Saturday, July 4

Author: tirurangaditoday

14 വയസുകാരിയായ സ്വന്തം മകളെ ലൈംഗീകമായി പീഢിപ്പിച്ച പിതാവിന് 139 വര്‍ഷം കഠിന തടവും പിഴയും, സംഭവം അറിഞ്ഞിട്ടും മറച്ചു വച്ച അമ്മക്കും മുത്തശ്ശിക്കും പിഴയും ശിക്ഷ
Local news

14 വയസുകാരിയായ സ്വന്തം മകളെ ലൈംഗീകമായി പീഢിപ്പിച്ച പിതാവിന് 139 വര്‍ഷം കഠിന തടവും പിഴയും, സംഭവം അറിഞ്ഞിട്ടും മറച്ചു വച്ച അമ്മക്കും മുത്തശ്ശിക്കും പിഴയും ശിക്ഷ

തിരൂരങ്ങാടി : 14 വയസുകാരിയായ സ്വന്തം മകളെ ലൈംഗീകമായി പീഢിപ്പിച്ച പിതാവിന് 139 വര്‍ഷം കഠിന തടവും 5,85,000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ 6 വര്‍ഷവും 3 മാസവും അധിക തടവും അനുഭവിക്കുന്നതിനും ഉത്തരവിട്ടു. സംഭവം മറച്ചു വെച്ച അമ്മയെയും അമ്മൂമ്മയെയും 10000 രൂപ വീതം പിഴയടക്കുന്നതിനും ശിക്ഷിച്ചു. പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ഫാത്തിമബീവി എ. ആണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ പിഴ അടക്കുന്ന പക്ഷം മുഴുവന്‍ തുകയും അതിജീവിതക്ക് നല്‍കുന്നതിന് ഉത്തരവായി. പിഴയടച്ചില്ലെങ്കില്‍ മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനുമായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുമുണ്ട്. 2020 മെയ് 21 നാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം രാത്രി 11 മണിക്കും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളും രാത്രി ഉറങ്ങി കിടക്കുകയായിരുന്ന അതിജീവിതയെ വിവസ്ത്രയാക്കി ലൈംഗികാതിക്രമം കാണിക്കുകയും ഇതിന് 3 വര്‍ഷങ്ങള്‍ക...
Local news, Other

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉന്നത വിജയികളെ ആദരിക്കല്‍ ചടങ്ങായി മാറി

വേങ്ങര : പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉന്നത വിജയികളെ ആദരിക്കല്‍ ചടങ്ങായി മാറി. കെഎംഎച്ച്എസ്എസ് കുറ്റൂര്‍ നോര്‍ത്ത് 2002 - 2003 ബാച്ച് സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വച്ചാണ് എസ്എസ്എല്‍സി പ്ലസ് ടു വിജയികളെ ആദരിച്ചത്. ചടങ്ങില്‍ വച്ച് വിദ്യാര്‍ത്ഥികെ മെമെന്റോ നല്‍കി ആദരിച്ചു. ചടങ്ങില്‍, ഗ്രൂപ്പ് അഡ്മിന്‍മാരായ, ഷെരീഫ് കക്കാടംപുറം, മിഷാല്‍ കുറ്റൂര്‍, സുമയ്യാബി ഫറോക്ക്, - ജാഫര്‍ ഷെരീഫ് ചെങ്ങാനി, അസീസ്.മറ്റു സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു....
Local news, Other

8 ദിവസം നീണ്ടു നില്‍ക്കുന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് ജൂലൈ 7 ന് തുടക്കമാകും

തിരൂരങ്ങാടി: മമ്പുറം മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ഖുഥുബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 186-ാമത് ആണ്ടുനേര്‍ച്ച 2024 ജൂലൈ 07 ഞായര്‍ മുതല്‍ ജൂലൈ 14 ഞായര്‍ കൂടിയ 8 ദിവസങ്ങളില്‍ വിപുലമായി നടത്താന്‍ ദാറുല്‍ഹുദായില്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. സമൂഹ സിയാറത്ത്, കൊടി കയറ്റം, ആത്മീയ സദസ്സുകള്‍, മതപ്രഭാഷണ വേദികള്‍, ചരിത്ര സെമിനാര്‍, മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും ഖുര്‍ആന്‍ മനപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനദ് ദാനം, ദിക്ര് ദുആ സമ്മേളനം, ലക്ഷക്കണക്കിന് വിശ്വാസികള്‍ക്കുള്ള അന്നദാനം, ഖതം ദുആ എന്നീ പരിപാടികള്‍ നടക്കും. മമ്പുറം മഖാം ദാറുല്‍ഹുദാ ഏറ്റെടുത്തതിനു ശേഷമുള്ള 26-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക. പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, സയ്യ...
Local news

പരപ്പനങ്ങാടി നഗരസഭ ഓഫീസിന് പിറകിലെ മാലിന്യക്കൂമ്പാരം;പരാതി നൽകി

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭാ ഓഫീസിന് പിറകിൽ ഹരിത കർമ്മസേന ശേഖരിച്ച് വെച്ച മാലിന്യക്കൂമ്പാരം ജനജീവിതത്തിന് ദു:സഹമാകുന്നുവെന്നും പകർച്ച വ്യാധികൾ പടർന്ന് പിടിക്കാൻ ഇടവരുത്തുമെന്നും മാലിന്യം അടിയന്തിരമായി നീക്കം ചെയ്യാൻ അധികൃതർക്ക് നിർദ്ദേശം കൊടുക്കണമെന്നും കാണിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നേരിട്ട് പരാതി നൽകി. പരാതി അടിയന്തിര സ്വഭാവമുള്ളതാണെന്നും രണ്ട് ദിവസത്തിനകം പരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി....
Local news

