Friday, March 20

Author: tirurangaditoday

തിങ്ങി നിറഞ്ഞ് വേണാട് എക്‌സ്പ്രസിലെ ദുരിത യാത്ര ; യാത്രക്കാര്‍ കുഴഞ്ഞു വീണു
Kerala

തിങ്ങി നിറഞ്ഞ് വേണാട് എക്‌സ്പ്രസിലെ ദുരിത യാത്ര ; യാത്രക്കാര്‍ കുഴഞ്ഞു വീണു

കൊച്ചി : തിരുവനന്തപുരം - ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസില്‍ കാലുകുത്താന്‍ പോലും ഇടമില്ലാതെ ദുരിതയാത്ര. തിരക്കു കാരണം രണ്ട് യാത്രക്കാര്‍ കുഴഞ്ഞു വീണു. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്ന സ്ത്രീകളാണ് കുഴഞ്ഞു വീണത്. പിറവം റോഡ് കഴിഞ്ഞപ്പോഴാണ് സ്ത്രീകള്‍ കുഴഞ്ഞു വീണതെന്നു സഹയാത്രികര്‍ പറഞ്ഞു. യാത്രക്കാര്‍ ഇവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി. ഒരിഞ്ച് പോലു സ്ഥലമില്ലാതെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞുള്ള വേണാട് എക്‌സപ്രസിലെ കോച്ചിലെ ദൃശ്യങ്ങളും പുറത്തുവന്നു. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.25ന് പുറപ്പെടുന്ന ട്രെയിന്‍ പലപ്പോഴും ഏറെ വൈകിയാണ് ഷൊര്‍ണൂരില്‍ എത്തുന്നത്. സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാര്‍ ആരോപിച്ചു. എറണാകുളത്തേക്കുള്ള യാത്രക്കാര്‍ ഉള്‍പ്പെടെയാണ് വേണാട് എക്‌സ്പ്രസ് പിടിച്ചിടുന്നതില്‍ ഏറെ ദുരിതത്തിലാകുന്നത്. രാവിലെ ഓഫീസില്‍ പോകണ്ടവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആശ്രയിക്കുന...
Malappuram

നിപ: ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്കപ്പട്ടികയില്‍ 267 പേർ

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ആറു പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതു വരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. രോഗലക്ഷണങ്ങളുമായി രണ്ടു പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഇവര്‍ അടക്കം നാലു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 28 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് .മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍...
Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ മയക്കുമരുന്ന് വേട്ട ; അരക്കിലോയോളം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ മയക്കുമരുന്ന് വേട്ട. അരക്കിലോയോളം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍. രാവിലെ ദില്ലിയില്‍ നിന്നെത്തിയ നേത്രാവതി എക്‌സ്പ്രസിലെ യാത്രക്കാരില്‍ നിന്നാണ് അരക്കിലോയോളം വരുന്ന എംഡിഎംഎ പിടികൂടിയത്. കരുവട്ടൂര്‍ സ്വദേശി അബ്ദുള്‍ റസാഖ്, നരിക്കുനി സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരില്‍ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ഡാന്‍സാഫും ടൗണ്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. ബാലുശ്ശേരി ഭാഗത്ത് വില്‍പ്പന നടത്താനാണ് എംഡിഎംഎ കൊണ്ടുവന്നതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളത്....
Malappuram

ഞാന്‍ മാത്രമല്ല ഇഎംഎസും പഴയ കോണ്‍ഗ്രസുകാരന്‍ : മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ

മലപ്പുറം : പിവി അന്‍വറിന് ഇടത്പക്ഷ പശ്ചാത്തലമല്ല കോണ്‍ഗ്രസില്‍ നിന്നും വന്നയാളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമശത്തില്‍ മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. താന്‍ മാത്രമല്ല ഇഎംഎസും പഴയ കോണ്‍ഗ്രസുകാരനാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ് തനിക്ക് വെറെ വഴിയില്ലായിരുന്നു. ഇഎംഎസ് പഴയ കോണ്‍ഗ്രസുകാരന്‍ അല്ലേ?. അതുപോലെ താനും പഴയ കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് എംആര്‍ അജിത് കുമാറിന്റെ പ്രസ്താവനയാണ്. മുഖ്യമന്ത്രി പറഞ്ഞത് എഡിജിപിയുടെ അതേ വാദമാണ്. മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും തള്ളിപ്പറഞ്ഞ് ആളാകാന്‍ താനില്ലെന്നും തന്നെ ചവിട്ടിപ്പുറത്താക്കിയാലും താന്‍ പാര്‍ട്ടിയില്‍ നിന്ന് പോരാടുമെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു....
Malappuram

വിദ്യാര്‍ഥികള്‍ക്ക് അഭിരുചി അനുസരിച്ച് അറിവും നൈപുണിയും: ജില്ലയില്‍ 16 തൊഴില്‍ നൈപുണി കേന്ദ്രങ്ങള്‍ അടുത്ത മാസം മുതല്‍

