Saturday, July 25

ഓപ്പറേഷൻ തൂഫാൻ: കരിപ്പൂരിൽ മമ്പുറം സ്വദേശി ഉൾപ്പെടെ 2 പേർ ലഹരിയുമായി പിടിയിൽ

കൊണ്ടോട്ടി : ഓപ്പറേഷൻ തൂഫാൻ, നാർക്കോ ഹണ്ടിന്റെ ഭാഗമായി കോഴിക്കോട് വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ലഹരി വില്പന നടത്തിവന്ന സംഘത്തിലെ രണ്ടു പേർ പിടിയിലായി. വാഴക്കാട് നൂഞ്ഞിക്കര സ്വദേശി വലിയ ചോലയിൽ അസറുദ്ദീൻ (26), തിരൂരങ്ങാടി മമ്പുറം സ്വദേശി ചുക്കാൻ മേലോട്ടിൽ വീട്ടിൽ മുഹമ്മദ് ഫാസിൽ (31) എന്നാവരാണ് പിടിയിലായത്. ഇവരിൽ നിന്നു 2.5 ഗ്രാമോളം എംഡിഎംഎയും 20.5 ഗ്രാം കഞ്ചാവും ഇലക്ട്രിക്ക് ത്രാസ്സും കാറും പിടികൂടി. ഇന്നലെ രാത്രിയായിരുന്നു പരിശോധന.
മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസാ ജോണിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ, കൊണ്ടോട്ടി ഇൻസ്പക്ടർ കെ.അനുദാസ്, സബ് ഇൻസ്പക്ടർ കൃഷ്ണ പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കൊനോട്ടി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

error: Content is protected !!