പറപ്പൂര്‍ ഐയുഎച്ച്എസ്എസ് പ്രതിഭാദരം സംഘടിപ്പിച്ചു

വേങ്ങര : പറപ്പൂര്‍ ഐ.യു ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. മലപ്പുറം ജില്ലാ ആര്‍.ഡി.ഡി ഡോ.പി.എം.അനില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാനേജര്‍ ടി.മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ടി അബ്ദുറഷീദ്, പ്രധാനാധ്യാപകന്‍ എ.മമ്മു, മാനേജിംഗ് കമ്മറ്റി ഭാരവാഹികളായ ടി.ഇ മരക്കാരുട്ടി ഹാജി, സി.ഹംസ ഹാജി, വി.മുബാറക്ക്, ടി.പി ചെറീത്, നിയുക്ത പ്രിന്‍സിപ്പാള്‍ സി.അബ്ദുല്‍ അസീസ്, പി.ടി.എ പ്രസിഡന്റ് സി.ടി സലീം, എസ്.എം.സി ചെയര്‍മാന്‍ ഹംസ തോപ്പില്‍, എം ടി എ പ്രസിഡന്റ് പി.സമീറ, ടി.അബ്ദുല്‍ ഹഖ്, ഇ.കെ സുബൈര്‍, ഇസ്ഹാഖ് കാലടി, കെ.പി അബ്ദു റഹ്‌മാന്‍, ഇ.പി വിനോദ് കുമാര്‍, ടി.ഇ സലീല എന്നിവര്‍ പ്രസംഗിച്ചു....
Malappuram

ലോക്സഭ തിരഞ്ഞെടുപ്പ്: ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലപ്പുറം : ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മലപ്പുറം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമായി. ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മലപ്പുറം ജില്ലയില്‍ നാലു കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക് കോളേജും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി മലപ്പുറം ഗവ. കോളേജുമാണ് നിശ്ചയിച്ചിട്ടുള്ളത്. അതത് മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടുകളും ഈ കേന്ദ്രങ്ങളില്‍ തന്നെയായിരിക്കും എണ്ണുക. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ കോളേജും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്‌കൂളുമാണ് നിശ്ചയിച്ചിട്ടുള്ളത്. വയ...
Politics

നന്നമ്പ്രയിൽ പുതിയ പ്രസിഡന്റ് തസ്‌ലീന പാലക്കാട്ട് ആയേക്കും

നന്നമ്പ്ര : പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ് ആയി തസ്ലീന ഷാജിയെ മുസ്ലിം ലീഗ് പഞ്ചായത്ത് വർക്കിങ് കമ്മിറ്റി യോഗത്തിൽ ധാരണയായതായി അറിയുന്നു. ഇന്നലെ വൈകുന്നേരം മർകസിൽ ചേർന്ന യോഗത്തിലാണ് ഏകദേശ ധാരണ ആയത്. നിലവിൽ പ്രസിഡന്റ് സ്ഥാനം കൊടിഞ്ഞി പ്രദേശതുള്ള ആൾക്കായതിനാൽ മറ്റൊരു പേര് ഉയർന്നില്ല. മുൻ പ്രസിഡന്റിന് പുറമെ തസ്ലീന മാത്രമാണ് കൊടിഞ്ഞിയിൽ നിന്നുള്ളത്. ആറാം വാർഡ് കമ്മിറ്റി സൗദ മരക്കരുട്ടിയുടെ പേരാണ് പറഞ്ഞത്. ഭൂരിഭാഗം പേരും കൊടിഞ്ഞിക്ക് പ്രസിഡന്റ് പദവി നൽകണമെന്നാണ് അറിയിച്ചത്. ഏതാനും അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി എടുക്കുന്ന തീരുമാനത്തെ പിന്തുണക്കുമെന്നു അറിയിച്ചു. മുൻ പ്രസിഡന്റിനെ രാജി വെപ്പിച്ചതിൽ പ്രതിഷേധിച്ച് പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചിരുന്ന തിരുത്തി 21 ആം വാർഡ് കമ്മിറ്റിയും യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇവർ തസ്ലീനയെ പറഞ്ഞതോടെ ലീഗ് കമ്മിറ്റിക്ക് കാര്യങ്ങൾ എളുപ്പമായി. ഇ...
Kerala

തൃശൂരില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു

തൃശൂര്‍ : തൃശൂരില്‍ ഇന്നുണ്ടായ ശക്തമായ ഇടിമിന്നലില്‍ രണ്ട് പേര്‍ മരിച്ചു. ഒരു യുവതിയും ഗൃഹനാഥനുമാണ് മരിച്ചത്. വലപ്പാട് കോതകുളം വാഴൂര്‍ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) യും എരുമപ്പെട്ടി വേലൂര്‍ കുറുമാന്‍ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50) എന്നിവരാണ് മരിച്ചത്. വീടിന് പുറത്തുള്ള ബാത്ത്‌റൂമില്‍ വെച്ചാണ് നിമിഷക്ക് ഇടിമിന്നലേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാത്ത്‌റൂമിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നിട്ടുണ്ട്, ബള്‍ബും ഇലക്ട്രിക്ക് വയറുകളും കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹം വലപ്പാട് ദയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തൃശൂര്‍: വലപ്പാട് കോതകുളത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോതകുളം വാഴൂര്‍ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) ആണ് മരിച്ചത്. ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഇടിമിന...
Malappuram