മലപ്പുറം : വിദ്യാർഥികൾക്ക് അഭിരുചി അനുസരിച്ച് തൊഴിൽ സാധ്യതയുള്ള അറിവും നൈപുണിയും നൽകുകയെന്ന ലക്ഷ്യത്തോടെ ഔക്ടോബര്‍ മുതല്‍ ജില്ലയിലെ 16 സ്കൂളുകളില്‍ തൊഴില്‍ നൈപുണി കേന്ദ്രങ്ങള്‍ (സ്കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍) ആരംഭിക്കും. സമഗ്ര ശിക്ഷാ കേരളത്തിന്റെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി ജില്ലയില്‍ 15 ഹയര്‍സെക്കന്ററി സ്കൂളുകളും രണ്ട് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ പൈലറ്റ് പ്രൊജക്ടായ നൈപുണി വികസന കേന്ദ്രം അരിമ്പ്ര ജി.വി.എച്ച്.എസ്.എസില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള 16 കേന്ദ്രങ്ങളിലാണ് അടുത്ത മാസം മുതല്‍ പദ്ധതി ആരംഭിക്കുന്നത്. ഓരോ സെന്ററുകളിലും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള രണ്ടു ജോബ് റോളുകളുടെ ഓരോ ബാച്ചുകൾ (25 കുട്ടികൾ) വീതം ആണ് ഉണ്ടാവുക. ഓരോ കേന്ദ്രത്തിനും 21.5 ലക്ഷം...
Local news

കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റര്‍ ശില്പശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി : കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റര്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. ചെമ്മാട് ദയ സെന്ററില്‍ നടന്ന പരിപാടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എ കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് മനരിക്കല്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. നാസര്‍ മെച്ചേരി മാസ്റ്റര്‍, ശിഹാബ് വല്ലപ്പുഴ എന്നിവര്‍ ശില്പശാല നയിച്ചു. ചാരിറ്റി വിംഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കള്ളിതൊടി, ചാരിറ്റി വിംഗ് വൈസ് പ്രസിഡന്റ് ശബാന ചെമ്മാട്, ബഹ്‌റൈന്‍ ചാപ്റ്റര്‍ സെക്രട്ടറി സിദ്ധീഖ് കരിപ്പൂര്‍, കെ പി. നസീമ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി വി പി. മൊയ്ദീന്‍ കുട്ടി സ്വാഗതാവും റഷീദ് വെള്ളിയാമ്പുറം നന്ദിയും പറഞ്ഞു...
Local news

കാട്ടിലങ്ങാടി – തെയ്യാല റെയില്‍ഗേറ്റ് ബൈപാസ് റോഡിന്റെ ആദ്യ ഘട്ട പ്രവൃത്തിക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും

താനൂര്‍ : നിയോജക മണ്ഡലത്തിലെ ദേവധാര്‍ കാട്ടിലങ്ങാടി - തെയ്യാല റെയില്‍ഗേറ്റ് ബൈപാസ് റോഡിന്റെ ആദ്യ ഘട്ട പ്രവൃത്തിക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും. വൈകീട്ട് 3.30 ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ന്യൂനപക്ഷ ക്ഷേമ കായിക വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. താനൂര്‍ നഗരസഭയിലെ പാലക്കുറ്റിയാഴി തോട് പാലം മുതല്‍ കാട്ടിലങ്ങാടി ക്ഷേത്രം വരെയുള്ള 1. 3 കി.മീറ്റര്‍ ആണ് ആദ്യഘട്ടത്തില്‍ ബി.എം.ബി.സി ചെയ്ത് നവീകരിക്കുന്നത്. ദേവധാര്‍ റെയില്‍ വേ ഓവര്‍ബ്രിഡ്ജ് മുതല്‍ പാലക്കുറ്റിയാഴി തോട് വരെയും, കാട്ടിലങ്ങാടി ക്ഷേത്രം മുതല്‍ തെയ്യാല റെയില്‍വേ ഗേറ്റ് വരെയുള്ള രണ്ടാം ഘട്ട പ്രവൃത്തിക്കുള്ള സ്ഥലമേറ്റെടുപ്പിന് ഈ വര്‍ഷത്തെ ബജറ്റില്‍ രണ്ടു കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. ഇപ്പോള്‍ നിര്‍മ...
Local news

തെരുവ് വിളക്ക് ; കെഎസ്ഇബി സ്ട്രീറ്റ്‌മെയിന്‍ ലൈന്‍ ഉടന്‍ സ്ഥാപിക്കണം : കെഎസ്ഇബിയുടെ അനാസ്ഥയില്‍ പ്രതിഷേധമറിയിച്ച് തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : നഗരസഭയില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനു പണം അടവാക്കിയ സ്ട്രീറ്റ്‌മെയിന്‍ ലൈന്‍ വലിക്കുന്ന പ്രവര്‍ത്തി ഉടന്‍ ആരംഭിക്കണമെന്ന് നഗരസഭ ഭരണസമിതി ആവശ്യപ്പെട്ടു. 40 ലക്ഷത്തോളം രൂപ മാസങ്ങള്‍ക്ക് മുമ്പ് കെഎസ്ഇബിയില്‍ അടവാക്കിയിട്ടും പ്രവര്‍ത്തി വൈകുകയാണ്. കെഎസ്ഇബിയുടെ അനാസ്ഥ പ്രതിഷേധാര്‍ഹമാണെന്ന് നഗരസഭ ഭരണസമിതി കെ.എസ്.ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ വേലായുധനെ കണ്ട് അറിയിച്ചു. എല്ലാ ഡിവിഷനിലും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനു സ്ട്രീറ്റ്‌മെയിന്‍ ലൈന്‍ വലിക്കുന്നതിനു ആവശ്യമായ തുക നഗരസഭ അനുവദിച്ചിട്ടുണ്ട്. സ്ട്രീറ്റ്‌മെയിന്‍ ലൈന്‍ വലിക്കുന്നത് വൈകുന്നത് മൂലം തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനാവുന്നില്ല. കെ.എസ്.ഇബിയുടെ അനാസ്ഥ പ്രതിഷേധാര്‍ഹമാണെന്ന് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇഖ്ബാല്‍ കല...
Kerala

മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായ എം.എം.ലോറന്‍സ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായ എം.എം.ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 12 മണിയോടെയായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൊഴിലാളി സംഘടനാ നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന അദ്ദേഹം 1980 ല്‍ ഇടുക്കിയില്‍നിന്ന് ലോക്‌സഭാംഗമായിട്ടുണ്ട്. 1929 ജൂണ്‍ 15ന് എറണാകുളത്ത് മുളവുകാട് മാടമാക്കല്‍ അവിരാ മാത്തുവിന്റെയും മംഗലത്ത് മറിയത്തിന്റെയും മകനായി ജനിച്ചു. സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂളിലും എറണാകുളം മുനവിറുല്‍ ഇസ്‌ലാം സ്‌കൂളിലുമായായിരുന്നു പഠനം. പത്താം ക്ലാസിനു ശേഷം ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമായി...
Kerala

സോളാര്‍ കേസ് അട്ടിമറിക്കാന്‍ എഡിജിപി കൈക്കൂലി വാങ്ങി, കവടിയാറിലെ വീട് കൂടാതെ വേറെ 3 വീടുകള്‍, കള്ളപ്പണം വെളുപ്പിച്ചത് ഫ്‌ലാറ്റിടപാടിലൂടെ ; എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പിവി അന്‍വര്‍

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഉള്‍പ്പെടെ വിജിലന്‍സ് അന്വേഷണം നേരിടുന്ന ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും പി വി അന്‍വര്‍ എംഎല്‍എ. അജിത് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്നും ഇതിന്റെ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നും അന്‍വര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ എം ആര്‍ അജിത് കുമാര്‍ ശ്രമിച്ചിരുന്നുവെന്നും ഇതിന് കൈക്കൂലിപ്പണം വാങ്ങിയത് ഫ്‌ലാറ്റിടപാടിലൂടെയാണ്. കവടിയാറിലെ വീട് കൂടാതെ വേറെ 3 വീടുകള്‍ അജിത് കുമാറിനുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ എം ആര്‍ അജിത് കുമാര്‍ ശ്രമിച്ചിരുന്നു. ഇതിനായി വലിയൊരു തുക പ്രതികളില്‍ നിന്ന് കൈപറ്റി. എങ്ങനെ ആണ് ഒരു പൊലീസ് ഓഫീസര്‍ കള്ളപ്പണം വെളുപ്പിക്കുന്നത് എന്നതിന്റെ നേര്‍ രേഖ കൈവശമുണ്ട്. സോളാറില്‍ കൈക്കൂലിപ്പണം വാങ്ങിയത് ഫ്‌ലാറ്...
Breaking news

ടർഫിൽ ഫുട്‌ബോൾ കളിക്കിടെ കുഴഞ്ഞു വീണു മരിച്ചു

നന്നമ്പ്ര : ഫുട്‌ബോൾ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കുണ്ടൂർ വടക്കേ അങ്ങാടി സ്വദേശി തിലായിൽ പോക്കരിന്റെ മകൻ ഹമീദ് (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് ചെറുമുക്ക് ടർഫിൽ വെച്ചാണ് സംഭവം. ചെറുമുക്ക് mec7 ഹെൽത്ത് ക്ലബിൽയോഗക്കു ശേഷം മുതിർന്നവരുടെ ഫുട്‌ബോൾ കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ സി പി ആർ നൽകി ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കബറടക്കം ഇന്ന് രാത്രി 8 ന് കുണ്ടൂർ ജുമാ മസ്ജിദിൽ. ഭാര്യ: സുദിനത്ത്മക്കൾ: മുബഷിറ, റിൻഷ, സൻഹമരുമകൻ: സ്വലാഹുദ്ധീൻ...
Entertainment

മലയാള സിനിമയുടെ അമ്മ മുഖം ഇനിയില്ല ; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അമ്മ വേഷത്തില്‍ പകരംവക്കാനില്ലാത്ത നടിയാണ് താനെന്ന് പലതവണ തെളിയിച്ച പൊന്നമ്മ എഴുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ ജ്യേഷ്ഠനും കുടുംബത്തിനുമൊപ്പമാണ് കവിയൂര്‍ പൊന്നമ്മ കഴിഞ്ഞുവന്നത്. പത്തനംതിട്ടയിലെ കവിയൂരില്‍ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6 നാണ് പൊന്നമ്മ ജനിച്ചത്. അന്തരിച്ച നടി കവിയൂര്‍ രേണുക അടക്കം ഇളയ ആറു സഹോദരങ്ങള്‍ കൂടിയുണ്ട്. പൊന്നമ്മയ്ക്ക് ഒരു വയസ്സുള്ളപ്പോള്‍ കവിയൂരില്‍നിന്ന് കോട്ടയത്തെ പൊന്‍കുന്നത്തേക്കു താമസം മാറി. അച്ഛനില്‍നിന്നു പകര്‍ന്നുകിട്ടിയ സംഗീതതാല്‍പര്യത്താല്‍ കുട്ടിക്കാലം തൊട്ടു സംഗീതം പഠിച്ചിര...
university

