Sunday, March 15

Author: tirurangaditoday

കുഞ്ഞുങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് ഹൃദ്യം പദ്ധതി; ജില്ലയില്‍ ഇതുവരെ ഹൃദയ ശസ്ത്രക്രിയ നടത്തിയത് 1852 കുട്ടികള്‍ക്ക്
Malappuram

കുഞ്ഞുങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് ഹൃദ്യം പദ്ധതി; ജില്ലയില്‍ ഇതുവരെ ഹൃദയ ശസ്ത്രക്രിയ നടത്തിയത് 1852 കുട്ടികള്‍ക്ക്

മലപ്പുറം : ജന്മനാ ഹൃദയ വൈകല്യമുള്ള ജില്ലയിലെ 1852 കുട്ടികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ഹൃദ്യം പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഹൃദ്യം പദ്ധതി പ്രകാരം ഈ വര്‍ഷം മാത്രം മലപ്പുറം ജില്ലയിലെ 64 കുട്ടികള്‍ക്കാണ് ഹൃദയശസ്ത്രക്രിയ നടത്തിയത്. ഒരു വയസ്സിന് താഴെയുള്ള 956 കുട്ടികളും ഒന്നിനും രണ്ടിനുമിടയില്‍ പ്രായമുള്ള 187 കുട്ടികളും രണ്ടിനും അഞ്ചിനുമിടയിലുള്ള 354 കുട്ടികളും അഞ്ചുവയസ്സിനുമുകളില്‍ പ്രായമുള്ള 355 കുട്ടികളുമാണ് ജില്ലയില്‍ ഹൃദ്യം പദ്ധതിയുടെ കരുതലിന് വിധേയമായത്. ഈ വര്‍ഷം 237 കുട്ടികളാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇവരില്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലാത്തതും മെഡിക്കല്‍ ഫോളോ അപ്പ് മാത്രം ആവശ്യമുള്ള കുട്ടികളും ഉള്‍പ്പെടുന്നു. നവജാത ശിശുക്കള്‍ മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സൗജന്യ ചികിത്സയാണ് ഹൃദ്യം പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്....
National

മലേഗാവ് സ്‌ഫോടന കേസ് ; ബിജെപി നേതാവ് പ്രഗ്യാസിങ് ഉള്‍പ്പെടെയുള്ള ഏഴു പ്രതികളെയും വെറുതെ വിട്ടു : അന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി

മുംബൈ : മലേഗാവ് സ്‌ഫോടന കേസില്‍ ബിജെപി നേതാവ് പ്രഗ്യാസിങ് താക്കൂര്‍ ഉള്‍പ്പെടെയുള്ള ഏഴു പ്രതികളെയും പ്രത്യേക എന്‍ഐഎ കോടതി വെറുതെ വിട്ടു. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് പറഞ്ഞ കോടതി ന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്നും നിരീക്ഷിച്ചു. യുഎപിഎ കുറ്റവും തെളിയിക്കാനായില്ല. 2008 സെപ്തംബര്‍ 29 ന് നടന്ന സ്‌ഫോടന കേസിലാണ് വിധി. ബിജെപി മുന്‍ എംപി പ്രജ്ഞ സിങ് ഠാക്കൂര്‍, ലഫ്. കേണല്‍ പ്രസാദ് പുരോഹിത് എന്നിവരുള്‍പ്പെടെ കേസില്‍ പ്രതികളാണ്. നാസിക്കിന് അടുത്ത് മാലെഗാവില്‍ 2008 സെപ്റ്റംബര്‍ 29നുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിരക്കേറിയ മാര്‍ക്കറ്റിനടുത്ത് ബൈക്കില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള മാലെഗാവില്‍ റമസാന്‍ മാസത്തില്‍ സ്‌ഫോടന...
Entertainment, Kerala

യുവ ഡോക്ടറുടെ പീഡന പരാതി ; വേട്ടയാടുന്നു, ആസൂത്രിതമായ നീക്കത്തിന് തെളിവുണ്ട്, ലക്ഷ്യം അപകീര്‍ത്തിപ്പെടുത്താന്‍, നിയമപരമായി നേരിടും ; വേടന്‍

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്‍. തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടന്‍. തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വൈകാതെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നും ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വേടന്‍ പ്രതികരിച്ചു. യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ ഇന്നലെ രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തില്‍ നിന്നും വേടന്‍ പിന്മാറിയെന്നുമാണ് യുവ ഡോക്ടര്‍ മൊഴി നല്‍കിയത്. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് മാസം വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടന്‍ പീഡിപ്പിച്ചു എന്നാണ് പരാതി. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ച...
Entertainment, Kerala

വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചു ; യുവ ഡോക്ടറുടെ പരാതിയില്‍ റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയില്‍ റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. കൊച്ചി തൃക്കാക്കര പൊലീസാണ് കേസെടുത്തത്. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് മാസം വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടന്‍ പീഡിപ്പിച്ചു എന്നാണ് പരാതി.അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. യുവ ഡോക്ടറെ വേടന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് കോഴിക്കോട്ടെ ഫ്ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്ന് യുവതിയുടെ മൊഴിയുണ്ട്. തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടന്‍ പിന്‍മാറി. വേടന്റെ പിന്‍മാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നത് എന...
Accident

മമ്പുറം മഖാമിന് സമീപം ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു; വീടിന് നാശനഷ്ടം.

