Friday, March 20

Author: tirurangaditoday

മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങള്‍ കാട്ടുപന്നിക്ക് വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു
Kerala

മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങള്‍ കാട്ടുപന്നിക്ക് വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

തൃശൂര്‍ : തൃശൂര്‍ വരവൂരില്‍ മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങള്‍ കാട്ടുപന്നിയെ തുരത്താന്‍ വേണ്ടി വച്ചിരുന്ന വൈദ്യുതി കെണിയില്‍ നിന്നു ഷോക്കേറ്റ് മരിച്ചു. വരവൂര്‍ സ്വദേശികളായ രവി (50), അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഷോക്കേറ്റത്. മൃതദേഹങ്ങളുടെ സമീപത്ത് കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇരുവരും പാടശേഖരത്തിന് സമീപം മരിച്ച നിലയില്‍ കിടക്കുന്നതായി പ്രദേശവാസികള്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് പാടത്ത് മീന്‍പിടിക്കാനായി ഇരുവരും പോയതെന്ന് വീട്ടുകാര്‍ പറയുന്നു. അതേസമയം കൃഷിയിടത്തില്‍ പന്നികളെ പിടികൂടാന്‍ വൈദ്യുതി കെണി വച്ചിരുന്ന കാര്യം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ എരുമപ്പെട്ടി പൊലീസ് കേസെടു...
Kerala

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് : കെ.സുരേന്ദ്രനടക്കം എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനടക്കം എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. സുരേന്ദ്രന്‍ ഉള്‍പ്പെടെ 6 പ്രതികളുടേയും വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസിന്റെ അന്തിമറിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കില്ലെന്നുമുള്ള സുരേന്ദ്രന്റെ വാദം അംഗീകരിച്ചത്. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറുപേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചതിനാല്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചതായാണു കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. കെ.സുന്ദരയെ തട്ടിക്കൊണ്ടു...
Kerala

എംടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം ; ഡയമണ്ടും മരതകവും പതിപ്പിച്ച ആഭരണങ്ങളടക്കം നഷ്ടമായി

കോഴിക്കോട്: സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ 'സിതാര' വീട്ടില്‍ നിന്ന് 26 പവനോളമാണ് കളവ് പോയിരിക്കുന്നത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് എടുത്തു. എംടിയും ഭാര്യയും വീട്ടില്‍ ഇല്ലാത്ത സമയത്താണ് മോഷണം നടന്നതെന്നാണ് സൂചന. മൂന്ന് മാല, വള, കമ്മല്‍, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റുമാണ് മോഷണം പോയവയിലുള്ളത്. കഴിഞ്ഞ ദിവസം വീട്ടിലെത്തി അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ നടക്കാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സെപ്റ്റംബര്‍ 22നും 30നും ഇടയില്‍ മോഷണം നടന്നുവെന്നാണ് സംശയം. സ്വര്‍ണം ബാങ്ക് ലോക്കറിലാണെന്നാണ് സംശയമുണ്ടായിരുന്നത്. എന്നാല്‍ പരിശോധനയില്‍ വീട്ടിലും ലോക്കറിലും ആഭരണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മോഷ്ടാക്കള്‍ അലമാര കുത്തിപ്പൊളിച്ചിട്ടില്ലെന്ന...
Uncategorized

എസ്.കെ.എം.എം.എ മേഖലാ കണ്‍വെന്‍ഷനുകള്‍ ആരംഭിച്ചു

ചേളാരി. സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ്.കെ.എം.എം.എ) നാല് കേന്ദ്രങ്ങളിലായി നടത്തുന്ന മേഖലാ കണ്‍വെന്‍ഷനുകള്‍ക്ക് മലപ്പുറത്ത് തുടക്കം കുറിച്ചു. സുന്നി മഹല്‍  ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി  കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എം.എം.എ ജനറല്‍ സെക്രട്ടറി ഇ മൊയ്തീന്‍ ഫൈസി പുത്തനഴി അധ്യക്ഷനായി. പി.കെ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി വിഷയാവതരണവും അഡ്വ. നാസര്‍ കാളമ്പാറ ക്രോഡീകരണവും നടത്തി. എസ്.കെ.ജെ.എം.സി.സി വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ഖാസിമി വെന്നിയൂര്‍, എസ്.കെ.എം.എം.എ സെക്രട്ടറി കെ.എം കുട്ടി എടക്കുളം, എന്‍.ടി.സി അബ്ദുല്‍ മജീദ് പ്രസംഗിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അടുത്ത അധ്യയന വര്‍ഷം മുതല്‍ മദ്രസകളില്‍ നടപ്പാക്കുന്ന പാഠ പുസ്തക പരിഷ്‌കരണത്തോടനുബന്ധിച്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം കാലിക്കറ്റ് സർവകലാശാലാ തുഞ്ചൻ മാനുസ്ക്രിപ്റ്റ് റെപ്പോസിറ്ററി ആന്റ് മൾട്ടിഡിസിപ്ലി നറി റിസർച്ച് സെന്ററിൽ എം.എ. എപ്പിഗ്രാഫി ആന്റ് മാനുസ്ക്രിപ്റ്റോളജി പ്രോഗ്രാമിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി ആഗസ്റ്റ് ഏഴിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം ഒക്ടോബർ 14-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ . സമ്പർക്ക ക്ലാസ് മാറ്റി കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭാസ വിഭാഗം പഠന കേന്ദ്രങ്ങളായ എം.ഇ.എസ്. കെ.വി.എം. കോളേജ് വളാഞ്ചേരി, സെന്റ് തോമസ് കോളേജ് തൃശ്ശൂർ, ഗവ. കോളേജ് മടപ്പള്ളി എന്നിവിടങ്ങളിൽ ഒക്ടോബർ അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന 2023 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ സമ്പർക്ക ക്...
Accident

