Tuesday, April 14

മമ്പീതി മർകസ് വാർഷികവും സിഎം ആണ്ടുനേർച്ചയും സമാപിച്ചു

വേങ്ങര : ഊരകം മമ്പീതി മർകസ് വാർഷികവും സി എം ആണ്ടുനേർച്ചയും സമാപിച്ചു. മൗലിദ് പാരായണത്തോടുകൂടി പരിപാടികൾക്ക് തുടക്കമായി. എടരിയിൽ കെ കെ എസ് ബാപ്പു തങ്ങളുടെ അധ്യക്ഷതയിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. വിനയമുള്ള ജീവിതവും തെളിഞ്ഞ ഹൃദയവും ആണ് ജീവിതവിജയത്തിന്റെ അടയാളം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .സയ്യിദ് അബ്ദുർറഹ്‌മാൻ അൽ ബുഖാരി ബായാർ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. അബ്ദുൽ ഖാദർ അഹ്സനി മമ്പീതി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി,സയ്യിദ് ജഅ്ഫർ തുറാബ് പാണക്കാട്,സയ്യിദ് ഹസൻ ശാത്വിരി തോട്ടക്കോട്,സയ്യിദ് ഹസൻകോയ അഹ്സനി മമ്പുറം,
പി കെ എം സഖാഫി ഇരിങ്ങല്ലൂർ,മജീദ് അഹ്‌സനി ചെങ്ങാനി, മുസ്തഫ ബാഖവി തെന്നല, ഒ കെ കുഞ്ഞാപ്പു കാസിമി ,അസീസ് സഖാഫി എലമ്പ്ര,ഇബ്റാഹീം ഫൈസി കിടങ്ങയം, ഖാരിഅ് അബ്ദുർറ ഹ്‌മാൻ സഖാഫി,യൂസഫ് സഖാഫി കുറ്റാളൂർ,അബ്ദുൽ ബാഖി മുസ്ലിയാർ,മുസ്തഫ നുസ്‌രി ചെർപ്പുളശ്ശേരി,പി കെ ബഷീർ ഹാജി പഠിക്കൽ,മുഹമ്മദ് ഹാജി മൂന്നിയൂർ,അലിയാർ ഹാജി കക്കാട്,മുഹമ്മദലി ഹാജി ദുബായ് ഗോൾഡ് കുന്നുംപുറം, പി മാനുപ്പ ഹാജി വൈലത്തൂർ,എം ടി റഷീദ് അലി വേങ്ങര സംബന്ധിച്ചു. അബ്ബാസ് സഖാഫി കാ വുംപുറം സ്വാഗതവും ഹാഫിള് അബ്ദുർറഹ്‌മാൻ നൂറാനി മമ്പീ തി നന്ദിയും പറഞ്ഞു.

error: Content is protected !!