എട്ട് വയസുകാരിയെ സ്‌കൂളില്‍ നിന്ന് ഓട്ടോയില്‍ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു ; ഓട്ടോ ഡ്രൈവര്‍ക്ക് 45 വര്‍ഷം തടവും പിഴയും

നിലമ്പൂര്‍ : എട്ട് വയസുകാരിയെ സ്‌കൂളില്‍ നിന്ന് ഓട്ടോയില്‍ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 45 വര്‍ഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ. മമ്പാട് വടപുറം കമ്പനിക്കുന്നിലെ ചേനക്കല്‍ നിഷാദ് എന്ന കുഞ്ഞു (39)വിനെതിരെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. പി ജോയ് ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതക്ക് നല്‍കണം. പിഴ അടക്കാത്ത പക്ഷം പ്രതിക്ക് ഒന്നരവര്‍ഷം സാധാരണ തടവ് കൂടി അധികം അനുഭവിക്കണം. 2019 ഡിസംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം. എട്ട് വയസുകാരി ഉള്‍പ്പെടെയുള്ള കുട്ടികളെ സ്ഥിരമായി ഓട്ടോറിക്ഷയില്‍ സ്‌കൂളിലേക്ക് കൊണ്ടുപോവുന്നതും തിരിച്ചുകൊണ്ടുവരുന്നതും നിഷാദായിരുന്നു. സംഭവ ദിവസം സ്‌കൂള്‍വിട്ട് കുട്ടികളെ തിരിച്ചുകൊണ്ടു വരുന്നതിനിടെ മറ്റു കുട്ടികളെ വീടുകളില്‍ ഇറക്കിയ ശേഷം എട്ടുവയസുകാരിയെ വിജനമായ സ്ഥലത്ത് കൊണ്ടു...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സർവകലാശാലാ സിണ്ടിക്കേറ്റ്  തിരഞ്ഞെടുപ്പ് കാലിക്കറ്റ് സർവകലാശാലാ സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പിനുള്ള പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് ജൂൺ എട്ടിന് രാവിലെ 10.00 മുതൽ 1.00 മണി വരെയും വോട്ടെണ്ണൽ അതെ ദിവസം 2.30 മുതലും സർവകലാശാലാ സെനറ്റ് ഹാളിൽ വച്ച് നടത്തും. തിരഞ്ഞെടുപ്പ് വിജ്ഞാപനം സർവകലാശാലാ നോട്ടീസ് ബോർഡിലും സർവകലാശാലാ ഔദ്യോഗിക വെബ്സൈറ്റിൽ “സിണ്ടിക്കേറ്റ് ഇലക്ഷൻ 2023 ലൈവ്” എന്ന ലിങ്കിലും ലഭ്യമാക്കുന്നതാണെന്ന് വരണാധികാരി അറിയിച്ചു. പി.ആർ. 703/2024 ബിരുദദാന ചടങ്ങിന് ജൂൺ അഞ്ചു വരെ അപേക്ഷിക്കാം കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി 2021 - 2022 അക്കാദമിക വർഷത്തിൽ വിവിധ യു.ജി. (CBCSS-UG) കോഴ്‌സുകളിൽ പ്രവേശനം നേടുകയും 2024-ൽ കോഴ്സ് വിജയകരമായി പൂർത്തീകരിച്ചതുമായ വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങിൽ പങ്കെടുക്...
university

കാലിക്കറ്റ് അക്കാദമിക് – പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി

എല്ലാ പ്രോഗ്രാമുകളെയും ഉള്‍പ്പെടുത്തി കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് - പരീക്ഷാകലണ്ടര്‍ പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സ് നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ഏകീകൃത അക്കാദമിക് കലണ്ടറിന്റെ അടിസ്ഥാനത്തിലാണിത്. കാലിക്കറ്റിലെ മുഴുവന്‍ പ്രോഗ്രാമുകളുടെയും പഠനം ആരംഭിക്കുന്നതും അവസാനിക്കുന്നതും, കോളേജുകള്‍ എന്ന് പരീക്ഷക്ക് രജിസ്ട്രേഷന്‍ നടത്തേണ്ടത്, കോളേജുകള്‍ എ.പി.സി., ഇന്റേണല്‍ മാര്‍ക്ക് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടത്, പരീക്ഷ ആരംഭിക്കുന്നതും അവസാനിക്കുന്നതും, പരീക്ഷാ ഫല പ്രഖ്യാപനം തുടങ്ങിയ എല്ലാ വിവരങ്ങളും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ അധ്യായന വര്‍ഷം പുതിയ കലണ്ടറനുസരിച്ചാകും സര്‍വകലാശാലക്കു കീഴിലുള്ള കോളേജുകളിലെ പഠനവും പരീക്ഷയും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് കലണ്ടര്‍ പ്രകാശനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. ന...
Kerala

കോഴിക്കോട് ഹോട്ടല്‍ വേസ്റ്റ് ടാങ്ക് ശുചീകരിക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ ശ്വാസം കിട്ടാതെ മരിച്ചു