തിരൂരങ്ങാടി: ഇലക്ട്രിക് സ്കൂട്ടറിന് തീ പിടിച്ചു വീടിന് നാശനഷ്ടം. മമ്പുറം മഖാമിന് മുൻവശം എ.പി. അബ്ദുൽ ലത്തീഫിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിചാന് വീടിനും സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചത്. ഇന്നലെ രാത്രി 12.30-ഓടെയാണ് സംഭവം. ആളപായമില്ല.വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ടി.വി.എസ്. ഐക്യൂബ് എസ് (TVS iQube S) ഇലക്ട്രിക് സ്കൂട്ടറിനാണ് തീപിടിച്ചത്. തീ വളരെ വേഗം വീടിന്റെ ജനലുകളിലേക്കും റൂമിലേക്കും പടർന്നു. റൂമിലുണ്ടായിരുന്ന എ.സി, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ കത്തിനശിച്ചു.അപകടസമയത്ത് വീട്ടിലുണ്ടായിരുന്നവർ ഉറങ്ങി കിടക്കുകയായിരുന്നു.പുറത്ത് വെളിച്ചവും പൊട്ടിത്തെറിയും കണ്ടയുടൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതുകൊണ്ടാണ് ആളപായം ഒഴിവായത്....
Kerala, National

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം ; ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍, ബജ്‌റംഗ്ദള്‍ വാദത്തെ അനുകൂലിച്ച് പ്രോസിക്യൂഷന്‍

റായ്പുര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ജാമ്യാപേക്ഷ സെഷന്‍സ് കോടതിയുടെ പരിഗണനയിലെത്തിയപ്പോള്‍ ജാമ്യം നല്‍കരുതെന്ന ബജ്‌റംഗ്ദള്‍ അഭിഭാഷകന്റെ വാദത്തെ പബ്ലിക് പ്രോസിക്യൂഷന്‍ അനുകൂലിച്ചു. കേസ് സെഷന്‍സ് കോടതി അല്ല പരിഗണിക്കേണ്ടത് എന്നാണ് ഇരുവരും നിലപാട് അറിയിച്ചത്. ജാമ്യം നല്‍കരുതെന്ന് പൊലീസും വാദിച്ചു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തയ്യാറാകാതെ ബിലാസ്പുര്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റികൊണ്ടുള്ള ഛത്തീസ്ഗഡ് സെഷന്‍സ് കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് പുറത്ത് വന്നു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കിയാല്‍ ഇനിയും മത പരിവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുമെന്നും നാട്ടില്‍ കലാപം ഉണ്ടാകുമെന്നും ബജ്‌റംഗ്ദള്‍ അഭിഭാഷകന്‍ വാദിച്ചു. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച...
National

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായി അശ്ലീല വീഡിയോ കോള്‍ ; അധ്യാപിക പിടിയില്‍ : സംഭവം പുറത്തറിഞ്ഞത് കുട്ടിയുടെ അമ്മ വീഡിയോ കോള്‍ കണ്ടതോടെ

മുംബൈ: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായി അശ്ലീല വീഡിയോ കോള്‍ നടത്തിയെന്ന പരാതിയില്‍ സ്‌കൂള്‍ അധ്യാപിക പിടിയില്‍. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് 35 കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മ വീഡിയോ കോള്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുറച്ചു കാലമായി ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ അധ്യാപിക വിദ്യാര്‍ത്ഥിക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ഈ ചാറ്റുകള്‍ വീഡിയോ കോളുകളായി മാറുകയായിരുന്നു. വീഡിയോ കോള്‍ വിദ്യാര്‍ത്ഥിയുടെ അമ്മ കണ്ടതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വേറെ വിദ്യാര്‍ത്ഥികളോട് അധ്യാപിക സമാനമായ രീതിയില്‍ പെരുമാറിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അധ്യാപികയുടെ ഫോണ്‍ പിടിച്ചെടുത്തു. ടീച്ചറുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു....
Kerala

വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിന് വാട്‌സ് ആപ്പില്‍ വീഡിയോ കോള്‍ ചെയ്ത് ആത്മഹത്യാ ശ്രമം നടത്തിയ 18 കാരി മരിച്ചു

തൃശ്ശൂര്‍: ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിന് ആണ്‍സുഹൃത്തിനെ വാട്‌സ്ആപ്പില്‍ വീഡിയോ കോള്‍ വിളിച്ച് അറിയിച്ച ശേഷം ആത്മഹത്യാശ്രമം നടത്തിയ 18 കാരി മരിച്ചു. തൃശ്ശൂര്‍ കൈപ്പമംഗലത്ത് ഈമാസം 25 നായിരുന്നു ആത്മഹത്യാ ശ്രമം. ചികിത്സയിലിരിക്കേ ഇന്നാണ് പെണ്‍കുട്ടി മരിച്ചത്. സഹപാഠിയായ സുഹൃത്ത് ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതില്‍ പ്രകോപിതയായ പെണ്‍കുട്ടി വീഡിയോ കോള്‍ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവരം പറഞ്ഞതിന് പിന്നാലെ മുറി തുറന്ന് നോക്കിയപ്പോള്‍ പെണ്‍കുട്ടി തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. ഇതോടെ ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൈപ്പമംഗലം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കില്‍ തുടര്‍നടപടി എന്ന് പൊലീസ് അറിയിച്ചു....
Kerala

ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവം ; നാഭിയില്‍ ചവിട്ടിയതിന് തെളിവ്, ആദ്യ കുഞ്ഞിന് ഒരു വയസ് തികയും മുമ്പ് രണ്ടാമതും ഗര്‍ഭിണിയായതിന്റെ കുറ്റം യുവതിയില്‍ മാത്രം ചുമത്തി മര്‍ദനം ; ഭര്‍ത്താവും ഭര്‍തൃ മാതാവും അറസ്റ്റില്‍

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. കാരുമാത്ര സ്വദേശിനി ഫസീല (23) തൂങ്ങിമരിച്ച സംഭവത്തില്‍ ഫസീലയുടെ ഭര്‍ത്താവ് നൗഫല്‍ (29) ഭര്‍തൃമാതാവ് റംലത്ത് (55) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഭര്‍തൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭിണിയായിരുന്ന ഫസീലയെ ഭര്‍ത്താവ് ചവിട്ടിയെന്നും കുറെ നാളായി ദേഹോപദ്രവം ഏല്‍പിച്ചെന്നും യുവതി വാട്സാപ്പ് സന്ദേശത്തിലൂടെ മാതാവിനെ അറിയിച്ചിരുന്നു. കേസില്‍ നേരത്തെ നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഫസീല രണ്ടാമത് ഗര്‍ഭിണിയായതിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. ഗര്‍ഭിണിയായ ഫസീലയുടെ നാഭിയില്‍ ഭര്‍ത്താവ് നൗഫല്‍ ചവിട്ടിയതിന് പോസ്റ്റ്‌മോര...
Local news

ലോക പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു

ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ മാതൃഭൂമി സീഡ് ഹരിതസേന , ഫോറസ്ട്രി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് ഔഷധ ത്തോട്ടം ഒരുക്കി, ഔഷധ സസ്യത്തെ തിരിച്ചറിയൽ, പ്രസംഗ മത്സരം, പോസ്റ്റർ നിർമാണം, മാലിന്യ നിർമ്മാജ്ജന ഡ്രൈവ്, പ്രകൃതി സംരക്ഷണ പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു. കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ച അന്യം നിന്നു പോകുന്ന ഔഷധ സസ്യങ്ങൾ പ്രഥമാധ്യാപകൻ പി. പ്രസാദിന് കൈമാറി, സീഡ് കോർഡിനേറ്റർ മുഹമ്മദ് റഫീഖ് മല, മേഖ രാമകൃഷ്ണൻ, രഞ്ജിത്ത് കീർത്തി,അഫ്സൽ ഹുസൈൻ , അസൈനാർ എടരിക്കോട് എന്നിവർ സംബന്ധിച്ചു...
Local news

ട്രോമാകെയറിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇനി ഫയര്‍ ഫൈറ്റിംഗ് ഓക്‌സിജനും

പരപ്പനങ്ങാടി : മലപ്പുറം ജില്ലാ ട്രോമാകെയര്‍ റസ്‌ക്യൂ ടീമിന് ഇനി തീ പിടുത്തമുണ്ടായാല്‍ പുകപടലങ്ങളില്‍ ശ്വാസതടസ്സം നേരിടാതെ രക്ഷാപ്രവര്‍ത്തനം നടത്താനും ആഴമേറിയ കിണറുകളില്‍ ശ്വാസതടസ്സം നേരിടാതെ രക്ഷാപ്രവര്‍ത്തനം നടത്താനും രണ്ട് ഫയര്‍ ഫൈറ്റിംഗ് മാസ്‌ക് സിലിണ്ടര്‍ വിദേശത്തു നിന്നും എത്തിച്ച് സമീര്‍ കോടാലി മാതൃകയായി. കഴിഞ്ഞ ദിവസം ട്രോമാകെയര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇതിന്റ സമര്‍പ്പണവും പരിശീലനവും സമീര്‍ കോടാലി നിര്‍വഹിച്ചു. ചടങ്ങില്‍ വച്ച് സ്വീഡനില്‍ നടന്ന ഗോത്തിയ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ ജേതാക്കളാക്കാന്‍ എട്ട് ഗോളുകള്‍ സമ്മാനിച്ച പരപ്പനങ്ങാടി സദ്ധാം ബീച്ചിലെ മുഹമ്മദ് സഹീറിന് കാഷ് അവാര്‍ഡും ഉപഹാരവും മുനിസിപ്പല്‍ ചെയര്‍മാന്‍ പിപി ശാഹുല്‍ ഹമീദ് നല്‍കി ആദരിച്ചു. എന്റെ പരപ്പനങ്ങാടി വാട്‌സാപ് കൂട്ടായ്മ അഡ്മിന്‍മാരായ മുനിര്‍ പികെ, നിയാസ് അഞ്ചപ്പുര എംആര്‍കെ എന്നിവരും ട്...
Malappuram

മാലിന്യ സംസ്‌കരണ യൂണിറ്റില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ മരിച്ചു

മലപ്പുറം : അരിക്കോട് മാലിന്യ സംസ്‌കരണ യൂണിറ്റില്‍ ഉണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരണമടഞ്ഞു. ബികാസ് കുമാര്‍ (29), ഹിദേശ് ശശി (46), സമദ് അലി (20) എന്നിവരാണ് മരിച്ചത്. രണ്ട് ബിഹാര്‍ സ്വദേശികളും ഒരു ആസാം സ്വദേശിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കളപ്പാറയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. സ്വകാര്യ വ്യക്തിയുടെ മേല്‍നോട്ടത്തിലുള്ള കോഴി മാലിന്യ സംസ്‌കരണ പ്ലാന്റിലാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതശരീരങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു....
Kerala

