Wednesday, April 15

വോട്ട് ചെയ്യാനായി നാട്ടിലെത്തി ജോലി സ്ഥലത്തേക്ക് തിരിച്ചു പോകുന്നതിനിടെ വേങ്ങര സ്വദേശി ചെന്നൈയിൽ കാറിടിച്ച് മരിച്ചു

വേങ്ങര: വോട്ട് ചെയ്യാനായി നാട്ടിലെത്തി ജോലിസ്ഥലത്തേക്ക് തിരിച്ചു പോവുന്നതിനിടെ കുറ്റൂർ മാടം ചിന സ്വദേശി ചെന്നൈയിൽ കാറിടിച്ച് മരിച്ചു. മാടംചിന പൂവഞ്ചേരി അബൂബക്കർ 62 ആണ് മരിച്ചത്.
ചെന്നൈ തിരുവള്ളൂരിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം.
കൂടെയുണ്ടായിരുന്ന 2 ചെങ്ങാനി സ്വദേശികൾക്ക് പരിക്കേറ്റു. ചെന്നൈ തിരുവള്ളൂരിലായിരുന്ന മൂവരും നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലെത്തി തിരിച്ചു പോവുന്നതിനിടെ, ട്രെയിനിറങ്ങി ട താമസ സ്ഥലത്തേക്ക് നടന്നുപോവുന്നതിനിടയിൽ പുലർച്ചെ 5 മണിയോടെ കാറിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് 8 മണിക്ക് കുറ്റുമാടംചിന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. ഭാര്യ നഫീസ .
മക്കൾ : സലീന, സുഹ്‌റാബി, അഫ്സത്ത്, മാജിദ ,സിയാന ജാസ്‌മിൻ. മരുമക്കൾ: നൗഫൽ, മൊയ്തീൻ കുട്ടി, റിയാസ്, സഫീർ ,ഹംസക്കുട്ടി.

error: Content is protected !!