കോഴിക്കോട് : മെഡിക്കല്‍ കോളേജിന് സമീപം ഇരിങ്ങാവൂര്‍ കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയില്‍ ഹോട്ടല്‍ വേസ്റ്റ് ടാങ്ക് ശുചീകരിക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസം കിട്ടാതെ മരിച്ചു. കൂരാചുണ്ട് സ്വദേശി റെനീഷ്, കിനാലൂര്‍ സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വൈകിട്ട് 4 മണിയോടെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനെത്തിയ തൊഴിലാളികളാണ് മരിച്ചത്. അടച്ചിട്ട ഹോട്ടലിൽ 10 അടി താഴ്ചയിലുളള മാലിന്യ ടാങ്കായിരുന്നു ഉണ്ടായിരുന്നത്. ആദ്യം ഇറങ്ങിയ ആൾക്ക് ബോധം നഷ്ടപ്പെട്ടു. പിന്നാലെ രണ്ടാമത്തെയാളും ഇറങ്ങുകയായിരുന്നു. ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
Kerala

മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം ; എയര്‍ ഹോസ്റ്റസ് പിടിയില്‍, മുന്‍പും നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് വിവരം

കൊച്ചി: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് പിടിയില്‍. കൊല്‍ക്കത്ത സ്വദേശിയായ എയര്‍ ഇന്ത്യ എക്സ്പ്രസ് എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ ആണ് 28-ാം തിയതി പിടിയിലായത്. 26കാരിയായ സുരഭി കാത്തൂണ്‍ മുന്‍പും നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് വിവരങ്ങളെന്ന് ഡിആര്‍ഐ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. മറ്റ് വിമാന ജീവനക്കാര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. സംഘത്തെ കുറിച്ചുള്ള ചില നിര്‍ണായക വിവരങ്ങള്‍ സുരഭിയുടെ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് നടക്കുമെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മസ്‌ക്കറ്റില്‍ നിന്ന് കണ്ണൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് IX 714 വിമാനത്തിലെ ജീവനക്കാരിയാണ് സുരഭി. മലദ്വാരത്തില്‍ 960 ഗ്രാം സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുമ്പോഴായിരുന...
Malappuram

ബാലസൗഹൃദ ഭവനങ്ങള്‍: നെടുങ്കയം കോളനിയില്‍ ബാലസൗഹൃദ അദാലത്ത് സംഘടിപ്പിച്ചു

ആദിവാസി കോളനികൾ ബാലസൗഹൃദങ്ങളാക്കി മാറ്റുന്നതിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടപ്പാക്കുന്ന ‘ബാലസൗഹൃദ ഭവനങ്ങള്‍’ പദ്ധതിയുടെ ഭാഗമായി നെടുങ്കയം ആദിവാസി കോളനിയിലെ കുട്ടികള്‍ക്കായി ബാലസൗഹൃദ അദാലത്ത് സംഘടിപ്പിച്ചു. ആദിവാസി കോളനിയിലെ ബദൽ സ്കൂളിലാണ് അദാലത്ത് സംഘടിപ്പിച്ചത്. പൂട്ടിക്കിടക്കുന്ന നെടുങ്കയം ബദൽ സ്കൂൾ എൽപി സ്കൂൾ ആക്കി മാറ്റണം എന്ന ആവശ്യവുമായി കോളനി നിവാസികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിച്ചു. ഉച്ചക്കുളത്തേക്ക് കോളനി മാറ്റിയപ്പോൾ സ്കൂളും മാറ്റിയിരുന്നു. തിരികെ നെടുങ്കയത്തേക്ക് കോളനി വരികയും സ്കൂൾ ഉച്ചക്കുളത്ത് തന്നെയാവുകയും ചെയ്തു. അഞ്ച് കിലോമീറ്റർ അകലെയുള്ള സ്കൂളുകളിലേക്ക് വന്യ ജീവികളുടെ ശല്യമുള്ളകാട്ടിലൂടെ കുട്ടികൾ നടന്നു പോയി പഠിക്കേണ്ടിവരുന്ന അവസ്ഥയാണെന്നും നെടുങ്കയത്തെ ബദൽ സ്കൂൾ എൽ.പി.സ്കൂളാക്കണമെന്നുമാണ് കോളനി നിവാസികളുടെ ആവശ്യം. പത്താം ക്ലാസ് പഠനം പൂർത്തിയാക്കി തുടർ വിദ്...
Local news

32 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് പടിയിറങ്ങുന്ന വേങ്ങര എസ്‌ഐക്ക് യാത്രയയപ്പ് നല്‍കി ബെല്ലാരി വാട്ട്‌സ്ആപ്പ് കൂട്ടായ്മ

വേങ്ങര : കേരള പോലീസില്‍ 32 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിട പറയുന്ന വേങ്ങര എസ്‌ഐ വത്സന് യാത്രയയപ്പ് നല്‍കി വേങ്ങര ഇല്ലിപ്പിലാക്കല്‍ ബെല്ലാരി വാട്ട്‌സ്ആപ്പ് കൂട്ടായ്മ. കൂട്ടായ്മ മെമെന്റോ നല്‍കി എസ്‌ഐ വത്സനെ ആദരിച്ചു. ചടങ്ങില്‍ അബു താഹിര്‍ പാണ്ടിക്കടവത്ത്, എ കെ നാസര്‍, സുഹൈല്‍ പഠിക്കത്തൊടി, സിദ്ദീഖ് എം ടി, സലിം വട്ടപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു....
Local news

