Saturday, July 25

36 കുപ്പി മാഹി മദ്യവുമായി ഐസക് ന്യൂട്ടൺ പിടിയിൽ

പരപ്പനങ്ങാടി: മാഹിയിൽ നിന്നെത്തിച്ച മദ്യവുമായി ബംഗാൾ സ്വദേശി റെയിൽവേ സ്റ്റേഷനിൽ പിടിയിൽ ഓപ്പറേഷൻ ടെൻഡറിന്റെ ഭാഗമായി പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ ടി ഷനൂജിൻ്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 36 കുപ്പി പുതുച്ചേരി മദ്യവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി. അബ്ദുൽ ഖാസിമിന്റെ മകൻ എസ് കെ ഐസക് ന്യൂട്ടൻ (30) ആണ് പിടിയിലായത്. ട്രെയിനിൽ നിന്നും ഇറങ്ങി വലിയൊരു ട്രാവൽ ബാഗിൽ മദ്യവുമായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കയറി പോകാൻ ശ്രമിക്കുമ്പോഴാണ് ഇയാളെ പിടികൂടിയത്. മാഹിയിൽ നിന്നും വൻതോതിൽ മദ്യം വാങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ കണ്ണിയാണെന്നും സംഘത്തെക്കുറിച്ച് നിർണായക അറിവ് ലഭിച്ചതായും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പ്രതിയെ പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർക്ക് പുറമെ
പ്രിവന്റിവ് ഓഫീസർ പി വി ജയകൃഷ്ണൻ, രഞ്ജിത്ത് സിവിൽ എക്സൈസ് ഓഫീസർമാരായ നിധിൻ അനൂപ് എന്നിവർ പങ്കെടുത്തു.

error: Content is protected !!