Sunday, March 15

Author: tirurangaditoday

ആറു വയസ്സുകാരനെ പിതാവിന്റെ കയ്യിൽ നിന്നും തട്ടിക്കൊണ്ടു പോയി
Other

ആറു വയസ്സുകാരനെ പിതാവിന്റെ കയ്യിൽ നിന്നും തട്ടിക്കൊണ്ടു പോയി

പാലക്കാട് : വിളത്തൂരില്‍ പിതാവിന്റെ കയ്യില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയതായി പരാതി. വിളത്തൂർ സ്വദേശി മുഹമ്മദ് ഹനീഫയുടെ മകൻ ഇവാൻ സായിക്കിനെയാണ് തട്ടിക്കൊണ്ട് പോയത്.ആറു വയസുള്ള കുട്ടിയെയായണ് കാറിലെത്തിയ സംഘം തട്ടികൊണ്ട് പോയത്. പിതാവിന്റെ കൈയില്‍ നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ട് പോയെന്നാണ് പിതാവ് മുഹമ്മദ് ഹനീഫ നല്‍കിയ പരാതി. വെള്ളയും ചുവപ്പും നിറമുള്ള സ്വിഫ്റ്റ് കാറുകളിലെത്തിയവരാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. സംഭവത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല....
Other

നാലു ദിവസം നീണ്ട് നില്‍ക്കുന്ന കുണ്ടൂര്‍ ഉറൂസ് മുബാറക്കിന് ഭക്തിനിര്‍ഭരമായ തുടക്കം

തിരൂരങ്ങാടി : നാലു ദിവസങ്ങളിലായി നടക്കുന്ന കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ 20 ാമത് ഉറൂസ് മുബാറക്കിന് സാദാത്തുകളുടെയും പണ്ഡിതന്മാരുടെയും സാന്നിധ്യത്തില്‍ കുണ്ടൂര്‍ ഗൗസിയ്യയില്‍ ഭക്തിനിര്‍ഭരമായ തുടക്കം. ഉറൂസ് മുബാറകിന് ഇന്നലെ വൈകുന്നേരം സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ് ലിയാര്‍ കൊടി ഉയര്‍ത്തിയതോടെയാണ് തുടക്കം കുറിച്ചത്. തുടര്‍ന്ന് നടന്ന സ്വഹീഹുല്‍ ബുഖാരി ദര്‍സിന് സുലൈമാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് നടന്ന മഖാം സിയാറതിന് താനാളൂര്‍ അബ്ദു മുസ്ലിയാര്‍ നേതൃത്വം നല്‍കി. ഹംസ മഹ്‌മൂദി തൃശൂരിന്റെ നേതൃത്വത്തില്‍ മജ്‌ലിസുല്‍ മഹബ്ബ നടന്നു. ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ വൈകുന്നേരം ഏഴിന് നടന്ന ഉദ്ഘാടന സമ്മേളനം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി . വണ്ടൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഫൈസി, സി മുഹമ്മദ്...
Malappuram

പ്രവാസി ക്ഷേമ ബോർഡ് അംഗത്വ ക്യാംപയിനും കുടിശ്ശിക നിവാരണവും നടത്തി

മലപ്പുറം : പ്രവാസി ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ അംഗത്വ ക്യാംപയിനും കുടിശ്ശിക നിവാരണവും നടത്തി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടി പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ഗഫൂര്‍ പി. ലില്ലീസ് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധിയില്‍ പുതുതായി അംഗത്വം എടുക്കാനും അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ ഇളവ് ആനുകൂല്യത്തോടെ പുതുക്കാനും പരിപാടിയിൽ അവസരമൊരുക്കിയിരുന്നു. ക്യാംപയിനില്‍ പങ്കെടുക്കാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് അക്ഷയ കേന്ദ്രം വഴിയോ സേവാ കേന്ദ്രം വഴിയോ പുതുതായി അംഗത്വം എടുക്കാനും പിഴയിളവ് അനുകൂല്യത്തോടെ അംശദായം അടച്ച് അംഗത്വം പുതുക്കാനും കഴിയുമെന്ന് പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. ജില്ലാ പ്രവാസി പ്രശ്‌നപരിഹാര സെല്‍ അംഗം വി.കെ. റഹൂഫ് അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് ഫിനാന്‍സ് മാനേജര്‍ ജയകുമാര്‍, കോഴിക്കോട് ഡി.ഇ.ഒ എസ്. നവാസ് എന്നിവര്‍ സംസാരിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് തിരുവന...
Malappuram

ജനവാസ മേഖലയില്‍ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു

എടവണ്ണ : ജനവാസ മേഖലയില്‍ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. കിഴക്കേ ചാത്തല്ലൂര്‍ കാവിലട്ടി കമ്പിക്കയം ചന്ദന്റെ ഭാര്യ കല്യാണി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 ന് കമ്പിക്കയത്ത് ആയിരുന്നു സംഭവം. പ്രദേശത്ത് ആനശലും ഉള്ളതിനാല്‍ വനപാലകര്‍ ആനയെ വനത്തിലേക്ക് കയറ്റാന്‍ എത്തിയിരുന്നു. കല്യാണിയുടെ പേരക്കുട്ടികള്‍ സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയിരുന്നു. വനപാലകര്‍ തുരത്തിയ ആന കല്യാണിയെ ആക്രമിച്ചതാകാമെന്നാണ് കരുതുന്നത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിമോര്‍ച്ചറിയില്‍...
Local news, Malappuram

യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് അംഗം അറസ്റ്റില്‍

തേഞ്ഞിപ്പലം : യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് അംഗം അറസ്റ്റില്‍. പള്ളിക്കല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും പള്ളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയിലെ എയര്‍പോര്‍ട്ട് വാര്‍ഡ് അംഗവുമായ കരിപ്പൂര്‍ വളപ്പില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജമാലിനെ (35) യാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ വിവാഹവാഗ്ദാനം നല്‍കി കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയെ പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് റിമാന്‍ ഡ് ചെയ്തു. തിങ്കളാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ജമാല്‍ പഞ്ചാ യത്ത് അംഗത്വം സ്വയം രാജിവയ്ക്കണമെന്നും തയാറില്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റോ പഞ്ചായത്ത് ഡയറക്ടറോ അദ്ദേഹത്തെ പുറത്താക്കണമെന്നും സിപിഎം പള്ളിക്കല്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാല്‍, ലഹരി മാഫിയയ്‌ക്കെതിരെ നില...
Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം തെറിച്ചേക്കും, രാജി വാങ്ങാന്‍ ഹൈക്കമാന്റ് നിര്‍ദേശം ; ചര്‍ച്ച നടത്തി നേതൃത്വം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയേക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഇതു സംബന്ധിച്ച അനൗദ്യോഗിക ചര്‍ച്ച നടത്തി. മുതിര്‍ന്ന നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്തിയ ശേഷമാകും ഔദ്യോഗിക തീരുമാനം. യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വാങ്ങാന്‍ ഹൈക്കമാന്റാണ് നിര്‍ദ്ദേശിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്ക് പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ രാഹുലിനെതിരെ പരാതി നല്‍കിയെന്നാണ് വിവരം. ഇത് അന്വേഷിക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തോട് ദീപാദാസ് മുന്‍ഷി ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ സംഘടന നടപടി ആലോചിക്കുന്നത്...
Kerala

ധൈര്യമുണ്ടെങ്കില്‍ മാന നഷ്ടകേസ് നല്‍കട്ടെ, നേരിടാന്‍ തയ്യാര്‍, അയാളെ സംരക്ഷിക്കുന്നത് ഷാഫി പറമ്പില്‍, പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല ; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കര്‍

തിരുവനന്തപുരം: പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കര്‍. തന്നോട് ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചു എന്നും എതിര്‍ രാഷ്ട്രീയത്തില്‍ ഉള്ളവര്‍ പോലും തന്നോട് ഇങ്ങോട്ട് ചാറ്റ് ചെയ്യാന്‍ വരുന്നു എന്ന് ഗമ പറഞ്ഞു എന്നുമാണ് ഹണി ഭാസ്‌കരന്റെ ആരോപണം. രാഹുലിന്റെ കൂട്ടത്തില്‍ ഉള്ളവര്‍ തന്നെയാണ് തന്നെ മോശമായി ചിത്രീകരിക്കുന്ന കാര്യം വെളിപ്പെടുത്തിയത് എന്നും ഹണി ഭാസ്‌കര്‍ പറയുന്നു. ശ്രീലങ്കന്‍ യാത്രയെ കുറിച്ച് ചോദിച്ചാണ് രാഹുല്‍ ആദ്യമായി തനിക്ക് മെസേജ് അയച്ചത്. ചാറ്റ് നിര്‍ത്താന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. താന്‍ മറുപടി നല്‍കാത്തത് കൊണ്ട് ചാറ്റ് അവസാനിപ്പിച്ചു. എന്നാല്‍, പിന്നീട് മറ്റ് സ്ഥലങ്ങളില്‍ ചെന്ന് അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് പ്രൊജക്ട് ചെയ്...
Local news

ആവേശോജ്ജ്വലമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ ഹരിതാരവം

തിരൂരങ്ങാടി : ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 'ഹരിതാരവം ' എന്ന പേരിൽ ഹരിത കർമ്മ സേനാ സംഗമം നടത്തി. സുസ്ഥിര അജൈവ മാലിന്യ പരിപാലനം സംബന്ധിച്ച് എൽ.എസ്.ജി.ഡി അസിസ്റ്റൻ്റ് ഡയറക്ടർ പി.ബി. ഷാജുവും ജൈവമാലിന്യ പരിപാലനം സംബന്ധിച്ച് ശുചിത്വമിഷൻ ജില്ലാ കോ- ഓർഡിനേറ്റർ എ. ആതിരയും സംസാരിച്ചു. സമാപന സമ്മേളനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിത അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു. പി.ടി സ്വാഗതം പറഞ്ഞു. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കലാം മാസ്റ്റർ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈലജ ടീച്ചർ, തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജിത്ത്, മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം. സുഹറാബി , നന്നമ്പ്ര ഗ്രാമ ...
Local news

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ 81 -ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു

കൊളപ്പുറം . മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81-ാം ജന്മദിനമായ ആഗസ്റ്റ് 20 ന് അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ഇന്ദിരാ ഭവനിൽ സദ്ഭാവനാ ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ പുശ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു , മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻകുട്ടി മാട്ടറ, ഹസ്സൻ പി കെ , സക്കീർ ഹാജി,ഷൈലജ പുനത്തിൽ ,സുരേഷ് മമ്പുറം, രാജൻ വാക്കയിൽ ,മജീദ് പൂളക്കൽ ,എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പിസി നിയാസ്, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ പി വേലാ യുദ്ധൻ, പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടി ഇവി അലവി,മഹിളാ കോൺ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സൂറ പള്ളിശ്ശേരി, അസ്ലം മമ്പുറം,അഷ്റഫ് കെ ടി .എപി ബീരാൻ ഹാജി, രാമൻ ചെണ്ടപ്പുറായ ,മുസ്തഫ കണ്ടം ങ്കാരി,പി പി അബു, ഉസ്മാൻ കെ.ടി, ചെമ്പൻ ഭാവ, മുഹമ്മദ് കൊളപ്പുറം, ബീരാൻകുട്ടി തെങ്ങിലാൻ, കുഞ്...
Local news

നമ്മുടെ മാലിന്യം, നമ്മുടെ ഉത്തരവാദിത്വം വൃത്തിയുള്ള നാടിനായി കൈകോർക്കാം

വേങ്ങര : കൂരിയാടിന്റെ വിവിധ ഭാഗങ്ങളില്‍ കാസ്മ ക്ലബ് സ്ഥാപിച്ച വേസ്റ്റ് ബാസ്‌ക്കറ്റിന്റെ ഉദ്ഘാടനം വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പരിപാടിയില്‍ ബ്ലോക് മെമ്പര്‍ പി പി സഫീര്‍, വാര്‍ഡ് മെമ്പര്‍ ആരിഫ എം, ക്ലബ് ഭാരവാഹികളായ സിദ്ധീഖ് ഇ വി, അക്ഷയ് കെ പി, ഷാഹുല്‍ പി പി, മോഹനന്‍ കെ ഇ, മുഹമ്മദലി, റിയാസലി പി കെ, രാജേഷ് കെ, പ്രകാശന്‍ കെ എം എന്നിവര്‍സംസാരിച്ചു...
Local news, Malappuram

ചേളാരി സ്വദേശിയായ 11 കാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

മലപ്പുറം : സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. ചേളാരി ചെനക്കലങ്ങാടി സ്വദേശിയായ 11 വയസ്സുള്ള കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ നടത്തിയ സ്രവ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിക്ക് എങ്ങനെയാണ് രോഗം ബാധിച്ചത് എന്നതടക്കമുള്ള പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിലവില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച രണ്ടുപേരാണ് ചികിത്സയിലുള്ളത്. ഇതില്‍ മൂന്നു മാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. അതീവഗുരുതരാവസ്ഥയിലുള്ള കുട്ടി അതിതീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഒരു 49 കാരനെക്കൂടി ...
Local news

എ ആര്‍ നഗര്‍ ബ്ലിസ് ബഡ്‌സ് സ്‌കൂളില്‍ ബഡ്‌സ് വാരാചരണം വിപുലമായി ആഘോഷിച്ചു

എ ആര്‍ നഗര്‍ : അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്തിന്റെ ബ്ലിസ് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ ആഗസ്റ്റ് 12 മുതല്‍ 16 വരെ വിപുലമായ പരിപാടികളോട് കൂടി ബഡ്‌സ് വാരാചരണം ആഘോഷിച്ചു. ബഡ്‌സ് വാരാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഷീദ് കൊണ്ടാണത്ത് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലൈല പുല്ലൂണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലിസ് സ്‌കൂള്‍ പ്രധാനാധ്യാപിക എന്‍. മുര്‍ഷിദ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ശൈലജ പുനത്തില്‍, ഭരണസമിതി മെമ്പര്‍മാര്‍, ബഡ്‌സ് വികസന മാനേജ്‌മെന്റ അംഗമായ ബഷീര്‍ മമ്പുറം, കുടുംബശ്രീ സിഡിഎസ് മീര, മറ്റു കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്‌കൂളിലെ രക്ഷിതാക്കള്‍. പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒരുമ എന്ന പേരില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസിന് മോട്ടിവേറ്റര്‍ റഹീം കുയിപ്പുറം നേതൃത്വം വഹിച്ചു. രാജ്യത്തിന്റെ 79 - മത് സ്...
Other