തോട്ടിലൂടെ ഒഴുകുന്നത് രൂക്ഷഗന്ധമുള്ള കറുത്ത ജലം ; ജനങ്ങള്‍ ആശങ്കയില്‍

പരപ്പനങ്ങാടി : നഗരസഭയിലെ തോട്ടിലൂടെ രൂക്ഷഗന്ധമുള്ള കറുത്ത ജലം ഒഴുകുന്നത് പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുളവാക്കുന്നു. നഗരസഭയിലെ വിവിധ ഡിവിഷനുകളിലൂടെ ഒഴുകി തണ്ടാണിപ്പുഴ മുതല്‍ കല്‍പ്പുഴ വരെയെത്തുന്ന തോട്ടില്‍ 15ാം ഡിവിഷനിലെ മധുരം കാട് ഭാഗങ്ങളില്‍ നിന്നാണ് രൂക്ഷ ഗന്ധമുള്ള കറുത്ത ജലം ഒഴുകുന്നത്. തോട്ടിലേക്ക് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മറ്റും മലിന ജലവും കക്കൂസ് മാലിന്യങ്ങളും തള്ളിവിടുന്നത് പതിവായിരുന്നു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും തോട്ടിലെ വെള്ളം പരിശോധന നടത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്നും ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ ഷാജി മുങ്ങാത്തം തറ നഗരസഭ ആരോഗ്യ വിഭാഗം അധികാരികള്‍ക്ക് പരാതി നല്‍കി. മലിന ജലത്തില്‍ ഇറങ്ങി ജോലികളില്‍ ഏര്‍പ്പെടുന്ന കര്‍ഷകര്‍ക്കും സമീപ വീടുകളിലെ ജലസ്രോ തസ്സിലേക്ക് മലിനജലമെത്തുന്നതും കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കി...
Accident

നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ ഗേറ്റില്‍ ഇടിച്ചു, തല മുഴുവനായും ഗേറ്റില്‍ കുടുങ്ങി രണ്ടായി മാറി ; യുവാവിന് ദാരുണാന്ത്യം

എടപ്പാള്‍ : നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ ഗേറ്റില്‍ ഇടിച്ചു യുവാവിന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി 11.45 ലോടെ എടപ്പാള്‍ പൊറുക്കരയില്‍ ആണ് സംഭവം. കാലടി സ്വദേശി ഷിബിന്‍ ആണ് മരണപെട്ടത്. എടപ്പാള്‍ ഭാഗത്തു നിന്നും വന്ന ബൈക്ക് റോഡിനോട് ചേര്‍ന്ന വീടിന്റെ ഗേറ്റില്‍ ഇടിക്കുകയായിരുന്നു. തല മുഴുവനായും ഗേറ്റില്‍ കുടുങ്ങി രണ്ടായി മാറിയിരുന്നു. തല്‍ക്ഷണം തന്നെ മരണം സംഭവിച്ചു...
university

സർവകലാശാലാ ഫീസുകൾ പുതുക്കി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

വൈവ പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) ഏപ്രിൽ 2024 റഗുലർ വൈവ (LBAX09) ജൂൺ അഞ്ചിന് തുടങ്ങും. ഗവ. ലോ കോളേജ് കോഴിക്കോട്, എം.സി.ടി. കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ് മേൽമുറി, കെ.എം.സി.ടി. ലോ കോളേജ് കുറ്റിപ്പുറം, ഭവൻസ് എൻ.എ. പാൽക്കിവാല അക്കാദമി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആൻ്റ് റിസർച്, മർകസ് ലോ കോളേജ് കൈതപ്പൊയിൽ എന്നീ കോളേജുകളിലെ വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം ഗവ. ലോ കോളേജ് കോഴിക്കോടും ഗവ. ലോ കോളേജ് തൃശ്ശൂർ, അൽഅമീൻ ലോ കോളേജ് ഷൊർണുർ, എ.ഐ.എം. ലോ കോളേജ് പൊയ്യ, വി.ആർ. കൃഷ്‌ണൻ എഴുത്തച്ഛൻ ലോ കോളേജ് പാലക്കാട്, നെഹ്‌റു അക്കാദമി ഓഫ് ലോ ലക്കിടി പാലക്കാട്  എന്നീ കോളേജുകളിലെ വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം ഗവ. ലോ കോളേജ് തൃശ്ശൂർ. വിശദമായ ഷെഡ്യൂൾ വെബ്‌സൈറ്റിൽ. പി.ആർ. 697/2024 സർവകലാശാലാ ഫീസുകൾ പുതുക്കി കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷാ ഫീസുകൾ, മറ്റു സേവനങ്ങൾക്കുള്ള ഫീസുകൾ എന്നിവ അഞ്ച...
Other

