Friday, March 20

Author: tirurangaditoday

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

ഹിന്ദി ദേശീയ സെമിനാർ കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ “മധ്യകാല സാഹി ത്യത്തിന്റെ പുനർവായന” എന്ന വിഷയത്തിൽ ഒക്ടോബർ 22, 23, 24 തീയതികളിൽ ദേശീയ സെമിനാർ നടക്കും. 22 - ന് രാവിലെ 10 മണിക്ക് ആര്യഭട്ടാ ഹാളിൽ നടക്കുന്ന ചടങ്ങിൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രൊഫസർ അവധേഷ് പ്രധാൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ ചിന്തകർ പങ്കെടുക്കും.    പി.ആർ. 148362024 എം.എഡ്. പ്രവേശനം 2024 - 25 രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശാലയുടെ 2024-25 അധ്യയന വര്‍ഷത്തെ ഏകജാലക സംവിധാനം മുഖാന്തിരമുള്ള എം.എഡ് പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഒക്ടോബർ 16 - ന് വൈകീട്ട് 3 മണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ലഭിച്ച കോളേജിൽ സ്ഥിരപ്രവേശനം നേടേണ്ടതാണ്. മാൻഡേറ്ററി ഫീസ് : ...
Local news

തൃക്കുളം ഭഗവതിയാലുങ്ങല്‍ ക്ഷേത്രത്തില്‍ സരസ്വതി പുരസ്‌കാര സമര്‍പ്പണവും വിദ്യാരംഭവും നടന്നു

തിരൂരങ്ങാടി : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തൃക്കുളം ഭഗവതിയാലുങ്ങല്‍ ക്ഷേത്രത്തില്‍ സരസ്വതി പുരസ്‌കാര സമര്‍പ്പണവും വിദ്യാരംഭവും നടന്നു. വിജയദശമി ദിവസം രാവിലെ വിദ്യാര്‍ത്ഥികളുടെ സാരസ്വതസൂക്ത ജപത്തോടെയുള്ള സരസ്വതി പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന എന്നിവക്ക് ശേഷം റിട്ടയേര്‍ഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ഐ നാരായണന്‍കുട്ടി, മലപ്പുറം ഡയറ്റ് സീനിയര്‍ ലക്ചറര്‍ നിഷ പന്താവൂര്‍ എന്നിവര്‍ എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തി. വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് 52 വര്‍ഷമായി തബല വാദനത്തിലും നാടക അഭിനയത്തിലും ആത്മസമര്‍പ്പണം നടത്തി ജീവിക്കുന്ന പോഞ്ചത്ത് ഭാസ്‌കരന്‍ നായര്‍ക്ക് പ്രഥമ സരസ്വതി പുരസ്‌കാരം സമൂതിരി കോവിലകം പ്രതിനിധി ശ്രീ രാമവര്‍മ്മ രാജ സമ്മാനിച്ചു. കമ്മിറ്റി വൈസ് പ്രസിഡന്റ് കെ ഹരിദാസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി ശങ്കരനുണ്ണി, ജോയിന്റ് സെക്രട്ടറി കെ വി ഷിബു, രക്ഷധികാരിമാരായ പി ബ...
Kerala

നിയമസഭാ മാര്‍ച്ച് : പികെ ഫിറോസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം 37 പേര്‍ക്ക് ജാമ്യം

തിരൂവനന്തപുരം : കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേര്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരായ പൊലിസ് റിപ്പോര്‍ട്ട്. പ്രതികള്‍ ഈ പണം കെട്ടിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ നേരിട്ട് ഹാജരാകണമെന്നും പാസ്‌പോര്‍ട്ട് ഉള്ളവര്‍ മൂന്നു ദിവസത്തിനുള്ളില്‍ കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും ഉപാധിയില്‍ പറയുന്നു....
Malappuram

വള്ളുവമ്പ്രം അത്താണിക്കലില്‍ ബസും ബൈക്കും കൂട്ടിയിച്ച് പറമ്പില്‍പീടിക സ്വദേശിയായ 19 കാരന് ദാരുണാന്ത്യം

