Friday, March 20

Author: tirurangaditoday

വേങ്ങര ഉപജില്ല ശാസ്‌ത്രോത്സവം : ലോഗോ പ്രകാശനം ചെയ്തു
Local news

വേങ്ങര ഉപജില്ല ശാസ്‌ത്രോത്സവം : ലോഗോ പ്രകാശനം ചെയ്തു

വേങ്ങര : വേങ്ങര ഉപജില്ല ശാസ്‌ത്രോത്സവം 2024ന്റെ ലോഗോ പ്രകാശനം ഇ ടി മുഹമ്മദ് ബഷീര്‍ എം. പി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ശാസ്‌ത്രോത്സവം പബ്ലിസിറ്റി കണ്‍വീനറും എ ആര്‍ നഗര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായ അമീര്‍ അലി, ശാസ്‌ത്രോത്സവം പബ്ലിസിറ്റി ചെയര്‍മാനും ഏ.ആര്‍.നഗര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ ലൈല പുല്ലൂണി, ശാസ്‌ത്രോത്സവം പബ്ലിസിറ്റി അംഗങ്ങളും എ ആര്‍ നഗര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകരുമായ അംജദ്, ഇര്‍ഫാന്‍, മുനീര്‍ എന്നിവരും സംബന്ധിച്ചു ഉപജില്ലാ തലത്തില്‍ നടത്തിയ മത്സരത്തില്‍ കോട്ടക്കല്‍ സ്വദേശിയായ ഫവാസ് കോപ്പിലാന്റെ ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്....
Kerala

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേരുന്നതായി റിപ്പോര്‍ട്ട്. നാലു മണിക്ക് ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കള്‍ അംഗത്വം നല്‍കും. ഏറെ കാലമായി ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെടുന്നുവെന്ന് ആര്‍. ശ്രീലേഖ പ്രതികരിച്ചു. കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ.  ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശ്രീലേഖയുടെ വീട്ടിലെത്തി അം​ഗത്വം നൽകുമെന്നാണ് വിവരം. കേന്ദ്ര - സംസ്ഥാന നേതാക്കൾ സംസാരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഒരു അംഗത്വം എടുക്കൽ മാത്രമാണെന്നും കൂടുതൽ ഒന്നും പങ്കുവയ്ക്കുന്നില്ലെന്നും  ശ്രീലേഖ പറഞ്ഞു. ...
Kerala

റേഷന്‍ മസ്റ്ററിംഗ് ; തിയതി നീട്ടി നല്‍കി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി

മലപ്പുറം : സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ച് നല്‍കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നിയമസഭയെ അറിയിച്ചു. റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിംഗിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കുമായിരുന്ന സാഹചര്യത്തില്‍ ആണ് തിയതി നീട്ടി നല്‍കിയത്. റേഷന്‍ മസ്റ്ററിംഗ് ഒരു മാസത്തേക്ക് കൂടി നീട്ടണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. കിടപ്പുരോഗികള്‍ക്കും അഞ്ചുവയസ്സിന് താഴെ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കപ്പെട്ടവര്‍ക്കും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാലാണ് എം.എല്‍.എ പ്രസ്തുത ആവശ്യം ഉന്നയിച്ചത്. കിടപ്പ് രോഗികളെ സംബന്ധിച്ചിടത്തോളം വീടുകളില്‍ ചെന്നാല്‍ മാത്രമേ മസ്റ്ററിങ് നടത്താന്‍ സാധിക്കുകയുള്ളൂ. അത് പൂര്‍ത്തിയാക്കാത്ത ഇടങ്ങളില്‍ അതിനുള്ള സംവിധാനം ഉണ്ടാകേണ്ടതുണ്ട...
Entertainment

നടന്‍ ടി പി മാധവന്‍ അന്തരിച്ചു

കൊല്ലം: മലയാള ചലച്ചിത്ര നടന്‍ ടി പി മാധവന്‍ (89) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടര്‍ത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാകുകയും തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 600ലേറെ മലയാള ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു. 30ലേറെ ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ഏറെ നാളായി പത്തനാപുരം ഗാന്ധി ഭവനിലായിരുന്നു ടി.പി മാധവന്‍ താമസിച്ചിരുന്നത്. ഇവിടെ വച്ചായിരുന്നു ആരോഗ്യനില മോശമാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ സ്ഥാപകാംഗമായ ടി.പി മാധവന്‍, സംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറി കൂടിയാണ്. 2015 ഒക്ടോബറിലെ ഹിമാലയന്‍ യാത്രയ്ക്കിടെ ഹരിദ്വാറില്‍വച്ചു പക്ഷാഘാതം സംഭവിക്കുകയായിരുന്നു. കുടുംബവുമായി അകന്ന് തിരുവനന്തപുരത്തെ ഒരു ലോഡ്ജില്...
Local news

കക്ഷിരാഷ്ട്രീയ ജാതിമത ചിന്തകള്‍ക്കപ്പുറം എല്ലാ പ്രശ്‌നങ്ങളിലും കൃത്യമായ നിലപാട് സ്വീകരിച്ച ചെമ്മാടിന്റെ മുഖം : ബീരാന്‍ ഹാജിയെ അനുസ്മരിച്ച് പിഡിപി

