Monday, March 23

Author: tirurangaditoday

കാലിന് പരിക്കേറ്റ് ചികിത്സക്കെത്തിയ കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് വ്യാജ ചികിത്സ നല്‍കി കാലിന്റെ സ്വാധീനമില്ലാതാക്കി ; വ്യാജ ആയുര്‍വേദ ചികിത്സകനെതിരെ പോലീസ് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
Kerala, Other

കാലിന് പരിക്കേറ്റ് ചികിത്സക്കെത്തിയ കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് വ്യാജ ചികിത്സ നല്‍കി കാലിന്റെ സ്വാധീനമില്ലാതാക്കി ; വ്യാജ ആയുര്‍വേദ ചികിത്സകനെതിരെ പോലീസ് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം : കാലിന് പരിക്കേറ്റ് ആയുര്‍വേദ ചികിത്സ തേടിയ കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് വ്യാജ ചികിത്സ നല്‍കി വലതുകാലിന്റെ സ്വാധീനമില്ലാതാക്കിയെന്ന പരാതിയില്‍ ആയുര്‍വേദ സ്ഥാപനത്തിനും ചികിത്സകനുമെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരി ഉത്തരവ് നല്‍കിയത്. പേരൂര്‍ കണ്ണമത്ത് വീട്ടില്‍ രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടികൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരാതിക്കാരന്‍ കരിക്കോട് ജീവരാഗം (വൈദ്യരത്‌നം ഏജന്‍സി) എന്ന സ്ഥാപനത്തെയാണ് ചികിത്സയ്ക്ക് സമീപിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുര്‍വേദ ക്ലിനിക്ക് നടത്താന്‍മാത്രം ലൈസന്‍സ് എടുത്ത സ്ഥാപനമാണ് ഇത്. പരാതിക്കാരന്‍ പ്രമേഹരോഗിയും അലോപ്പതി ചികിത്സ പിന്തുടരുന്നയാളുമാണ്. 2020 ഫെബ്രൂവരി 13 നാണ് പരാതിക്കാരന്‍ ആയുര്‍വേദ ക്...
Entertainment

പരപ്പനങ്ങാടി ഉപജില്ല കലോൽസവം സമാപിച്ചു; എസ്എൻഎംഎച്ച് എസ്എസ് പരപ്പനങ്ങാടി, സിബിഎച്ച്എസ്എഎസ് വള്ളിക്കുന്ന് ജേതാക്കൾ

യു പി യിൽ ചിറമംഗലം, എൽപിയിൽ വെളിമുക്ക് സ്കൂൾ ചാമ്പ്യന്മാരായി തിരൂരങ്ങാടി : നാലു ദിനങ്ങളിലായി തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരപ്പനങ്ങാടി ഉപജില്ല കലോത്സവത്തിന് പരിസമാപ്തിയായി.ജനറൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എസ്.എൻ. എം. എച്ച്. എസ്. എസ് പരപ്പനങ്ങാടിയും ഹൈസ്കൂൾ വിഭാഗത്തിൽ സി.ബി.എച്ച്. എസ്. എസ് വള്ളിക്കുന്നും യു.പി വിഭാഗത്തിൽ എ. യു. പി. എസ് ചെറമംഗലവും എൽ പി വിഭാഗത്തിൽ എ യു പി എസ് വെളിമുക്കും ജേതാക്കളായി. അറബിക് കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗത്തിൽ സി.ബി.എച്ച്. എസ്. എസ് വള്ളിക്കുന്നും യു.പി വിഭാഗത്തിൽ ഒ. യു. പി എസ് തിരൂരങ്ങാടിയും എൽ പി വിഭാഗത്തിൽ എ. എം. എൽ. പി എസ് പെരുന്തൊടിപ്പാടവും വിജയികളായി. സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സി.ബി.എച്ച്. എസ്. എസ് വള്ളിക്കുന്നും യു.പി വിഭാഗത്തിൽ ജി. യു.പി. എസ് അരിയല്ലൂരുമാണ് ജേതാക്കൾ. സമാപന സമ്മേളനത്തിൽ തിരൂരങ്ങാടി നഗരസഭ ചെയ...
Crime

ചേളാരിയിലെ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 8 ലക്ഷം രൂപയോളം തട്ടി

ചേളാരി. മഞ്ചേരി അർബൻ ബാങ്കിന്റെ മേലെ ചേളാരി ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ 2 പേർക്കെതിരെ പോലീസ് കേസെടുത്തു. തയ്യിലക്കടവ് സ്വദേശി എം.മെഹബൂബ്, വെളിമുക്ക് സ്വദേശി മുസ്‌ബിർ എന്നിവർക്കെതിരെയാണ് ബ്രാഞ്ച് മാനേജർ തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകിയത്. മെയ് 31, ഓഗസ്റ്റ് 8, 11, ഒക്ടോബർ 2 എന്നീ തീയതികളിൽ മെഹബൂബ് 107.8 ഗ്രാം വ്യാജ സ്വർണം പണയം വെച്ച് 4,15,000 രൂപയും, ജൂണ് 6, ഓഗസ്റ്റ് 3, 16, തീയതികളിൽ മുസ്‌ബിർ പണയം വെച്ച് 3,53,000 രൂപയും തട്ടിയെടുതെന്നാണ് പരാതി. പോലീസ് കേസെടുത്തു....
Local news, Other

