Saturday, June 27

Author: tirurangaditoday

Malappuram

സമസ്ത നേതാവ് സമദ് പൂക്കോട്ടൂർ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു

തിരൂരങ്ങാടി: സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തു. തെന്നല പഞ്ചായത്ത് മുസ്്ലിം കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശ സംരക്ഷണ പൊതുയോഗത്തില്‍ കോവിഡ് നിയമം ലംഘിച്ച് 200 പേര്‍ പങ്കെടുത്തതിനും മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്. വാഹനത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും പൊതു സമ്മേളനത്തിന് പ്രത്യേകമായും അനുമതി ലഭിച്ച പരിപാടിക്കാണ് ഉച്ചഭാഷിണിയും കോവിഡ് മാനദണ്ഡവും പറഞ്ഞ് തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, ഷരീഫ് വടക്കയില്‍, ടി.വി മൊയ്തീന്‍, പി.കെ റസാഖ്, സിദ്ധീഖ് ഫൈസി ഷേക്ക്, സിദ്ധീഖ് ഫൈസി വാളക്കുളം, ബാവ ഹാജി, മജീദ്, ഹംസ ചീരങ്ങന്‍, പി.കെ ഷാനവാസ്, ഹംസ വെന്നിയൂര്‍ എന്നിവര്‍ക്കെതിരെ കെ.ഇ.ഡി ആക്ട് 4(2)(ഇ), 4(2)(ജെ), 3(ഇ), കെ.പി ആക്ട് 211 77ബി, 121 വകുപ്പുകള്‍ പ്രകാരമാണ് ...
Crime

മെഡിക്കൽ കോളേജിൽ നിന്നും നഴ്‌സിന്റെ വേഷത്തിലെത്തി കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ യുവതി പിടിയിൽ

കുഞ്ഞിനെ വിറ്റ് സമ്പത്തിക ബാധ്യത തീർക്കാനായിരുന്നു ഉദ്യേശമെന്ന് യുവതി കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപൊയ കേസിൽ കളമശേരി സ്വദേശിനി നീതു പിടിയിൽ. കുഞ്ഞിനെ വിറ്റ് സാമ്പത്തിക ബാധ്യത തീർക്കുകയായിരുന്നു ലക്ഷ്യമെന്നു നീതു പൊലീസിനു മൊഴി നൽകി. പ്രതി കുറ്റം ചെയ്തത് തനിയെയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി .ശിൽപ്പ വ്യക്തിപരമായ ചില കാര്യങ്ങൾക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തത്. എട്ടുവയസുള്ള മകനുമായി ബാർ ഹോട്ടലിൽ നീതു റൂമെടുത്തത് നാലാം തീയതിയാണ്. ഇന്നലെയും മെഡിക്കൽ കോളജിലെത്തി. പ്രതിക്ക് കുട്ടി കടത്ത് റാക്കറ്റുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. വണ്ടിപ്പെരിയാർ സ്വദേശിനി അശ്വതിയുടെ രണ്ടു ദിവസം പ്രായമുള്ള മകളെയാണ് കോട്ടയം മെഡിക്കൽ കോളജിൽനിന്നു നീതു തട്ടിക്കൊണ്ടു പോയത്. കുഞ്ഞിനെ പരിശോധിക്കാനെന്നു പറഞ്ഞാണ് വാങ്ങിയത്. ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ നടത്തിയ തിരച്ചിലിലാണ...
Accident

കോഴിക്കോട് പന്തീരാങ്കാവിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ചു ദമ്പതികൾ മരിച്ചു

കോഴിക്കോട്: ബൈപ്പാസിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് സമീപമാണ് കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചത്. സംഭവത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കോഴിക്കോട് മടവൂർ പൈമ്പാലുശ്ശേരി സ്വദേശികളായ കൃഷ്ണൻ കുട്ടിയും, ഭാര്യ സുധയുമാണ് മരിച്ചത്. കൂട്ടിയിടിയിൽ കാർ പൂർണമായും ടോറസ് ലോറിയുടെ അടിയിലേക്ക് കയറിപോയിരുന്നു. തുടർന്ന് ക്രെയ്‌നും മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ചാണ് ലോറി ഉയർത്തി കാറിലുള്ളവരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആപ്പ ഓട്ടോറിക്ഷയിലുണ്ടായിരുന്ന പടിക്കൽ സ്വദേശി അൻവർ. കൂടെ ഉണ്ടായിരുന്ന മറ്റൊരാൾക്കും മാണ് പരിക്കറ്റത് എല്ലാവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു...
Local news