തിരൂരങ്ങാടി : രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക കാരുണ്യ മേഖലയില്‍ തിരുരങ്ങാടിയില്‍ ഏറെ സജിവ സാന്നിധ്യമായിരുന്ന കൊണ്ടാണത്ത് ബീരാന്‍ ഹാജിയുടെ നിര്യണത്തില്‍ പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റി അനുശോചനം രേഖപെടുത്തി. കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കപ്പുറം തനിക്ക് മുന്നില്‍ എത്തുന്ന എല്ലാ പ്രശ്‌നങ്ങളിലും കൃത്യമായ നിലപാട് സ്വീകരിച്ച് പരിഹാരം കണ്ടിരുന്ന ചെമ്മാടിന്റെ മുഖമായിരുന്നു കൊണ്ടാണത്ത് ബിരാന്‍ ഹാജി എന്നും പിഡിപി എന്ന പാര്‍ട്ടിയോട് എല്ലാ നിലയിലും സഹകരിച്ചിരുന്ന വ്യക്തിയുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്നവര്‍ക്കൊപ്പംപിഡിപി യും പങ്ക് ചേരുന്നതായി പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടി കമ്മറ്റിക്ക് വേണ്ടി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു....
Local news

കടലുണ്ടി പിഷാരിക്കല്‍ ശ്രീ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ സപ്താഹയജ്ഞം : സ്വയംവര ഘോഷയാത്ര സംഘടിപ്പിച്ചു

വള്ളിക്കുന്ന് : കടലുണ്ടി പിഷാരിക്കല്‍ ശ്രീ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹം അഞ്ചാം ദിവസം രുഗ്മിണി സ്വയംവരം ഘോഷയാത്ര സംഘടിപ്പിച്ചു. ഘോഷയാത്ര ചെറുകുന്നത്ത് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ സിജി. ദിലീപ് കുമാര്‍, കണ്‍വീനര്‍ ദേവദാസ് തീക്കുന്നത്ത്, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് എ പി. പുരുഷു, സെക്രട്ടറി മോഹന്‍ദാസ് തൊട്ടിയില്‍, രാജേഷ് പുതുവായി, സി. കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സപ്താഹം വ്യാഴാഴ്ച സമാപിക്കും. തുടര്‍ന്ന് നവരാത്രി, വിജയ ദശമി ആഘോഷ പരിപാടികള്‍ നടക്കും....
Local news

പുളിഞ്ഞിലം തോട് സൈഡ് ഭിത്തി നിർമ്മാണം ആരംഭിക്കും

തിരൂരങ്ങാടി : നഗരസഭ പതിനൊന്നാം ഡിവിഷനില്‍ പുളിഞ്ഞിലം തോട് സൈഡ് ഭിത്തി നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി നഗരസഭ അധികൃതരും ഉദ്യോഗസ്ഥ സംഘവും സ്ഥലം സന്ദര്‍ശിച്ചു. 35 ലക്ഷം ഇറിഗേഷന്‍ ഫണ്ട് ഉപയോഗിച്ചാണ് സൈഡ് ഭിത്തി നിര്‍മ്മാണം. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഡിവിഷന്‍ കൗണ്‍സര്‍ സി പി ഹബീബ് ബഷീര്‍, ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉണ്ണിക്കൃഷ്ണന്‍, ഓവര്‍സിയര്‍ അരുണ്‍ ബാബു, കരാറുകാരന്‍ അബ്ദുല്‍അസീസ് പുഴക്കാട്ടിരി, തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. മഴ മാറിയാല്‍ നിര്‍മ്മാണം തുടങ്ങുമെന്ന് കരാറുകാരന്‍ പറഞ്ഞു. പ്രദേശത്ത് ഏറെ ആശ്വാസമാണിത്....
Kerala

ഹജ്ജ്- രേഖകള്‍ സ്വീകരിക്കുന്നതിന് കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടര്‍

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ രേഖകള്‍ സ്വീകരിക്കുന്നതിന് കൊച്ചി, കണ്ണൂര്‍ എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ പ്രത്യേകം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. എറണാകുളത്ത് ഒക്ടോബര്‍ 19-ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കലൂര്‍ വഖഫ് ബോര്‍ഡ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും കണ്ണൂരില്‍ ഒക്ടോബര്‍ 20-ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കണ്ണൂര്‍ കളക്ടറേറ്റ് കോഫറന്‍സ് ഹാളിലും രേഖകള്‍ സ്വീകരിക്കും. കൂടാതെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജ്യനല്‍ ഓഫീസിലും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ രേഖകള്‍ സ്വീകരിക്കും. രേഖകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2024 ഒക്ടോബര്‍ 23....
Local news

കൊണ്ടാണത്ത് ബീരാന്‍ ഹാജിയുടെ വിയോഗം : സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു

തിരൂരങ്ങാടി : പൗരപ്രമുഖനും മുന്‍ തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പറും തിരൂരങ്ങാടി മണ്ഡലം കോണ്‍ഗ്രസിന്റെ ട്രഷററും തിരൂരങ്ങാടി നിയോജകമണ്ഡലം കര്‍ഷക കോണ്‍ഗ്രസിന്റെ പ്രസിഡണ്ടും നിലവില്‍ ജില്ലാ കര്‍ഷക കോണ്‍ഗ്രസിന്റെ ട്രഷററുമായ കൊണ്ടാണത്ത് ബീരാന്‍ ഹാജിയുടെ വിയോഗത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. ചെമ്മാട് കൊണ്ടാണത്ത് ബസ്റ്റാന്‍ഡില്‍ വച്ച് നടന്ന പരിപാടി തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സാംസ്‌കാരിക പ്രമുഖരും പങ്കെടുത്ത ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വി വി അബു അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് ഷാജി പാച്ചേരി എംഅബ്ദുറഹ്മാന്‍കുട്ടി, സിപി നൗഫല്‍. പുന്നശ്ശേരി ശശി. ഡോക്ടര്‍ എം എ കബീര്‍. എം എന്‍ ഹുസൈന്‍.അറക്കല്‍ കൃഷ്ണന്‍, സലിംചുള്ളിപ്പാറ. എംപി .രാധാകൃഷ്ണന്‍, സുരേന്ദ്രന്‍ വെന്നിയൂര്‍, മാനേരിക്കല്‍ ഇബ്രാഹിം, സി...
Local news

