ദേശീയതാരങ്ങളെ വളര്‍ത്താന്‍ പദ്ധതിയുമായി കാലിക്കറ്റ് സര്‍വകലാശാലാ സ്വിമ്മിങ് അക്കാദമി
അടുത്ത വര്‍ഷം കൂടുതല്‍ ദേശീയ താരങ്ങളെ വാര്‍ത്തെടുക്കാന്‍ പദ്ധതിയുമായി കാലിക്കറ്റ് സര്‍വകലാശാലാ സ്വിമ്മിങ് അക്കാദമി. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മികച്ച നേട്ടത്തിന് പിന്നാലെയാണ് സ്‌പോര്‍ട്‌സ് സ്വിമ്മിങ് ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആവിഷ്‌കരിക്കുന്നതെന്ന് കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ അക്കാദമിയിലെ ടി. ഹര്‍ഷ് വിവിധ ഇനങ്ങളില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ നേടി ദേശീയ ചാമ്പ്യന്‍ ഷിപ്പിന് അര്‍ഹത നേടി. സംസ്ഥാന തലത്തില്‍ പങ്കെടുത്ത ഹന്ന മറിയം ബേബി, അമേയ കെ. പ്രദീപ്, അനുഷ് പ്രഭ്, കെ.പി. ലക്ഷ്മി, സി. സ്വാതി കൃഷ്ണ, എന്‍. അനുഷ്‌ക, എന്‍.പി. ആരാധ്യ എന്നിവര്‍ ആദ്യ എട്ടില്‍ ഇടം നേടി. അന്താരാഷ്ട്ര നിലവാരമുള്ള സര്‍വകലാശാലയിലെ സ്വിമ്മിങ് പൂളില്‍ കോച്ച് ജെ.സി മധുകുമാറിന്റെ നേതൃത്വത്തില്‍ ഷെനിന്‍, സൂര്യ, ബിജു എന്നിവരാണ് പരിശീല...