ഹജ്ജ് 2026 ; ഇതുവരെ ലഭിച്ചത് 16,943 അപേക്ഷകള്‍

മലപ്പുറം : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതു വരെ 2026 ഹജ്ജിന് 16,943 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് കേരള ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു. ഇതില്‍ 3342 പേര്‍ 65+ വിഭാഗത്തിലും, 2216 പേര്‍ ലേഡീസ് വിതൗട്ട് മെഹ്‌റം വിഭാഗത്തിലും, 689 പേര്‍ ജനറല്‍ ബി. (WL) വിഭാഗത്തിലും 10696 പേര്‍ ജനറല്‍ വിഭാഗത്തിലായുമാണ് അപേക്ഷകള്‍ ലഭിച്ചത്. ജനറല്‍ കാറ്റഗറി - ബി. (WL)- ഈ വിഭാഗത്തില്‍ ഇതുവരെ 689 അപേക്ഷളാണ് ലഭിച്ചിട്ടുള്ളത്. 2025 വര്‍ഷത്തെ ഹജ്ജിന് അപേക്ഷിച്ച് വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട് അവസരം ലഭിക്കാത്തവര്‍ക്ക് 2026 വര്‍ഷത്തെ ഹജ്ജിന് അപേക്ഷിക്കുകയാണെങ്കില്‍ 2026 ഹജ്ജ് ഗൈഡ്‌ലൈന്‍സ്-No.17 പ്രകാരം മുന്‍ഗണ ലഭിക്കുന്നതാണ്. ഇത്തരം അപേക്ഷകര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതിന് താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. കഴിഞ്ഞവര്‍ഷത്തെ വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടു അവസരം ലഭിക്കാത്തവര്‍ക്ക്...
Malappuram

നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍

മലപ്പുറം : നവകേരള സദസ്സില്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ക്കായി മലപ്പുറം ജില്ലയ്ക്ക് 114 കോടി രൂപ അനുവദിച്ചു. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങള്‍ക്കും വിവിധ പദ്ധതികള്‍ക്കായി തുക അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നേരിട്ട് ജനങ്ങളെ കണ്ട് നിര്‍ദ്ദേശങ്ങളും പരാതികളും സ്വീകരിക്കുന്ന നവകേരള സദസ്സില്‍ ഉയര്‍ന്നുവന്ന ആവശ്യങ്ങളാണ് പരിഗണിച്ചത്. അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ അപ്പോള്‍ തന്നെ പരിഗണിക്കാന്‍ നവകേരള സദസ്സില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊണ്ടോട്ടി മണ്ഡലത്തിലെ കാരാട് - മൂളപ്പുറം - ചണ്ണയില്‍പള്ളിയാല്‍ റോഡ് നവീകരണത്തിനായി പത്ത് കോടി രൂപ അനുവദിച്ചു. ഏറനാട് മണ്ഡലത്തിലെ ഏറനാട്, തിരുവമ്പാടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ പനമ്പിലാവ് പാലം പുനര്‍നിര്‍മാണത്തിന് അഞ്ച് കോടി രൂപയും അരീക്കോട് സ്റ്റേഡിയം നവീകരണത്തിന് രണ്ട് കോടി രൂപയുമാണ് അനുവദിച്ചത്. നിലമ...
National

മുന്‍ എംഎല്‍എയായ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ 24 കാരി സ്വയം വെടിയുതിര്‍ത്തു മരിച്ചു ; സംഭവം യുവതിയുടെ വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ

ഭോപാല്‍ : മുന്‍ എംഎല്‍എയായ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന 24 കാരി സ്വയം വെടിയുതിര്‍ത്ത് മരിച്ചു. മധ്യപ്രദേശിലെ സത്ന ജില്ലയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ നിലാന്‍ഷു ചതുര്‍വേദിയുടെ വീട്ടിലാണ് സംഭവം. ഇവിടെ ജോലി ചെയ്തിരുന്ന സുമന്‍ നിഷാദ് എന്ന യുവതിയാണ് മരിച്ചത്. യുവതിയും അമ്മയും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിലാന്‍ഷു ചതുര്‍വേദിയുടെ വീട്ടില്‍ ജോലി ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവിന്റെ വീടിന്റെ മൂന്നാം നിലയിലുള്ള ശുചിമുറിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഒക്ടോബറില്‍ സുമന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. ചതുര്‍വേദിയുടെ ഭാര്യയുടെ പേരില്‍ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് സുമന്‍ വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു. ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമ...
Malappuram

സ്വകാര്യ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയോട് ലൈംഗീകാതിക്രമം കാണിച്ച പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് പരാതി ; സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ കേസ് : പണിമുടക്കി സ്വകാര്യ ബസുകള്‍, വലഞ്ഞ് യാത്രക്കാര്‍