കാർ ഡിവൈഡറിൽ ഇടിച്ചു ചെമ്മാട് സ്വദേശി മരിച്ചു

തിരൂരങ്ങാടി : തിരൂരിൽ കാർ ഡിവൈഡറിൽ ഇടിച്ചു ചെമ്മാട് സ്വദേശി മരിച്ചു. ചെമ്മാട് സന്മനസ് റോഡ് കല്ലു പറമ്പൻ കുഞ്ഞീതു ഹാജിയുടെ മകൻ കുഞ്ഞിപ്പോക്കർ (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 നാണ് അപകടം. വൈലത്തൂർ ഭാഗത്ത് നിന്നും വരുന്നതിനിടെ നിയന്ത്രണം വിട്ട് തിരൂർ ബസ് സ്റ്റാൻഡിന് മുമ്പിലുള്ള ട്രാഫിക്ക് സർക്കിളിലേക്ക് ഇടിചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് കോട്ടക്കൽ സ്വകാര്യാശുപത്രിയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മരണപ്പെട്ടു. മയ്യിത്ത് തിരൂരങ്ങാടി വലിയ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു. മകൻ: മുഹമ്മദ് ഷാഹുൽ...
Local news

പെന്‍ഷനേഴ്‌സ് സംഘ് തിരൂരങ്ങാടി ബ്ലോക്ക് സമ്മേളനം സംഘടിപ്പിച്ചു

വള്ളിക്കുന്ന്: കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് തിരൂരങ്ങാടി ബ്ലോക്ക് സമ്മേളനം വള്ളിക്കുന്ന് അത്താണിക്കല്‍ വ്യാപാരഭവനില്‍ വെച്ച് നടന്നു. ടി. പുഷ്പന്‍ അധ്യക്ഷനായ സമ്മേളനം പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി രാജന്‍ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷന്‍ രാജീവ് മേനാത്ത് മുഖ്യ പ്രഭാഷണം നടത്തി. എം കെ സദാനന്ദന്‍, എം. പ്രേമന്‍, സതീഷ് നാഥ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ. തമ്പുരാന്‍ സ്വാഗതവും എം സി സുനില്‍ ബാബു നന്ദിയും പറഞ്ഞു....
university

ശനിയാഴ്ച പ്രവൃത്തിദിനം ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

ശനിയാഴ്ച പ്രവൃത്തിദിനംകാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകള്‍, പഠനവകുപ്പുകള്‍, സെന്ററുകള്‍ എന്നിവക്ക് ഒക്ടോബര്‍ അഞ്ച് പ്രവൃത്തി ദിവസമായിരിക്കും. മണ്‍സൂണ്‍ സീസണിലെ വെള്ളപ്പൊക്കം മൂലം നഷ്ടമായ പ്രവൃത്തി ദിനങ്ങള്‍ നികത്തുന്നതിന്റെ ഭാഗമായാണ് വൈസ് ചാന്‍സലറുടെ ഉത്തരവ്. കാലിക്കറ്റ് സർവകലാശാലാ പാർക്ക് അഞ്ചു മുതൽ പൊതുജനങ്ങൾക്കായി തുറക്കും കാലിക്കറ്റ് സർവകലാശാലാ പാർക്ക് ഒക്ടോബർ അഞ്ചു മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും വൈകീട്ട് മൂന്ന് മുതൽ ആറു വരെ പൊതുജനങ്ങൾക്കായി തുറന്ന് നൽകുമെന്ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു. എം.എഡ്. പ്രവേശനം 2024 - 25 : അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശാലാ എഡ്യൂക്കേഷൻ പഠനവകുപ്പ്, അഫിലിയേറ്റഡ് ട്രെയിനിംഗ് കോളേജുകൾ എന്നിവിടങ്ങളിലെ 2024 - 25 അധ്യയന വര്‍ഷത്തെ എം.എഡ് പ്രോഗ്രാം  അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട...
Malappuram

