
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി എംഎൽഎ പി.എം.എ സമീറിനൊപ്പം പ്രഭാത സദസ്സ് നടത്തി.
തിരൂരങ്ങാടി മണ്ഡലത്തിലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 15 യൂണിറ്റ് ഭാരവാഹികളെയും ഉൾപ്പെടുത്തിക്കൊണ്ട് 15 6 2026ന് ചെമ്മാട് വ്യാപാര ഭവനിൽ വച്ച് തിരൂരങ്ങാടി എംഎൽഎ ശ്രീ പി എം എ സമീർ അവർകളുമായി തിരൂരങ്ങാടി മണ്ഡലത്തിലെ വികസന കാര്യങ്ങളും വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും നാട്ടിലെ വികസനങ്ങളെ കുറിച്ചുമുള്ള സംവാദ ചർച്ച പ്രഭാത സദസ്സ് നടന്നു
തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഇബ്രാഹിംകുട്ടി പൂഴിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ല ട്രഷറർ ശ്രീ നൗഷാദ് കളപ്പാടൻ ഉദ്ഘാടനം ചെയ്തു.
ബഹുമാനപ്പെട്ട എംഎൽഎ യൂണിറ്റ് ഭാരവാഹികളിൽ നിന്നും പ്രാദേശികമായി നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ചും വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും നിവേദനം സ്വീകരിക്കുകയും അതിന് വേണ്ട പരിഹാരങ്ങളും മാർഗ്ഗനിർദേശങ്ങളും നൽകുകയും ചെയ്തു. വ്യാപാരികൾക്ക് വേണ്ട എല്ലാ പിന്തുണയും അദ്ദേഹം അറിയിച്ചു.
KVVES മലപ്പുറം ജില്ല സെക്രട്ടറി മലബാർ ബാവ ഹാജി തിരൂരങ്ങാടി മുൻസിപ്പൽ വൈസ് ചെയർമാൻ അബ്ദുറഹ്മാൻകുട്ടി, മുൻസിപ്പാൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലിങ്ങൽ, നൗഷാദ് സിറ്റി പാർക്, റഹീം ചീമാടൻ എടരിക്കോട്, മുജീബ് ദിൽദാർ, അഷ്റഫ് കുഞ്ഞാവാസ്, ഫായിസ് പൻന്താരങ്ങാടി എന്നിവർ സംസാരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി ഫിറോസ് സിറാമിക്ക് വേൾഡ് സ്വാഗതവും മണ്ഡലം ട്രഷറർ സിദ്ദീഖ് പനക്കൽ നന്ദിയും പറഞ്ഞു