മഞ്ഞപ്പിത്തം പടരുന്നു, ആരോഗ്യ ജാഗ്രത ; എ ആര്‍ നഗര്‍ പഞ്ചായത്തില്‍ വാഹന പ്രചരണജാഥ

എആര്‍ നഗര്‍ : ജില്ലയിലും സമീപ പഞ്ചായത്തുകളിലും മഞ്ഞപിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിന്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പഞ്ചായത്തിലുടനീളം നടത്തുന്ന വാഹന പ്രചരണ ജാഥക്ക് തുടക്കമായി. വാഹന പ്രചരണ ജാഥ കുന്നുംപുറം ടൗണില്‍ വെച്ച് എ ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാ ക്കത്തലി കാവുങ്ങല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, വാര്‍ഡ് മെമ്പര്‍മാരായ ഫിര്‍ദൗസ്, ജൂസൈറ, മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ്കുട്ടി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഫൈസല്‍. ടി, പി എച്ച് എന്‍ തങ്ക. കെ പി, വ്യാപാരി വ്യവസായി പ്രസിഡന്റ് ബാവ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!