എആര്‍ നഗര്‍ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുകയില മുക്തമാക്കാന്‍ സംഘാടക സമിതി രൂപീകരിച്ചു

തിരൂരങ്ങാടി : എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സ്വാഗത സംഘം യോഗത്തില്‍ വച്ച് എആര്‍ നഗര്‍ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില വിമുക്തമാക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍മാനായി എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി, കണ്‍വീനറായി എആര്‍ നഗര്‍ മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് കുട്ടി, എന്നിവരടങ്ങുന്ന സമിതിക്കാണ് രൂപം നല്‍കിയത്.

യോഗം എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സുരേഷ് കുമാര്‍ ടെക്‌നിക്കല്‍ അസിന്റന്റ് ജില്ലാ മെഡിക്കല്‍ ഓഫീസ് വിഷയാവതരണം നടത്തി. മാസ് മീഡിയ ഓഫീസര്‍ രാജു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് അഷറഫ്, വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, വികസന കാര്യ സ്ഥിരം സമതി ചെയര്‍മാന്‍ റഷീദ് കൊണ്ടാണത്ത്, എക്‌സൈസ് ഓഫീസര്‍ പ്രജോഷ് കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് കുട്ടി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍മാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

സംഘാടക സമതി വൈസ് ചെയര്‍മാന്‍മാരായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ജിഷ ടീച്ചര്‍, വികസന കാര്യ സാന്റിംഗ് കമ്മറ്റി ചെര്‍മാന്‍ റഷീദ് കൊണ്ടാണത്ത്, ജോയിന്റ് കണ്‍വീനര്‍മായി എല്ലാ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍മാരെയും, കമ്മറ്റി അംഗങ്ങളായി വാര്‍ഡ് മെമ്പര്‍മാരെയും തിരഞ്ഞെടുത്തു.

2024 ജനുവരി 6 ന് പ്രഖ്യാപനം നടത്തുന്നതിനു ആവശ്യമായ പ്രവര്‍ത്ത നങ്ങള്‍ ഏകോപിപ്പിക്കുവാനും സമതി തീരുമാനമെടുത്തു. പരിപാടിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ ടി. സ്വാഗതവും , പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് തങ്ക നന്ദിയും പറഞ്ഞു.

error: Content is protected !!