
മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിച്ച നിരീക്ഷകര്‍ മലപ്പുറം ജില്ലയിലെത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസില്‍ എത്തിയ നിരീക്ഷകരെ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിവിധ നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള ഏഴ് നിരീക്ഷകരാണ് ഇന്ന് ജില്ലയില്‍ എത്തിയത്.
പൊതു നിരീക്ഷകരായ വിശേഷ് സാരംഗല്‍, എം.ബി. രാജേഷ് ഗൗഡ,
ചെലവ് നിരീക്ഷകരായ അനൂപ് കുമാര്‍ വെര്‍മ, അനുരാഗ് ശ്രീവാസ്തവ, റാവുത്ത് മനീഷ് മഹേന്ദ്ര, വിദ്യാ നൂപുര്‍, പോലീസ് നിരീക്ഷകനായ ചന്ദ്രഗുപ്ത എന്നിവരാണ് ജില്ലയിലെത്തിയത്.
ജില്ലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇഎംഎസ് സെമിനാര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടറും, ജില്ലാ പോലീസ് മേധാവിയും നിരീക്ഷകരും വിലയിരുത്തി.
ഐഎഎസ് ഉദ്യോഗസ്ഥരായ വിശേഷ് സാരംഗല്‍ (നിലമ്പൂര്‍, വണ്ടൂര്‍) എം.ബി. രാജേഷ് ഗൗഡ (മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം), ശക്തി സിങ് (കൊണ്ടോട്ടി, ഏറനാട്, വള്ളിക്കുന്ന്), അജിത്ത് ബലാസോ കുംബാര്‍ (വേങ്ങര, തിരൂരങ്ങാടി, താനൂര്‍), ഷെവാങ് ഗ്യാച്ചോ ബുട്ടിയ (തിരൂര്‍,കോട്ടക്കല്‍), രാജേന്ദ്രകുമാര്‍ (തവനൂര്‍, പൊന്നാനി) എന്നിവരാണ് ജില്ലയിലേക്ക് നിയോഗിക്കപ്പെട്ട പൊതു നിരീക്ഷകര്‍.
ഐ. ആര്‍. എസ് ഉദ്യോഗസ്ഥരായ അനൂപ് കുമാര്‍ വെര്‍മ (മലപ്പുറം, താനൂര്‍, തിരൂര്‍, കോട്ടക്കല്‍ നിയോജകമണ്ഡലങ്ങള്‍), വിദ്യാ നൂപുര്‍( ഏറനാട്,നിലമ്പൂര്‍,വണ്ടൂര്‍, മഞ്ചേരി), ഐ പി ആന്‍ഡ് ടി എ എഫ് എസ് ഉദ്യോഗസ്ഥന്‍ അനുരാഗ് ശ്രീവാസ്തവ (കൊണ്ടോട്ടി, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി), ഐ സി എ എസ് ഉദ്യോഗസ്ഥന്‍ റാവുത്ത് മനീഷ് മഹേന്ദ്ര (പെരിന്തല്‍മണ്ണ, മങ്കട,തവനൂര്‍, പൊന്നാനി) എന്നിവരാണ് ജില്ലയിലേക്ക് നിയോഗിക്കപ്പെട്ട ചെലവ് നിരീക്ഷകര്‍
ഐ.പി.എസ് ഉദ്യോഗസ്ഥനായ ചന്ദ്രഗുപ്തയാണ് പൊലീസ് ഒബ്സര്‍വര്‍.
പൊതു ജനങ്ങള്‍ക്ക് നേരിട്ടും ഫോണ്‍ മുഖേനയും ഓഫീസ് സമയങ്ങളില്‍ നിരീക്ഷകരെ ബന്ധപ്പെടാം.
നിരീക്ഷകരുടെ ഫോണ്‍ നമ്പര്‍:
വിശേഷ് സാരംഗല്‍ – 9207862058
എം ബി രാജേഷ് ഗൗഡ- 7306835439
ശക്തി സിങ് – 8590955610
അനൂപ് കുമാര്‍ വെര്‍മ- 9532115104
അനുരാഗ് ശ്രീവാസ്തവ – 7306386054
റാവുത്ത് മനീഷ് മഹേന്ദ്ര – 7306110965
വിദ്യാ നൂപുര്‍ – 7306129126
ചന്ദ്രഗുപ്ത – 9778510389