Friday, August 15

അല്‍ മവദ്ദ മീലാദ് സംഗമം സമാപിച്ചു

തിരൂരങ്ങാടി : കൊടിഞ്ഞി അക്ബര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അല്‍മവദ്ദ: മീലാദ് സംഗമം സയ്യിദ് സ്വാദിഖ് അലി ജമലുല്ലൈലി തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രവാചക പാഠങ്ങള്‍ മാതൃകയാക്കാനും പ്രവാചക സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാനുമായിരിക്കണം ഈമാസത്തിലെ മീലാദാഘോഷങ്ങളെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

സയ്യിദ് അബ്ദുല്‍ മലിക്ക് തങ്ങള്‍ ചേളാരി പ്രാരംഭ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദര്‍ അഹ്‌സനി മമ്പീതി മദ്ഹു റസൂല്‍ പ്രഭാഷണം നടത്തി. പ്രകീര്‍ത്ഥന സദസ്സ്, മദ്ഹു റസൂല്‍ പ്രഭാഷണം, മൗലിദ് പാരായണം, കിറ്റ് വിതരണം, ആദരിക്കല്‍ ചടങ്ങ് എന്നിവ നടന്നു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി , പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഒണ്‍ലൈനില്‍ സന്ദേശ പ്രഭാഷണം നടത്തി.

സയ്യിദ് കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി ചേളാരി, കെ കെ എസ് ബാപ്പു തങ്ങള്‍ എടരിയില്‍ സയ്യിദ കെ ബി എസ് ഒതുക്കുങ്ങല്‍ , സയ്യിദ് കെ ബി എസ് തങ്ങള്‍ താനാളൂര്‍, മുസ്തഫ ബാഖവി തെന്നല എന്നിവര്‍ പ്രസംഗിച്ചു

സമാപന സംഗമത്തില്‍ നടന്ന മൗലിദ് സദസ്സിന് സയ്യിദ് മഷ്ഹൂര്‍ കല്ലടിക്കോട് തങ്ങള്‍ , മമ്പുറം സയ്യിദ് അഹ്‌സനയും സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലലി തങ്ങള്‍ നേതൃത്വം നല്‍കി
കെ പി കെ തങ്ങള്‍ കൊടിഞ്ഞി സ്വാഗതവും സയ്യിദ് ആബിദീന്‍ ജീലാനി നന്ദിയും പറഞ്ഞു

error: Content is protected !!