പഞ്ചായത്ത് വണ്ടി മാലിന്യം സൂക്ഷിക്കുന്ന കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയത് സംബന്ധിച്ച് പ്രസിഡന്റിന്റെ വിശദീകരണം

കഴിഞ്ഞ ദിവസം നന്നമ്പ്ര ഗ്രാമപഞ്ചായത്ത് വാഹനവുമായി ബന്ധപ്പെട്ട വിവാദ പ്രചരണങ്ങളിലെ തെറ്റിദ്ധാരണ നീക്കുന്നതിന് പഞ്ചായത്ത് ഭരണ സമിതിക്ക് വേണ്ടി പ്രസിഡന്റികന്റെ പത്രകുറിപ്പ്2008 ല്‍ പഞ്ചായത്തിന് വേണ്ടി വാങ്ങി ഉപയോഗിച്ചിരുന്ന KL55B3013 ബൊലേറോ ജീപ്പ് പാലിയേറ്റീവ് വിഭാഗത്തിന് കൈമാറാന്‍ ഉത്തരവായതിന്റെ അടിസ്ഥാനത്തി‍ല്‍ 2020 ല്‍ പുതിയ വാഹനം വാങ്ങുകയും പഴയ വാഹനം കുടുബാരോഗ്യകേന്ദ്രത്തിന് നല്കാമ‍ന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാ‍ല്‍ പഴയ വാഹനം നന്നമ്പ്ര കുടുബാരോഗ്യ കേന്ദ്രം ഏറ്റെടുക്കാന്‍ വിസമ്മതിച്ച സാഹചര്യത്തി‍ല്‍ ടി വാഹനം ഒരു വര്ഷ്ത്തിലേറെ ഉപയോഗിക്കാതെ കുടുംബാരോഗ്യകേന്ദ്ര വളപ്പി‍ല്‍ കിടക്കുകയാണുണ്ടായത്. വാഹനം കുടുംബാരോഗ്യ കോമ്പൌണ്ടില്‍ നിന്നും എടുത്തുമാറ്റാ‍ന്‍ ആശുപത്രി അധികൃതരുടെ നിരന്തരമായ നിര്ബടന്ധം കാരണവും വെയിലും മഴയും കൊണ്ട് വാഹനം നശിച്ചു പോവുന്നു എന്ന പരാതിയും ഉയര്ന്ന സാഹചര്യത്തി‍ല്‍, പരാതി ബ...
Kerala

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. ജനുവരി 15-നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഇതിന്റെ എല്ലാ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. നേരത്തെ അമേരിക്കയിൽ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി, തുടർപരിശോധനകൾക്കായാണ് വീണ്ടും പോകുന്നത്. ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്റ് സുനീഷ് എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടാകും. ജനുവരി 30-ന് അദ്ദേഹം നാട്ടിൽ തിരിച്ചെത്തും. മിനിസോട്ടയിലെ മായോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. നേരത്തെ തന്നെ അദ്ദേഹം തുടർപരിശോധനകൾക്കായി അമേരിക്കയിലേക്ക് പോകാനിരുന്നതായിരുന്നു. എന്നാൽ കോവിഡ് വ്യാപനവും മറ്റും കണക്കിലെടുത്ത് യാത്ര മാറ്റിവെയ്ക്കുകയായിരുന്നു....
Local news

തെന്നല ജലനിധിയിലെ അഴിമതി അവസാനിപ്പിക്കുക: സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

തെന്നല ജലനിധി പദ്ധതി നടത്തിപ്പിലെ അഴിമതി അവസാനിപ്പിക്കുക. സർക്കാർ സർക്കുലറിനു വിരുദ്ധമായി ജലമിഷൻ പദ്ധതിയിലൂടെ വാട്ടർ കണക്ഷന് അധിക തുക ഈടാക്കുന്ന എസ്.എൽ. ഇസി നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം തെന്നല ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ തെന്നല ജലനിധി ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ.. https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM തെന്നല ലോക്കൽ കമ്മറ്റി സെക്രട്ടറി സയ്യിദലി മജീദ് കെ.വി ഉൽഘാടനം ചെയ്തു. മച്ചിങ്ങൽ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീധരൻ ഇല്ലാട്ട്, ടി.മുഹമ്മത് കുട്ടി, സി.കെ.കെ.കുഞ്ഞിമുഹമ്മദ്, എ.വി നിസാർ പ്രസംഗിച്ചു. സുബ്രഹ്മണ്യൻ പറമ്പേരി, കെ.വി. സലാം, വി.കെ. കരീം എന്നിവർ നേതൃത്വം നൽകി. തുടർന്ന് ജനങ്ങളിൽ നിന്നും ഒപ്പുശേഖരണം നടത്തിയ നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി....
Crime