മലപ്പുറം : പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പറമ്പില്‍പീടിക സ്വദേശിയായ 19 കാരന് ദാരുണാന്ത്യം. പറമ്പില്‍പീടിക വരപ്പാറ സ്വദേശി വരിച്ചാലില്‍ വീട്ടില്‍ പരേതനായ ചെമ്പന്‍ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് ഹാഷിര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. മലപ്പുറം മഅ്ദിന്‍ പോളിടെക്‌നിക്ക് കോളേജിലെ രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹാഷിര്‍ കൂട്ടുകാരനോടൊപ്പം കോളേജിലേക്കുള്ള യാത്രാമധ്യേ ബസ്സിനെ മറി കടക്കാനുള്ള ശ്രമത്തിനിടെ ബൈക്കില്‍ സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. സഹയാത്രികനായ പടിക്കല് പാപ്പനൂര്‍ റോഡ് സ്വദേശി റയ്യാന്‍ ചികിത്സയിലാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. സഹോദരങ്ങള്‍: അജ്മല്‍ സുനൂന്‍, തബ്ഷീര്‍, മിദ്‌ലാജ്....
Local news

കൊടിമരം കോണ്‍ഗ്രസ് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി മുനിസിപ്പാലിറ്റിയില്‍ കൊടിമരം പതിനേഴാം ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു കോണ്‍ഗ്രസ് കുടുംബ സംഗമം കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. ശരീഫ് മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മോഹനന്‍ വെന്നിയൂര്‍, സലിം ചുള്ളിപ്പാറ, ഷറഫലി മാസ്റ്റര്‍ മൂന്നിയൂര്‍ , സിപി സുഹ്‌റാബി, ഷംസുദ്ദീന്‍ മച്ചിങ്ങല്‍, കദീജ പൈനാട്ടില്‍, തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ശിഹാബ് കെ പി, സ്വാഗതവും യൂസഫലി സിടി നന്ദിയും പറഞ്ഞു....
Entertainment

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന മുന്‍ ഭാര്യ നല്‍കിയ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍. പാലാരിവട്ടത്തെ വീട്ടില്‍ നിന്നും കടവന്ത്ര പൊലീസാണ് പുലര്‍ച്ചെ ബാലയെ കസ്റ്റഡിയിലെടുത്തത്. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമര്‍ശങ്ങള്‍ അറസ്റ്റിന് കാരണമായി. സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, കുട്ടികളോട് ക്രൂരത കാട്ടല്‍ എന്നീ വകുപ്പുകളനുസരിച്ച് കേസെടുക്കാനുള്ള മൊഴികളാണ് പൊലീസിന് ലഭിച്ചത്. ബാല നീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരും കേസില്‍ പ്രതികളാണ്. കുടുംബപ്രശ്‌നങ്ങളില്‍ ചില പ്രതികരണങ്ങള്‍ ബാലയും മുന്‍ ഭാര്യയും സമൂഹമാധ്യമത്തില്‍ നടത്തിയിരുന്നു. ഇരുവരും തമ്മിലുളള തര്‍ക്കം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ബാലയെ കാണാനോ സംസാരിക്കാനോ താ...
Entertainment

മദ്യലഹരിയില്‍ വാഹനമോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് നടന്‍ ബൈജു ; വൈദ്യപരിശോധനക്ക് തയ്യാറാകാതെ താരം

തിരുവനന്തപുരം : മദ്യലഹരിയില്‍ അമിത വേഗതയില്‍ വാഹനമോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് നടന്‍ ബൈജു സന്തോഷ്. യാത്രക്കാരന് കാര്യമായ പരിക്കില്ല. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവമുണ്ടായത്. ബൈജു ഓടിച്ച കാര്‍, സ്‌കൂട്ടറിലും വൈദ്യുത പോസ്റ്റിലുമാണ് ഇടിച്ചത്. നടനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനക്ക് രക്ത സാമ്പിള്‍ കൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടര്‍ പൊലീസിന് മെഡിക്കല്‍ റിപ്പോര്‍ട്ട് എഴുതി നല്‍കി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ടു പോയി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈജുവിന്റെ കാ...
Accident