മരണാനന്തരം മെഡിക്കൽ പഠനത്തിന് മൃതശരീരം വിട്ടു നൽകി 34 പേർ

പരപ്പനങ്ങാടി : DYFI പരപ്പനങ്ങാടി മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മരണാനന്തരം മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകാൻ തയ്യാറായ 34 പേരുടെ സമ്മതപത്രം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. ശ്യാം പ്രസാദ് ഏറ്റുവാങ്ങി. സമ്മേളനം ജില്ലാ സെക്രട്ടറി കെ.ശ്യാം പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഇ. ജുനൈദ് അധ്യക്ഷത വഹിച്ചു. സിപിഎം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി, ഡി വൈ എഫ് ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി തയ്യിൽ നിയാസ്, എന്നിവർ പ്രസംഗിച്ചു. മേഖല സെക്രട്ടറി പി.അജീഷ് സ്വാഗതവും എം. ജൈനിഷ നന്ദിയും പറഞ്ഞു. രാജീവൻ കേലച്ചൻ കണ്ടി, നിതീഷ് കുഞ്ഞോട്ട്, ബൈജു മണ്ണാറക്കൽ, ജൈനിഷ മുടിക്കുന്നത്ത്, വേണുഗോപാൽ ചമ്മഞ്ചേരി, പുഷ്പവല്ലി വാലിൽ, അമൽ വാലിൽ, ഷീല വലിയോറപുറക്കൽ, ഹരീഷ് തുടിശേരി, അനീഷ് പുത്തുക്കാട്ടി, സരിത പുത്തുക്കാട്ടിൽ, സുരേഷ് ബാബു മാണിയംപറമ്പത്ത്, അരുൺ പുനത്തിൽ, ജിത്തു വിജയ് അച്ചംവീട്ടിൽ, റിജിൻദാസ് തെക്കെപുര...
Education

വിദ്യാർത്ഥികൾക്ക് തപാല്‍ വകുപ്പ് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

മലപ്പുറം : ആറാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി തപാല്‍ വകുപ്പ് ദീന്‍ ദയാല്‍ സ്പര്‍ശ് ഫിലാറ്റലി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 6000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. ഫിലാറ്റലി ക്ലബ്ബ് ഉള്ള സ്‌കൂളുകള്‍ക്ക് മുന്‍ഗണനയുണ്ട്. ഓരോ ക്ലാസില്‍ നിന്നും പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രകടനത്തിനുസരിച്ച് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകള്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, മഞ്ചേരി ഡിവിഷന്‍, 676121 എന്ന വിലാസത്തില്‍ സ്പീഡ് പോസ്റ്റിലോ, രജിസ്റ്റേര്‍ഡ് തപാലിലോ ആഗസ്റ്റ് 30 നുള്ളില്‍ അയക്കണം. ഫോണ്‍: 8907264209....
Local news

കൂരിയാട് ദേശീയപാതയിൽ 2 ലക്ഷം രൂപ വിലവരുന്ന എം ഡി എം എ യുമായി 3 യുവാക്കൾ പിടിയിൽ

വേങ്ങര : കൂരിയാട് എൻഎച്ച് 66 ദേശീയപാത കേന്ദ്രീകരിച്ച് വൻതോതിൽ എം ഡി എം എ വിൽപ്പന നടത്തുന്ന സംഘ അംഗങ്ങളായ 3 പേർ പിടിയിൽ. പറമ്പിൽപീടിക സ്വദേശി ആഷിക്, കുന്നുംപുറം സ്വദേശികളായ സുധിൻ ലാൽ (23) അക്ഷയ് (23)എന്നിവരെയാണ് മലപ്പുറം ജില്ലാ നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെആറിന്റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസഫ് ടീമും വേങ്ങര പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ NH 66 ദേശീയപാതയിലെ കൂരിയാട് അണ്ടർ പാസേജിൽ നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളിൽ നിന്നും എംഡി എം എ വിൽപ്പന നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും mdma വിൽപ്പന നടത്തുന്നതിനായി ഉപയോഗിച്ച കാറും പിടികൂടി. 2021ൽ കോഴിക്കോട് കസബ പോലീസ് ആഷിക്കിനെ mdma യുമായി പിടികൂടിയിരുന്നു. ഈ കേസിൽ കോടതിയിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും MDMA വിൽപ്പനയിൽ സജീവമായിട്ടുള്ളത്. പ്രതികൾക്ക് എംഡിഎംഐ എത്തിച്ചു നൽകിയവരെക്കുറിച്ച് പോലീസിനെ വ്യക്തമായ സൂച...
National

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ പാവയും വക്താവുമായി ; ഇംപീച്ച്‌മെന്റ് നോട്ടീസ് നല്കാന്‍ ഇന്ത്യ സഖ്യം

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ പാവയും വക്താവുമായെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം. ഇന്നലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നടത്തിയത് പ്രതിപക്ഷത്തിനെതിരായ യുദ്ധപ്രഖ്യാപനമായിരുന്നെന്നും ഇന്ത്യ സഖ്യ നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഗ്യാനേഷ് കുമാറിനെ നീക്കാന്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്കാന്‍ പ്രതിപക്ഷം നീക്കം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ചില സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലും വോട്ടര്‍ പട്ടികയില്‍ വ്യാപകമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നതായി വാര്‍ത്താസമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറും വാര്‍ത്താസമ്മേളനം നടത്തി. ഏഴു ദിവസത്തിനകം സാക്ഷ്യപത്രം നല്കിയില്ലെങ്കില്‍ കള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിന് രാഹുല്‍ ഗാന...
Local news, Malappuram

പഠനത്തോടൊപ്പം കൃഷിയിലും സജീവം ; പ്രഥമ കിസാൻ പ്രതിഭ അവാർഡ് മുഹമ്മദ്‌ ബിൻഷാദ് കെ പിക്ക്