മലപ്പുറം ; സ്വകാര്യ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസ്. സംഭവത്തില്‍ ബസ് വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രതിഷേധിച്ച് വളാഞ്ചേരി തിരൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കി. പീഡന വിവരം അറിയിച്ചിട്ടും നടപടി എടുത്തില്ലെന്നും, പ്രതിയെ പൊലീസിന് കൈമാറിയില്ലെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. എന്നാല്‍, വിദ്യാര്‍ത്ഥിനി പരാതിപ്പെടാതിരുന്നതിനാലാണ് മുന്നോട്ട് പോകാതിരുന്നതെന്ന് ബസ് ജീവനക്കാരും പറയുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ തിരൂരില്‍ നിന്ന് വളാഞ്ചേരിയിലേക്ക് വരികയായിരുന്ന മലാല ബസ്സിലാണ് സംഭവം. വളാഞ്ചേരി കാവുംപുറത്തെ കോളേജില്‍ പഠിക്കുന്ന കുറുകത്താണീ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ പുത്തനത്താണിയില്‍ നിന്ന് ബസില്‍ കയറിയ ആള്‍ കയറി പിടിച്ചെന്നാണ് പരാതി. സംഭവത്തില്‍ വളാഞ്ചേരി പൊലീസ് കസ്റ്റഡി...
National

ഗാസയില്‍ 662 ദിവസം നീണ്ട യുദ്ധമുഖത്ത് ഇസ്രായേല്‍ സൈന്യം കൊന്നൊടുക്കിയത് 60,034 പേരെ, ജനിക്കുന്ന കുഞ്ഞുങ്ങളുടെ സ്ഥിതി ഗുരുതരം, പട്ടിണി മൂലം മരിച്ചത് 88 കുട്ടികള്‍ ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍

ഗാസ: ഗാസയില്‍ ഇസ്രായേല്‍ സൈന്യം കൊന്നൊടുക്കിയത് 60,034 പേരെയെന്ന് പലസ്തീനിലെ ആരോഗ്യ വിഭാഗം. ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് നുരച്ചുകയറി ഹമാസ് 2023 ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന് പിന്നാലെ നടന്ന 662 ദിവസം നീണ്ട യുദ്ധമുഖത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. അന്ന് ഇസ്രയേലില്‍ 1200 പേര്‍ കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലേക്കു മാറ്റിയിരുന്നു. ബന്ദികളില്‍ എല്ലാവരെയും കൈമാറിയിട്ടില്ല. പലരും ഗാസയില്‍ത്തന്നെ മരിച്ചു. ഗാസയില്‍ ഓരോ ദിവസവും 90 പേരെങ്കിലും കൊല്ലപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന കണക്കാണിത്. യുദ്ധ മുഖത്ത് സഹായമെത്തിക്കുകയായിരുന്ന 81 വളണ്ടിയര്‍മാരും കൊല്ലപ്പെട്ടെന്നാണ് ഇവര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഭക്ഷണം കിട്ടാതെ മരിച്ച 147 പേരില്‍ 88 പേര്‍ കുഞ്ഞുങ്ങളാണെന്നും കണക്കുകള്‍ പറയുന്നു. ഗാസയില്‍ ഇപ്പോഴുള്ള മൂന്നിലൊന്ന് പേര്‍ക്കും ദിവസം ഒരു നേരം പോലും ഭക്...
Kerala

ഉമ്മ ഞാന്‍ മരിക്കുകയാണ്… എന്നെ അല്ലെങ്കില്‍ ഇവര്‍ കൊല്ലും, എന്റെ കൈ പൊട്ടിച്ചു, പോസ്റ്റുമോര്‍ട്ടം ചെയ്യരുത് ട്ടാ ; ഗര്‍ഭിണിയായ യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ചു : ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. കാരുമാത്ര സ്വദേശിനി ഫസീല (23) ആണ് തൂങ്ങിമരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് നെടുങ്ങാണത്ത് കുന്നില്‍ വലിയകത്ത് നൗഫലിനെ (29) കസ്റ്റഡിയിലെടുത്തു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. ഇന്നലെ ഭര്‍തൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭിണിയായിരുന്ന ഫസീലയെ ഭര്‍ത്താവ് ചവിട്ടിയെന്നും കുറെ നാളായി ദേഹോപദ്രവം ഏല്‍പിച്ചെന്നും യുവതി വാട്‌സാപ്പ് സന്ദേശത്തിലൂടെ മാതാവിനെ അറിയിച്ചിരുന്നു. യുവതി അയച്ച വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാര്‍ഡ് ബോര്‍ഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫല്‍. ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമത് ഗര്‍ഭിണിയായിരുന്നു. ഒരുപാട് നാളായി ഭ...
National

വഖഫ് സ്വത്തുക്കളില്‍ അനധികൃതമായി താമസിച്ചു ; യതീം ഖാന മാനേജര്‍ക്ക് 27 കോടിയുടെ റിക്കവറി നോട്ടീസ്