ലുലുമാൾ സന്ദർശിച്ചു മടങ്ങുന്നതിനിടെ ബൈക്ക് മതിലിൽ ഇടിച്ച് ചേറൂർ കോളേജ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര ടി.എഫ്‌.സി ഫ്രൂട്ട്സ്‌ ഉടമ അമ്പലക്കണ്ടി സ്വദേശി കുഴിമ്പാട്ടിൽ ചേക്കു-ശമീറ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ജസീം(19) ആണ് മരിച്ചത്. സഹോദരന്‍ മുഹമ്മദ് ജിന്‍ഷാദ് പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിന്‍ഷാദിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് ലഭിക്കുന്ന വിവരം. ചേറൂർ പി.പി.ടി.എം.ആർട്ട്സ്‌ ആന്റ്‌ സയൻസ്‌ കോളജ്‌ ബി.കോം(സി.എ) രണ്ടാം വർഷ വിദ്യാർത്ഥിയും സജീവ എം എസ് എഫ് പ്രവർത്തകനുമാണ് ജസീം. ഇന്ന് പുലര്‍ച്ചെ 1.45ഓടെ മുക്കം വട്ടോളി പറമ്പിലാണ് അപകടം നടന്നത്. ഇരുവരും കോഴിക്കോട് മാങ്കാവിലെ പുതിയ ലുലു മാള്‍ സന്ദര്‍ശിച്ച് മടങ്ങി വരികയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മതിലിനും ബൈക്കിനും ഇടയില്‍ കുടുങ്ങിപ്പോയ അവസ്ഥയിലായിരുന്നു ജസീം. ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെത്തിയ അഗ്നിരക്ഷാ...
Malappuram

സി.ഇ.ഒ മലപ്പുറം ജില്ലാ സമ്മേളനം ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം: നവംബര്‍ 8,9 തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) ജില്ലാ സമ്മേളനത്തിന്‍റെ ലോഗോ പ്രകാശനം നടന്നു. ജില്ലയിലെ സി.ഇ.ഒ മെമ്പർമാര്‍ സോഷ്യല്‍ മിഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തും സ്റ്റാറ്റസ് വെച്ചും മറ്റു ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തും സോഷ്യല്‍ മിഡിയ പ്രചരണത്തില്‍ പങ്കാളികളായി...
Kerala

ഏറ്റവും മോശം പൊലീസ് ഉദ്യോഗസ്ഥരെ കാസര്‍കോട്ടേക്കും മലപ്പുറത്തേക്കും വിടുന്നു : പിവി അന്‍വര്‍ എംഎല്‍എ

കാസര്‍കോട് : ഏറ്റവും മോശം പൊലീസ് ഉദ്യോഗസ്ഥരെ കാസര്‍കോട്ടേക്കും മലപ്പുറത്തേക്കും വിടുകയാണെന്ന് പിവി അന്‍വര്‍ എംഎല്‍എ. അബ്ദുള്‍ സത്താറിനോട് പൊലീസ് കാട്ടിയത് ഗുണ്ടായിസമാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളത്തിലുടനീളം ഇതാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പി വി അന്‍വര്‍. പൊലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നു. തട്ടിപ്പ് സംഘത്തിന്റെ തനി സ്വഭാവമാണ് പൊലീസ് കാണിക്കുന്നത്. കേരളത്തില്‍ പൊലീസിന്റെ ഏറ്റവും വലിയ ഇരകള്‍ ഓട്ടോ തൊഴിലാളിക്കും ഇരുചക്രവാഹനം ഓടിക്കുന്നവരുമാണ്. എസ്‌ഐ അനൂപിനെ പിരിച്ച് വിടണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടു. ഒരു സാധുവിന്റെ വണ്ടി പൊലീസ് പിടിച്ചിട്ടപ്പോള്‍ ഏതെങ്കിലും നേതാവ് ചോദിക്കാന്‍ പോയോ? യൂ...
Malappuram

