 പ്രവേശനം ), മൂന്നാം സെമസ്റ്റർ ( 2024 പ്രവേശനം ) നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ കെ – റീപ്പ് വെബ്‌സൈറ്റിൽ ലഭ്യമാകും https://uoc.kreap.co.in/ .

വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ് സി. മാത്തമാറ്റിക്സ് ( CBCSS ) നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി ( CBCSS – 2022 പ്രവേശനം ) നവംബർ 2025 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.

error: Content is protected !!