മഅദ്നിയുടെ മുദ്രവാഖ്യം പുലരണം : പിഡിപി

തിരുരങ്ങാടി : ഇന്ത്യൻ ജനതക്കിടയിൽ ജാതീയ വേർതിരിവുകൾ രൂപപ്പെടുത്തി ഒരുമനസ്സായി നിലകൊണ്ടവർക്കിടയിൽ കരിനിഴൽ വീഴ്ത്തിയ ഭരണകൂടമാണ് മോദി സർക്കാർ എന്ന് പിഡിപി സീനിയർ വൈസ് ചെയർമാൻ സ്വാമി വർക്കല രാജ്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വേട്ടയാടലുകൾക്ക് വിരാമം കുറിക്കണമെങ്കിൽ അബ്ദുൽ നാസർ മഅദ്നീ മുപ്പത് വർഷം മുൻപ് കേരളത്തോട് പറഞ്ഞ ദളിത്‌ പിന്നോക്ക ന്യൂനപക്ഷ ഐക്യം പുലരണമെന്നും അദ്ദേഹം കുട്ടിചേർത്തു. കോട്ടക്കലിൽ ഡിസംബർ 9 10 11 തീയതികളിൽ നടക്കുന്ന പിഡിപി 10 ആം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം പിഡിപി തിരുരങ്ങാടി മുൻസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച ജനറൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം മുൻസിപ്പൽ പ്രസിഡന്റ് യാസിൻ തിരുരങ്ങാടിയുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറി കമ് ഇബ്രാഹിം തിരുരങ്ങാടി സംസ്ഥാന കമ്മറ്റി അംഗം സകീർ പരപ്പനങ്ങാടി ജില്ല പ്രസിഡന്റ് സലാം മുന്നിയൂർ ജില്ലാ കൗൺസിൽ അംഗം ജ...
Calicut, Kerala, Other

കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം ; അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട് : കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കിനാലൂര്‍ കുറുമ്പൊയില്‍ പറയരുകണ്ടി ഷാനവാസിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പൂവമ്പായി എ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അറബി അധ്യാപകനാണ് ഷാനവാസ്. ഇന്നലെ വൈകിട്ടോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് ശേഷം വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ആയിരുന്നു സംഭവം. ഒരേ സീറ്റില്‍ ഇരുന്ന യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിക്കുനേരെയാണ് ഷാനവാസ് നഗ്‌നത പ്രദര്‍ശനം നടത്തിയത്. പെണ്‍കുട്ടി ബഹളം വെച്ചതോടെ യാത്രക്കാര്‍ ഇടപെടുകയും ബസ് താമരശ്ശേരി സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഹജ്ജ് ട്രെയിനര്‍, സമസ്ത മഹല്ല് ഫെഡറേഷന് ട്രെയിനര...
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പി.എച്ച്.ഡി. പ്രവേശന പരീക്ഷ കാലിക്കറ്റ് സര്‍വകലാശാലാ 2023 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശന പരീക്ഷ ഡിസംബര്‍ 2-ന് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. വിശദമായ ടൈംടേബിളും ഹാള്‍ടിക്കറ്റും പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0494 2407016, 2407017.      പി.ആര്‍. 1488/2023 പരീക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2024 ജനുവരി 29-ന് തുടങ്ങും.     പി.ആര്‍. 1489/2023 പരീക്ഷാ ഫലം രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എ. അപ്ലൈഡ് എക്കണോമിക്‌സ് സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി...
Other, university

ശാസ്ത്രയാനില്‍ പാമ്പും മീനും കിളികളുമുണ്ട് പോലീസിലെ ശ്വാനഭടന്മാരും എത്തും

പാമ്പിനങ്ങളെ പരിചയപ്പെടുത്തി സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സമുദ്രജീവികളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജൈവ വൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട അപൂര്‍വ ഫോട്ടോ പ്രദര്‍ശനവുമായി ആരണക്യം നേച്ചര്‍ ഫൗണ്ടേഷന്‍ തുടങ്ങിയവ സര്‍വകലാശാലാ ജന്തുശാസ്ത്ര വകുപ്പുമായി സഹകരിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ ശാസ്ത്രയാനില്‍ പങ്കെടുക്കുന്നു. ഇതോടൊപ്പം അലങ്കാര പക്ഷികളുടെ പ്രദര്‍ശനവുമുണ്ട്. സി.ഡബ്ല്യു.ആര്‍.ഡി.എം., കോഴിക്കോട് മെഡിക്കല്‍ കോളേജ് തുടങ്ങിയവയുടെ സ്റ്റാളുകളുണ്ട്. സര്‍വകലാശാലാ പഠനവകുപ്പുകളുടേതിന് പുറമെയാണിത്. കോണ്‍ഗ്രീറ്റ് പൊടിച്ച് കമ്പിയും കല്ലും വേറെയാക്കുന്ന യന്ത്രം, ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററി അടിയന്തര ഘട്ടങ്ങളില്‍ പെട്രോള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്ന സംവിധാനം തുടങ്ങിയ കണ്ടുപിടിത്തങ്ങളുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ...
Kerala, Other