പരീക്ഷാ ടൈംടേബിള്‍ ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

പ്രൊഫ. എം.എസ്. സ്വാമിനാഥന്‍ ചെയര്‍ ഉദ്ഘാടനം 23-ന് ; ശാസ്ത്ര പ്രചാരണത്തിന് പുതുമാതൃകയാകും ഇന്ത്യയെ കാര്‍ഷിക സ്വയം പര്യാപ്തതയിലേക്ക് നയിച്ച ശാസ്ത്ര പ്രതിഭയായ പ്രൊഫസര്‍ എം.എസ്. സ്വാമിനാഥന്റെ പേരില്‍ കാലിക്കറ്റ് സര്‍വകലാശാല ആരംഭിക്കുന്ന ചെയര്‍ 23-ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30-ന് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടിയില്‍ പ്ലാനിംഗ് ബോര്‍ഡംഗം  പ്രൊഫ. ജിജു അലക്‌സ് മുഖ്യ പ്രഭാഷണം നടത്തും. വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷനാകും. ഡോ. സ്വാമിനാഥന്‍ വിഭാവനം ചെയ്ത വിധം ശാസ്ത്രപഠനവും ഗവേഷണവും പ്രചാരണവും ഒരുമിച്ചു കൊണ്ടു പോകാനുള്ള ശ്രമമാണ് കേന്ദ്രം ഏറ്റെടുക്കുന്നത്. വിദ്യാര്‍ഥികളിലൂടെയും ഗവേഷകരിലൂടെയും ജനകീയ ശാസ്ത്ര പ്രചാരണ പരിപാടികള്‍ നടത്താന്‍ സര്‍വകലാശാലയിലെ എല്ലാ ശാസ്ത്രഗവേഷണ വിഭാഗങ്ങളുമായും കൈകോര്...
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

സി.എച്ച്. ചെയറിൽ ദേശീയ സെമിനാർ കാലിക്കറ്റ് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ചെയർ സെപ്റ്റംബർ 26, 27 തീയതികളിൽ നടത്തുന്ന ദേശീയ സെമിനാർ 26 - ന് രാവിലെ 9.30-ന് സർവകലാശാലാ ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എ.മാരായ  പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീർ, എം.പി.മാരായ എം.പി. അബ്ദുസമദ് സമദാനി, പി.വി അബ്ദുൽ വഹാബ് തുടങ്ങിയവർ പങ്കെടുക്കും. വിവിധ സെഷനുകളിലായി എം.പി.മാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. ഡി. രവികുമാർ, അഡ്വ. ഹാരിസ് ബീരാൻ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാൻ വജാഹത്ത് ഹബീബുല്ല തുടങ്ങിയവർ സംസാരിക്കും. ഭരണഘടന, ജാതി സെൻസസ്, ഫെഡറലിസം, വഖഫ് നിയമ ഭേദഗതി, ദളിത് ജ്ഞാനോത്പാതനം, പട്ടികജാതി - പട്ടികവർഗ സംവരണം, ന്യൂനപക്ഷ പ്രതിനിധാനം, ഇന്ത്യൻ മാധ്യമരംഗം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചാണ് സെമിനാർ. 27 - ന്...
Malappuram

ദാറുൽ ഹുദാ സിബാഖ് ദേശീയ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ് ലാമിക് സര്‍വകലാശാലയുടെ വിവിധ ഓഫ് കാമ്പസുകളിലെയും യു.ജി സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന സിബാഖ് ദേശീയ കലോത്സവത്തിന്റ ലോഗോ പ്രകാശനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.ദാറുല്‍ഹുദാ വൈസ് ചാന്‍സ ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, യു. മുഹമ്മദ് ശാഫി ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, പി.എസ്.എച്ച് തങ്ങള്‍, അബ്ദുശകൂര്‍ ഹുദവി, എന്നിവര്‍ പങ്കെടുത്തു....
Local news

