Sunday, May 31

കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

വൈലത്തൂർ : കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പൊന്മുണ്ടം മണ്ണാറക്കൽ ചിലവിൽ സ്വദേശി ഈങ്ങാപെടലിൽ അഹമ്മദിൻ്റെ മകൻ മുഹമ്മദ് അഷ്മൽ (15) ആണ് മരിച്ചത്.

നൂറുൽ ഉലൂം സുന്നി മദ്രസയിലെയും, കല്ലിങ്ങൽ പറമ്പ് എം എസ് എം സ്കൂളിലെയും പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഒഴൂർ ഹെൽത്ത് സെൻ്ററിന് സമീപത്തുള്ള വരിക്കോട്ടുംതറ എന്ന
സ്ഥലത്തെ മണ്ണാരം കുളത്തിൽ ആണ് സംഭവം.

മൃതദേഹം തീരുർ ജില്ലാ ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി.

error: Content is protected !!