പൂക്കിപ്പറമ്പ്: ചെറുപ്രായത്തിൽ തന്നെ പഠനത്തോടൊപ്പം കൃഷിയിലും സജീവമായി വിസ്മയം തീർക്കുകയാണ് മുഹമ്മദ്‌ ബിൻഷാദ് കെ പി. വാളക്കുളം കെ എച്ച് എം എസ് സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ബിൻഷാദ് പഠനപ്രവർത്തനങ്ങളിലും ഏറെ മുൻപന്തിയിലാണ്. നെല്ല്, വിവിധ പച്ചക്കറികൾ കൃഷി ചെയ്യുന്നതിന് പുറമെ പശുക്കളെ വളർത്തി പാൽ കറന്നെടുത്ത് ആവശ്യക്കാരായ വീടുകളിലേക്കും കടകളിലേക്കും എത്തിക്കുന്നു. കണക്കുകൾ രേഖപ്പെടുത്തുന്നതിനായി പ്രത്യേക സോഫ്റ്റ്‌വെയർ കൂടി ഉപയോഗപ്പെടുത്തി ‘ന്യൂജെൻ കർഷകൻ കൂടിയാണ് ബിൻഷാദ്. ഇതിനായി രാവിലെയും വൈകുന്നേരവും ഒഴിവ് ദിവസങ്ങളിലും സമയം കണ്ടെത്തുകയാണ്. പരിസ്ഥിതിയെ അങ്ങേയറ്റം സ്നേഹിക്കുന്ന ബിൻഷാദിന്റെ ആഗ്രഹം ‘ഗ്രീൻ കളക്ടർ’ ആവുകയെന്നതാണ്. മികച്ച കർഷകനുള്ള നല്ല പാഠം യൂണിറ്റ് & ജെ ആർ സി ഏർപ്പെടുത്തിയ പ്രഥമ കിസാൻ പ്രതിഭ അവാർഡ് സ്കൂൾ മാനേജർ ഇ കെ അബ്ദുറസാഖ് ഹാജിയിൽ നിന്നും മുഹമ്മദ്‌ ബിൻഷാ...
Malappuram

യുവതിയെ ശല്യം ചെയ്‌തെന്ന പരാതി അന്വേഷിക്കാന്‍ പൊലീസ് എത്തിയത് വാടക വീട്ടില്‍, യുവാക്കള്‍ ഇറങ്ങിയോടി, പിടികൂടി പരിശോധിച്ചപ്പോള്‍ പുറത്ത് വന്നത് വന്‍ ലഹരി വില്‍പ്പന

മലപ്പുറം: യുവതിയെ ശല്യം ചെയ്‌തെന്ന പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസിന് ലഭിച്ചത് ലഹരി വില്‍പ്പന സംഘത്തെ. വീട് വാടകക്കെടുത്ത് ലഹരി വില്‍പ്പന നടത്തി വന്ന രണ്ട് പേരെയാണ് ചങ്ങരംകുളം പൊലീസും ചാലിശേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഒരാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. മണ്ണാറപ്പറമ്പ് സ്വദേശി കാളത്ത് വളപ്പില്‍ നിയാസ് (36), പരതൂര്‍ സ്വദേശി പന്താപുരക്കല്‍ ഷറഫുദീന്‍ (31) എന്നിവരാണ് പിടിയിലായത്. ചാലിശേരി സിഐ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെട്ട പ്രധാന പ്രതിക്കായി ചാലിശേരി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. യുവതിയെ ശല്യം ചെയ്തെന്ന പരാതിയില്‍ പ്രതിയായ നിയാസിനെ പിടികൂടാന്‍ ആണ് മണ്ണാറപ്പറമ്പിലെ നിയാസിന്റെ താമസ സ്ഥലത്തേക്ക് ചങ്ങരംകുളം എസ്‌ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയത്. പൊലീസ് എത്തിയറിഞ്ഞ് ഒരാള്‍ ഇറങ്ങി ഓടിയെങ്കിലു...
Kerala

500 ലോക്കല്‍ ബസ്സുകള്‍ അധികമുണ്ട്, സ്വകാര്യ ബസ് പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിയെ ഇറക്കി നേരിടും : ബസ് ഉടമകള്‍ക്ക് താക്കീതുമായി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം : സ്വകാര്യ ബസ് ഉടമകള്‍ക്ക് താക്കീതുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്വകാര്യ ബസ് പണിമുടക്കിയാല്‍ കെ എസ് ആര്‍ ടി സിയെ നിരത്തിലിറക്കി നേരിടുമെന്ന് മന്ത്രി പറഞ്ഞു. 500 ലോക്കല്‍ ബസുകള്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ട്. ഡ്രൈവറെ വച്ച് ഡീസല്‍ അടിച്ച് വണ്ടി നിരത്തിലിറക്കുമെന്നും ഗതാഗത മന്ത്രിയുടെ വെല്ലുവിളി. ബസ്സുടമകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. വേണ്ടിവന്നാല്‍ ഓണക്കാലത്ത് പണിമുടക്കും എന്നായിരുന്നു ബസ്സുടമകളുടെ നിലപാട്. ഇതിനോട് കടുത്ത പ്രതികരണമാണ് മന്ത്രി നടത്തിയിരിക്കുന്നത്. 500 ലോക്കല്‍ ബസ്സുകള്‍ കെ എസ് ആര്‍ ടി സിക്ക് അധികമായിട്ടുണ്ടെന്നും, സ്വകാര്യ ബസ്സുകള്‍ പണിമുടക്കുമായി മുന്നോട്ട് പോകുകയാണെങ്കില്‍ അവ ഡ്രൈവറെ വെച്ച് ഡീസല്‍ അടിച്ച് റോഡിലിറക്കുമെന്നുമാണ് കെബി ഗണേഷ് കുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്...
Local news