നിലമ്പൂരില്‍ അതിഥിത്തൊഴിലാളിയുടെ അഞ്ച് വയസായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍

നിലമ്പൂര്‍ : അതിഥിത്തൊഴിലാളി ദമ്പതികളുടെ അഞ്ചു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍. സംഭവത്തില്‍ അയല്‍വാസിയായ ഒഡീഷ സ്വദേശി അലി ഹുസൈന്‍ (53) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. പലഹാരം നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
Malappuram

കൂട്ടുകാര്‍ക്കൊപ്പം ക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മലപ്പുറം : ഐക്കരപടിയില്‍ കൂട്ടുകാര്‍ക്കൊപ്പം ക്വാറിയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഫാറുഖ് ഗണപത് സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ഇജ്‌ലാന്‍ ( 17 ) ആണ് മരിച്ചത്. രണ്ട് കൂട്ടുകാര്‍ക്കൊപ്പം ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
Malappuram

വികെഎം സ്‌പെഷ്യല്‍ സ്‌കൂളില്‍ ഓപ്പണ്‍ സെന്‍സറി പാര്‍ക്ക് ജോണ്‍ ബ്രിട്ടാസ് എംപി തുറന്ന് നല്‍കി

വളാഞ്ചേരി : പുറമണ്ണൂര്‍ വികെഎം സ്‌പെഷ്യല്‍ സ്‌കൂളില്‍ എംപി മാരുടെ ഫണ്ടില്‍ നിര്‍മിച്ച ഓപ്പണ്‍ സെന്‍സറി പാര്‍ക്ക് ജോണ്‍ബ്രിട്ടാസ് എംപിയും, വൊക്കേഷന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പി.വി.അബ്ദുല്‍വഹാബ് എം പിയും ഉദ്ഘാടനം ചെയ്തു. കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, സലീം കുരുവമ്പലം, വി.ഉമ്മര്‍ കോയ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, ഇരിമ്പിളിയം പഞ്ചായ ത്ത് പ്രസിഡന്റ് പി.ടി.ഷഹ്നാസ്, വി.ടി.അമീര്‍, കെ.എം.അബ്ദുറ ഹ്മാന്‍, പി.വി.ഷില്‍ജി, ഡോ.വി. കെ.മുഹമ്മദ് അഷ്‌റഫ്, ഡോ.അ യിഷ അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു...
Information, Local news

ബി.എം പ്രവൃത്തി : പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

തിരൂര്‍ - കടലുണ്ടി റോഡില്‍ പരപ്പനങ്ങാടി മുതല്‍ കടലുണ്ടിക്കടവ് വരെ ബി.എം പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നാളെ (ഒക്ടോബര്‍ 5) മുതല്‍ പ്രവൃത്തി തീരുന്നത് വരെ പൂര്‍ണമായും നിരോധിച്ചതായി എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. ചേളാരിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കൂട്ടുമൂച്ചിയില്‍ നിന്ന് തയ്യിലപ്പടി ഇരുമ്പോത്തിങ്ങല്‍ റോഡ്പരപ്പനങ്ങാടിപാറക്കടവ് റോഡ് വഴി പരപ്പനങ്ങാടിഅരീക്കോട് റോഡില്‍ പുത്തരിക്കലില്‍ പ്രവേശിച്ച് പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴിയും കടലുണ്ടിയില്‍ നിന്ന് തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കോട്ടക്കടവ് ബ്രിഡ്ജ് അപ്പ്രോച്ച് റോഡ് വഴി അത്താണിക്കലില്‍ വന്ന് ഇരുമ്പോത്തിങ്ങല്‍കൂട്ടുമൂച്ചിഅത്താണിക്കല്‍ റോഡ് വഴി കൂട്ടുമൂച്ചിയില്‍ നിന്നും തയ്യിലപ്പടിഇരുമ്പോത്തിങ്ങല്‍റോഡ്, പരപ്പനങ്ങാടിപാറക്കടവ് റോഡ് വഴി പരപ്പനങ്ങാടിഅരീക്ക...
Kerala

മനാഫിന്റെ യുട്യൂബ് പേജും കമന്റും പരിശോധിക്കുന്നു : കുറ്റക്കാരനാണെങ്കില്‍ നടപടി അല്ലെങ്കില്‍ ഒഴിവാക്കുമെന്ന് പൊലീസ്

കോഴിക്കോട് : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലോറിയുടമ മനാഫിന്റെ യുട്യൂബ് പേജും കമന്റും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കല്‍ കോളജ് എസിപി സി.ഉമേഷ്. കുറ്റക്കാരനാണെങ്കില്‍ മനാഫിനെതിരെ നടപടിയെടുക്കും. അല്ലെങ്കില്‍ എഫ്‌ഐആറില്‍ നിന്നും ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബം നല്‍കിയ ആദ്യ പരാതിയില്‍ മനാഫിന്റെ പേരുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയതെന്നും എസിപി പറഞ്ഞു. സൈബര്‍ ആക്രമണത്തിനെതിരെയാണ് അര്‍ജുന്റെ കുടുംബം പരാതി നല്‍കിയത്. അര്‍ജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയില്‍ സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തി ചേവായൂര്‍ പൊലീസാണ് ലോറി ഉടമ മനാഫിനെതിരെ കേസെടുത്തത്. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത...
Kerala