സഹപ്രവര്‍ത്തകന്റെ ചികിത്സാ സഹായത്തിന് കൈകോര്‍ത്ത് തൊഴിലാളികള്‍

തിരൂരങ്ങാടി : താഴെ ചേളാരി ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ടി. എം. ഷറഫുദ്ദീന്റെ ചികിത്സാ സഹായത്തിനായി കൈക്കോര്‍ത്തി ഓട്ടോ തൊഴിലാളികള്‍. ഓട്ടോ ടാക്‌സി & ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു വള്ളിക്കുന്ന് ഏരിയ കമ്മിറ്റി ബക്കറ്റ് പിരിവിലൂടെ സമാഹരിച്ച തുക ഷറഫുദ്ദീന്‍ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി. നാല് ലക്ഷത്തി മുപ്പത്തി നാലായിരത്തി അഞ്ഞൂറ്റി അറുപത്തി ആറ് രൂപയാണ് ബക്കറ്റ് പിരിവിലൂടെ സംഘടന കണ്ടെത്തിയത്. തുക യൂണിയന്‍ ജില്ലാ സെക്രട്ടറി വി. പി. അനില്‍ കൈമാറി. യൂണിയന്‍ ഏരിയ പ്രസിഡന്റ് പി. വിനീഷ് അധ്യക്ഷനായി. ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ടി. ജയഭരതന്‍, സിഐടിയു വള്ളിക്കുന്ന് ഏരിയ സെക്രട്ടറി. പി. പ്രിന്‍സ് കുമാര്‍, സി. വീരേന്ദ്രകുമാര്‍, കെ. ടി.വിനോദ് കുമാര്‍, പരമേശ്വരന്‍.പി,എം.മജീദ്,പി. ബിജീഷ്, കെ. സവാദ്,സാലി. എം, എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ വള്ളിക്കുന്ന് ഏരിയ സെക്രട്ടറി എം...
Kerala

തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി പുഴയിലേക്ക് മറിഞ്ഞു ; മരണം രണ്ടായി

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ആനക്കാംപൊയില്‍ സ്വദേശിനി ത്രേസ്യാമ്മ (75), തിരുവമ്പാടി കണ്ടപ്പന്‍ചാല്‍ സ്വദേശിനി വേലംകുന്നേല്‍ കമലം (65) എന്നിവരാണ് മരിച്ചത്. 27 പേര്‍ക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. രണ്ടു പേരുടെ നില ഗുരുതരമാണ്. നാല്‍പ്പതോളം പേര്‍ ബസിലുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിക്കാനായി. ബസ് പുഴയില്‍ നിന്ന് ഉയര്‍ത്താനുള്ള നീക്കം നടക്കുകയാണ്. തിരുമ്പാടി ലിസ ആശുപത്രിയില്‍ 12 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ മറ്റുള്ളവരെ മുക്കത്തെ ആശുപത്രിയിലും ക...
Malappuram

മലപ്പുറത്ത് 13 കാരി ഗര്‍ഭിണിയായി കുഞ്ഞിന് ജന്മം നല്‍കിയ സംഭവം : സഹോദരന് 123 വര്‍ഷം തടവും പിഴയും

മലപ്പുറം : 13 കാരി ഗര്‍ഭിണിയായി കുഞ്ഞിന് ജന്മം നല്‍കിയ കേസില്‍ പ്രതിയായ സഹോദരന് 123 വര്‍ഷം കഠിന തടവും ഏഴ് ലക്ഷം രൂപ പിഴയും ശിക്ഷ. അരീക്കോടിനടുത്ത 24കാരനെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ജി എ.എം.അഷ്‌റഫ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലുള്ള ശിക്ഷ പ്രതി ഒന്നിച്ച് അനുഭവിച്ചാല്‍ മതി. വിധി കേട്ട ശേഷം പ്രതി കയ്യില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. 2019 നവംബറിലാണ് കേസിന്നാസ്പദമായ സംഭവം. അന്ന് 19 വയസ്സു പ്രായമുള്ള മൂത്ത സഹോദരനായ പ്രതി 13 വയസ്സുകാരിയായ സഹോദരിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. 6 മാസത്തിനു ശേഷം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഇക്കാര്യം ഡോക്ടര്‍ പൊലീസില്‍ അറിയിച്ചില്ല. പിന്നീട് മൂന്ന് മാസം കഴിഞ്ഞ് പ്രസവ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കുട്ടിയെ മ...
Local news