മധ്യപ്രദേശ് : വഖഫ് സ്വത്തുക്കളില്‍ അനധികൃതമായി താമസിച്ചിരുന്ന വ്യക്തിക്കെതിരെ മധ്യപ്രദേശ് വഖഫ് ബോര്‍ഡ് 27 കോടി രൂപയുടെ റിക്കവറി നോട്ടീസ് പുറപ്പെടുവിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ റിക്കവറി തുകയാണിത്. ഇദാര യതീം ഖാനയുടെ മാനേജര്‍ ഷാഹിദ് അലി ഖാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വഖഫ് ബോര്‍ഡ് സ്വത്ത് തന്റേതാണെന്ന് വ്യാജമായി അവകാശപ്പെട്ട് അത് വാടകയ്ക്ക് നല്‍കിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്. വഖഫിന്റെ കീഴില്‍വരുന്ന 200 കടകള്‍ വാടകയ്ക്ക് നല്‍കി ഷാഹിദ് അലി ഖാന്‍ 24.85 കോടി രൂപ പിരിച്ചെടുത്തുവെന്നാണ് കേസ്. വഖഫ് ബോര്‍ഡ് ചട്ടങ്ങള്‍ ലംഘിച്ചതായും ആരോപിക്കപ്പെടുന്നു. തിരിച്ചുപിടിക്കുന്ന തുക പാവപ്പെട്ട മുസ്ലീം അനാഥരുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി ഉപയോഗിക്കുമെന്ന് വഖഫ് ബോര്‍ഡ് അറിയിച്ചു....
Crime, Kerala

പ്രമുഖ ഐടി വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി 30 കോടി തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍

കൊച്ചി : പ്രമുഖ ഐടി വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി 30 കോടി തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍. വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ചാവക്കാട് സ്വദേശി ശ്വേത ബാബുവും ഭര്‍ത്താവ് കൃഷ്ണരാജുമാണ് സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ്് പ്രതികളെ പിടികൂടിയത്. ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശ്വേത നേരത്തെ ജോലി ചെയ്തിരുന്നു. രഹസ്യമായി നടത്തിയ ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഐടി വ്യവസായിയില്‍ നിന്ന് ഇരുവരും പണം തട്ടിയത്. 30 കോടി രൂപയായിരുന്നു വ്യവസായിയില്‍ നിന്ന് ആവശ്യപ്പെട്ടത്. വ്യവസായി 50,000 രൂപ പണമായി കൈമാറിയ ശേഷം 10 കോടിയുടെ രണ്ട് ചെക്കുകള്‍ വീതം നല്‍കി. ബാക്കി 10 കോടി ബാങ്ക് വഴി അയക്കാമെന്ന് പറഞ്ഞു. പിന്നീട് വിവരം പൊലീസിന് കൈമാറി. പൊലീസിന്റെ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളില്‍ നിന്ന് 10 കോടി...
Other

മൂത്രനാളിയിലേക്ക് യുവാവ് കുത്തിക്കയറ്റിയത് മൂന്ന് മീറ്ററോളം ഇലക്ട്രിക് വയർ; പുറത്തെടുത്തത് വയർ തുറന്നുള്ള ശസ്ത്രക്രിയയിലൂടെ

തിരുവനന്തപുരം: 25 കാരനായ യുവാവ് മൂത്രനാളിയിലൂടെ മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് വയർ കുത്തിക്കയറ്റിയ നിലയിൽ. വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ ഇലക്ട്രിക് വയർ പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി യൂറോളജി വിഭാഗത്തിൽ വയർ തുറന്നു നടത്തിയ രണ്ടര മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് പല കഷ്ണങ്ങളായി മുറിച്ച് ഇലക്ട്രിക് വയർ പുറത്തെടുത്തത്. തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് ഇലക്ട്രിക് ഇൻസുലേഷൻ വയർ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്.ആശുപത്രിയിലെത്തുമ്പോൾ വയർ മൂത്രസഞ്ചിയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് യൂറോളജി വിഭാഗം പ്രൊഫസർ ഡോ പി ആർ സാജു, അസി. പ്രൊഫസർ ഡോ സുനിൽ അശോക്, സീനിയർ റസിഡന്‍റുമാരായ ഡോ ജിനേഷ്, ഡോ അബു അനിൽ ജോൺ, ഡോ ഹരികൃഷ്ണൻ, ഡോ ദേവിക, ഡോ ശില്പ, അനസ്തേഷ്യ വിഭാഗം അസി. പ്രൊഫസർ ഡോ അനീഷ്, സീനിയർ റസിഡന്‍റ് ഡോ ചിപ്പി എന്നി...
Obituary

പടിക്കൽ കോട്ടായി മുഹമ്മദ് ബഷീർ അന്തരിച്ചു

തിരൂരങ്ങാടി : മുന്നിയൂർ പടിക്കലിലെ പരേതനായ കോട്ടായി എനിക്കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് ബഷീർ (ബാവ-58) നിര്യാതനായി. ഭാര്യ: ലൈല തോട്ടശ്ശേരിയറ. മക്കൾ: ലബീബ് (സഊദി), മുബാരിശ് നൂറാനി (തമിഴ്നാട്), ബാഹിർ, ബാസില. മരുമകൻ: സിറാജ് വേങ്ങര. സഹോദരങ്ങൾ: ഇസ്മാഈൽ, മുജീബ്, സുബൈദ, പരേതനായ മുസ്തഫ. കേരള മുസ്‍ലിം ജമാഅത്ത് ഫറോക്ക് സോണ്‍ ജനറല്‍ സെക്രട്ടറി വി പി മുഹമ്മദ്‌ ശാഫി ഹാജി രാമനാട്ടുകരയുടെ ഭാര്യാസഹോദരനാണ്. മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് നാലിന് പടിക്കൽ ജുമുഅ മസ്ജിദിൽ....
Crime