തിരൂരങ്ങാടിയില്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഇന്ന് മുതല്‍

തിരൂരങ്ങാടി : വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഇന്ന് മുതല്‍ തുടങ്ങും. വികെ പടി അരീത്തോട് വെച്ചാണ് ഫിറ്റനസ് പരിശോധന നടത്തുക. പഴയ ദേശീയപാത കോഴിച്ചെന ഗ്രൗണ്ടില്‍ ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ പ്രവര്‍ത്തനം വന്നതോടെ ഫിറ്റ്‌നസ് പരിശോധന കൃത്യമായി നടത്താന്‍ സ്ഥലം കിട്ടിയിരുന്നില്ല. ആദ്യം കക്കാട് വെച്ച് നടത്തിയെങ്കിലും പിന്നീട് ഇവിടെ ഗതാഗതക്കുരുക്ക് വന്നപ്പോള്‍ കൊളപ്പുറത്തേക്ക് മാറ്റി. അവിടെയും തുടരെ ഗതാഗതക്കുരുക്ക് വന്നപ്പോള്‍ കുളപ്പുറത്ത് വിവിധ ഭാഗങ്ങളിലേക്കും മാറ്റി. പിന്നീട് വീണ്ടും കക്കാട്ടേക്ക് തന്നെ മാറ്റുകയാണ് ഉണ്ടായത്. കക്കാട് പുതിയ റോഡില്‍ ആണ് നടത്തി വന്നിരുന്നത് ഇവിടെ അടച്ചതോടെ കഴിഞ്ഞ ദിവസം സര്‍വീസ് റോഡില്‍ നടത്തി. എന്നാല്‍ ഇവിടെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് മുതല്‍ വികെ പടിയിലെ അരീത്തോട് ദേശീയപാതയുടെ പഴയ റോഡിലേക്ക് മാറ്റുന്നത്....
Local news

വാഫ് ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാക്കേഴ്‌സ് അക്കാദമി ഫോര്‍ ഫുട്‌ബോള്‍(വാഫ് )ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. മുന്‍ കേരള സന്തോഷ് ട്രോഫി ടീം ക്യാപ്റ്റന്‍ ഉസ്മാന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ വാക്കേഴ്‌സ് ക്ലബ് നടത്തിയ വനിതകള്‍ക്കായുള്ള അവധിക്കാല ഫുട്‌ബോള്‍ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ജെഴ്‌സി വിതരണവും ചടങ്ങില്‍ വച്ച് ഉസ്മാന്‍ നിര്‍വ്വഹിച്ചു. ചെമ്മാട് റഷ് ടര്‍ഫില്‍ ബുധനാഴ്ച വൈകിട്ട് 6.00 മുതല്‍ 8.30 വരെയാണ് വാഫിന്റെ പ്രഥമ ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറിയത്. അക്കാദമി യുടെ കീരനല്ലൂര്‍, ചുടലപ്പറമ്പ് സെന്ററിലെ കുട്ടികളെ പങ്കെടുപ്പിച്ചാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. 35 ഓളം വരുന്ന കുട്ടികളെ നാലു ടീമുകളില്‍ ആയി അണി നിരത്തിയാണ് മത്സരങ്ങള്‍ സംഘടിപ്പി...
Malappuram

ബുദ്ധിപരിമിത സൗഹൃദ മലപ്പുറം ജില്ല : പരിവാര്‍ ദ്വൈമാസ ക്യാംപയിനിന് തുടക്കം

മലപ്പുറം : ബുദ്ധി പരമായ വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാര്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ബുദ്ധി പരിമിത സൗഹൃദ മലപ്പുറം ജില്ല ' എന്ന സന്ദേശത്തില്‍ ജില്ലയിലെ 94 പഞ്ചായത്തുകളിലും 12 മുനിസിപ്പാലിറ്റികളിലുമായി നടക്കുന്ന ദ്വൈമാസ ക്യാംപയിനിന്റെ ജില്ലാ തല ഉദ്ഘാടനം മലപ്പുറം ടൗണ്‍ ഹാളില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ് നിര്‍വ്വഹിച്ചു. ക്യാംപയിന്‍ പദ്ധതി രൂപരേഖ കൈപ്പുസ്തകത്തിന്റെ പ്രകാശനവും അവര്‍ നിര്‍വ്വഹിച്ചു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് ആര്‍.പി.ഡബ്‌ളിയു ആക്ടും നാഷണല്‍ ട്രസ്റ്റ് ആക്ടും സര്‍ക്കാര്‍ മാര്‍ഗ്ഗരേഖകളും വിഭാവനം ചെയ്യുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുക, ബഡ്‌സ് ബി.ആര്‍.സി, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ ,പൊതു വിദ്യാലയങ്ങള്‍ എന്നിവ സര്‍ക്കാര്‍ മാര്‍ഗ്ഗരേഖകളും ഭിന്നശേഷി നിയമങ്ങളും അനുശാസിക്കുന്ന നിലവാരത്തിലേക്കുയര്‍ത്തുക, സ്ഥാപ...
Local news

സാമൂഹിക മാധ്യമത്തിലൂടെ പരിചയം, വിളിച്ചു വരുത്തി മര്‍ദിച്ച് പണം തട്ടി ;26 കാരനെ ഹണിട്രാപ്പില്‍ വീഴ്ത്തി 15 കാരന്‍ ; മലപ്പുറത്ത് അഞ്ചംഗം സംഘം പിടിയില്‍

മലപ്പുറം : സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട 26 കാരനെ വിളിച്ചു വരുത്തി മര്‍ദിച്ച് പണം കവര്‍ന്ന 15 കാരനുള്‍പ്പെടുന്ന 5 അംഗ ഹണിട്രാപ്പ് സംഘം പിടിയില്‍. അരീക്കോട് കാവനൂര്‍ സ്വദേശി ചാലക്കണ്ടി വീട്ടില്‍ അന്‍വര്‍ സാദത്ത് (19), പുത്തലം സ്വദേശി ആഷിക് (18), എടവണ്ണ സ്വദേശി കണ്ണീരി വീട്ടില്‍ ഹരികൃഷ്ണന്‍ (18), പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ എന്നിവരെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്. കാവനൂര്‍ സ്വദേശിയായ 26 കാരന്റെ പരാതിയില്‍ അരീക്കോട് എസ്.എച്ച്.ഒ വി ഷിജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ നവീന്‍ ഷാജ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഹണിട്രാപ്പ് കെണിയൊരുക്കിയത് 15 കാരനാണ്. കാവനൂര്‍ സ്വദേശിയായ 26 കാരനെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് സൗഹൃദം ശക്തമായതോടെ അരീക്കോട് വെച്ച് കൌമാരക്കാരനെ കാണാമെന്ന് പരാതിക്കാരന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ അരീക്കോട്ടെത്തിയ 26കാരനെ പ്രതികള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച...
Malappuram