മിസ്ഡ്‌കോള്‍ പരിചയം; വീട്ടമ്മയില്‍നിന്ന് 65 പവനും 4 ലക്ഷം രൂപയും തട്ടിയെടുത്ത മൂന്നുപേർ പിടിയില്‍

നടി ഷംന ഖാസിമിനെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലും പ്രതികൾ കയ്പമംഗലം: മിസ്ഡ്കോളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും 4 ലക്ഷം രൂപയും തട്ടിയെടുത്ത മൂന്നംഗസംഘത്തെ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. സലീഷ് എൻ. ശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി. കയ്പമംഗലം തായ്നഗർ സ്വദേശി പുതിയവീട്ടിൽ അബ്ദുൽസലാം (24) ചേറ്റുവ ഏങ്ങണ്ടിയൂർ സ്വദേശി അമ്പലത്ത് വീട്ടിൽ അഷ്റഫ് (53) വാടാനപ്പള്ളി ശാന്തിനഗറിൽ അമ്പലത്ത് വീട്ടിൽ റഫീഖ് (31) എന്നിവരാണ് അറസ്റ്റിലായത്. നടി ഷംന കാസിമിനെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളാണ് മൂവരും. മൂന്ന് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു. കയ്പമംഗലം കൂരിക്കുഴിയിലുള്ള ഒരു വീട്ടമ്മയെയാണ് സംഘം കബളിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തത്. ഭർത്താവ് വിദേശത്തുള്ള വീട്ടമ്മമാരെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന സം...
Accident

പിതാവും മകളും ട്രെയിൻ തട്ടി മരിച്ച നിലയിൽ

താനൂര്‍: വട്ടത്താണി വലിയപാടത്ത് പിതാവും മകളും ട്രെയിൻ തട്ടി മരിച്ച നിലയിൽ. തലക്കടത്തൂര്‍ സ്വദേശി കണ്ടംപുലാക്കല്‍ അസീസ് (46), മകള്‍ അജ്‌വ മര്‍വ (9) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടില്‍ വന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക് പോകവെ റെയില്‍പാളം മുറിച്ച് കടക്കുന്നതിന് ഇടയില്‍ മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ തട്ടിയാണ് അപകടം സംഭവിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ... https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM സഹോദരിയുടെ വീട്ടിൽ വന്നതായിരുന്നു ഇരുവരും. അവിടെ നിന്ന്​ സാധനങ്ങൾ വാങ്ങാൻ മകളുമൊന്നിച്ച് കടയിലേക്ക് പോയതായിരുന്നു അസീസ്​. റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെയാണ്​ അപകടം.അസീസിന്റെ ഭാര്യയും മറ്റൊരു മകളും നേരത്തെ അസീസിന്റെ സഹോദരിയുടെ വീട്ടിൽ എത്തിയിരുന്നു. ഇവരെ കൊണ്ട് പോകാൻ കാറിൽ എത്തിയ അസീസ് ഭാര്യക്ക് ഫോൺ ചെയ്ത് താൻ ഇവിടെ എത്തിയിട്ടുണ്ടെന്നും...
Local news

നന്നമ്പ്ര പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം മാലിന്യ കൂമ്പാരത്തിനിടയിൽ ഉപേക്ഷിച്ച നിലയിൽ