അര്‍ജുന്റെ കുടുംബത്തിനെതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ല, മതസ്പര്‍ധ ഉണ്ടാക്കാന്‍ പ്രവര്‍ത്തിച്ചിട്ടില്ല, കേസില്‍ കുടുക്കിയാലും ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നില്‍ക്കും : ലോറി ഉടമ മനാഫ്

കോഴിക്കോട്: സൈബര്‍ ആക്രമണത്തിനെതിരെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരിച്ച് ലോറി ഉടമ മനാഫ്. മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മനാഫ് പറഞ്ഞു. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. അര്‍ജുന്റെ കുടുംബത്തിനെതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. കേസില്‍ കുടുക്കിയാലും ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നില്‍ക്കും. ജനങ്ങളുടെ വികാരം തന്റെ നിയന്ത്രണത്തിലല്ല. അര്‍ജുന്റെ കുടുംബത്തെ ആക്രമിക്കരുതെന്നാണ് സമൂഹത്തോട് ആവശ്യപ്പെട്ടത്. അര്‍ജുനെ കാണാതായത് മുതല്‍ കുടുംബത്തിന് അനുകൂലമായാണ് നില്‍ക്കുന്നത്. തനിക്കെതിരെ കേസെടുത്ത് ജയിലിലടച്ചാലും കുടുംബത്തിനൊപ്പം നില്‍ക്കും. ഇപ്പോള്‍ കേസെടുത്തിരിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ല. അര്‍ജുന്റെ മൃതദേഹം കിട്ടിയതോടെ സമാധാനം ലഭിക്കുമെന്ന് വിചാരിച്ചു. എന്നാല്‍ പ...
Kerala

നാദാപുരം ഷിബിന്‍ വധക്കേസ് : വിചാരണക്കോടതി വെറുതെവിട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി

കോഴിക്കോട് : ഡിവൈഎഫ് പ്രവര്‍ത്തകനായ നാദാപുരം ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി. 1 മുതല്‍ 6 വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍. ഈ മാസം 15ന് ശിക്ഷ വിധിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ശിക്ഷ വിധിക്കുന്ന ദിവസം പ്രതികള്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. 2015 ജനുവരി 22ന് രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. നാദാപുരം മേഖലയില്‍ സിപിഎം - ലീഗ് തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു കൊലപാതകം. സംഭവ ദിവസം രാത്രി രാഷ്ട്രീയ വിരോധത്താല്‍ മുസ്ലിം ലീ...
Kerala

സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം : അര്‍ജുന്റെ സഹോദരിയുടെ പരാതിയില്‍ ലോറി ഉടമ മനാഫിനെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയില്‍ ലോറി ഉടമ മനാഫിനെതിരെ കേസെടുത്ത് പൊലീസ്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് ചേവായൂര്‍ പൊലീസ് കേസെടുത്തത്. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മനാഫ് മുതലെടുത്തെന്ന് എഫ്‌ഐആറില്‍ പറയുന്നു. സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ ഇന്നലെ കോഴിക്കോട് കമ്മീഷണര്‍ക്കാണ് അര്‍ജുന്റെ സഹോദരി അഞ്ജു പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു. ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം ഇന്നലെ രംഗത്തെത്തിയിരുന്നു...
Local news

കെഎസ്ഇബി തിരൂരങ്ങാടി ഡിവിഷന്‍ ഉപഭോക്തൃ സംഗമം നടത്തി

തിരൂരങ്ങാടി : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഉപഭോക്തൃ വരാഘോഷത്തിന്റെ ഭാഗമായി തലപ്പാറ ഖൈറ മാളില്‍ വച്ച് കെഎസ്ഇബി തിരൂരങ്ങാടി ഡിവിഷന്‍ ആഭിമുഖ്യത്തില്‍ ഉപഭോക്തൃ സംഗമം നടത്തി. സംഗമം മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം സുഹറാബി ഉദ്ഘാടനം ചെയ്തു. തിരൂര്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സുനിത ജോസ് അധ്യക്ഷത വഹിച്ചു. തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റ് എം വിജിത്ത്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോടന്‍, പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ സഹറാബാനു എന്നിവർ സംസാരിച്ചു. ഉപഭോക്തൃ വാരം സംബന്ധിച്ചും വൈദ്യുതി ബോര്‍ഡിന്റെ സേവനങ്ങളെ കുറിച്ചും തിരുരങ്ങാടി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓ.പി വേലായുധനും ഓണ്‍ലൈന്‍ സേവനങ്ങളെ കുറിച്ച് അസി എഞ്ചിനീയര്‍ പി സി മുഹമ്മദ് ഇക്ബാലും, സുരക്ഷയെ സംബന്ധിച്ച് സബ് എഞ്ചിനീയര്‍ കെ നിഷാദും ക്ലാസ്സെടുത്തു. വേലായുധൻനിലവിൽ ചർച...
Entertainment