ഓടിക്കൊണ്ടിരിക്കെ ബസില്‍ നിന്ന് വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചുവീണു, ബസ് നിര്‍ത്താതെ പോയി

പാലക്കാട്: മണ്ണാര്‍ക്കാട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. തെങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മര്‍ജാനക്കാണ് പരിക്കേറ്റത്. ബസില്‍ നിന്നും കുട്ടി വീഴുന്നത് കണ്ടിട്ടും ബസ് ജീവനക്കാര്‍ നിര്‍ത്താതെ പോയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മര്‍ജാന ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. പതിവ് പോലെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസില്‍ കയറി സ്‌കൂളിന് മുന്നില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുന്നിലുള്ള കുട്ടികള്‍ ഇറങ്ങി അടുത്തതായി മര്‍ജാന ഇറങ്ങാന്‍ പോകുന്നതിന് മുന്‍പ് ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഈ സമയത്താണ് വിദ്യാര്‍ത്ഥി ബസില്‍ നിന്നും പുറത്തേക്ക് വീണത്. കുട്ടി വീണത് കണ്ടിട്ടും ബസ് മുന്നോട്ട് പോയി. മര്‍ജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്ക്. ഓട...
Local news, Other

കുന്നുംപുറം ടൗൺ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് വി എസ് ജോയ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : കുന്നുംപുറം ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കുന്നുംപുറം ടൗണിൽ ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ് ഉദ്ഘാടനം ചെയ്തു. ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കരീക്കൻ സൈതു ഹാജി അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, കെ.സി അബ്ദുറഹിമാൻ, കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി,കരീം കാബ്രൻ,പി കെ സിദ്ധീഖ്, അരീക്കാട്ട് കുഞ്ഞിപ്പ,പി പി ആലിപ്പു,പി കെ മൂസ ഹാജി, കെ.പി മൊയ്ദീൻ കുട്ടി, പി സി ഹുസൈൻ ഹാജി, മുസ്തഫ പുള്ളിശ്ശേരി, സക്കീർ അലിക്കണ്ണേത്ത്, അസീസ് കാബ്രൻ, സുലൈഖ മജീദ്,പി കെ ബാവ,തങ്ങൾ ബാവ,എന്നിവർ സംസാരിച്ചു. നിയുകത യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി കെ ഫിർദൗസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിയാസ് പിസി എന്നിവരെയും ,മുതിർന്ന കോൺഗ്രസ് കാരണവൻമാരെ ചടങ്ങിൽ ആദരിച്ചു. മണ്ഡലം ഭാരവാഹികൾ വാർഡ് മെമ്പർമാർ പോഷക സംഘടനാ നേതാക...
Local news, Other

മഹിളാ കോൺഗ്രസ്സ് വേങ്ങര ബ്ലോക്ക് കൺവെൻഷൻ സംഘടിപ്പിച്ചു

വേങ്ങര : മഹിളാ കോൺഗ്രസ് വേങ്ങര ബ്ലോക്ക് തല കൺവെൻഷൻ കുന്നുംപുറം ടൗൺ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുബൈദ കൂരിയാട് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ മജീദ്. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മാരായ ഹംസ തെങ്ങിലാൻ.പി കെ സിദ്ധീഖ്. മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീ ജ സുനിൽ. ഭാരവാഹികളായിട്ടുള്ള റാബിയ സജ്ന അൻവർ. കനകലത, മിസ്രിയ്യ വെട്ടം,വിബിന അഖിലേഷ്. ബേബി, എന്നിവർ സംസാരിച്ചു. മറ്റു ബ്ലോക്ക് ഭാരവാഹികളും സംബന്ധിച്ചു. നവമ്പർ 29 ന് എറണാകുളത്ത് രാഹുൽ ഗാന്ധി സംബന്ധിക്കുന്ന മഹിളാ കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ വൻ വിജയമാക്കാനും കൺവെൻഷൻ തീരു മാനിച്ചു. പരിപാടിയിൽ ഉദ്ത്സാഹ് കൂപ്പൺ വിതരണോൽഘാടനവും നടത്തി.ഹസീന തെയ്യിൽ സ്വാഗതവും മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈലജ പുനത്തിൽ നന്ദിയും പറഞ്ഞു....
Malappuram, Other

തിരൂർ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി

തിരൂർ റെയിൽവെ പാലത്തിന് സമീപം തിരൂർ പുഴയിൽ നിന്നും 16.11.23 തിയ്യതി 9.30 മണിയോടെ കണ്ട തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹം തിരൂർ ഗവ: ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചുവരുന്നു…. മൃതദേഹം തിരിച്ചറിയുന്നവർ തിരൂർ പോലിസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
Malappuram, Other

