
തിരൂരങ്ങാടി : ചെമ്മാട് ബസ് സ്റ്റാൻഡിൽ ഒരാളെ കുഴഞ്ഞു വീണു മരിച്ച നിലയിൽ കണ്ടെത്തി. കോട്ടക്കൽ കാവതിക്കുളം ചാത്തപ്പൻ്റെ മകൻ സുബ്രഹ്മണ്യൻ എന്നാണ് പോക്കറ്റിൽ നിന്ന് ലഭിച്ച ആധാർ കാർഡിൽ ഉള്ളത്. വൈകീട്ട് ബസ് സ്റ്റാൻഡിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ വിവരം പൊലീസിൽ അറിയിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. എന്നാൽ ആളില്ലെന്നു പറഞ്ഞു പോലീസ് സ്റ്റേഷനിൽ നിന്ന് ആരും വന്നില്ലത്രേ. പൊലീസിൽ ഭൂരിഭാഗം പേരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആണ്. പിന്നീട് വിവരം അറിഞ്ഞ യൂത്ത് ലീഗ് തിരൂരങ്ങാടി മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറി ബാപ്പുട്ടി ചെമ്മാട് അറിയിച്ചതിനെ തുടർന്ന് മലബാർ എമർജൻസി ടീം ആംബുലൻസിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് മോർച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തെ കുറിച്ച് അറിയുന്നവർ 9747 102 102 നമ്പറിൽ ബന്ധപ്പെടണം.