പത്ത് വര്‍ഷം മുമ്പ് മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടക്കാന്‍ നോട്ടീസ് ; സംഭവം മലപ്പുറത്ത്

മലപ്പുറം: പത്ത് വര്‍ഷം മുമ്പ് മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടക്കാന്‍ നോട്ടീസ് വന്നതായി പരാതി. മലപ്പുറം പാണ്ടികശാല സ്വദേശി പള്ളിയാലില്‍ മൂസ ഹാജിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഇല്ലാത്ത വണ്ടിക്ക് മരിച്ചയാളുടെ പേരിലെത്തിയ പിഴ നോട്ടീസില്‍ ഭാര്യ ഹാജറയുടെ മരണ സര്‍ട്ടിഫിക്കറ്റ് അടക്കമാണ് വയോധികന്റെ പരാതി. കഴിഞ്ഞ ദിവസമാണ് കോട്ടക്കല്‍ പറമ്പിലങ്ങാടിയിലുള്ള ആര്‍.ടി.ഒ ഓഫീസില്‍ നിന്ന് തപാല്‍ വഴി പിഴ അടക്കാനുള്ള നോട്ടീസ് വന്നത്. കഴിഞ്ഞ മാസം ഇരുപത്തിഒന്‍പതാം തിയതി കോഴിക്കോട് നടക്കാവില്‍ വെച്ച് KL10 AL1858 എന്ന വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ഇല്ലാതെ സഞ്ചരിച്ചു എന്നാണ് നോട്ടീസില്‍ ഉള്ളത്. അഞ്ഞൂറ് രൂപ പിഴ അടയ്ക്കാനാണ് നോട്ടീസ് ലഭിച്ചത്. എന്നാല്‍ ക്യാമറയില്‍ പതിഞ്ഞ ഫോട്ടോ അവ്യക്തമാണ്. ഭാര്യ മരിച്ചിട്ട് 10 വര്‍ഷമായെന്നും സ്വന്തമായി വാഹനമില്ലെന്നും മൂസാഹാജി പറഞ്ഞു. പിഴ വന്നതി...
Malappuram

സൗഹൃദത്തില്‍ നിന്ന് പിന്മാറി : യുവതിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു : മലപ്പുറം സ്വദേശി പിടിയില്‍

പെരുമ്പാവൂര്‍: എറണാകുളത്ത് സൗഹൃദത്തില്‍ നിന്നും പിന്മാറിയതിന് യുവതിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്ത മലപ്പുറം സ്വദേശിയെ പെരുമ്പാവൂര്‍ പൊലീസ് പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഒരു വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവാവും പെരുമ്പാവൂര്‍ സ്വദേശിയായ 21 കാരിയും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും സുഹൃത്തുക്കളായി. എന്നാല്‍ അടുത്തിടെ യുവതി സൗഹൃദത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് തണ്ടേക്കാട് അല്‍ അസ്സര്‍ റോഡില്‍ വച്ച് പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തിയത്. യുവാവിനെ മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിച്ച യുവതിയുടെ കൈ പിടിച്ച് പ്രതി തിരിക്കുകയും, കൈവശമുണ്ടായിരുന്ന 69000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. പിന്നാലെ യുവതി...
Entertainment

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു ; സ്വാസിക അടക്കം മൂന്ന് സിനിമ താരങ്ങള്‍ക്കെതിരെ കേസ്

കൊച്ചി : യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മൂന്ന് സിനിമാ താരങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്വാസിക, ബീന ആന്റണി, ഭര്‍ത്താവ് മനോജ് എന്നിവര്‍ക്കെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. ബീന ആന്റണി ഒന്നാംപ്രതിയും, ഭര്‍ത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമര്‍ശം നടത്തിയെന്നാണ് നടിയുടെ പരാതി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് മൂവര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്....
Local news

ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ചെട്ടിയാന്‍കിണര്‍ ഗവ. ഹൈസ്‌കൂളിന് അംഗീകാരം