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

പട്ടിക്കാട് റെയിൽവേ ഗേറ്റ് അടച്ചിടും അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നിലമ്പൂർ - ഷൊർണ്ണൂർ റെയിൽ പാതയിലെ പട്ടിക്കാട് റെയിൽവേ ഗേറ്റ് നവംബര്‍ 18 (ശനി) രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് ആറു മണി വരെ അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. വാഹനങ്ങൾ പട്ടിക്കാട്- വലമ്പൂര്‍- ഓരാടംപാലം റോഡ് വഴിയും പാണ്ടിക്കാട്- മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡ് വഴിയും കടന്നു പോകണം. ------- പട്ടികജാതി വിദ്യാർഥികൾക്ക് അയ്യങ്കാളി സ്‌കോളർഷിപ്പ് പട്ടികജാതി വികസനവകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്‌കീമിലേക്ക് സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഈ വർഷം അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്നവർക്ക് പത്താം ക്ലാസുവരെ പ്രതിവർഷം 4500 രൂപ സ്‌കോളർഷിപ്പ് ലഭിക്കും. അപേക്ഷകർ 2022-23 അധ്യയന വർഷം നാല്, ഏഴ് ക്ലാസുക...
Kerala, Other

പരാതിയുമായി വരുന്നവരോട് പോലീസുദ്യോഗസ്ഥർ മാന്യമായി പെരുമാറണം : സർക്കുലർ ഇറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: : പരാതിയുമായി വരുന്ന കക്ഷികളോട് മാന്യമായി പെരുമാറണമെന്നും പരാതി സ്വീകരിച്ച് രസീത് നൽകണമെന്നും ജില്ലയിലെ എല്ലാ പോലീസുദ്യോഗസ്ഥർക്കും തൃശൂർ ജില്ലാ പോലീസ് മേധാവിമാർ (സിറ്റി / റൂറൽ) നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ പോലീസ് മേധാവിമാർ അറിയിക്കണമെന്നും കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. സ്റ്റേഷനിൽ പരാതിയുമായി വരുന്നവരോട് പോലീസുദ്യോഗസ്ഥർ മാന്യമായി മാത്രം പെരുമാറണമെന്ന് കമ്മീഷൻ പറഞ്ഞു. ചില പോലീസുദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റം വരേണ്ടതാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഇത്തരം പ്രാകൃതമായ നടപടികൾ ഉടൻ അവസാനിപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. വിയ്യൂർ പോലീസ് സ്റ്റേഷനിൽ 2022 ഒക്ടോബർ 21 ന് പരാതി നൽകാനെത്തിയ തന്നോട് അനിൽകുമാർ എന്ന പോലീസുദ്യോഗസ്ഥൻ അപമര്യാദയായി സംസാരിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപി...
Other, university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കമ്മ്യൂണികേഷന്‍ ഫാക്കല്‍റ്റി കോണ്‍ക്ലേവ് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിക്കേഷന്‍ ഫാക്കല്‍റ്റി കോണ്‍ക്ലേവ് 21 ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടക്കും. 20, 21 തിയതികളില്‍ ജേര്‍ണലിസം പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗവേഷണ സമ്മേളനത്തിന്റെ ഭാഗമായാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാല, കോളജ്, ഹയര്‍ സെക്കന്ററി തലത്തിലെ ജേര്‍ണലിസം അധ്യാപകര്‍ പങ്കെടുക്കും. മാധ്യമ പഠന രംഗത്തെ നൂതന പ്രവണതകള്‍, മലയാള മാധ്യമ രംഗം കേന്ദ്രീകരിച്ചുള്ള ഗവേഷണത്തിന്റെ സാധ്യതകള്‍, കമ്മ്യൂണിക്കേഷന്‍ രംഗത്തെ തൊഴില്‍ നൈപുണി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യും. രജിസ്ട്രഷനും കൂടുതല്‍ വിവരങ്ങള്‍ക്കും journalism.uoc.ac.in പി.ആര്‍. 1482/2023 പരീക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷ ഡിസംബര്‍ 11-ന് തുടങ്ങും. സര്‍വക...
Other, university

വായനശാലകള്‍ ജനാധിപത്യത്തിന് ഏറ്റവും നല്ല വേദി-യു.കെ. കുമാരന്‍

ജനാധിപത്യം പ്രാവര്‍ത്തികമാക്കാനുള്ള ഏറ്റവും നല്ല വേദി വായനശാലകളാണെന്ന് എഴുത്തുകാരന്‍ യു.കെ. കുമാരന്‍ അഭിപ്രായപ്പെട്ടു. ദേശീയ ലൈബ്രറി വാരാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളം പ്രബുദ്ധ സമൂഹമായി തീരാനുള്ള കാരണങ്ങളില്‍ പ്രധാനം വായനശാലകളാണ്. എന്നാല്‍ ഇന്ന് കൂടുതല്‍ പുസ്തകങ്ങളും വായനാ സൗകര്യങ്ങളുമെല്ലാം ഉണ്ടായിട്ടും വേണ്ടത്ര വായനക്കാര്‍ വായനശാലകളിലേക്ക് വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫിനാന്‍സ് ഓഫീസര്‍ എന്‍.എ. അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുള്‍ അസീസ് അധ്യക്ഷനായി. ലൈബ്രറി സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. ടി.എം. വാസുദേവന്‍, ഡോ. പി.കെ. ശശി, ഡോ. നസ്റുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു....
Kerala, Other

