ഊരകം മല : ജില്ലയെ കാത്തിരിക്കുന്നത് വന്‍ ദുരന്തം: പിഡിപി
മലപ്പുറം : ഊരകം മലയിലൂടെ ജില്ലയെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണെന്ന് പി.ഡി.പി മലപ്പുറം ജില്ലാ കമ്മറ്റി. ഊരകം മലയുടെ വിവിധ ഭാഗങ്ങളില്‍ ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായ നിരവധി കരിങ്കല്‍ ക്വാറി, ക്രഷറുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. മലയിലെ കരിങ്കല്ല് പാറകളും കുന്നുകളും ഈ രീതിയില്‍ പൊട്ടിക്കുകയാണെങ്കില്‍ അവിടെ മണ്ണും ഉരുളന്‍ കല്ലുകളും മാത്രം അവശേഷിക്കും. കിലോമീറ്ററുകളോളം വിസ്തൃതിയില്‍ ഇങ്ങനെ നിരന്ന് കിടക്കുന്ന മണ്ണില്‍ ശക്തമായ മഴ പെയ്താല്‍ അതുമൂലം ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും അതിന്റെ ഭീതി പറഞ്ഞറിയിക്കാന്‍ പറ്റാത്തതും നിലവില്‍ വയനാട്ടിലെ ചൂരല്‍മലയില്‍ സംഭിച്ച ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തേക്കാള്‍ ഭയാനകരവുമായിരിക്കും. ഇത് മലപ്പുറം ജില്ലയിലെ പല മേഖലയെയും സാരമായി ബാധിക്കുമെന്നും പിഡിപി മുന്നറിയിപ്പ് നല്കി.
സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും ചെങ്കുത്തായി ...





