സർവകലാശാലയിൽ നിന്ന് 31- ന് പടിയിറങ്ങുന്നത് 42 പേർ ; യാത്രയയപ്പ് നല്‍കി

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്നവര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മെയ് 31-ന് വിരമിക്കുന്നത് 42 പേരാണ്. മലയാളം സർവകലാശാലാ മുൻ വൈസ് ചാൻസിലർ കുടിയായ മലയാള വിഭാഗം പ്രൊഫസർ ഡോ. വി. അനിൽകുമാർ ഉൾപ്പെടെ ഏഴ് അധ്യാപകരും 35 അനധ്യാപകരും ഉൾപ്പെടെയാണിത്. പ്രൊഫസർമാരായ ഡോ. എ.ബി. മൊയ്തീന്‍കുട്ടി, ഡോ. ആര്‍. സേതുനാഥ്, ഡോ. എന്‍.കെ. സുന്ദരേശ്വരന്‍, ഡോ. വി. അനില്‍കുമാര്‍, ഡോ. വി.വി. രാധാകൃഷ്ണന്‍, ഡോ. എ.കെ. പ്രദീപ്, സർവകലാശാലാ ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുല്‍ അസീസ്, ജോയിന്റ് രജിസ്ട്രാർമാരായ പി.പി. അജിത, കെ. ബിജു ജോര്‍ജ്, വി. സുരേഷ്, ഡെപ്യൂട്ടി രജിസ്ട്രാർമാരായ എം. അബ്ദുസ്സമദ്, ടി.വൈ. ബിന്ദു, പബ്ലിക്കേഷന്‍ ഓഫീസര്‍ വി. ഓംപ്രകാശ്, അസിസ്റ്റന്റ് രജിസ്ട്രാർമാരായ ഇ.എ. മുരളീധരന്‍, പി.പി. ശിഹാബുദ്ദീന്‍, അസിസ്റ്റന്‍റ് ലൈബ്രേറിയന്‍ കെ.പി. ലളിതകുമാരി, ഓഫീസ് സൂ...
Kerala, Other

കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് എട്ടു പേര്‍ക്ക് പരുക്ക് ; ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് മീന്‍പിടിത്ത തൊഴിലാളികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരുക്ക്. സൗത്ത് ബീച്ച് സ്വദേശികളായ ചക്കുംകടവില്‍ അഷ്‌റഫ് (49), തലനാര്‍ തൊടുക സലീം (45), മകന്‍ മുഹമ്മദ് ഹനീന്‍ (17), മുനാഫ് (47), എന്‍.പി.സുബൈര്‍ (48), അബ്ദുല്ലത്തീഫ് എന്ന ബിച്ചു (51), നാലകംപറമ്പ് ജംഷീര്‍ (34), പുതിയങ്ങാടി കോയാ റോഡ് ഹാജിയാരകത്ത് ശരീഫ് (37) എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്. എല്ലാവരെയും ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഷ്‌റഫിനും ജംഷീറിനും തലയ്ക്കാണ് പരുക്ക്. അഷ്‌റഫ് തീവ്ര പരിചരണ വിഭാഗത്തിലാണ്. സുബൈറിനും മുനാഫിനും കാലിനാണ് പരുക്ക്. ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. മഴ മാറിനില്‍ക്കുന്നുണ്ടെങ്കിലും കോഴിക്കോട് കഴിഞ്ഞ മണിക്കൂറുകളില്‍ ശക്തിയായ ഇടിമിന്നലുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ പുകയില സംസ്‌കരണത്തിനായി ഉപ്പുവെള്ളം നിറച്ച വലിയ പാത്രങ്ങള്‍ ലോറിയില്‍ കയറ്റുകയായിരുന്നു അ...
Local news

വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുബുക്ക് വിതരണം ചെയ്ത് സബര്‍മതി

തിരൂരങ്ങാടി : പന്താരങ്ങാടി സബര്‍മതിയുടെ ആഭിമുഖ്യത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുബുക്കുകള്‍ വിതരണം ചെയ്തു. ചടങ്ങ് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും കെപിസിസി മെമ്പറും ചര്‍ക്ക ചെയര്‍മാനുമായ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ നൂറിലധികം വിദ്യാര്‍ഥികള്‍ക്കാണ് നോട്ടുബുക്കും നെയിം സ്ലിപ്പും പേനയും വിതരണം ചെയ്തത്. ഇ പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. എ ടി ഉണ്ണി, പി കെ അബ്ദുറഹ്‌മാന്‍, റഹീസ് ചക്കുങ്ങല്‍, പി എന്‍ സുന്ദരരാജന്‍, വിപി ഹുസൈന്‍ ഹാജി, മുജീബ് കണ്ണാടന്‍, മൊയ്തീന്‍കുട്ടി പാറപ്പുറം, ഇബ്രാഹിം മണക്കടവന്‍, കെ വി ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു....
Local news

ശുചിത്വം പ്രധാനം ; സ്‌കൂളുകളില്‍ പരിശോധന നടത്തി ആരോഗ്യ വകുപ്പ്

എആര്‍ നഗര്‍ : എ ആര്‍ നഗര്‍ പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. സ്‌കൂള്‍ പരിസരം, പാചകപുര, ശൗചാലയം, സ്റ്റോര്‍ റൂം എന്നിവയുടെ ശുചിത്വം പരിശോധനയിലൂടെ ഉറപ്പ് വരുത്തി. കുടിവെള്ളം പരിശോധിച്ച റിപ്പോര്‍ട്ട് സ്‌കൂളില്‍ സൂക്ഷിച്ചു വയ്ക്കുന്നതിനും, ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കുവാനും, അജൈവ ജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ ടി. ജൂനിയര്‍ ഹൈല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിജി മോള്‍, നിഷ എന്നിവര്‍ പങ്കെടുത്തു....
Local news

കളിയാട്ട മഹോത്സവം ; പൊയ്ക്കുതിരകള്‍ രാത്രി ഏഴിനകം ക്ഷേത്രത്തിലെത്തണമെന്ന് ഭാരവാഹികള്‍