തിരുരങ്ങാടി നഗരസഭ കർഷക ദിനാചരണം ഉത്സവമായി

തിരുരങ്ങാടി നഗരസഭ കൃഷിഭവൻ കർഷകദിനാചരണം ഉത്സവമായി. കർഷകദിനാചരണം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലൊടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽഅധ്യക്ഷത വഹിച്ചു, കൃഷി ഓഫീസർ എസ് കെ അപർണ. സോന രതീഷ്. സി പി സുഹ്റാബി.എം, അബ്ദു റഹിമാൻകുട്ടി, കൃഷി അസിസ്റ്റൻ്റുമാരായ ഷൈജു,ഷബ്ന, പ്രസംഗിച്ചു വിവിധ മേഖലയിലെ കർഷകരെ ആദരിച്ചു. കർഷക ക്ലാസ് നടത്തി. പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണം നടത്തി....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം കാലിക്കറ്റ് സർവകലാശാലയിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള (ആഴ്ചയിൽ രണ്ട് ദിവസം) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത : എം.എസ് സി. ക്ലിനിക്കൽ സൈക്കോളജി / എം.എ. സൈക്കോളജി / എം.എസ് സി. സൈക്കോളജി, എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി / ആർ.സി.ഐ. അംഗീകൃത രണ്ടു വർഷ തത്തുല്യ കോഴ്സ്, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ആർ.സി.ഐ.) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് രജിസ്‌ട്രേഷൻ. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 36 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ.  പി.ആർ. 1154/2025 കോഴിക്കോട് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ. സീറ്റൊഴിവ് കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ...
Kerala

അമീബിക് മസ്തിഷ്‌ക ജ്വരം; മൂന്ന് മാസം പ്രായമായ കുഞ്ഞിന്റെ നില അതീവ ഗുരുതരം, കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. രണ്ടാഴ്ചയിലേറെയായി കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തിലാണ്. ഓമശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് കുഞ്ഞിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം അറിയിച്ചു. കുഞ്ഞിന്റെ വീട്ടിലെ കിണര്‍ വെള്ളത്തില്‍ രോഗത്തിന് കാരണമായ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതാണ് അധികാരികളെ ആശങ്കയിലാക്കുന്നത്. കിണര്‍ വെ...
Malappuram

ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായി ബാലാവകാശ കമ്മിഷന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

മലപ്പുറം : സംസ്ഥാനത്തെ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായി ബാലാവകാശ കമ്മിഷന്‍ സംഘടിപ്പിക്കുന്ന മലപ്പുറം ജില്ലാതല ഏകദിന പരിശീലന പരിപാടി ആസൂത്രണ സമിതി ഓഫിസ് ഹാളില്‍ നടന്നു. ബാലാവകാശ കമ്മീഷന്‍ അംഗം സിസിലി ജോസഫ് പരിശിലന പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലനത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍, മാനസികാരോഗ്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ എടുത്തു. കൗമാരക്കാരായ കുട്ടികളുടെ ശാരീരിക- മാനസിക പ്രശ്നങ്ങളെ തിരിച്ചറിയാനും പരിഹാരം നിര്‍ദ്ദേശിക്കാനും അധ്യാപകരെ പ്രാപ്തരാക്കുക, അധ്യാപക- വിദ്യാര്‍ത്ഥി ബന്ധം സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരിക, വിദ്യാഭ്യാസ- മനഃശാസ്ത്ര സിദ്ധാന്തങ്ങള്‍ ഉള്‍ച്ചേര്‍ത്ത് ശാസ്ത്രീയ കാഴ്ചപ്പാടോടു കൂടിയ സമീപനം വിദ്യാലയാന്തരീക്ഷത്തില്‍ നടപ്പിലാക്കുക, ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ നേരിടാന്‍ കുട്ടികളെ പ്രാപ്തരാ...
Kerala

നാലാം ക്ലാസിലെ പാഠ പുസ്തകത്തില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം ; പിശകുകള്‍ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ ഡീ ബാര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനത്തില്‍ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള അധ്യയന സഹായി പുസ്തകത്തിന്റെ കരടില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം വന്നതില്‍ കടുത്ത നടപടിയിലേക്ക് വിദ്യാഭ്യാസ വകുപ്പ്. പിശകുകള്‍ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ തുടര്‍ന്നുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡീബാര്‍ ചെയ്യാന്‍ എസ് സിഇആര്‍ടിയ്ക്ക് നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ചരിത്രവസ്തുതകള്‍ വളച്ചൊടിക്കുന്ന കേന്ദ്ര നയമല്ല കേരളത്തിന്റേത്. ഭരണഘടനാ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്ര വസ്തുതകളെ യാഥാര്‍ത്ഥ്യബോധത്തോടെ കുട്ടികളിലെത്തിക്കുകയെന്ന നയമാണ് പാഠ്യ പദ്ധതി പരിഷ്‌കരണത്തില്‍ കേരളം സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. നാലാം ക്ലാസിലെ പരിസര പഠനം പുസ്തകത്തിലെ പാഠങ്ങള്‍ പഠിപ്പിക്കുന്നതിന് അധ്യാപകര്‍ക്കുള്ള മാര്‍ഗ ന...
Kerala

