
SYS സർക്കിൾ കമ്മിറ്റി ഏപ്രിൽ 12 ഞായറാഴ്ച കോട്ടുമല പറമ്പിലെ സാന്ത്വനം കേന്ദ്രത്തിൽ മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന ക്യാമ്പിൽ വിവിധ മേഖലകളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകും.
യുനാനി, ആയുർവേദം, ജനറൽ മെഡിസിൻ, നേത്ര പരിശോധന, ദന്ത ചികിത്സ, ലാബ് പരിശോധനകൾ എന്നിവ ഉൾപ്പെടെ സമഗ്രമായ ആരോഗ്യ പരിശോധന ഒരിടത്ത് തന്നെ ലഭ്യമാകുന്നതാണ് ക്യാമ്പിന്റെ പ്രത്യേകത. ആരോഗ്യ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളായ മർകസ് യുനാനി മെഡിക്കൽ കോളേജ്, ഓടക്കൽ ആയുർവേദ ഹെൽത്ത്കെയർ, MIMS ഹോസ്പിറ്റൽ – ആസ്റ്റർ ലാബ്, അൽമാസ് ഹോസ്പിറ്റൽ, ഇമ്രാൻസ് ഐ ഹോസ്പിറ്റൽ, എഡുകെയർ ഡെന്റൽ മെഡിക്കൽ കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടക്കുന്നത്.
ക്യാമ്പിൽ സൗജന്യ മെഡിക്കൽ പരിശോധന, മരുന്ന് വിതരണം, ബി.പി, ഷുഗർ, കൊളസ്ട്രോൾ പരിശോധനകൾ, നേത്ര പരിശോധന, കാഴ്ച പരിശോധന, ദന്ത പരിശോധനയും ക്ലീനിംഗും, ഹിജാമ (Cupping Therapy), മസാജ്, ആയുർവേദ-യുനാനി ചികിത്സകൾ എന്നിവ ലഭ്യമാകും.
പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, സന്ധിവേദന, ശരീരവേദന, ചർമ്മ-അലർജി പ്രശ്നങ്ങൾ, സ്ത്രീാരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകൾ, ഹോർമോൺ പ്രശ്നങ്ങൾ, ഗ്യാസ് പ്രശ്നങ്ങൾ, ജീവിതശൈലി രോഗങ്ങൾ എന്നിവയ്ക്കുള്ള പ്രത്യേക പരിശോധനയും നിർദേശങ്ങളും ഉണ്ടാകും.
സൗജന്യവും വിശ്വസനീയവുമായ ചികിത്സ സാധാരണക്കാർക്ക് ലഭ്യമാക്കുക, രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക, തുടർചികിത്സയ്ക്കുള്ള മാർഗനിർദേശങ്ങൾ നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ശരീരാസ്വാസ്ഥ്യങ്ങൾ, കാഴ്ച പ്രശ്നങ്ങൾ, പല്ല് സംബന്ധമായ ബുദ്ധിമുട്ടുകൾ തുടങ്ങിയവ അനുഭവിക്കുന്നവർ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 99616 68827, 96569 02419 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.