ഷുക്കൂര്‍ വധക്കേസ് : നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരും : പിഎംഎ സലാം

മലപ്പുറം : ഷുക്കൂര്‍ വധക്കേസില്‍ നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മണിക്കൂറുകളോളം വിചാരണ നടത്തി സി.പി.എമ്മിന്റെ പാര്‍ട്ടി കോടതി വധശിക്ഷ വിധിച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിത്. ഈ കൊലപാതകത്തില്‍ ഉന്നത നേതാക്കളുടെ ഗൂഢാലോചനയുണ്ട് എന്നത് ഞങ്ങളുടെ വാദമല്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. ആ യാഥാര്‍ത്ഥ്യം കോടതിക്കും ബോധ്യപ്പെട്ടു എന്നാണ് വിടുതല്‍ ഹര്‍ജി തള്ളിയ നടപടിയില്‍നിന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജയരാജന്റെ വാഹനത്തിന് കല്ലെറിഞ്ഞു എന്ന ഒരു വ്യാജ ആരോപണമുണ്ടാക്കിയാണ് കൗമാരം വിടാത്ത കുട്ടിയെ ക്രൂരമായി കൊന്നത്. ഈ കേസില്‍നിന്ന് അങ്ങനെ എളുപ്പത്തില്‍ വിടുതല്‍ നേടാമെന്ന് ജയരാജനും രാജേഷും കരുതേണ്ടതില്ല. തളിപ്പറമ്പ് ആശുപത്രിയില്‍ റൂം നമ്പര്‍ 315ല്‍ വെച്ച് ജയരാജന്റെയും രാജേഷിന്റെയും നേതൃത്വത്തില്‍ നടന്ന ഗൂഢാലോനയില്‍ പങ്കെടുത്...
Kerala

അരിയില്‍ ഷുക്കൂര്‍ വധക്കേസ് ; പി.ജയരാജന്റെയും ടി.വി.രാജേഷിന്റെയും വിടുതല്‍ ഹര്‍ജി സിബിഐ സ്‌പെഷല്‍ കോടതി തള്ളി

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും മുന്‍ എംഎല്‍എ ടി.വി.രാജേഷിന്റെയും വിടുതല്‍ ഹര്‍ജി എറണാകുളം സിബിഐ സ്‌പെഷല്‍ കോടതി തള്ളി. കേസില്‍ വിചാരണ കൂടാതെ വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് പി.ജയരാജനും ടി.വി.രാജേഷും സിബിഐ സ്‌പെഷല്‍ കോടതിയില്‍ സംയുക്തമായി വിടുതല്‍ ഹര്‍ജി നല്‍കിയത്. ഇതാണ് ഇന്ന് സിബിഐ സ്‌പെഷല്‍ കോടതി ജഡ്ജി പി.ശബരിനാഥന്‍ തള്ളിയത്. നേരത്തെ സിബിഐ കുറ്റപത്രത്തില്‍ പി,ജയരാജനും ടി.വി.രാജേഷിനുമെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികള്‍ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു...
Local news

നവീകരിച്ച തിരൂരങ്ങാടി നഗരസഭ എം കെ ഹാജി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി ; നവീകരിച്ച തിരൂരങ്ങാടി നഗരസഭ എം കെ ഹാജി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. 2023 - 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭ ഓഫീസ് കെട്ടിടത്തില്‍ ഓഡിറ്റോറിയം നവീകരിച്ചത്. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ കെ, പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലടി അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ പി.ഒ സാദിഖ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, ഇ.പി ബാവ, സിപി സുഹറാബി, സോനാ രതീഷ്, എന്നിവരും സി എച്ച് മഹ്മൂദ്ഹാജി, റഫീഖ് പാറക്കല്‍, എം അബ്ദുറഹ്മാന്‍ കുട്ടി, കെ.ടി റഹീദ, മോഹനന്‍ വെന്നിയൂര്‍, എംപി ഇസ്മായില്‍, കെ മൊയ്തീന്‍ കോയ, കെ, രാംദാസ് മാസ്റ്റര്‍, എ.ഇ ഷബീര്‍, എച്ച്.എസ് പ്രകാശ്, പി.എം അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു...
Malappuram

നിപ : 10 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടെ നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 266 പേര്‍, 7953 വീട്ടുകളില്‍ സര്‍വേ പൂര്‍ത്തിയാക്കി

മലപ്പുറം : നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തു വന്ന 10 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരാണ് ഇന്നലെ നെഗറ്റീവായത് എന്നത് ഏറെ ആശ്വാസകരമാണ്. ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെ പുതുതായി 11 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആകെ 266 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 176 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയില...
Local news