ബാങ്കുവിളികളില്‍ അമിത ശബ്ദം ഒഴിവാക്കണം ; ദിക്ര്‍ ആയാലും ബാങ്കുവിളി ആയാലും മൗലിദ് ആയാലും പ്രയാസം ഉണ്ടാക്കരുതെന്ന് ഹക്കീം അസ്ഹരി

കോഴിക്കോട്: ബാങ്കുവിളികളില്‍ അമിത ശബ്ദം ഒഴിവാക്കണമെന്ന് എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറി ഡോ. എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി. ശബ്ദത്തില്‍ മിതത്വം പാലിക്കണം. ദിക്ര്‍ ആയാലും ബാങ്കുവിളി ആയാലും മിതമായ ശബ്ദത്തില്‍ ആവണം. അത് കേള്‍ക്കേണ്ട സ്ഥലത്ത് കേള്‍പ്പിക്കണം. ആരാധനാകര്‍മ്മങ്ങളില്‍ അമിതമായ ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനം' അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. മുസ്ലിങ്ങള്‍ മാത്രം താമസിക്കുന്ന മേഖലകളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മൗലിദില്‍ ആവശ്യമെങ്കില്‍ ശബ്ദം പുറത്തേക്ക് കേള്‍പ്പിക്കാം. എന്നാല്‍ അത് നിത്യമായാല്‍ മുസ്ലിങ്ങള്‍ക്കും പ്രയാസമാകും. അമുസ്ലിങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പുറത്തേക്ക് കേള്‍പ്പിക്കരുതെന്നും അസ്ഹരി പറഞ്ഞു....
Other

ഹജ്ജ് 2026- തെരഞ്ഞെടുക്കപ്പെട്ടവർ ആഗസ്റ്റ് 20നകം പണമടച്ച് രേഖകൾ ആഗസ്റ്റ് 25-നകം സമർപ്പിക്കണം

രേഖകൾ സ്വീകരിക്കുന്നതിന് കൊച്ചിയിലും, കണ്ണൂരും പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. മലപ്പുറം : ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവായി 1,52,300രൂപ 2025 ആഗസ്റ്റ് 20-നകം അടക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാവുന്നതാണ്. ഓൺലൈനായും പണമടക്കാം. പണമടക്കുന്നതിനായി ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറൻസ് നമ്പറും, പേരും രേഖപ്പെടുത്തിയ പേയ്‌മെന്റ് സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.പണമടച്ച രശീതി, മെഡിക്കൽ സ്‌ക്രീനിംഗ് ആന്റ് ഫിറ്റ്‌നസ്സ് സർട്ടിഫിക്കറ്റ് (ഗവൺമെന്റ് മെഡിക്കൽ ഓഫീസർ-അലോപ്പതി പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷാഫോറവും അനുബബന്ധരേഖകളു ഓഗസ്റ്റ് 25-നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്. രേഖകൾ ഓൺലൈനായി സബ്മിറ്റ് ചെയ്യാനും സൗകര്യമുണ്...
Kerala

പ്രണയം നിരസിച്ച 17 കാരിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു ; യുവാക്കള്‍ പിടിയില്‍

പാലക്കാട്: പാലക്കാട് കുത്തന്നൂരില്‍ പ്രണയം നിരസിച്ചതിന് 17 കാരിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു. സംഭവത്തില്‍ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തന്നൂര്‍ സ്വദേശികളായ അഖില്‍, സുഹൃത്ത് രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. 17 കാരിയുടെ വീട്ടിലേക്ക് വ്യാഴാഴ്ച പുലര്‍ച്ചെ 1.30 നാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. പെണ്‍കുട്ടി പ്രണയം നിരസിച്ചതാണ് അഖിലിനെ പ്രകോപിതനാക്കിയത്. യൂട്യൂബ് നോക്കിയാണ് പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ പ്രതികള്‍ പഠിച്ചത്. പെട്രോള്‍ ബോംബ് കത്താത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായി. പ്രതികള്‍ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കുഴല്‍മന്ദം പൊലീസ് വ്യക്തമാക്കി....
Education