തിരൂര്‍ : ചെട്ടിയാന്‍കിണര്‍ ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിനും പൊതുസമൂഹത്തില്‍ ലഹരിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രത്യേക പുരസ്‌കാരം അധ്യാപകരും വിദ്യാര്‍ത്ഥികളും ഏറ്റുവാങ്ങി. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുന്ന ഏറ്റവും മികച്ച വിദ്യാലയമായി ചെട്ടിയാന്‍കിണര്‍ ഗവ. ഹൈസ്‌കൂളിനെ തിരഞ്ഞെടുത്തു. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 3000 രൂപയും പ്രശസ്തിപത്രവും കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രനില്‍ നിന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും ഏറ്റുവാങ്ങി....
Local news

പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനം : ചെട്ടിയാന്‍കിണര്‍ ഹൈസ്‌കൂളിന് അംഗീകാരം

തിരൂര്‍ : ചെട്ടിയാന്‍കിണര്‍ ഹൈസ്‌കൂളിന്റെ പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്‌കാരം വിദ്യാര്‍ഥികളും അധ്യാപകരും ഏറ്റുവാങ്ങി. 2023 - 24 അധ്യയന വര്‍ഷം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആറ് വിദ്യാലയങ്ങളിലൊന്നായി ചെട്ടിയാന്‍കിണര്‍ ഗവ.ഹൈസ്‌കൂളിനെ തിരഞ്ഞെടുത്തിരുന്നു. പരിസ്ഥിതി കൃഷി ആരോഗ്യ രംഗത്തെ ബോധവല്‍ക്കരണപരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതജ്യോതി പുരസ്‌കാരം ഈ വിദ്യാലയത്തിന് തുടര്‍ച്ചയായി ലഭിച്ചു കൊണ്ടിരിക്കുന്നു. അങ്ങാടിപ്പുറം പുത്തനങ്ങാടി സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ കാലിക്കറ്റ് സര്‍വ്വകലാശാല വി.സി. ഡോ. പി. രവീന്ദ്രനില്‍ നിന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും പുരസ്‌കാരം ഏറ്റുവാങ്ങി....
Kerala

തപാല്‍ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍

കൊച്ചി : തപാല്‍ വകുപ്പില്‍ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ യുവതിയെ ഞാറക്കല്‍ പൊലീസിന്റെ പിടിയില്‍. എളങ്കുന്നപ്പുഴ മാലിപ്പുറം കര്‍ത്തേടം വലിയപറമ്പില്‍ വീട്ടില്‍ മേരി ഡീനയെയാണ് (31) അറസ്റ്റ് ചെയ്തത്. തപാല്‍ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് ഞാറക്കല്‍ സ്വദേശിയില്‍ നിന്ന് 1,05,000 രൂപയും, ചക്യാത്ത് സ്വദേശിനിയായ വനിതയില്‍ നിന്നും 8,00,000 രൂപയുമാണ് ഇവര്‍ തട്ടിയത്. മേരി ഡീനയ്‌ക്കെതിരെ കളമശേരി സ്റ്റേഷനില്‍ സമാന കേസ് നിലവിലുണ്ട്....
Malappuram

സുഹൃത്തിന് ലൊക്കേഷന്‍ അയച്ചു കൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു

കുറ്റിപ്പുറം : മരിക്കാന്‍ പോകുന്നതിന്റെ തൊട്ട് മുമ്പ് ലൊക്കേഷന്‍ സുഹൃത്തിന് ഗൂഗിള്‍ മാപ്പ് അയച്ചു കൊടുത്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിന് സമീപം താമസിക്കുന്ന പടന്ന വളപ്പില്‍ ബാലകൃഷ്ണന്റെ മകന്‍ രതീഷ് (30) ആണ് ആത്മഹത്യ ചെയ്തത്. കുറ്റിപ്പുറം തിരൂര്‍ റോഡരികില്‍ സ്ഥിതി ചെയ്യുന്ന ബാര്‍ ഹോട്ടലിന് പിറകുവശത്തെ കുറ്റിക്കാടിനുള്ളിലെ മരക്കൊമ്പിലാണ് രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് സുഹൃത്തിന് താന്‍ മരിക്കാന്‍ പോകുന്ന സ്ഥലം ഗൂഗിള്‍ മാപ്പ് വഴി അയച്ചു കൊടുത്ത ശേഷമാണ് ജീവനൊടുക്കിയത്. അടുത്ത ദിവസം തന്നെ വിദേശത്തേക്ക് പോകുമെന്ന് യുവാവ് ചില കൂട്ടുകാരോട് പറഞ്ഞിരുന്നു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ കുറ്റിപ്പുറം പൊലിസ് മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രഞ്ജിത്ത്, രമേശ് എന്നിവര്‍ സഹോദരങ...
Accident, Local news