മൂന്നിയൂര്‍ : വെള്ളിയാഴ്ച നടക്കുന്ന മൂന്നിയൂര്‍ കോഴി കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പൊയ്ക്കുതിരകള്‍ രാത്രി ഏഴിനകം ക്ഷേത്രത്തിലെത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പൊയ്ക്കുതിരകള്‍ എത്തുന്നത് ഏറെ വൈകുന്നത് മൂലം കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും പൊയ്ക്കുതിര കമ്മറ്റികള്‍ സഹകരിക്കണമെന്നും ക്ഷേത്രം കാരണവര്‍ വിളിവള്ളി കൃഷ്ണന്‍കുട്ടി നായര്‍, കോടതി റിസീവര്‍മാരായ അഡ്വ. പി വിശ്വനാഥന്‍, അഡ്വ. പ്രകാശ് പ്രഭാകര്‍ എന്നിവര്‍ അറിയിച്ചു....
Local news, Other

18 വർഷത്തെ പ്രിൻസിപ്പൽ സേവനത്തിനുശേഷം കാപ്പൻ അബ്ദുൽ ഗഫൂർ മാസ്റ്റർ വിരമിച്ചു

വേങ്ങര : ചേറൂർ പി പി ടി എം വൈ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കാപ്പൻ അബ്ദുൽ ഗഫൂർ മാസ്റ്റർ 18 വർഷത്തെ പ്രിൻസിപ്പാൾ സേവനം പൂർത്തിയാക്കി ഇന്ന് സർവീസിൽ നിന്നും വിരമിക്കുകയാണ്. 1991 ൽ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപകനായി സർവീസ് തുടങ്ങി 2005 ൽ ഹയർസെക്കൻഡറിയിലേക്ക് പൊളിറ്റിക്കൽ സയൻസ് അധ്യാപകനായി പ്രമോഷനായി, തുടർന്ന് 2006 ൽ പ്രിൻസിപ്പലായി ചുമതലയേറ്റു. നീണ്ട 18 വർഷക്കാലം സ്കൂൾ മേധാവിയായി സേവനമനുഷ്ഠിച്ചതിനു ശേഷം ആണ് കലാലയത്തിൽ നിന്നും പടിയിറങ്ങുന്നത് . ജില്ലയിൽ കൂടുതൽ വിജയശതമാനം ഉള്ള സ്കൂൾ, വേങ്ങര മണ്ഡലത്തിൽ വർഷങ്ങളായി കൂടുതൽ എപ്ലസ് ലഭിക്കുന്ന സ്കൂൾ, കലാകായിക ശാസ്ത്ര രംഗങ്ങളിൽ സംസ്ഥാനതല നേട്ടങ്ങൾ , സംസ്ഥാന തലത്തിൽ ടൂറിസം ക്ലബ്ബ് അവാർഡ് തുടങ്ങി അനവധി നേട്ടങ്ങൾ ഈ കാലയളവിൽ നേടാനായി. രണ്ടുപ്രാവശ്യം വേങ്ങര സബ് ജില്ല കലോത്സവവും ഒരു പ്രാവശ്യം സബ്ജില്ലാ ശാസ്ത്രമേളയും തന്റെ മേൽനോട്ടത്തിൽ സ്കൂളിൽ വെച്ച് നടത്തുവാ...
Kerala

കളിക്കുന്നതിനിടെ കെഎസ്ഇബി ടവര്‍ ലൈനില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു

കോഴിക്കോട് : കളിക്കുന്നതിനിടെ കെഎസ്ഇബി ടവര്‍ ലൈനില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ആണ് ദാരുണമായ സംഭവം. കുറ്റിക്കാട്ടൂര്‍ സ്വദേശി മാലിക്കാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്....
Kerala

കരിപ്പൂരില്‍ നിന്നും മുംബൈയിലേക്കുള്ള ഏക സര്‍വീസും അവസാനിപ്പിച്ച് എയര്‍ ഇന്ത്യ ; യാത്രക്കാര്‍ ദുരിതത്തിലാകും

കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേക്കുള്ള ഏക സര്‍വീസും അവസാനിപ്പിച്ച് എയര്‍ഇന്ത്യ. കരിപ്പൂരില്‍് നിന്നും വിട പറയുന്നതോടെ ഈ റൂട്ടിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലാവും. കരിപ്പൂര്‍ വിമാനത്താവളം തുടങ്ങിയത് മുതലുണ്ടായിരുന്ന ഷാര്‍ജ, ദുബായ് സര്‍വീസുകള്‍ സ്വകാര്യവത്കരണം വന്നയുടന്‍ എയര്‍ ഇന്ത്യ അവസാനിപ്പിച്ചിരുന്നു. ദീര്‍ഘകാലമായി ലാഭത്തിലായിരുന്നു ഈ സര്‍വീസുകളെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് എയര്‍ ഇന്ത്യ ഇത് പിന്‍വലിച്ചത്. എയര്‍ ഇന്ത്യ നടത്തിയിരുന്ന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് വരെ നടന്നിട്ടില്ല. ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ എണ്ണം നാമമാത്രമായി കൂട്ടുകയാണ് ചെയ്തത്. ലാഭകരമായിരുന്ന ഡല്‍ഹി സര്‍വീസും അവസാനിപ്പിച്ചതോടെ കുറച്ചുകാലമായി കരിപ്പൂര്‍ -മുംബൈ സര്‍വീസ്...
Local news