ഓണപ്പരീക്ഷ ഇന്ന് മുതല്‍; ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖയുമായി വിദ്യാഭ്യാസ വകുപ്പ്, അരമണിക്കൂര്‍ മുന്‍പ് മാത്രമേ പൊട്ടിക്കാവൂ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ ഇന്ന് തുടങ്ങും. യുപി, ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ ആരംഭിക്കുന്നത്. മഴ മൂലം അവധി പ്രഖ്യാപിച്ചതിനാല്‍ തൃശൂരിലെ ഓണപ്പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളിലെ പരീക്ഷ 29ന് നടത്തുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.എല്‍പി വിഭാഗത്തിന് ബുധനാഴ്‌ച മുതലാണ് പരീക്ഷ. ഒന്നുമുതല്‍ 10വരെയുള്ള ക്ലാസുകളിലെ പരീക്ഷ 26ന് സമാപിക്കും. പ്ലസ് ടു പരീക്ഷ 27നും. പരീക്ഷ സമയങ്ങളില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നത്തെ പരീക്ഷ 29ന് നടക്കും. ഒന്ന്, രണ്ട് ക്ലാസുകളില്‍ പരീക്ഷയ്ക്ക് സമയ ദൈര്‍ഘ്യം ഉണ്ടാകില്ല. കുട്ടികള്‍ എഴുതിത്തീരുന്ന മുറയ്ക്ക് അവസാനിപ്പിക്കാം. മറ്റ് ക്ലാസുകളില്‍ രണ്ടുമണിക്കൂറാണ് പരീക്ഷ. അതിനിടെ ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ വിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി. പരീക്ഷ തുടങ്ങുന്നതിന് അ...
Obituary

വള്ളിക്കുന്ന് ടി.പി.മൻസൂർ മാസ്റ്റർ അന്തരിച്ചു

വള്ളിക്കുന്ന് : കീഴയിൽ സ്വദേശി തൊണ്ടിക്കോട്ട് പൈനാട്ട് വീട്ടിൽ പരേതരായ ബീരാൻ, പുളിക്കൽ പേഴുംകാട്ടിൽ പുതിയപറമ്പത്ത് വീട്ടിൽ കദീസക്കുട്ടിയുടെയും മൂത്ത മകൻ, തിരൂരങ്ങാടി കൂരിയാട് ജെംസ്‌ സ്കൂളിന് സമീപം താമസിക്കുന്ന ടി പി മൻസൂർ മാസ്റ്റർ ( 58) അന്തരിച്ചു. ദീർഘകാലത്തെ കോഴിക്കോട് MMVHSS ലെ അധ്യാപന ജോലിക്കിടെ സഹോദരസ്ഥാപനമായ FRALPS ൽ നിന്നും ഹെഡ്മാസ്റ്റർ ആയി 2023 ൽ വിരമിച്ചു. സ്കൂൾ പ്രായം മുതൽ വിവിധ ഘടകങ്ങളിൽ കായിക മേളകളിൽ കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു. 2024 വരെ ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ് ആയിരുന്നു .ഭാര്യ തിരൂരങ്ങാടി കാരക്കൽ സുലൈഖ ( റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് GHS കൊളപ്പുറം). മക്കൾ യഹ്‌യ മുഖ്ലിസ് BM (PHD വിദ്യാർത്ഥി മൈസൂർ), നാസിഹ അമീന BM (B Arch) , നുബ് ല BM ( വിദ്യാർത്ഥിനി, ഐസർ തിരുവനന്തപുരം), ലയ്യിന BM (വിദ്യാർത്ഥിനി GMHSS യൂണിവേഴ്സിറ്റി). മരുമക്കൾ: ...
Other

കർഷക ദിനത്തിൽ പ്രതിഷേധവുമായി കർഷകർ

തിരൂരങ്ങാടി: കർഷക ദിനത്തിൽ പ്രതിഷേധവുമായി കർഷകർ. ആറു മാസം മുമ്പ് സപ്ലൈകോ നെല്ല് സംഭരിച്ചതിന്റെ തുക ഇതുവരെ നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. കക്ഷിഭേദമന്യേ പാടശേഖര സമിതികളുടെ നേതൃത്വത്തിൽ ആയിരുന്നു സമരം. കർഷകരുടെ നേതൃത്വത്തിൽ ചെറുമുക്ക് ടൗണിൽ നിന്നും ചെറുമുക്കിലെ നന്നമ്പ്ര കൃഷി ഭവനിലേക്ക് കരിങ്കൊടിയുമായി ജാഥ നടത്തി.നന്നമ്പ്ര പഞ്ചായത്ത് മൂൻ വൈസ് പ്രസിഡണ്ട്‌ നീലങ്ങത്ത് അബ്ദുസലാം ഉദ്ഘാടനം ചെയ്തു. കെ വി രവി, മോര്യ കാപ്പ് പാട ശേഖര സമിതി കൺവീനർ കെ.വി.രവി അധ്യക്ഷത വഹിച്ചു. തുടർന്ന് കർഷകരെ ആദരിക്കുന്ന ചടങ്ങിലേക്ക് കർഷകർ കരിങ്കടിയുമായി ചെന്ന് മുദ്രാവാക്യം വിളിച്ചത് ബഹളത്തിനിടയാക്കി.വിവിധ പാടശേഖരസമിതി അംഗങ്ങളായ എ കെ മരക്കാരുട്ടി, ടി.എം.എച്ച്. സലാം, കെ.കരീം, മജീദ് വെട്ടിയാട്ടിൽ, യൂനുസ് വെഞ്ചാലി, കുഞ്ഞുട്ടൻ കുണ്ടുർ, നാസർ പയ്യോളി തുടങ്ങിയവർ പ്രസംഗിച്ചു. കെ. കെ. നാസർ, കെ സൈദലവി, . ഇ.പി അഷറഫ്, കെ. ഹംസ,...
error: Content is protected !!