മൂന്നിയൂരില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

മൂന്നിയൂര്‍ : പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. മൂന്നിയൂര്‍ കളിയാട്ടമുക്കിലാണ് സംഭവം. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി പരിക്കേറ്റ യാത്രക്കാരായ സ്ത്രീയെയും കുട്ടിയേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിക്കേറ്റ മൂന്നുപേരും കൂട്ടുമൂച്ചി കൊടക്കാട് സ്വദേശികളാണ് എന്നാണ് വിവരം....
Local news

തെന്നലയില്‍ 15 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി : തെന്നലയില്‍ 15 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെന്നല സ്വദേശി മുജീബ് റഹ്മാന്‍ന്റെ മകന്‍ മുഹമ്മദ് ശാമില്‍(15) ആണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു.
Accident

തിരൂരങ്ങാടി പനമ്പുഴ റോഡിൽ ബൈക്ക് അപകടം, യുവാവ് മരിച്ചു

തിരൂരങ്ങാടി : പനമ്പുഴ റോഡിൽ ബൈക്ക് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു, 2 പേർക്ക് പേർക്ക് പരിക്കേറ്റു. വേങ്ങര കൂരിയാട് മാടംചിന സ്വദേശി പള്ളിയാളി റഷീദിന്റെ മകൻ മുഹമ്മദ് സവാദ് (19 ആണ് മരിച്ചത്. നബീൽ (18), ആഷിഖ് (18) എന്നിവർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് അപകടം. തിരൂരങ്ങാടി കൊളപ്പുറം റോഡിൽ വളവിൽ പഴയ ടോൾ ബൂത്തിന് സമീപത്തു വെച്ചാണ് അപകടം. ബൈക്കും എതിരെ വന്ന കാറും തമ്മിൽ ഇടിച്ചാണ് അപകടം. പരിക്കേറ്റവരെ ഉടനെ എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചു. തുടർ ചികിത്സക്കായി കോട്ടക്കൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സവാദ് മരണപെട്ടു. മറ്റുള്ളവർ ചികിത്സയിലാണ്....
Malappuram

മാലിന്യമുക്തം നവകേരളം: ക്വസ് മത്സരം സംഘടിപ്പിച്ചു

മലപ്പുറം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ബ്ലോക്ക്തല ക്വിസ് മത്സരം സംഘടിപ്പിച്ചു. എ.ഡി.എം എന്‍. എം. മെഹ്‌റലി ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ രണ്ട് മുതല്‍ 2025 മാര്‍ച്ച് 31 വരെ നടക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിലൂടെ സമ്പൂര്‍ണ്ണ ശുചിത്വം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് മുഴുവന്‍ ജനവിഭാഗങ്ങളും കൂട്ടായി പരിശ്രമിക്കണമെന്നും സ്‌കൂള്‍ തലത്തിലുള്ള ക്യാമ്പയിന്‍ പ്രവര്‍ത്തനം സജീവമാക്കണമെന്നും എ.ഡി.എം പറഞ്ഞു. ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ കെ.എം. സുജാത ക്വിസ് മത്സരം നയിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്ന് 40 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ക്വിസ് മത്സരത്തില്‍ റിയ ഫാത്തിമ (എം.ഐ.സി.ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അത്താണിക്കല്‍) ഒന്നാം സ്ഥാനവും, കെ.എസ് ശ്രദ്ധ (പി.എച്ച്.എസ്...
Malappuram