14 കാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് 33 വര്‍ഷം കഠിന തടവ്

കോഴിക്കോട്: പതിനാല് കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 33 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കോഴിക്കോട് കക്കോടി സ്വദേശി ഷാജി മുനീറിനാണ് 33 വര്‍ഷം കഠിന തടവും രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും കോഴിക്കോട് അതിവേഗ പോക്‌സോ കോടതി വിധിച്ചത്. രണ്ടാം പ്രതി കക്കോടി സ്വദേശി അല്‍ ഇര്‍ഷാദിന് 4 വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. 2017 സെപ്റ്റംബര്‍ 9നും ഒക്ടോബറിലുമാണ് കേസിനാസ്പദമായ സംഭവം. പതിനാലുകാരിയെ കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. 2018ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നീണ്ട വിചാരണക്കിടയിലാണ് കേസില്‍ വിധി വന്നിരിക്കുന്നത്....
Kerala, Malappuram, Other

നവകേരള സദസ്സ്: മലപ്പുറം മണ്ഡലംതല സ്വാഗതസംഘം ഓഫീസ് തുറന്നു

മലപ്പുറം : നവകേരള സൃഷ്ടിക്കായി പൊതുജനങ്ങളിൽ നിന്നും ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഉൾക്കൊള്ളാനും അവരുടെ ആവശ്യങ്ങളും പ്രതീക്ഷകളും അടുത്തറിയാനുമുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നവകേരള സദസ്സിന്റെ ഭാഗമായി മലപ്പുറം മണ്ഡലത്തിൽ സ്വഗതസംഘം ഓഫീസ് തുറന്നു. മലപ്പുറം പ്രസ് ക്ലബ് കെട്ടിടത്തിൽ ആരംഭിച്ച ഓഫീസ് ഡെപ്യൂട്ടി കളക്ടർ എസ്.എസ് സരിൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വി.പി അനിൽ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഹാരിസ് കപൂർ, ബ്ലോക്ക് ഡവലപ്മെൻറ് ഓഫീസർ കെ.എം സുജാത, മലപ്പുറം നഗരസഭാ പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ സുരേഷ് മാസ്റ്റർ, പി.എസ്.എ സബീർ എന്നിവർ സംബന്ധിച്ചു. ജില്ലാ ലേബർ ഓഫീസർ ജയപ്രകാശ് നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മലപ്പുറം നഗരസഭാ സെക്രട്ടറി ഹസീന നന്ദിയും പറഞ്ഞു. നവംബർ 29ന് വൈകുന്നേരം ആറിന് എം.എസ്.പി എൽ.പി സ്‌കൂൾ ഗ്രൗണ്ടിലാണ് മലപ്പുറം മണ്ഡലം നവകേരള സദസ്സ് നടക...
Local news

വാർഡിനോട് അവഗണനയെന്ന്; പ്രതിപക്ഷ അംഗം പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് നടത്തി

നന്നമ്പ്ര: പഞ്ചായത്ത് പതിനഞ്ചാം വാർഡിനോടുള്ള യുഡിഎഫ് ഭരണസമിതിയുടെ അവഗണനയിലും, പഞ്ചായത്ത് ഭരണസമിതിയുടെ ഭരണ സ്തംഭനത്തിനുമെതിരെ പ്രതിപക്ഷ അംഗത്തിന്റെ പ്രതിഷേധം. ചൊവ്വാഴ്ച നടന്ന ഭരണസമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയാണ് സിപിഎം അംഗം പി പി ഷാഹുൽ ഹമീദ് പ്രതിഷേധിച്ചത്. തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.നന്നമ്പ്ര പഞ്ചായത്തിലെ പകുതിയിലേറെ അങ്കണവാടികൾക്കും സ്വന്തമായി ഭൂമിയോ കെട്ടിടമോ ഒരുക്കാൻ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും, പതിനഞ്ചാം വാർഡിലെ അങ്കണവാടിക്കായി മൂന്ന് സെന്റ് ഭൂമി ഏറ്റെടുത്ത് നൽകിയിട്ടും അതിന് മതിയായ ഫണ്ടനുവദിക്കാൻ ഭരണസമിതി തയ്യാറായില്ലെന്നും പി ഷാഹുൽ ഹമീദ് പറഞ്ഞു. അങ്കണവാടികൾക്ക് കെട്ടിടം നിർമിക്കാൻ ഫണ്ട് നിലനിൽക്കെ വകമാറ്റി ചെലവഴിക്കുകയാണ് ഭരണ സമിതി ചെയ്യുന്നതെന്ന് പി പി ഷാഹുൽ ഹമീദ് ആരോപിച്ചു.14, 17 , 18 വാർഡിലെ കുട്ടികൾക്ക് കൂടി ഉപകരപ്പെടുന്നതാണ് ഈ അംഗണ...
Local news, Other