മലപ്പുറം ജില്ലാ ട്രോമാ കെയർ തിരൂരങ്ങാടി താലൂക്ക് കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ,കോട്ടക്കൽ,പരപ്പനങ്ങാടി ,തേഞ്ഞിപ്പാലം, വേങ്ങര സ്റ്റേഷൻ പരിധികൾ ഉൾപെടുന്ന തിരൂരങ്ങാടി താലൂക്ക് ട്രോമകെയർ കമ്മറ്റി രൂപീകരിച്ചു. ഞായറാഴ്ച വൈകീട്ട് ചെമ്മാട് വ്യാപാര ഭവനിൽ വെച്ച് മലപ്പുറം ജില്ലാ ട്രോമകെയർ ജില്ല കമ്മറ്റി ഭാരവാഹി സ്റ്റാർ മുനീറിൻ്റെ നേതൃത്ഥത്തിൽ നടന്ന ചടങ്ങിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. തിരൂരങ്ങാടി താലൂക്ക് ട്രോമാ കെയർ പ്രസിഡൻ്റായി ഗഫൂർ തമന്നയെയും ജനറൽ സെക്രട്ടറിയായി ശുഐബ് പരപ്പനങ്ങാടിയേയും ട്രഷററായി ഇല്യാസ് വേങ്ങരയേയും . വൈസ് പ്രസിഡൻ്റുമാരായി റഫീഖ് വള്ളിയേങ്ങൽ, റിയാസ് കോട്ടക്കൽ, ജബ്ബാർ പള്ളിയാളി എന്നിവരെയും ജോയിൻ സെക്രട്ടറിമാരായി ഉനൈസ് വലിയോറ, ശിഹാബ് പി എം, കുഞ്ഞായിൻ അബൂബക്കർ പനക്കൽ എന്നിവരെയും രക്ഷാധികാരികളായി മുനീർ സ്റ്റാർ, സദഖത്തുള്ള ബാബു, ജാഫർ കുറ്റൂർ എന്നിവരെയും എക്സിക്യൂട്ടിവ് മെമ്പർമാരായി സീനത്ത് പുത്തിരിക്കൽ, സ...
Tourisam

ഹജ്ജ് നറുക്കെടുപ്പ്: കേരളത്തിൽനിന്ന് 14,590 പേർക്ക് അവസരം; ഒക്ടോബർ 23നകം രേഖകൾ സമർപ്പിക്കണം

ഹജ്ജ് തീർഥാടകരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഇന്ന് ഡൽഹിയിൽ റീജ്യണൽ ഓഫീസിൽ നടന്നു. കേരളത്തിൽനിന്ന് 14,590 പേർക്ക് അവസരം ലഭിച്ചിട്ടുണ്ട്. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 20,636 അപേക്ഷകളാണ് ലഭിച്ച്ത്. 65+ വിഭാഗം 3462, WM-സ്ത്രീകൾ മാത്രമുള്ള 65+ വിഭാഗം 512, WM സ്ത്രീകൾ മാത്രമുള്ള 45+വിഭാഗം 2311, ജനറൽ കാറ്റഗറി 14,351.കേരളത്തിലെ ജനറൽ കാറ്റഗറിയിൽ നിന്നും 8305 പേർക്കാണ് പേർക്കാണ് നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചത്. 65+ വിഭാഗവും, സ്ത്രീകൾ മാത്രമുള്ള വിഭാഗവും (WM) നറുക്കെടുപ്പില്ലാതെ എല്ലാവർക്കും അവസരം ലഭിച്ചു. ജനറൽ വിഭാഗത്തിലെ 6046 പേർ വെയ്റ്റിംഗ്ലിസറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ മൊത്തം 1,51,981 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഹജ്ജ് 2025: തിരഞ്ഞെടുക്കപ്പെട്ടവർ ഒക്ടോബർ 23നകം രേഖകൾ സമർപ്പിക്കണം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2025 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ അഡ്വാ...
Kerala

ഒടുവിൽ സർക്കാർ വഴങ്ങി; കൊടിഞ്ഞി ഫൈസൽ വധക്കേസിൽ അഡ്വ. കുമാരൻകുട്ടിയെ പബ്ലിക് പ്രോസിക്യൂട്ടറാക്കാൻ സമ്മതം

തിരൂരങ്ങാടി : ഫൈസല്‍ വധക്കേസില്‍ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി അഡ്വ.കുമാരന്‍ കുട്ടിയെ നല്‍കാമെന്ന് സമ്മതം അറിയിച്ച് സർക്കാർ. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ടി.പി വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഹജറായ അഡ്വ.കുമാരന്‍ കുട്ടിയെ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കാനാകില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനും നിയമ പോരാട്ടിത്തിനും പിന്നാലെ തെരുവിലേക്കും സമരം വ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ ഇപ്പോൾ സമ്മതം അറിയിച്ചത്. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും കോഴിക്കോട് സ്വദേശിയുമായ അഡ്വ.കുമാരന്‍ കുട്ടിയെ ഫൈസല്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കുന്നതിന് സര്‍ക്കാറിന് എതിര്‍പ്പില്ലെന്ന് ഇന്നലെ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ഫൈസലിന്റെ ഭാര്യ ജസ്‌ന നല്‍കിയ പരാതി പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിലപാട് വ്യ...
Local news

പരപ്പനങ്ങാടി നഗരസഭ ഉജ്ജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ ഉജ്ജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു. അതി ദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് സംരംഭം തുടങ്ങുന്നതിന് നല്‍കിയ ഫണ്ട് ഉപയോഗിച്ച് ഡിവിഷന്‍ 29 ലും ഡിവിഷന്‍ 3 ലും തുടക്കം കുറിച്ച സംരംഭങ്ങളുടെ ഉദ്ഘടനം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സന്‍ പി പി സുഹറാബി അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി വി മുസ്തഫ, സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ ഉമ്മുകുല്‍സു, കെ കെ എസ് തങ്ങള്‍, റസാഖ് തലക്കലകത്ത്, എന്‍യുഎല്‍എം കോര്‍ഡിനേറ്റര്‍ റെനീഫ്, സൗമ്യ എന്നിവര്‍ സംസാരിച്ചു....
Local news