വയനാട് ദുരന്ത ഫണ്ടില്‍ കൈയിട്ട് വാരിയ മുഖ്യന്‍ രാജിവച്ച് കേരള ജനതയോട് മാപ്പ് പറയണം ; പ്രതിഷേധ പ്രകടനം നടത്തി കോണ്‍ഗ്രസ് കമ്മിറ്റി

അരിയല്ലൂര്‍ : വയനാട് ദുരന്ത ഫണ്ടില്‍ കൈയിട്ട് വാരിയ പിണറായി സര്‍ക്കാര്‍ കേരള ജനതയ്ക്ക് അപമാനമാണെന്നും രാജിവെച്ചു കേരള ജനതയോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധപ്രകടനം നടത്തി. ദുരന്ത ഭൂമി സന്ദര്‍ശിച്ച് ഫണ്ട് അനുവദിക്കാത്ത മോദി സര്‍ക്കാരിന്റെ കാപട്യം തിരിച്ചറിയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് പ്രസിഡണ്ട് കോശി പി തോമസ് നേതൃത്വം നല്‍കി. അഡ്വ: രവി,രഘുനാഥ് കെ, നിസാര്‍ ചോന്നാരി,ജോസ് മാസ്റ്റര്‍, സലീഷ് വലിയ വളപ്പില്‍, കാരിക്കുട്ടി, പ്രേമ തോട്ടത്തില്‍, സുദേവ്, അനില്‍കുമാര്‍, സുരേഷ് മാസ്റ്റര്‍, ഡാനിയേല്‍, വിജയന്‍ സി, രാജന്‍ കുഴി കാട്ടില്‍, കേശവ് ദാസന്‍,അബ്ദുറഹ്മാന്‍ കെ തുടങ്ങിയവര്‍ പ്രസംഗിച്ചു. വസന്ത, ശ്യാമള ,ചന്ദ്രന്‍ കുഴിക്കാട്ടില്‍, പ്രശാന്ത്, ഷാജി കാട്ടുങ്ങല്‍, മുസ്തഫ പി.ടി, ബാവൂക്കാ വി പി, സുരേഷ് വി. വി , രാജന്‍ കൊക്കായില്‍,മ...
Local news

എ കെ പി എ പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു ; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പരപ്പനങ്ങാടി : ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം അരിയല്ലൂര്‍ സംഗീത് ഗ്രാമില്‍ ചേര്‍ന്നു. യൂണിറ്റ് പ്രസിഡന്റ് സുരേന്ദ്രന്‍ അമൃത അധ്യക്ഷത വഹിച്ച സമ്മേളനം മേഖലാ പ്രസിഡന്റ് നിസാര്‍ കാവിലക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജിത്ത് ഷൈന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ ബഷീര്‍കാടെരിയെ ജില്ലാ പ്രസിഡന്റ് അനുമോദിച്ചു. നബീല്‍ , പ്രമോദ്, രജീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ബാബു നയന സ്വാഗതവും വിനീഷ് ടിവി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന യൂണിറ്റ് തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ശ്രീധരന്‍ അത്താണിക്കല്‍, സെക്രട്ടറി ജയപ്രകാശ് അരിയല്ലൂര്‍, ട്രഷറര്‍ വിനീഷ് ടി വി, പിആര്‍ഒ ബാബു നയന എന്നിവരെ തിരഞ്ഞെടുത്തു...
university

കാലിക്കറ്റ് സർവകലാശാലയ്ക്ക് ICSSR ന്റെ 1.5 കോടി രൂപയുടെ കായിക സാക്ഷരത ഗവേഷണത്തിന് അംഗീകാരം

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല കായിക വിഭാഗം മേധാവി Dr. വി. പി സകീർ ഹുസൈന്റെ നേതൃത്വത്തിൽ കേന്ദ്ര ഗവേഷണ വിഭാഗമായ ICSSR ന്റെ 1.5 കോടിയുടെ കായിക സാക്ഷരത (Physical Literacy) ഗവേഷണ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചു. ഈ ഗവേഷണ പദ്ധതിയുടെ കോർഡിനേറ്ററായി Dr. വി. പി സകീർ ഹുസൈനും ഡയറക്ടർമാരായി കാലടി സർവകലാശാല കായിക വിഭാഗം മേധാവി Dr. ദിനു എം ആർ, തൃശൂർ മെഡിക്കൽ കോളേജ് കായിക വിഭാഗം അസോസിയേറ്റ് പ്രൊഫസർ Dr. ഷഫീഖ് വി എ, നിലമ്പൂർ അമൽ കോളേജ് കായിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ Dr. നാഫിഹ് ചെരപ്പുറത്ത്, കാലിക്കറ്റ്‌ സർവകലാശാല ജന്തു ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ Dr. സുബൈർ മേഡമ്മൽ എന്നിവരുമാണ് ഉള്ളത്. ദക്ഷിണെന്ത്യയിലെ നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന പ്രൈമറി സ്കൂൾ വിദ്യാർത്ഥികളിലാണ് നാല് വർഷം നീണ്ടു നിൽക്കുന്ന കായിക സാക്ഷരത പരിശീലന പദ്ധതി നടപ്പിലാകുന്നത്....
Malappuram

ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചു

മലപ്പുറം: ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചു. എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന എടവണ്ണ സ്വദേശിയായ 38 വയസുകാരന് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തില്‍ ആദ്യമായാണ് എം പോക്‌സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്. യുഎഇയില്‍ നിന്നും എത്തിയതായിരുന്നു ഇയാള്‍. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാവിലെയാണ് ആശുപത്രിയിലെ ത്വക്‌രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്തു ചിക്കന്‍പോക്‌സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു. വിദേശത്ത് നിന്നെത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ...
Kerala

കളിക്കുന്നതിനിടയില്‍ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

കാസര്‍ഗോഡ് : കളിക്കുന്നതിനിടയില്‍ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. കാസര്‍ഗോഡ് ഉദുമയില്‍ ആണ് ദാരുണമായ സംഭവം. ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ ആണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടില്‍ വച്ചാണ് അപകടമുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Kerala

ഇനി ഓരോ മാസവും ബില്‍, ഉപഭോക്താക്കള്‍ക്ക് സ്വന്തമായി റീഡിംഗ് നടത്താം ; കറണ്ട് ബില്ലില്‍ അടിമുടി മാറ്റവുമായി കെഎസ്ഇബി

തിരുവനന്തപുരം : കറണ്ട് ബില്ലില്‍ അടിമുടി മാറ്റം കൊണ്ടുവരാന്‍ കെഎസ്ഇബി. 1.40 കോടി വരുന്ന കെ എസ് ഇബി ഉപഭോക്താക്കള്‍ക്ക് ബില്ലിംഗ് ലളിതമാക്കാനുള്ള ആലോചനയിലാണ് കെഎസ്ഇബി. ഇതിന്റെ ഭാഗമായി രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ് ഇബി സജീവമായി പരിഗണിക്കുന്നുണ്ട്. കൂടാതെ ഉപഭോക്താക്കള്‍ക്ക് സ്വന്തമായി റീഡിംഗ് നടത്തി ബില്ല് അടക്കാനും സൗകര്യവും സ്‌പോട്ട് ബില്ലിനൊപ്പം ക്യൂ ആര്‍ കോഡ് ഏര്‍പ്പെടുത്തി ഉടന്‍ പേയ്‌മെന്റ് നടത്തുന്നതും താമസിയാതെ നിലവില്‍ വരുത്താനും കെഎസ്ഇബി പദ്ധതിയിടുന്നുണ്ട്. 200 യൂണിറ്റിന് മുകളില്‍ ഉപഭോഗം കടന്നാല്‍ തുടര്‍ന്നുള്ള ഓരോ യൂണിറ്റിനും ഉയര്‍ന്ന താരിഫായ 8 രൂപ 20 പൈസ കൊടുക്കണം. രണ്ട് മാസത്തെ ബില്ലായി പലര്‍ക്കും താരതമ്യന ഉയര്‍ന്ന തുക കൊടുക്കേണ്ടി വരുന്നു. ഇത് പ്രതിമാസമാസമായാല്‍ ഉയര്‍ന്ന താരിഫും അമിത ബില്ലും ഒഴിവാക്കാമെന്നതാണ് ഗുണം. പക്ഷെ ഇതെങ്...
Kerala

ഓണക്കാലത്ത് വന്‍ നേട്ടവുമായി സപ്ലൈകോ ; 123 കോടിയുടെ വിറ്റുവരവ്

തിരുവന്തപുരം : സംസ്ഥാനത്ത് ഓണക്കാലത്തില്‍ വന്‍ നേട്ടവുമായി സപ്ലൈകോ. സെപ്റ്റംബര്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 14 ഉത്രാട ദിവസം വരെയുള്ള വില്‍പനയില്‍ വലിയ നേട്ടമാണ് സപ്ലൈകോ കൈവരിച്ചിരിക്കുന്നത്. ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളില്‍ നിന്ന് 123.56 കോടി രൂപയുടെ വിറ്റു വരവാണ് വകുപ്പിന് ലഭിച്ചത്. സപ്ലൈകോ 14 ജില്ലാ ഫെയറുകളില്‍ നിന്നും മാത്രം 4.03 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. സബ്‌സിഡി ഇനത്തില്‍ 2.36 കോടി രൂപയുടെയും സബ്‌സിഡിയിതര ഇനത്തില്‍ 1.67 കോടി രൂപയുടെയും വിറ്റു വരവുണ്ടായിരുന്നു. ജില്ലാ ഫെയറുകളില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത് തിരുവനന്തപുരത്താണ്, 68.01 ലക്ഷം രൂപ. സബ്‌സിഡി ഇനത്തില്‍ 39.12ലക്ഷം രൂപയുടെയും, സബ്‌സിഡി ഇതര ഇനത്തില്‍ 28.89 ലക്ഷം രൂപയുടെയും വിറ്റുവരവാണ് തിരുവനന്തപുരം ജില്ലാ ഫെയറില്‍ ഉണ്ടായത്. സംസ്ഥാനത്ത് 123.56 കോടി വിറ്റുവരവില്‍ 66.83 കോടി രൂപ സബ്‌സിഡി ഇനങ്ങളുടെ വിറ്റുവരവിലൂടെ...
error: Content is protected !!