Sunday, August 17

അരീക്കല്‍ മാടാപ്പറമ്പത്ത് റോഡ് നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി നിയോജകമണ്ഡലം എം. എല്‍.എ കെ. പി. എ മജീദിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 5ലക്ഷം രൂപയും, എടരിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നിന്ന് 12 ലക്ഷം രൂപയും വകയിരുത്തി, പണി പൂര്‍ത്തിയാക്കിയ എടരിക്കോട് അരീക്കല്‍ മാടാപ്പറമ്പത്ത് റോഡ് കോണ്‍ക്രീറ്റ്, സൈഡ് പ്രൊട്ടക്ഷന്‍ എന്നിവ കെ. പി. എ മജീദ് എം.എല്‍. എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ മണമ്മല്‍ അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആബിദ തൈക്കാടന്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഫസലുദ്ധീന്‍ തയ്യില്‍, വാര്‍ഡ് മെമ്പര്‍ സൈഫുന്നിസ കക്കാട്ടിരി,അബ്ദുറഹ്‌മാന്‍ഹാജി പന്തക്കന്‍,ബാബു സ്വാഗതമാട്, നാസര്‍ പന്തക്കന്‍,ജാബിര്‍ ജസീം,, ഐമന്‍ പന്തക്കന്‍,സുബൈര്‍ പന്തക്കന്‍,കാസിം പന്തക്കന്‍,കാദര്‍ ടി.കെ ,ഫൈസല്‍ എടരിക്കോട്, മുഹമ്മദ്കുട്ടി മയ്യേരി,ആമീന്‍. പി,ഫൈസല്‍ കെ ,ബഷീര്‍ കെ,അന്‍വര്‍ ഒ.പി, ഷഫീക് കെ,കരീം പി, ശംസുദ്ധീന്‍കക്കാട്ടിരി, ഒ.ടി ഹസ്സൈന്‍, കരീം കെ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!