പാവപ്പെട്ടവൻ്റെ കരുത്തായി കോൺഗ്രസ് മാറണം : വി എസ് ജോയ്

അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മിഷൻ 2025 സെൻട്രൽ എക്സിക്യൂട്ടീവ് ഡി സി സി പ്രസിഡണ്ട് അഡ്വ. വി എസ് ജോയ് ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അധികാരം നേടി പാവപ്പെട്ടവൻ്റെ കരുത്തായി മാറാൻ കോൺഗ്രസിന് കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വജനപക്ഷപാതവും അഴിമതിയും നിറഞ്ഞ പിണറായി ഭരണത്തിന് അന്ത്യംകുറിക്കേണ്ടതിൻ്റെ ആവശ്യം അദ്ദേഹം എടുത്തു പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് കോശി.പി. തോമസ് അധ്യക്ഷത വഹിച്ചു,കെ പി സി സി സെക്രട്ടറി കെ പി അബ്ദുൾ മജീദ് മുഖ്യപ്രഭാഷണം നടത്തി. വർത്തമാന കാല ഇന്ത്യൻ രാഷ്ട്രീയം കോൺഗ്രസിന് അനുകൂലമാണെന്നും പ്രവർത്തകർ ഐക്യത്തോടെ മുന്നിട്ട് ഇറങ്ങിയാൽ ഏത് പൊന്നാപുരം കോട്ടയും കോൺഗ്രസ് പിടിച്ചടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സുധീഷ് അമ്പലവട്ടം ക്ലാസ് നയിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ഷാജി പാച്ചേരി, ബ്ലോക്ക് പ്രസിഡണ്ട് പി വിരേന്ദ്ര കുമാർ എന്നിവർ സംസാരിച്ചു. സുരേഷ് മാസ്റ്റർ സ...
Obituary

ചെമ്മാട്ടെ പൊതുപ്രവർത്തകൻ കൊണ്ടാണത്ത് ബീരാൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി : സാമൂഹ്യ രാഷ്ട്രീയ പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന മുൻ പഞ്ചായത്ത് അംഗം കൊണ്ടാണത്ത് ബീരാൻ ഹാജി (75) അന്തരിച്ചു. ചെമ്മാട് കൊടിഞ്ഞി റോഡിൽ വെഞ്ചാലി ഒമ്പതാം വളവിലാണ് വീട്.ഹൃദയാഘാതത്തെ തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ വെച്ചാണ് മരണം. കബറടക്കം നാളെ ചൊവ്വ രാവിലെ 11 ന് വെഞ്ചാലി കൈപുറത്താഴം ജുമാ മസ്ജിദിൽ. കൊടിഞ്ഞി കാളം തിരുത്തി സ്വദേശിയാണ്. പ്രവാസിയായിരുന്ന ഇദ്ദേഹം ചെമ്മാട് കൊണ്ടാണത്ത് ആശുപത്രി ഉടമയായിരുന്നു. ചെമ്മാട്ടെ പുതിയ തിരൂരങ്ങാടി മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഉടമയാണ്. നേരത്തെ ലീഗ് നേതാവായിരുന്ന ഇദ്ദേഹം പിന്നീട് കോണ്ഗ്രെസിൽ ചേർന്നു. കർഷക കോൺഗ്രസ് ഭാരവാഹിയാണ്. കൊടിഞ്ഞി പ്രദേശത്തുകരുടെ യു എ ഇ യിലെ കൂട്ടായ്മയായ യു എ ഇ കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. ഭാര്യ, ഫാത്തിമക്കുട്ടി കൊളത്തൂർ കൊടിഞ്ഞി.മക്കൾ: ശറഫുദ്ധീൻ (ജിദ്ധ, വിറ്റാമിൻ പാലസ് ഗ...
Local news

അധ്യാപകർക്ക് പരിസ്ഥിതി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളിലെ ദേശീയ ഹരിത സേന എക്കോ ക്ലബ്ബ് ചുമതലയുള്ള അധ്യാപകര്‍ക്കായി ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ദേശീയ ഹരിത സേന മലപ്പുറം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ പി.എസ്.എം.ഒ കോളേജിലെ ഭൂമിത്ര സേനാ ക്ലബുമായി സഹകരിച്ച് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ വച്ചാണ് ശില്പശാല നടന്നത്. പരിശീലന പരിപാടി തിരൂരങ്ങാടി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ.പി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പി.എസ്.എം.ഒ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. അസീസ് അധ്യക്ഷത വഹിച്ചു. ദേശീയ ഹരിത സേന ജില്ലാ കോര്‍ഡിനേറ്റര്‍ ഹാമിദലി, ഭൂമിത്ര സേന ക്ലബ് ഫാക്കല്‍റ്റിഇന്‍ചാര്‍ജ് പി. കബീറലി, ദേശീയ ഹരിത സേന ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്ററും, സംസ്ഥാന എല്‍ഇഡി ട്രൈനറുമായ സാബിര്‍ പി തുടങ്ങിയവ...
Local news