മൂന്നിയൂര്‍ കളിയാട്ടം ; ചീട്ടുകളി സംഘത്തിന്റെ ഷെഡ് തകര്‍ത്ത് പൊലീസ്, ഒരു സംഘം പിടിയില്‍ ; സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിപ്പിച്ചു

തിരൂരങ്ങാടി : മൂന്നിയൂര്‍ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ചീട്ടുകളി സംഘത്തെ പിടികൂടി തിരൂരങ്ങാടി പൊലീസ്. ചീട്ടുകളി സംഘത്തിന്റെ ഷെഡും പൊലീസ് തകര്‍ത്തു. ചീട്ടുകളി സംഘത്തെ പിടികൂടാനായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ച് ജാഗ്രതയിലാണ്. കളിയാട്ടകാവില്‍ ചീട്ടുകളി സംഘമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചീട്ടുകളിക്കായി സ്ഥാപിച്ചിട്ടുള്ള ഷെഡുകള്‍ കണ്ടെത്തി. ഇത് പൊലീസ് പൊളിക്കുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളിലടക്കം ഇവിടെ ചീട്ടുകളി സജ്ജീവമായി നടക്കാറുണ്ടായതായും അതിനാല്‍ ഇത്തവണ അതിന് തടയിടുന്നതിനായാണ് പൊലീസ് സംഘം എത്തിയത്. രാത്രി പൊലീസ് സംഘം എത്തിയപ്പോള്‍ ചീട്ടുകളി നടക്കുന്നുണ്ടായിരുന്നു. ഇതില്‍ ഒറു സംഘത്തെ പിടികൂടി കേസെടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ ...
Obituary

ഹൃദയ സ്തംഭനം, വേങ്ങര സ്വദേശി അബുദാബിയിൽ അന്തരിച്ചു

വേങ്ങര: ഹൃദയസ്തംഭനം മൂലം വേങ്ങര സ്വദേശി അബുദാബിയിൽ അന്തരിച്ചു. ചേറൂർ കഴുകൻചിന മൈത്രി ഗ്രാമത്തിൽ താമസക്കാരനായ കളത്തിങ്ങൽ ഐത്തുവിൻ്റെ മകൻ അബ്ദുൽ നാസർ(48) ആണ് മരിച്ചത്. മാർക്കറ്റിൽ ജോലിക്കാരനായ ഇദ്ദേഹം ആറു മാസം മുമ്പാണ് നാട്ടിൽ വന്നു പോയത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും. മാതാവ് : പാത്തുമ്മു തയ്യിൽ. ഭാര്യ: ആസ്യ . മക്കൾ: ലുബൈന, ഹാജറ, അഫ്സൽ, സഹ്‌ന. മരുമക്കൾ: ജാനിഷ് ( മലപ്പുറം അത്താണിക്കൽ),ഷക്കീർ ഹുസൈൻ (കൊളപ്പുറം), ആയിഷ ജുബൈരിയ . സഹോദരങ്ങൾ: മുനീർ, അബ്ദുസമദ്.( ഇരുവരും യു എ ഇ )....
Local news, Obituary

പരപ്പനങ്ങാടി സ്വദേശി അബുദാബിയില്‍ മരിച്ചു

പരപ്പനങ്ങാടി സ്വദേശി അബുദാബിയില്‍ മരിച്ചു. ചെട്ടിപ്പടി ഹെല്‍ത്ത് സെന്റര്‍ താമസിക്കുന്ന തറയില്‍ അബ്ദുറഹ്‌മാന്‍( 61) ആണ് മരിച്ചത്. ഉമ്മുല്‍ ഖുവൈനില്‍ ബിസിനസ് നടത്തിവരികയായിരുന്നു. വൈലത്തൂര്‍ സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി ചെട്ടിപ്പടിയില്‍ ആണ് താമസം. ഭാര്യ. ആരിഫ. മക്കള്‍. ഉബൈദ് (അജ്മാന്‍), മുഹമ്മദ് ജുനൈദ് (ഷാര്‍ജ), മുഹമ്മദ് സിയാദ് (അജ്മാന്‍ ), റസാനത്ത്. മരുമക്കള്‍. ഖാലിദ്, സുമയ്യ, ഫസ്‌ന, സൗദാ നിഹാല....
Kerala, National

സ്വര്‍ണം കടത്തുന്നതിനിടെ ശശി തരൂരിന്റെ പിഎ അറസ്റ്റില്‍

ഡല്‍ഹി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തുന്നതിനിടെ ശശി തരൂരിന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് സംഭവം. വിദേശ യാത്രയില്‍ നിന്ന് മടങ്ങിയെത്തിയ വ്യക്തിയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിനിടെയാണ് തരൂരിന്റെ പിഎ ശിവകുമാര്‍ പിടിയിലായത്. പി എ അടക്കം രണ്ട് പേരെയാണ് പിടികൂടിയത്. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം അറസ്റ്റ് ഞെട്ടിച്ചതായി ശശി തരൂര്‍ പ്രതികരിച്ചു. തന്റെ മുന്‍ സ്റ്റാഫംഗമായിരുന്നു ശിവകുമാറെന്നാണ് ശശി തരൂരിന്റെ വിശദീകരണം. നിലവില്‍ തന്റെയൊപ്പം പാര്‍ട്ട്-ടൈം ആയി ജോലിചെയ്യുന്നതായും തരൂര്‍ ട്വീറ്റിലൂടെ അറിയിച്ചു വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്. ...
error: Content is protected !!