ലോക മാനസികാരോഗ്യദിനം: ജില്ലാതല ഉദ്ഘാടനം നടത്തി

ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പൂക്കോട്ടൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കാരാട്ട് അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു. പൂക്കോട്ടൂര്‍ ജി.എല്‍.പി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച ആരോഗ്യ സന്ദേശ റാലിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇസ്മായില്‍ മാസ്റ്ററിന് പതാക കൈമാറി. ആരോഗ്യസന്ദേശ റാലിയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന വാടി ടീച്ചര്‍മാര്‍ ഉള്‍പ്പെടെ മൂന്നൂറ്റി അമ്പത് പേര്‍ പങ്കെടുത്തു. ഡി.എം.ഒ ഡോ. ആര്‍ രേണുക ദിനാചരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്ന ആരോഗ്യ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇസ്മായില്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ...
Kerala

വയനാട് ദുരന്തം : പുനരധിവാസത്തിന് കേന്ദ്രത്തോട് എന്തെങ്കിലും ചെയ്യൂ എന്ന് ഹൈക്കോടതി ; മാധ്യമങ്ങള്‍ കുറച്ചു കൂടി ഉത്തരവാദിത്തം കാണിക്കണം എന്നും കോടതി

കൊച്ചി : വയനാട് ദുരന്തത്തില്‍ ചൂരല്‍മലയെ വീണ്ടെടുക്കാന്‍ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. വിശദീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയപ്പോഴാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. തങ്ങളെക്കൊണ്ടുമാത്രം വയനാട് പുനരധിവാസം പൂര്‍ത്താക്കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സഹായം അടിയന്തരമായി ഉറപ്പാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് അടുത്ത വെളളിയാഴ്ച പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം സംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം നല്‍കണമെന്ന് നിര്‍ദേശിച്ചു. അതേസമയം വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കിയെന്നും കോടതിയിടപെട്ട് നിയന്ത്രിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും മാധ്യമങ്ങള്‍ കുറച്ചുകൂടി ഉത്തരവാദിത്...
Kerala

സംസ്ഥാനത്ത് നാളെ പൊതു അവധി ; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകം

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. നവരാത്രി പൂജ വയ്പ്പിന്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകള്‍ക്കും അവധി ബാധകമായിരിക്കും. ഇത്തവണ ഒക്ടോബര്‍ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക. 11, 12 തീയ്യതികളില്‍ ദുര്‍ഗാഷ്ടമി, മഹാനവമി പൂജകള്‍ക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്.ഈ സാഹചര്...
Kerala

തിരുവോണം ബമ്പര്‍ : 25 കോടി അടിച്ചത് കര്‍ണാടക സ്വദേശിക്ക്

സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ചത് കര്‍ണാടക സ്വദേശി അല്‍ത്താഫിന്. വയനാട് സുല്‍ത്താന്‍ബത്തേരിയിലെ കടയില്‍ നിന്ന് വിറ്റ TG 434222 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 42 കാരനായ അല്‍ത്താഫ് മെക്കാനിക്കാണ്. വയനാട്ടിലെ ബന്ധു വീട്ടിലെത്തിയപ്പോള്‍ എടുത്ത ടിക്കറ്റ് ആണ് സമ്മാനം നേടി കൊടുത്തത്. വാടക വീട്ടില്‍ കഴിയുന്ന അല്‍ത്താഫിന് സ്വന്തമായി ഒരു വീട് വെക്കണം എന്നതാണ് ആദ്യത്തെ ആഗ്രഹം. മകളുടെ വിവാഹം നടത്തണമെന്നും മകന് മെച്ചപ്പെട്ട ജോലി വേണമെന്നും അല്‍ത്താഫ് പറയുന്നു. 15 കൊല്ലമായി ടിക്കറ്റെടുക്കുന്നു എന്നും, ടിക്കറ്റ് എടുക്കാനായി കേരളത്തിലേക്ക് ടൂര്‍ വരാറുണ്ടെന്നും അല്‍ത്താഫ് പ്രതികരിച്ചു....
National

പ്രമുഖ വ്യവസായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ അന്തരിച്ചു ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്