രണ്ട് ദിവസം നീണ്ട നിന്ന റോഷ്‌നെ മദീന മീലാദ് സംഗമം സമാപിച്ചു

ചെമ്മാട് : പുണ്യ നബി (സ്വ)തങ്ങളുടെ 1499 ആം ജന്മദിനാഘോഷത്തിന്റ ഭാഗമായി ചെമ്മാട് നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയ്യയുടെ കീഴില്‍ രണ്ട് ദിവസത്തെ നബിദിന പരിപാടി വ്യത്യസ്ത പരിപാടികളോടെ സമാപിച്ചു.ജനറല്‍ മാനേജര്‍ യു ഷാഫി ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ മുഹ്യദ്ധീന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ റഹീം ചുഴലി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സമസ്ത പൊതു പരീക്ഷയില്‍ ടോപ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ടിഫിക്കറ്റിന്റെ വിതരണോദ്ഘാടനം യുസുഫ് ചോനാരി നിര്‍വഹിച്ചു. കുട്ടികളുടെ വ്യത്യസ്ത കലാപരിപാടികള്‍, മൗലിദ് പാരായണംഎന്നിവ അരങ്ങേറി.അന്നദാനവിതരണവും നടന്നു. സ്വദര്‍ മുഅല്ലിം ഹസന്‍ ഹുദവി, ഉസ്മാന്‍ കോയ, ശിജു, മുസ്തഫ മൗലവി, സ്റ്റാഫ് സെക്രട്ടറി,പ്രജീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്‍വീനര്‍ നിസാര്‍ ഫൈസി അല്‍ ഹൈതമി സ്വാഗതവും ഫഖ്‌റുദ്ധീന്‍ അന്‍വരി നന്ദി...
Local news

ബസ് സ്റ്റോപ്പ് പുനര്‍ നിര്‍മിച്ച് ഗാലക്‌സി ക്ലബ്ബ്

തിരൂര്‍ : പെരുമണ്ണ ഗാലക്‌സി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് ബസ്റ്റോപ്പ് പുനര്‍ നിര്‍മ്മിച്ചു. ബസ് സ്‌റ്റോപ്പ് പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു പുതുമ ഉദ്ഘാടനം ചെയ്തു. കല്‍പകഞ്ചേരി എസ് ഐ ദാസന്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ യാസ്മിന്‍ അരിമ്പ്ര, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ ഫാത്തിമ പൊതുവത്ത്, പഞ്ചായത്ത് മെമ്പര്‍മാരായ ലിബാസ് മൊയ്തീന്, ഷാജു കാട്ടകത്ത്, റസീന റഷീദ്, ഹാജറ പോക്കാട്ട്,പഞ്ചായത്ത് രാഷ്ട്രീയ പ്രതിനിധികള്‍, ക്ലബ്ബ് പ്രസിഡണ്ട് ഇഖ്ബാല്‍ ചെമ്മിളി, ക്ലബ്ബ് സെക്രട്ടറി ഷമീല്‍, ക്ലബ്ബ് ട്രഷറര്‍ അഷ്‌റഫ് പി കെ, മറ്റ് ക്ലബ്ബ് പ്രതിനിധികള്‍ സംബന്ധിച്ചു. ബസ്റ്റോപ്പ് പുനര്‍നിര്‍മാണത്തില്‍ സഹകരിച്ച യൂണിയന്‍ ഹോം സിറ്റി മുക്കല്ലക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തി....
Local news

പിണറായി പോലീസ് – ആര്‍എസ്എസ് കൂട്ടുകെട്ട് : എസ്ഡിപിഐ ജന ജാഗ്രത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ചേളാരി: പിണറായി പോലീസ് - ആര്‍എസ്എസ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മിറ്റി ജന ജാഗ്രത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വ്യാപാരഭവനില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുഖ്യമന്ത്രി സംഘപരിവാരത്തിന്റെ കുഴിയില്‍ വീണു കിടക്കുമ്പോള്‍ ആ കുഴിയില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും പടുകുഴിയിലേക്ക് തള്ളി വിടുകയാണെന്നും മലപ്പുറത്തിന്റെ സാധാരണക്കാരായ മനുഷ്യരെ കേസുകള്‍ ചാര്‍ജ് ചെയ്തു കൊണ്ട് മലപ്പുറത്തെ കളങ്കിതമാക്കാന്‍ സുജിത്ത് ദാസിന് പോലെയുള്ള ഉദ്യോഗസ്ഥന്മാരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിന് മുസ്തഫ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. വള്ളിക്കുന്ന് മണ്ഡലം പ്രസിഡണ്ട് കെബീര്‍ ചേലാമ്പ്ര , സെക്രട്ടറി ബഷീര്‍ യൂണിവേഴ്‌സിറ്റി , മണ്ഡലം കമ്മിറ്റി അംഗം ഭാസ്‌കരന്‍ ചേളാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാര...
Accident

ചെമ്മാട് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചെമ്മാട് : പരപ്പനങ്ങാടി റോഡിൽ കിസാൻ കേന്ദ്രത്തിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശി സി പി നാസർ ആണ് മരിച്ചത്. ഇന്ന് ഞായറാഴ്ച രാത്രി 11.15 നാണ് അപകടം. തൃക്കുളം സ്കൂളിന് സമീപം കിസാൻ കേന്ദ്രത്തിൽ വെച്ചാണ് അപകടം. എക്സ്ചേഞ്ച് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് വന്ന സ്കൂട്ടറിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ നാസറിനെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക് വേണ്ടി തിരുരങ്ങാടി MKH ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയും ചെയ്‌തിരിക്കുന്നു. 12 മണിയോടെ മരണപ്പെട്ടു. കബറടക്കം തിങ്കളാഴ്ച....
Local news

മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് പരപ്പനങ്ങാടിയിൽ തുടക്കമായി

