Sunday, July 19

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു

ഫറോക്ക് : പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപം കോടമ്പുഴ താമസിക്കുന്ന പഴനിയിൽപടി അബൂബക്കറിനെ (66) യാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 14ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 14 വയസ്സുള്ള വിദ്യാർഥിയെ ഭക്ഷണവും, പണവും തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അബൂബക്കർ പുഴക്കടവിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് കോടമ്പുഴ കടവിൽ അടുപ്പിച്ചിരുന്ന തോണിയില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. വിദ്യാർത്ഥി തന്നെയാണ് പരാതി നൽകിയിരുന്നത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും എസ്‌ഐ മിഥുനിന്റെ നേതൃത്വത്തിൽ ഇയാളെ കോടമ്പുഴയിൽ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്

error: Content is protected !!