വൈദ്യുതി മുടങ്ങും

എടരിക്കോട് 110 കെ.വി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 17 രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ എടരിക്കോട് സബ്സ്റ്റേഷനിൽ നിന്നുള്ള 33 കെ.വി കൂരിയാട് ഫീഡറിൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Kerala, Other

സ്വകാര്യ ബസുകളില്‍ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി : സ്വകാര്യ ബസുകളില്‍ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ബസ്സുകളില്‍ ക്യാമറ സ്ഥാപിക്കണമെന്ന ഉത്തരവിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ച് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ഗതാഗത കമ്മീഷണര്‍ക്കും കോടതി നോട്ടീസ് അയച്ചു. വാഹനങ്ങളില്‍ സുരക്ഷ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് കേന്ദ്ര നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ നിയമത്തില്‍ ഒരിടത്തും സ്റ്റേജ് കാര്യേജ് ബസുകളില്‍ ക്യാമറ സ്ഥാപിക്കണമെന്ന് പറയുന്നില്ല. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് അധികാരപരിധി മറികടന്നുള്ളതാണെന്നാണ് ഹര്‍ജിയിലെ വാദം. ഈ വര്‍ഷം ഫെബ്രുവരി 28ന് മുന്‍പ് സ്വകാര്യ ബസ്സുകളില്‍ ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. ബസു...
Kerala, Other

വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ നഗ്‌ന ചിത്രങ്ങളാക്കി മാറ്റി മൊബൈലില്‍ സൂക്ഷിച്ചു ; യുവാവ് പിടിയില്‍, ഫോണില്‍ അധ്യാപികമാരുടെയും വിദ്യാര്‍ത്ഥിനികളുടെയും ഫോട്ടോകള്‍

വര്‍ക്കല : വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ ടെലിഗ്രാം ബോട്ട് ആപ്ലിക്കേഷനിലൂടെ നഗ്‌ന ചിത്രങ്ങളാക്കി മാറ്റി മൊബൈലില്‍ സൂക്ഷിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ചെമ്മരുതി മുട്ടപ്പാലം സ്വദേശി കാര്‍ത്തിക് ബിജു (19) വിനെയാണ് അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നഗരൂരിലെ സ്വകാര്യ കോളജിലെ പോളി ടെക്നിക്ക് വിദ്യാര്‍ത്ഥിയാണ് ഇയാള്‍. ഇയാള്‍ അധ്യാപികമാരുടേയും വിദ്യാര്‍ത്ഥിനികളുടേയും ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും ശേഖരിച്ച് മൊബൈലില്‍ സൂക്ഷിച്ചിരുന്നതായും അയിരൂര്‍ പൊലീസ് പറഞ്ഞു. അറസ്റ്റിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു....
Malappuram, Other

പാതയോരങ്ങളിലെ അനധികൃത ബോർഡുകൾ: നടപടി ശക്തമാക്കും

മലപ്പുറം : പാതയോരങ്ങളിൽ അനധികൃതമായി ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ സ്ഥാപിക്കുന്നതിരെ നടപടി ശക്തമാക്കാനൊരുങ്ങി തദ്ദേശസ്വയംഭരണ വകുപ്പ്. ഇവ പിടിച്ചെടുത്ത് 5000 രൂപ വരെ പിഴയീടാക്കും. പാതയോരങ്ങളിലും കാൽനട യാത്രക്കാർ ഗതാഗതത്തിനുപയോഗിക്കുന്ന നടപ്പാത, ഹാൻഡ് റെയിൽ എന്നിവിടങ്ങളിലും റോഡുകളുടെ സെന്റർ മീഡിയൻ ട്രാഫിക് ഐലന്റ് എന്നിവിടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവയാണ് ഹൈകോടതി നിർദേശ പ്രകാരം നീക്കം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ ഭരണ പ്രാദേശിക കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുത്താൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈൽ മൂത്തേടത്തിന്റെ ചേംബറിൽ യോഗം ചേർന്നു. അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചവർക്കെതിരേയും സർക്കാർ ഉത്തരവ് പാലിക്കാതെ പ്രിന്റിങ് നടത്തിയ സ്ഥാപനങ്ങൾക്കെതിരേയും നോട്ടീസ് നൽകുന്നതിനും ഇത് അവഗണിക്കുന്ന പക്ഷം എഫ്.ഐ.ആർ രജിസ്റ്റ...
Malappuram, Other

കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളുടെ നിർമ്മാണം; സ്ഥലമേറ്റെടുപ്പിലെ കാലതാമസം ഒഴിവാക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ

മലപ്പുറം : കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളുടെ നിർമ്മാണത്തിന് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർക്ക് കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർദ്ദേശം നൽകി. മലപ്പുറം ജില്ലയിലെ വൈദ്യുതി പ്രസരണ-വിതരണ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം നിർദ്ദേശിക്കുന്നതിനുമായി ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ ജില്ലയിലെ എം.എൽ.എമാർ, വൈദ്യുതി ബോർഡ് ഡയറക്ടർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ നിർദ്ദേശപ്രകാരം 15 ദിവസത്തിനകം നിർദ്ദിഷ്ട തിരുവാലി, കാടാമ്പുഴ, വേങ്ങര സബ് സ്റ്റേഷനുകളുടെ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കി കെ.എസ്.ഇ.ബിക്ക് കൈമാറുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തുടർന്ന് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ആറ് മാസത്തിനകം പരിഹാരം ...
Obituary

ടർഫിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു

എആർ നഗർ : ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു. കുറ്റൂർ നോർത്ത് നിലപറമ്പിൽ താമസക്കാരനായ ഇരുകുളങ്ങര മരക്കാരിന്റെയും ഖദീജ യുടെയും മകൻ അബ്ദുൽ നാസർ ഇരുകുളങ്ങര (44) ആണ് മരിച്ചത്. കുന്നുംപുറം കെ എസ് ഇ ബി യിൽ കരാർ ജീവനക്കാരനായിരുന്നു. ഇന്നലെ തോട്ടശേറിയറ ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് രാവിലെ 10 ന് ഊക്കത്ത് പള്ളിയിൽ. ഭാര്യ നസീറ. മക്കൾ നഷ്‌വ, നസ്ൽ (കുറ്റൂർ നോർത്ത് സ്കൂൾ ).സഹോദരങ്ങൾ: അബദുറഹിമാൻ ദുബായ് ,അബ്ദുൽ കലാം (റിയാദ്) അബൂബക്കർ സിദ്ദീഖ് (മുംബെ) ആസ്യ (പാറക്കടവ്)...
Local news, Other

വൈദ്യുതി നിരക്ക് വര്‍ദ്ധനവ് ; തിരൂരങ്ങാടി ,എടരിക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തി

തിരൂരങ്ങാടി: വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കുക സർക്കാർ കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരൂരങ്ങാടി ,എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി. കെപിസിസി സെക്രട്ടറി കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് മോഹനൻ വെന്നിയൂർ അധ്യക്ഷത വഹിച്ചു. എടരിക്കോട് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ഖാദർ പന്തക്കൻ സ്വാഗതവും കല്ലുപറമ്പൻ മജീദ് ഹാജി നന്ദി പറഞ്ഞു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞുഹാജി, സുധീഷ് എടരിക്കോട്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരയ വി.പി ഖാദർ, വി.വി അബു, ഷംസു മച്ചിങ്ങൽ, ലത്തീഫ് കൊടിഞ്ഞി, സൈയ്താലി തെന്നല, ഉമ്മർ എടരിക്കോട് എന്നിവർ പ്രസംഗിച്ചു. മാർച്ചിന് നാസർ തെന്നല, എം.എൻ ഹുസൈൻ , പി.കെ എം ബാവ,യു.വി അബ്ദുൽ കരീം, ഭാസ്ക്കരൻ പുല്ലാണി , കരീം തെങ്ങിലകത്ത് , കെ പി സി രാജീവ് ബാബു, കെ.യു ഉണ്ണികൃഷ...
Local news, Other

ശിശുദിനത്തിൽ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കായികതാരത്തെ ആദരിച്ച് അംഗൻവാടി ടീച്ചറും കുട്ടികളും

പാലത്തിങ്ങൽ : ശിശുദിനത്തിൽ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കായികതാരത്തെ ആദരിച്ച് അംഗൻവാടി ടീച്ചറും കുട്ടികളും. ശിശുദിനത്തോടുബന്ധിച്ച് കൊട്ടന്തല അംഗൻ വാടിയിലെ ഗിരിജ ടീച്ചറും കുട്ടികളുമാണ് ദുബായിൽ വെച്ച് നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നാല് സ്വർണ്ണമെഡലുകളും ഒരു വെള്ളി മെഡലും കരസ്ഥമാക്കിയ അംഗൻവാടിയിലെ പൂർവ്വ വിദ്യാർത്ഥിയായ കെ.ടി. വിനോദിനെ ആദരിച്ചത്. ഗിരിജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരത പ്രേരകും സാമൂഹ്യ പ്രവർത്തകനുമായ എ. സുബ്രഹ്മണ്യൻ , അംഗൻവാടി വെൽഫെയർ കമ്മിറ്റി ഭാരവാഹികളായ കെ.കെ സുലൈമാൻ ,ലക്ഷ്മി കെ.ടി, ഇന്ദിര. എ ,പി.സി ശോഭന , സുനന്ദ പി , എന്നിവർ സംസാരിച്ചു. ആശ വർക്കർ മിനി നന്ദിയും അറിയിച്ചു.കൂടാതെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഗോപിക, ബിനി എന്നിവരുടെ നേതൃത്വത്തിൽ സ്ക്രീനിംഗും സംഘടിപ്പിച്ചു....
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ദേശീയ സെമിനാര്‍കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവിഭാഗം 14, 15 തീയതികള്‍ അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. സാങ്കേതികതയുടെ അതിപ്രസരം മാനവികതയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ വിഷയമായുള്ള പരിപാടിയില്‍ ഡോ. നിയാല്‍ കാംപെല്‍, ഡോ. റുഖയ മുഹമ്മദ് കുഞ്ഞി, ഡോ. എം. അരുണ്‍ലാല്‍, ഡോ. രാജേഷ് ജെയിംസ്, ഡോ. കെ. പ്രിയ നായര്‍ തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും. വൈവവിദൂരവിഭാഗം എം.എ. ഫിലോസഫി ഏപ്രില്‍ 2023 പരീക്ഷയുടെ വൈവ 22-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ഫിലോസഫി പഠനവിഭാഗത്തില്‍ നടക്കും. വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റും എസ്.ഡി.ഇ. തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. സോഫ്റ്റ് സ്‌കില്‍ പരിശീലനം കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ, മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് , എംപ്ലോയബിലിറ്റി സെന്റെര്‍ എന്നിവയുടെ സഹകരണത്തോടെ ...
Calicut, Other, university