കീരിക്കാടന്‍ ജോസ് ഇനിയില്ല : നടന്‍ മോഹന്‍രാജ് അന്തരിച്ചു

തിരുവനന്തപുരം : മലയാള ചലച്ചിത്ര നടന്‍ മോഹന്‍രാജ് അന്തരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കെ മധു സംവിധാനം ചെയ്ത മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍രാജ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ നായകനായി എത്തിയ കിരീടം എന്ന ചിത്രത്തിലെ 'കീരിക്കാടന്‍ ജോസ്' എന്ന വേഷത്തിലൂടെയാണ് ഏറെ ജനപ്രീതി നേടാന്‍ മോഹന്‍രാജിനായി. ഇതിലൂടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. പിന്നീട് കീരിക്കാടന്‍ ജോസ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങിയിരുന്നു. ചെങ്കോല്‍, നരസിംഹം, ഹലോ, മായാവി തുടങ്ങിയ മുന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. സഹപ്രവര്‍ത്തകന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേര്‍ രംഗത്ത് എത്തുകയാണ്. സംസ്‌കാരം നാളെ....
Local news

ജില്ലാ അത്‌ലറ്റിക് മീറ്റില്‍ നേട്ടങ്ങള്‍ കൊയ്ത് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്

തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന മലപ്പുറം ജില്ലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ നേട്ടങ്ങള്‍ കൊയ്ത് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ്. മലപ്പുറം ജില്ലാ അത് ലറ്റിക് അസോസിയേഷനില്‍ ഏകദേശം 88 ഓളം ക്ലബ്ബുകള്‍ ഉണ്ട്. രണ്ട് ദിവസങ്ങളിലായി നടന്ന മീറ്റില്‍ പരപ്പനാട് വാക്കേഴ്‌സ് ക്ലബിനായി 21 കുട്ടികള്‍ പങ്കെടുക്കുകയും 29. 5 പോയിന്റ് ലഭിച്ച് 12 ാം സ്ഥാനം നേടി. ഹൈജമ്പ് അണ്ടര്‍ 20 വനിതാ വിഭാഗത്തില്‍ ശ്രീലക്ഷ്മി സന്ദീപ് സില്‍വര്‍ മെഡല്‍ നേടി. അണ്ടര്‍ 18 വനിതാ വിഭാഗം ഷോട്ട് പുട്ടില്‍ പ്രിതിക പ്രദീപ് 2014 ലെ റെക്കോര്‍ഡ് മറികടന്ന് 10 മീറ്ററിന് മുകളില്‍ എറിഞ്ഞ് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. അണ്ടര്‍ 18 പുരുഷ ലോംഗ് ജംപില്‍ സഫ്ഫാന്‍ ബ്രൗണ്‍ സ് മെഡലും, അണ്ടര്‍ 18 പുരുഷ ഹൈ ജംപില്‍ ഷമ്‌വില്‍ എ.വി ബ്രൗണ്‍സ് മെഡലും കരസ്ഥമാക്കി. കൂടാതെ മറ്റ് താരങ്ങള്‍ 4, 5, 6 സ്ഥാനങ്ങള്‍ നേടി മികച്ച പ...
Malappuram

അധികാരപരിധി പുനഃക്രമീകരിച്ചു : അളവുതൂക്ക ഉപകരണങ്ങളില്‍ മുദ്ര വയ്ക്കുന്ന കേന്ദ്രങ്ങളില്‍ മാറ്റം വരുത്തി

തിരൂരങ്ങാടി : ലീഗല്‍ മെട്രോളജി നിര്‍വഹണ ഉദ്യോഗസ്ഥരുടെ ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ അഫയേഴ്‌സ് വകുപ്പ് ഓഫീസുകളുടെ അധികാരപരിധി പുനഃക്രമീകരിച്ചതിനാല്‍ 2024 ഒക്ടോബര്‍ മുതല്‍ വ്യാപാരികള്‍ക്ക് അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്രപതിപ്പിക്കുന്നതില്‍ മാറ്റങ്ങള്‍ വരുത്തി. തിരൂര്‍ സര്‍ക്കിള്‍ 2 ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന തെന്നല, പറപ്പൂര്‍ പഞ്ചായത്തുകളിലെ വ്യാപാരികള്‍ ചെമ്മാട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയിലും പൊന്മള പഞ്ചായത്തിലെ വ്യാപാരികള്‍ മഞ്ചേരി മിനി സിവില്‍ സ്റ്റഷനില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോള്‍ ഓഫീസിന്റെ പരിധിയിലുമാണ് മുദ്രപതിപ്പിക്കേണ്ടത്. പെരിന്തല്‍മണ്ണ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയില്‍ അളവ് ഉപകരണങ്ങള്‍ മുദ്ര പതിപ്പിക്കു...
Local news

കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വ് മേഖലയിലെ പക്ഷി സങ്കേതത്തില്‍ പക്ഷി സര്‍വ്വേ നടത്തി ; 4 ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 20 ഇനം പക്ഷികളെ കണ്ടെത്തി

തിരൂരങ്ങാടി : കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വ് മേഖലയിലെ പക്ഷി സങ്കേതത്തില്‍ പക്ഷി സര്‍വ്വേ നടത്തി. 4 ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 20 ഇനം പക്ഷികളെയാണ് സര്‍വേയില്‍ കണ്ടെത്തിയത്. വന്യ ജീവി വരാഘോഷത്തിന്റെ ഭാഗമായാണ് കേരള വനം വന്യജീവി വകുപ്പിന്റെയും കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വ് മാനേജ്‌മെന്റ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ പക്ഷി നിരീക്ഷകനായ വിജേഷ് വള്ളിക്കുന്നിന്റെ നേതൃത്വത്തില്‍ പക്ഷി സര്‍വ്വേ നടത്തിയത്. വിംബ്രല്‍, കോമണ്‍ സാന്‍ഡ് പൈപ്പര്‍, കെന്റിഷ് പ്ലോവര്‍, ലെസ്സര്‍ സാന്‍ഡ് പ്ലോവര്‍ എന്നി ദേശാടന പക്ഷികളെയാണ് സര്‍വേയില്‍ കണ്ടെത്തിയത്. കമ്മ്യുണിറ്റി റിസര്‍വ്വ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ പി. ശിവദാസന്‍, സെക്രട്ടറി താമരശ്ശേരി റെയ്ഞ്ച് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ (ഗ്രേഡ് ) കെ. ദിദീഷ്, താമരശ്ശേരി റെയ്ഞ്ച് ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ എം. എസ്. പ്രസ...
Local news

സോഫ്റ്റ് വെയറില്‍ ഇപ്പോഴും പഴയ നിരക്ക് തന്നെ : ഒരാഴ്ചക്കകം പരിഷ്‌കരിച്ച വസ്തു നികുതി പ്രകാരം സോഫ്റ്റ്‌വെയറില്‍ മാറ്റം വരും : ഐകെഎമ്മുമായി വീണ്ടും ചര്‍ച്ച നടത്തി നഗരസഭ

പരപ്പനങ്ങാടി : പരിഷ്‌കരിച്ച വസ്തു നികുതി പ്രകാരം സോഫ്റ്റ് വെയറില്‍ ഒരാഴ്ചക്കകം മാറ്റം വരുമെന്ന് പരപ്പനങ്ങാടി നഗരസഭ അധികൃതര്‍ ഐകെഎമ്മുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരുമായി വീണ്ടും ചര്‍ച്ച നടത്തിയത്. സോഫ്റ്റ്‌വെയര്‍ മാറ്റം വരുത്താനുള്ള നടപടികള്‍ ഒരാഴ്ചക്കകം തീര്‍ക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുകയും ചെയ്തതായി നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. പരപ്പനങ്ങാടി നഗരസഭയിലെ 2015 ലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഫയല്‍ ചെയ്ത കേസിന്‍മേലുള്ള കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭ കൗണ്‍സില്‍ 2022-23 ഒന്നാം അര്‍ദ്ധ വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരത്തക്ക വിധം നികുതി പുനര്‍നിര്‍ണ്ണയിച്ച് തീരുമാനിക്കുകയും അതിന് സര്‍ക്കാര്‍ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭ ഉപയോഗിച്ചിരുന്ന സോഫ്റ്റ്‌വെയറില്‍ ആവശ്യമായ...
Local news

ഗാന്ധിജയന്തി ദിനത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണവുമായി വീടുവീടാന്തരം എൻഎസ്എസ് വളണ്ടിയർമാർ

തിരൂരങ്ങാടി : എൻഎസ്എസ് ജാഗ്രത ജ്യോതി ക്യാമ്പയിനിന്റെ ഭാഗമായി ലഹരിക്കെതിരെ ബോധവൽക്കരണവും ലഘുലേഖ വിതരണം നടത്തി തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ. ഗാന്ധിജയന്തി ദിനത്തിൽ വീടുകൾ സന്ദർശിച്ച് ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്തും ക്യാമ്പയിന്റെ സന്ദേശം നൽകുന്ന സ്റ്റിക്കറുകൾ വീടുകളിൽ പതിച്ചും എൻഎസ്എസ് വിദ്യാർത്ഥികൾ വേറിട്ട മാതൃകയായി. ക്യാമ്പയിൻ ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അരിമ്പ്ര മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ പി ഇസ്മായിൽ, എൻഎസ്എസ് വളണ്ടിയർ ക്യാപ്റ്റൻ മാരായ ഷെൻഫീർ, ഫാത്തിമ ഫിദ, ദിൽഷാൻ, റിൻഷ എന്നിവർ സംസാരിച്ചു...
Local news