എടരിക്കോട് രാസലഹരി വേട്ട, 2 പേർ ആഡംബര കാറുമായി പിടിയിൽ

കോട്ടക്കൽ : എടരിക്കോട് ടൗൺ കേന്ദ്രീകരിച്ച് MDMA വിൽപ്പന നടത്തുന്ന 2 പേരെ പൊലീസ് പിടികൂടി. തെന്നല വാളക്കുളം സ്വേദേശി കോയപ്പ കോലോത്ത് വീട്ടിൽ ശിഹാബ് (30 ) , എടരിക്കോട് മമ്മാലിപ്പടി കാലോടി വീട്ടിൽ ഷഹീദ് (27) എന്നിവരെയാണ് കോട്ടക്കൽ പോലീസ് സബ് ഇൻസ്പെക്ടർ പി.ടി. സൈഫുള്ള യുടെ നേതൃത്വത്തിലുള്ള കോട്ടക്കൽ പോലീസും മലപ്പുറം DANSAF ടീമും ചേർന്ന് ഇന്നലെ അർദ്ധരാത്രി എടരിക്കോട് വലിയ ജുമാ മസ്ജിദിന് സമീപം വെച്ച് പിടികൂടി അറസ്റ്റ്‌ ചെയ്തത്. ചില്ലറ വിപണിയിൽ ഒരു ലക്ഷം രൂപ വരെ വില വരുന്ന 12.200 ഗ്രാം mdma ആണ് ടിയാൻമാരിൽ നിന്ന് കണ്ടെടുത്തത്.പ്രതികൾ mdma വിൽപ്പന നടത്താൻ ഉപയോഗിക്കുന്ന ആഡംബര കാറും mdma തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും mdma വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഫ്യൂമും പോലീസ് കണ്ടെടുത്തു. ഒന്നാംപ്രതി ശിഹാബ് 2013ൽ കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ 10 ഗ്രാമോളം എംഡിഎമ്മിയുമായി പിടികൂടിയതും കോട്ടക്...
Obituary

മുസ്ലിം ലീഗ് നേതാവ് ഒ.സി.ഹനീഫ അന്തരിച്ചു

തിരൂരങ്ങാടി : മുസ്ലിം ലീഗ് നേതാവും മത സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യവുമായ എ.ആർ.നഗർ ഇരുമ്പു ചോലയിലെ ഓവുങ്ങൽ ചക്കുംകുളത്ത് ഒ.സി ഹനീഫ (59) അന്തരിച്ചു.വേങ്ങര മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, ന്യൂസ് പേപ്പർ ഏജൻ്റ് അസോസിയേഷൻ (എസ്.ടി.യു) സംസ്ഥാന പ്രസിഡൻ്റ്, സമസ്ത കേരള മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടി, തിരൂരങ്ങാടി ദയ ചാരിറ്റി സെൽ സെക്രട്ടറിഎന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.എ.ആർ. നഗർ ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു.തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ജന: സെക്രട്ടറി, പ്രഥമ വേങ്ങര മണ്ഡലം യൂത്ത് ലീഗ് ജന:സെക്രട്ടറി, പഞ്ചായത്ത് മുസ് ലിം ലീഗ് സെക്രട്ടറിതുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു.ഭാര്യ: ആസ്യ.മക്കൾ: ഹാഫിസ് മുഹമ്മദ് (എം.എസ്.എഫ് വൈ.പ്രസിഡൻ്റ് എ.ആർ.നഗർ പഞ്ചായത്ത്), ഹസീന, ഹനീസ, ഹലീമ തസ്നി, ഹസ്ന. മരുമക്കൾ: തൗഫീഖ്‌ ചുള്ള...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മലപ്പുറം സി.സി.എസ്.ഐടിയിൽ ഗസ്റ്റ് അധ്യാപക നിയമനം മലപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫോർമേഷൻ ടെക്‌നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) ബിഗ് ഡാറ്റാ ടെക്‌നോളജി (എം.സി.എ.), വെബ്സൈറ്റ് ഡിസൈനിങ് യൂസിങ് കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം (ബി.സി.എ.) എന്നീ വിഷയങ്ങളിൽ മണിക്കൂറാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 10.30-ന് അഭിമുഖത്തിന് സെന്ററിൽ ഹാജരാകണം. ഫോൺ : 9995450927, 9496837519. പി.ആർ. 1002/2025 വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ  പി.ജി. പ്രവേശനം കാലിക്കറ്റ് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ 2025 - 26 അധ്യയന വർഷത്തെ പി.ജി. പ്രവേശനത്തിന് വെയ്റ്റിംഗ് ലിസ്റ്റിലുൾപ്പെട്ടവരുടെ പ്രവേശനം ജൂലൈ 31-ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ - മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ട...
university

ആഹ്ലാദമായി കാലിക്കറ്റിന്റെ ഗ്രാജ്വേഷന്‍ സെറിമണി : ജീവിതവിജയത്തിന് സഹകരണം അനിവാര്യമെന്ന് ഡോ. പി. രവീന്ദ്രന്‍