അഖിലേന്ത്യാ സസ്യശാസ്ത്ര സമ്മേളനത്തില്‍ കാലിക്കറ്റിലെ ഗവേഷകര്‍ക്ക് അംഗീകാരം

മഹാരാഷ്ട്രയിലെ അമരാവതി യൂണിവേഴ്‌സിറ്റിയില്‍ വെച്ചു നടന്ന ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ നാല്പത്തിയാറാമത് അഖിലേന്ത്യ സസ്യശാസ്ത്ര സമ്മേളനത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഗവേഷകര്‍ക്ക് അംഗീകാരം. സസ്യശാസ്ത്ര വിഭാഗം  പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ കീഴില്‍ ഈ വര്‍ഷം ഇന്ത്യയിലെ സോണറില ജനുസ്സിന്റെ വര്‍ഗീകരണ പഠനത്തില്‍ ഗവേഷണം പൂര്‍ത്തീകരിച്ച ഡോ. എസ് രശ്മി തന്റെ പ്രബന്ധാവതരണത്തിലൂടെ വുമണ്‍ ബൊട്ടാണിസ്‌റ് അവാര്‍ഡ് നേടി. തൃശ്ശൂര്‍ ചേലക്കര സ്വദേശിനിയായ രശ്മി ഇപ്പോള്‍ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ റിസര്‍ച്ച് അസോസിയേറ്റാണ്.   ബ്രയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മഞ്ജു സി. നായരുടെ നേതൃത്വത്തില്‍ നെല്ലിയാമ്പതി മലനിരകളിലെ ബ്രയോഫൈറ്റുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന പാലക്കാട് മുതുതല സ്വദേശിനി സജിത മേനോന്‍ തന്റെ പഠനാവതരണത്തിലൂടെ കെ.എസ്. ബില്‍ഗ്രാമി  ഗോള്‍ഡ് മെഡലും ഒരു വിഭാഗം ബ്രയോഫൈറ്റുക...
Kerala, Other

മന്ത്രിയുമായി ചര്‍ച്ച നടത്തി സ്വകാര്യ ബസ് ഉടമകള്‍ ; ഒടുവില്‍ അനിശ്ചിതകാല ബസ് സമരത്തില്‍ തീരുമാനം

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്ത് നവംബര്‍ 21 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരത്തില്‍ നിന്ന് പിന്‍മാറിയതായി സ്വകാര്യ ബസ് ഉടമകള്‍. 140 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സര്‍വ്വീസ് നടത്തിയിരുന്ന 149 ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. അതേ സമയം സീറ്റ് ബെല്‍റ്റും ക്യാമറയും വേണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി. ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് സ്വകാര്യ ബസുകള്‍ക്കും അനുവദിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ സംബന്ധിച്ച വിഷയത്തില്‍ ഡിസംബര്‍ 31 ന് മുമ്പ് രഘുരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപെട്ടു. സീറ്റ് ബെല്‍റ്റ്, ക്യാമറ തുടങ്ങി ബസുടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങള്‍ സര്‍ക്കാര്...
Local news, Other

താനൂരില്‍ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ തട്ടുകടയിലേക്ക് ഇടിച്ചു കയറി ; രണ്ട് പേര്‍ക്ക് പരിക്ക്

താനൂര്‍ : നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ തട്ടുകടയിലേക്ക് ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 1:45ഓടെ വട്ടതാണി വലിയപ്പാടത്താണ് അപകടം നടന്നത്. ഗ്യാസ് ലോറിയുടെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡ് സൈഡിലെ തട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ താനൂര്‍ സ്വദേശി തട്ടുകട ഉടമ ശരീഫ് ലോറി ഡ്രൈവര്‍ തെങ്കാശി സ്വദേശി തങ്കസ്വാമി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് താനൂര്‍ പോലീസും ഫയര്‍ ഫോയ്‌സ് നാട്ടുകാര്‍ മറ്റ് സന്നദ്ധ പ്രവര്‍ത്തര്‍ ചേര്‍ന്ന് രക്ഷപ്രവര്‍ത്തനം നടത്തി...
error: Content is protected !!