വള്ളിക്കുന്ന് പഞ്ചായത്തിനെ സിആര്‍സെഡ് കാറ്റഗറി മൂന്നില്‍ നിന്നും രണ്ടിലേക്ക് മാറ്റണം : സിപിഎം

വള്ളിക്കുന്ന് : വള്ളിക്കുന്ന് പഞ്ചായത്തിനെ സിആര്‍സെഡ് കാറ്റഗറി മൂന്നില്‍ നിന്നും രണ്ടിലേക്ക് മാറ്റണമെന്ന് സിപിഐഎം അരിയല്ലൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കാറ്റഗറി മുന്നില്‍ ഉള്‍പ്പെടുന്നത് മൂലം വീട് ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രതിസന്ധിയാണ് ഉണ്ടാകുന്നതെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പാറോല്‍ ദേവദാസന്‍ ചിറക്കണ്ടത്ത് വേലയുധന്‍ നഗറില്‍ (കൊടക്കാട് എയുപി സ്‌കൂള്‍ ) നടന്ന പ്രതിനിധി സമ്മേളനം സിപിഐ എം ജില്ല കമ്മറ്റിയംഗം വി പി സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. എ കെ രാധ, ഇ അനീഷ്, എ കെ പ്രഭീഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എം അഖില്‍ രക്തസാക്ഷി പ്രമേയവും എ കെ പ്രഭീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കല്‍ സെക്രട്ടറി വിനയന്‍ പാറോല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ്, ഏരിയ കമ്മറ്റിയംഗങ്ങളായ പി ...
Kerala

മനാഫിനും ഈശ്വര്‍ മാല്‍പെയ്ക്കുമെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്

കര്‍ണാടക : ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന് വേണ്ടി നടത്തിയിരുന്ന തിരച്ചില്‍ വഴി തിരിച്ചുവിടാന്‍ ശ്രമിച്ചെന്നാരോപിച്ച് മനാഫിനും ഈശ്വര്‍ മാല്‍പെയ്ക്കുമെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്. അങ്കോള പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. മനാഫ് ആദ്യഘട്ടം മുതല്‍ തിരച്ചില്‍ വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത് എന്ന് കാര്‍വാര്‍ എസ്പി എം നാരായണ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ മനാഫ്, ഈശ്വര്‍ മാല്‍പെ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് എന്നും എസ്പി വ്യക്തമാക്കി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇരുവരും ശ്രമിക്കുന്നത് എന്നത് ജില്ലാ ഭരണകൂടത്തിന് ബോധ്യമുണ്ടായിരുന്നു. ഔദ്യോഗിക സംവിധാനങ്ങളെ എല്ലാം നിഷേധിച്ച് കൊണ്ട് സമാന്തര തിരച്ചിലിനാണ് ശ്രമിച്ചത്. അത് ജില്ലാ ഭരണകൂടം തടഞ്ഞിരുന്നു. ഈശ്വര്‍ മാല്‍പെയ്ക്ക് അനുമതി നല്‍കാതിരുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ് എന്ന് എസ്പി പറയുന്നത്....
Kerala

വൈകാരികത ചൂഷണം ചെയ്യുന്നു, മല്‍പെയും മനാഫും നാടകം കളിച്ചു ; മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം

കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. തെരച്ചിലിന്റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നുമായിരുന്നു കുടുംബത്തിന്റെ വാക്കുകള്‍. അര്‍ജുന്റെ അച്ഛന്‍ പ്രേമന്‍, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരന്‍ എന്നിവരും ജിതിനൊപ്പം ഉണ്ടായിരുന്നു. അര്‍ജുന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്. ഇങ്ങനെയൊരു കൂടിക്കാഴ്ച അര്‍ജുനെ കാണാതായ സംഭവം നടന്ന അന്ന് മുതല്‍ മാധ്യ...
Local news

ബാപ്പുജിയെ അനുസ്മരിച്ച് അങ്കണവാടി കുട്ടികൾ

മൂന്നിയൂർ : പടിക്കൽ പരപ്പിലാക്കൽ അങ്കണവാടിയിലെ കുട്ടികളും ജീവനക്കാരും രക്ഷിതാക്കളും ചേർന്ന് വിവിധ കലാ പരിപാടികളോടെയും ഗാന്ധിജിയെ കുറിച്ചുള്ള വിത്യസ്ഥ ചരിത്ര കഥകൾ പറഞ്ഞും , പരിസര ശുചീകരണം നടത്തിയും, മധുരം നൽകിയും ഗാന്ധിജയന്ധി ആഘോഷിച്ചു വാർഡ് മെമ്പർ സെഫീർ.പി പി, അധ്യക്ഷം വഹിച്ചു. ഐ സി ഡി എസ് സൂപ്പർ വൈസർ അഭിജിത , അങ്കണവാടി ടീച്ചർ ഷീബ , എ എൽ എം എസ് സി അംഗം സലാം പടിക്കൽ, ഇസ്മായിൽ, എന്നിവർ പ്രസംഗിച്ചു. ശുചീകരണത്തിന് രക്ഷിതാക്കളായ അനീസ്.പി സി, അഖില , റാസിഖ്,റഹ്മത്ത്, അനുഷ, സനിത,എന്നിവർ നേതൃത്വം നൽകി...
Local news

നെടുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഗാന്ധിജയന്തി ദിനത്തില്‍ നെടുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് സുധീഷ് പാലശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദളിത് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുമായ സി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. എന്‍.പി.ഹംസക്കോയ,കെ.പി ഷാജഹാന്‍, ശ്രീജിത്ത് അധികാരത്തില്‍,കാട്ടുങ്ങല്‍ മുഹമ്മദ് കുട്ടി, ഷഫീഖ് പുത്തരിക്കല്‍,വാക്കയില്‍ മനോജ് കുമാര്‍,റഫീഖ് കൈറ്റാല,പാണ്ടി അലി, ഫൈസല്‍ പാലത്തിങ്ങള്‍, അഡ്വ.റഹിം നഹ, അനില്‍ മാസ്റ്റര്‍, കിഴക്കിനിയകത്ത് റഷീദ്, മമ്മസന്‍ കുട്ടി, ഖാദര്‍ മച്ചിഞ്ചേരി,ഉണ്ണി കൃഷ്ണന്‍ കാട്ടില്‍, പി.ഒ. ജുബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു....
Kerala

വര്‍ഗീയ സ്വഭാവമുള്ള പരാമര്‍ശം : മുഖ്യമന്ത്രിയുടെ അഭിമുഖത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി അബിന്‍ വര്‍ക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ അച്ചടിച്ചുവന്നത് വര്‍ഗീയ സ്വഭാവമുള്ള പരാമര്‍ശമാണെന്ന് ചൂണ്ടികാണിച്ച് മുഖ്യമന്ത്രിയുടെ അഭിമുഖത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. ദി ഹിന്ദു ദിനപത്രത്തിനും പിആര്‍ ഏജന്‍സിക്കും എതിരെയാണ് അബിന്‍ പരാതി നല്‍കിയിരിക്കുന്നത്. ഹിന്ദുവിലെ അഭിമുഖം വര്‍ഗീയത നിറഞ്ഞതാണ്. ഇതിന് എന്താണ് കുഴപ്പം എന്ന് മന്ത്രിമാര്‍ വരെ ചോദിച്ചു. പിന്നീട് മുഖ്യമന്ത്രി അത് തിരുത്തി. കേരളത്തില്‍ ഒരു കലാപ അന്തരീക്ഷം സൃഷ്ടിക്കാന്‍ അഭിമുഖം കാരണമായി. വ്യാജ വാര്‍ത്ത ഉണ്ടാക്കി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് പരാതി. എറണാകുളത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് കേസ് എടുത്തത്.ആ ചരിത്രം മറക്കരുത്. ഇവിടെ കലാപാഹ്വാനം നടത്തിയിട്ടും കേസെടുക്കാന്‍ വൈകുന്നുവെന്നും അബിന്‍ വര്‍ക്കി മാധ്യങ്ങളോട് പ്രതികരിച്ചു....
Kerala

മുഖ്യമന്ത്രിയുടെ മലപ്പുറത്തെ അധിക്ഷേപിച്ചുള്ള വിവാദ അഭിമുഖം ; പ്രതികരണവുമായി ദി ഹിന്ദു ദിനപത്രം

തിരുവനന്തപുരം : മലപ്പുറത്തെ അധിക്ഷേപിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തില്‍ പ്രതികരണവുമായി 'ദി ഹിന്ദു' ദിനപത്രം രംഗത്ത്. പിണറായി വിജയന്റെ അഭിമുഖം നല്‍കാമെന്ന് ചൂണ്ടിക്കാട്ടി കൈസെന്‍ എന്ന പിആര്‍ ഏജന്‍സിയാണ് സമീപിച്ചതെന്ന് പത്രം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ നിന്ന് നിന്ന് വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയാണെന്ന് 'ദി ഹിന്ദു' അറിയിച്ചു. ഓണ്‍ലൈന്‍ പതിപ്പില്‍ മുഖ്യമന്ത്രിയുടെ അഭിമുഖത്തിനു താഴെ നല്‍കിയിരിക്കുന്ന തിരുത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം പിആര്‍ ഏജന്‍സി പ്രതിനിധികള്‍ എഴുതി നല്‍കിയതാണ്. മാധ്യമ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതിനാല്‍ ഖേദിക്കുന്നുവെന്നും 'ദി ഹിന്ദു' അറിയിച്ചു. മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പത്രത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് വന്നത്. '...
error: Content is protected !!