സ്‌നേഹത്തോടെയും സഹകരണത്തോടെയും സമൂഹത്തില്‍ ഇടപെടാനും അതുവഴി ജീവിതവിജയം നേടാനും വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. സര്‍വകലാശാല സംഘടിപ്പിച്ച ഗ്രാജ്വേഷന്‍ സെറിമണി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിര്‍മിതബുദ്ധിയുടെയും സമൂഹമാധ്യമങ്ങളുടെയും കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി സഹകരിക്കാന്‍ കഴിയും. എല്ലാവരെയും ഉള്‍ക്കൊള്ളാവുന്ന വികസിത മനോഭാവമുള്ള വ്യക്തികളായിരുന്നാല്‍ മാത്രമേ മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ബിരുദഫലം പ്രഖ്യാപിച്ച് രണ്ടരമാസത്തിനകം ഒറിജനല്‍ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ വൈസ് ചാന്‍സലറില്‍ നിന്ന് നേരിട്ട് കൈപ്പറ്റാനായതിന്റെ ആഹ്ലാദത്തിലായിരുന്നു വിദ്യാര്‍ഥികള്‍. ഈ വര്‍ഷം ബിരുദം നേടിയവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിച്ച ഗ്രാജ്വേഷന്‍ സെറിമണിയില്‍ മലപ...
Kerala

വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞ് കിടന്ന മരംമുറിച്ച് മാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കോട്ടയം : വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞ് കിടന്ന മരംമുറിച്ച് മാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് ഓഫീസിലെ ഹോം ഗാര്‍ഡായ കരിനിലം സ്വദേശി കെഎസ് സുരേഷാണ് മരിച്ചത്. രാവിലെ 11മണിയോടെയാണ് അപകടമുണ്ടായത്. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സുരേഷിന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഈ പരിസരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ കാറ്റുണ്ടായിരുന്നതിനാല്‍ നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ പൊട്ടിവീണിരുന്നു. ഈ മരങ്ങള്‍ വെട്ടിമാറ്റുന്ന ജോലിയാണ് ഇവര്‍ ചെയ്തു കൊണ്ടിരുന്നത്. സുരേഷിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നുവെന്നും ആന്തരികാവയവങ്ങളിലും ഗുരുതരമായി പരിക്കേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ...
Kerala

മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി

ദുര്‍ഗ് : ഛത്തീസ്ഗഡില്‍ മനുഷ്യകടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. രണ്ട് കന്യാസ്ത്രീകളും ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലില്‍ തുടരും. സെഷന്‍ കോര്‍ട്ടിലേക്കാണ് ഇനി ജാമ്യാപേക്ഷ സംബന്ധിച്ച നടപടികള്‍ എത്തുന്നത്. അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി ഒന്നാം പ്രതിയും കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് രണ്ടാം പ്രതിയുമാണ്. സുഖ്മാന്‍ മണ്ഡാവി എന്നയാളാണ് മൂന്നാം പ്രതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ വെച്ച് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു വച്ചത്. കന്യാസ്ത്രീകൾക്ക് എതിരെ പോലീസ് ചുമത്തിയത് ഗുര...
Malappuram

വൈദ്യുതി അപകടങ്ങള്‍ ഇല്ലാതാക്കാന്‍ നടപടികള്‍ ശക്തമാക്കും ; വൈദ്യുതി അപകട നിവാരണ സമിതിയുടെ ജില്ലാതല യോഗം

മലപ്പുറം : വൈദ്യുതാഘാതമേറ്റുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ കര്‍മപദ്ധതി തയ്യാറാക്കാന്‍ എ.ഡി.എം എന്‍.എം മഹറലിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വൈദ്യുതി അപകട നിവാരണ സമിതിയുടെ ജില്ലാതല യോഗം തീരുമാനിച്ചു. മഴക്കാലത്താണ് ഏറ്റവുമധികം അപകടങ്ങളുണ്ടാകുന്നത്. അത്തരത്തില്‍ ഒരപകടം പോലും ജില്ലയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാവണമെന്ന് യോഗം വിലയിരുത്തി. ശക്തമായ കാറ്റില്‍ വൈദ്യുതകമ്പികള്‍ പൊട്ടിവീണുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ വൈദ്യുതി ലൈനുകള്‍ക്ക് മുകളിലുള്ള അപകടകരമായ മരങ്ങള്‍ മുറിച്ചുനീക്കുകയോ ചില്ലകള്‍ വെട്ടിയൊതുക്കുകയോ ചെയ്യുന്ന പ്രവൃത്തി കൂടുതല്‍ കാര്യക്ഷമമാക്കും. സ്വകാര്യഭൂമിയിലെ മരങ്ങള്‍ വെട്ടിമാറ്റാനും ചില്ലകള്‍ വെട്ടിയൊതുക്കാനും നിയമപരമായ നടപടികള്‍ സ്വീകരിക്കും. വൈദ്യുതി ലൈനുകള്‍ പരമാവധി ഇന്...
Kerala

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം ; അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊല്ലം: ഷാര്‍ജയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെയുടെയും കുഞ്ഞിന്റെയും മരണം സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഭര്‍ത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെ കൊല്ലത്ത് റജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അന്വേഷണം. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 2025 ജൂലൈ 9നാണ് വിപഞ്ചികയേയും ഒന്നര വയസ്സുള്ള മകള്‍ വൈഭവിയേയും ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചിക സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴി ഭര്‍തൃകുടുംബത്തില്‍ നിന്ന് വിപഞ്ചിക നേരിട്ട പീഡനങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് ഭര്‍ത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെ മാതാവ് ഷൈലജ കുണ്ടറ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇവരെ പ്രതികളാക്കി സ്ത്രീധന പീഡന മ...
error: Content is protected !!