പരപ്പനങ്ങാടി : മലപ്പുറം ജില്ല വോളിബോൾ അസോസിയേഷൻ നടത്തുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടേയും വിഭാഗങ്ങളിലെ ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് പരപ്പനങ്ങാടിയിൽ തുടക്കമായി. ചാമ്പ്യൻഷിപ്പ് ഡോട്സ് ക്ലബ്ബ് സ്റ്റേഡിയത്തിൽ വച്ച് പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ല പ്രസിഡണ്ട് എം. പ്രേമൻ അദ്ധ്യക്ഷനായിരുന്നു ,വി.എഫ്. ഐ. മുൻ അസോസിയേറ്റ് സെക്രട്ടറി പ്രൊഫ. നാലകത്ത് ബഷീർ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജോയൻ്റ് സെക്രട്ടറി ബാബു പാലാട്ട് ജില്ല ഭാരവാഹികളായ മുരളീധരൻ പാലാട്ട്, കെ.കെ. സുകുമാരൻ, പി.ഹുസൈൻ, കെ. ശശിധരൻ എന്നിവർ സംബന്ധിച്ചു. ശ്രീ.എം ഉസ്മാൻ സ്വാഗതവും ടി.പി. കുഞ്ഞിക്കോയ നന്ദിയും പറഞ്ഞു. ആൺകുട്ടികളുടെ വിഭാഗത്തിൽ 16 ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ 6 ടീമുകളും പങ്കെടുക്കുന്നുണ്ട്. ചാമ്പ്യൻഷിപ്പ് നാളെ സമാപിക്കും....
Local news

വെന്നിയൂർ ജിഎം യുപി സ്കൂളിൽ 3.9 കോടിയുടെ 18 ക്ലാസ് റൂമുകൾ ഉള്ള കെട്ടിട നിർമ്മാണ പ്രവർത്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: വെന്നിയൂർ ജിഎം യുപി സ്കൂളിൽ 3.9 കോടിയുടെ 18 ക്ലാസ് റൂമുകൾ ഉള്ള കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി 2017 -2018 ൽ കിഫ്‌ബി ഫണ്ടിൽ അനുവദിച്ച തുക കൊണ്ടാണ് പ്രവർത്തി നടക്കുക. സ്കൂളിൽ നടന്ന ചടങ്ങ് പിടിഎ പ്രസിഡന്റ് അസീസ് കാരാട്ടിൻ്റെ അധ്യക്ഷതയിൽ തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു, ഹെഡ്മാസ്റ്റർ ഐ. സലീം സ്വാഗതം പറഞ്ഞു. എ ഇ ഒ സക്കീന എം കെ വിഷയം അവതരിപ്പിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ കാലൊടി സുലൈഖ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഇ. പി. എസ് ബാവ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി പി സുഹറാബി, ഡിവിഷൻ കൗൺസിലർ സി പി സുലൈഖ, എസ് എം സി ച...
Other

പട്ടാപ്പകൽ വീട് പൂട്ടി കടയിൽ പോയി സാധനങ്ങൾ വാങ്ങി വന്നപ്പോഴേക്കും പണവും അഭരണങ്ങളും കവർന്നു, സംഭവം പരപ്പനങ്ങാടിയിൽ

പരപ്പനങ്ങാടി : വീട് പൂട്ടിപ്പോയി മണിക്കൂറിനുള്ളിൽ വീട്ടിൽ മോഷണം, പണവും ആഭരണങ്ങളും കവർന്നു. ചാപ്പപ്പടി പൊക്കിളിൻ്റെ പുരക്കൽ മുഹമ്മദ് കോയയുടെ ഭാര്യ ആയിഷാബിയുടെ വീട്ടിലാണ് മോഷണം നടന്നത്. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 40,800 രൂപ യും രണ്ടര പവൻ സ്വർണാഭരണങ്ങളും നഷ്‌ടപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 12 നും ഒരു മണിക്കും ഇടയിലാണ് മോഷണം. ആയിഷാബി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ വീട് പൂട്ടിയ ശേഷം കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ ഓട്ടോയിൽ ഉച്ചയ്ക്ക് 12 ന് പോയി ഒരു മണിക്ക് തിരിച്ചു വന്നിരുന്നു. വീട്ടിലെത്തി വാതിൽ തുറക്കാൻ കിട്ടാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് വീടിൻ്റെ പിൻവശത്തെ ഗ്രില്ല് തുറന്നതായി കണ്ടത്. തുടർന്ന് നടത്തിയ പരിശോധ നയിലാണ് മോഷണം നടത്തിയതായി അറിഞ്ഞത്. മുൻ ഭാഗത്തെ വാതിൽ അകത്തു നിന്നു കുറ്റിയിട്ട നിലയിലായിരുന്നു. ആയിഷാബിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. വിരലടയാള വിദ...
Malappuram

ഹജ്ജ് വിമാന നിരക്ക് ഏകീകരിക്കണം : ഹജ്ജ് കമ്മിറ്റി യോഗം കരിപ്പൂരില്‍ ചേര്‍ന്നു

2025 ലെ ഹജ്ജ് യാത്രക്ക് സംസ്ഥാനത്തെ മൂന്ന് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളിലും നേരത്തെ തന്നെ വിമാന നിരക്കുകള്‍ ഏകീകരിക്കണമെന്ന് ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇത്തവണയും അപേക്ഷിച്ചത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മറ്റ് രണ്ട് പുറപ്പെടല്‍ കേന്ദ്രങ്ങളിലുള്ളതിനേക്കാള്‍ വിമാന കൂലി ഇനത്തില്‍ അധികം തുക കോഴിക്കോട് നിന്നും ഈടാക്കിയത് പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ടെന്‍ഡര്‍ മുഖേന ആദ്യം നിശ്ചയിച്ച തുകയില്‍ നിന്നും നിശ്ചിത ശതമാനം സംസ്ഥാന സര്‍ക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടേയും നിരന്തര ഇടപെടലുകളിലൂടെ അധികൃതര്‍ ഭാഗികമായി കുറവ് വരുത്തിയിരുന്നു. എന്നിട്ടും കോഴിക്കോട് വലിയ വ്യത്യാസം ഉണ്ടായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് യാത്രക്ക് ഉദ്ദ...
Local news

