Friday, June 5

വള്ളുവമ്പറത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം, യുവാവ് മരിച്ചു

മലപ്പുറം: മഞ്ചേരി വള്ളുവമ്പ്രം പുല്ലാനൂർ സ്കൂളിന് സമീപം കാറും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പുളിക്കൽ അരൂർ സ്വദേശി മരണപ്പെട്ടു.

ഒളവട്ടൂർ , അരൂർ വള്ളിക്കാട്ടിൽ കുടുക്കൻ അബ്ദുറഷീദിന്റെ മകൻ ജംശീദ് അൻവർ(32) ആണ് ആക്സിഡൻ്റിൽ മരണപ്പെട്ടത്. അതിരാവിലെ മഞ്ചേരിയിൽ തന്റെ ഷോപ്പിലേക്ക് പുറപ്പെട്ടതായിരുന്നു ഇദ്ദേഹം.

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

error: Content is protected !!