ദില്ലി: പ്രമുഖ വ്യവസായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. രത്തന്‍ ടാറ്റയുടെ സംസ്‌കാരം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന് വിട നല്‍കുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 4 ദിവസമായി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. 1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ആയിരുന്നു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ച വ്യക്തിയായിരുന്നു രത്തന്‍ ടാറ്റ. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് രത്തന്‍ ടാറ്റയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുട!ര്‍ന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു...
Kerala

രക്ഷാപ്രവര്‍ത്തനം : മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന നവ കേരള സദസിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രക്ഷാ പ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി വ്യക്തമാക്കി....
Malappuram

അക്ഷയ സംരംഭകര്‍ക്ക് പരിശീലനം നല്‍കി

മലപ്പുറം : ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് പാസ്‌പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കി. കോഴിക്കോട് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ മോഹന്‍ കെ, അസിസ്റ്റന്റ് പാസ്സ്‌പോര്‍ട്ട് ഓഫീസര്‍ സേതു കുമാര്‍ എസ്, അസിസ്റ്റന്റ് സൂപ്രണ്ട് ജി.കെ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മികച്ച രീതിയില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നല്കി വരുന്നതായി പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ മോഹന്‍ പറഞ്ഞു. എ.ഐ ടെക്‌നോളജിയില്‍ അക്ഷയ കേന്ദ്രം വഴി പുതിയ കോഴ്‌സുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഉമ്മര്‍ അബ്ദുല്‍സലാമിന്റെ നേതൃത്വത്തിലുള്ള പരിശീലനവും ഇതൊടൊപ്പം നടന്നു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് അരുണ്‍ജിത്ത് സംരംഭകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി. ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ഗോകുല്‍ പിജി അദ്ധ്യക്ഷത വഹിച്ചു. സാദിഖലി എ.പി നന്ദി രേഖപ്പെടുത്തി....
Other

പങ്കെടുത്ത ഇനങ്ങളിളെല്ലാം ഒന്നാം സ്ഥാനം നേടി നാടിന് അഭിമാനമായി അഫ്‌ന

നന്നമ്പ്ര: താനൂർ ഉപജില്ല സ്കൂൾ കായികമേളയിൽ പങ്കെടുത്ത ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം അഫ്‌ന നാടിന്റെ അഭിമാനമായി. കൊടിഞ്ഞി ജി എം യു പി സ്കൂൾ ആറാം ക്ലാസ് വിദ്യാര്ഥിനിയാണ് ഈ മിടുക്കി.100 മീറ്റർ ഓട്ടം, 200 മീറ്റർ ഓട്ടം, 4 × 100 മീറ്റർ റിലേ, ലോങ് ജംപ് എന്നീ ഇനങ്ങളിലാണ് ഒന്നാം സ്ഥാനം നേടിയത്.കൊടിഞ്ഞി കുറൂൽ റോഡ് കിഴ് വീട്ടിൽ റഷീദ് - സുമയ്യ ദമ്പതികളുടെ മകളാണ്....
Malappuram

റേഷന്‍ മസ്റ്ററിങ് : ജില്ലയില്‍ ഇതുവരെ 79.16 ശതമാനം പൂര്‍ത്തിയായി

മലപ്പുറം ജില്ലയില്‍ ആകെയുള്ള 20,58,344 അംഗങ്ങളില്‍ 16,29,407 പേര്‍ ഇതിനകം മസ്റ്ററിങ് നടത്തിയതായും അവശേഷിക്കുന്ന 4,28,937 പേര്‍ എത്രയും വേഗത്തില്‍ മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ സി.എ.വിനോദ്കുമാര്‍ അറിയിച്ചു. അനുവദിച്ച സമയപരിധിക്കുള്ളില്‍ വേഗത്തില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്നും റേഷന്‍ കാര്‍ഡും കാര്‍ഡിലെ പേരും നഷ്ടപ്പെടാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമായി റേഷന്‍ കടകളില്‍ നേരിട്ടെത്തി റേഷന്‍ കടയില്‍ നിന്നും സൗജന്യമായി മസ്റ്ററിങ് ചെയ്യാവുന്നതാണ്...
error: Content is protected !!