കാടറിയാൻ വനയാത്ര നടത്തി തൃക്കുളം സ്‌ക്കൂളിലെ വിദ്യാർഥികൾ

തിരൂരങ്ങാടി: പാഠപുസ്തകങ്ങൾക്ക് പുറത്തും അറിവും ജീവിതങ്ങളുമറിയാൻ വിദ്യാർഥികൾ വനയാത്ര നടത്തി. ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌ക്കൂളിലെ വിദ്യാർഥികളാണ് 'കാടറിയാം, കണ്ടറിയാം' എന്ന സന്ദേശത്തിൽ വനയാത്ര നടത്തിയത്. എടവണ്ണ ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലെ കൊടുമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന് കീഴിലെ വനപ്രദേശത്തായിരുന്നു വിദ്യാർഥികളുടെ യാത്ര. ആദിവാസി മൂപ്പൻ ഗോപാലകൃഷ്ണനുമായി വിദ്യാർഥികൾ സംവദിച്ചു. നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷൻ എ.സി.എഫ്. അനീഷ സിദ്ദീഖ് യാത്ര ഉദ്ഘാടനം ചെയ്തു. ആദിവാസി മൂപ്പൻ ഗോപാലകൃഷ്ണനുമായി വിദ്യാർഥികൾ സംവദിച്ചു. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എ. നാരായണൻകുട്ടി, ദിജിൽ, പി. ചന്ദ്രൻ, അരുൺ പ്രസാദ്, പി. ബിജു, പി. പ്രബീഷ്, എം.ആർ. ബാബു, സുചിത്ര, ഷൈലജ, വി.ടി. ജിജി, സി. ചൈതന്യ, സി.ടി. ദിജിത്ത്, അബ്ദുൽ ജലാൽ, അഞ്ജലി അശോക്, കെ. റഷീദ തുടങ്ങിയവർ പങ്കെടുത്തു....
Local news

ജനകീയ കമ്മറ്റി നിർമ്മിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു

ഏആർ നഗർ . സി പി ഐ എം ഏ ആർ നഗർ ലോക്കൽ കമ്മറ്റിനേതൃത്വത്തിൽ പുകയൂർ കരിപ്പായി മാട്ടിൽ ജനകീയ കമ്മറ്റി രൂപീകരിച്ച് നിർമ്മിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു. പുകയൂർ മൂന്നാം വാർഡിൽ കണ്ണിനു കാഴ്ച യില്ലാത്ത കരിപ്പായി മാട്ടിൽ കാരിച്ചിയും സംസാരശേഷിയില്ലാത്ത മകനും കൂടി തകർന്ന് വീഴാറായ വീട്ടിലാണ് താമസിക്കുന്നത്. താമസിക്കുന്ന ഭൂമിക്ക് പട്ടയം മില്ലാത്തതിനാൽ സർക്കാറിന്റെ ലൈഫ് പദ്ധതി പ്രകാരം വീടിന് ധനസഹായം ലഭ്യമല്ലാത്തതിനാലാണ് ജനകീയ കമ്മറ്റി രൂപീകരിച്ച് വീട് നിർമ്മിച്ചു നൽകുന്നത്. സി പി ഐ എം വേങ്ങര ഏരിയസെക്രട്ടറി . കെ ടി അലവി കുട്ടി തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ ഇബ്രാഹിം മൂഴിക്കൽ . ലോക്കൽ സെക്രട്ടറികെപി സമീർ . കുട്ടശ്ശേരി ചെറിയാപ്പു. എം നന്ദിനി . ജനകീയ കമ്മറ്റി ചെയർമാൻ കരിപ്പയിൽ കുഞ്ഞി മുഹമ്മദ് ഹാജി. .കെ പി.ഉസ്മാൻ കോയ.ഇ വാസു . അഹമ്മദ് പാറമ്മൽ.കെ സുരേന്ദ്രൻ . ബാവ തടത്തിൽ . മുസ്തഫ എറമ്പത്തി...
Kerala

അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല : അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയിലെടുത്ത കേസില്‍ നിന്നും മനാഫിനെ ഒഴിവാക്കും ; യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കും

കോഴിക്കോട് : ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയിലെടുത്ത കേസില്‍ നിന്ന് ലോറിയുടമ മനാഫിനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കും. മനാഫിന്റെ യുട്യൂബ് ചാനല്‍ പരിശോധിച്ചപ്പോള്‍ അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നടപടി. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. അന്വേഷണം നടത്തി ആവശ്യമെങ്കില്‍ മനാഫിനെ ഒഴിവാക്കുമെന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നു. അതേസമയം, സൈബര്‍ ആക്രമണ പരാതിയില്‍ മനാഫിനെ സാക്ഷിയാക്കും. സൈബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബര്‍മാര്‍ക്കെതിരെ കേ...
error: Content is protected !!