നന്നമ്പ്ര പഞ്ചായത്ത് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള വാഹനം മാലിന്യം കൊണ്ട് മൂടിയ നിലയിൽ. നന്നമ്പ്ര പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചിരുന്ന കെഎൽ 55 ബി 3013 രജിസ്ട്രേഷൻ നമ്പറിലുള്ള മഹീന്ദ്ര ബാെലേറോ വാഹനമാണ് കൊടിഞ്ഞി ചെറുപ്പറയിലെ മാലിന്യ കേന്ദ്രത്തിൽ കണ്ടെത്തിയത്.ബുധനാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പഞ്ചായത്ത് ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കുന്നതിനായി പഞ്ചായത്ത് വാടകക്ക് എടുത്ത താൽക്കാലിക ഷെഡ്ഡിൽ ടാർപോളിൻ മൂടിയ നിലയിലാണ് വാഹനം ഉണ്ടായിരുന്നത്.പഞ്ചായത്ത് ആവശ്യങ്ങൾക്കായി പുതിയ വാഹനം വാങ്ങിയതോടെ നന്നമ്പ്ര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറുന്നു എന്ന് സർക്കാറിൽ റിപ്പോർട്ട് നൽകിയതിനുശേഷം കൊടിഞ്ഞിയിലെ കുടുംബാരോഗ്യകേന്ദ്രത്തിന് മുമ്പിൽ നിർത്തിയിരിക്കുകയായിരുന്നു. എന്നാൽ കാലപ്പഴക്കം വന്ന വാഹനം ഏറ്റെടുക്കാൻ ആരോഗ്യ വകുപ്പ് തയ്യാറായില്ല. ഉപയോഗിക്കാത...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ എച്ച് എം സി തീരുമാനം

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ എച്ച്.എം.സി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആശുപത്രിയില്‍ പ്രത്യേക ശുദ്ധജല പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കും. ആശുപത്രിയിലെ ഒ.പി കൗണ്ടര്‍ കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുന്ന പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കും. ആശുപത്രി കാന്റീന്‍ ടെണ്ടര്‍ 10-ന് നടത്തും. ആശുപത്രിയിൽ വെച്ച് ഓപ്പൺ ടെൻഡർ ആണ് നടത്തുക. എച്ച് എം സി നിയമിച്ച താൽക്കാലിക ജീവനക്കാരുടെ ശമ്പളം 100 രൂപ വർധിപ്പിക്കും. കിടത്തി ചികിത്സയിലുള്ളവർ വിതരണം ചെയ്യുന്ന ബ്രെഡിന്റെ വിതരണ ചുമതല മോഡേണ് ബ്രെഡിന് നൽകും. പുഴുങ്ങിയ കോഴിമുട്ട വിതരണം കാന്റീൻ തുറന്ന ശേഷം പുനരാരംഭിക്കും. ചോർച്ച മാറ്റുന്നതിന് ഷീറ്റ് സ്ഥാപിക്കൽ, എ എൽ എസ് ആംബുലൻസ് വാങ്ങൽ തുടങ്ങിയവ എം എൽ എ ക്ക് സമർപ്പിക്കും. ഓപ...
Local news

കൃഷിയെ പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികളുമായി തിരൂരങ്ങാടി നഗരസഭ

പതിനായിരം വാഴക്കന്നുകള്‍ കര്‍ഷകരിലേക്ക് കൃഷിയെ പ്രോല്‍സാഹിപ്പിക്കാന്‍ ബൃഹ്ത് പദ്ധതിയുമായി തിരൂരങ്ങാടി നഗരസഭ. കര്‍ഷകര്‍ക്കുള്ള വിവിധ സഹായങ്ങള്‍ തുടരുന്നു. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനായിരം വാഴക്കന്നുകള്‍ ഗുണഭോക്താക്കളിലെത്തിക്കാന്‍ നടപടികളായി. ആദ്യ ഘട്ടത്തില്‍ 1 മുതല്‍ 10 വരെയും 30 മുതല്‍ 39 വരെയും രണ്ടാം ഘട്ടത്തില്‍ 11 മുതല്‍ 29 വരെയുള്ള ഡിവിഷനുകളിലും എത്തിക്കും. കൃഷി ഭവനിൽ വിതരണ ഉദ്ഘാടനം ഡെപ്യൂട്ടി ചെയർപേഴ്സൺ സി പി സുഹ് റാബി നിർവഹിച്ചു, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. സി.പി ഇസ്മായിൽ,എം സുജിനി,വഹീദ ചെമ്പ, റസാഖ് ഹാജി ചെറ്റാലി, സി എച്ച് അജാസ്, പി.കെ അസിസ്, അരിമ്പ്ര മുഹമ്മദലി, മുസ്ഥഫ പാലാത്ത്, കെ, ടി ബാബുരാജൻ, സുലൈഖ കാലൊടി, ആരിഫ വിലയാട്ട്, ഹബീബ ബഷീർ, സമീന മൂഴിക്കൽ, സി എം സൽമ, സോന രതീഷ്, കൃഷി ഓഫീസർ ആരുണി, സനൂപ്, സംസാരിച്ചു,,കാര്‍...
Education

വാളക്കുളം സ്കൂളിലെ ശാസ്തപ്രതിഭക്ക്ഇൻസ്പയർ അവാർഡ്

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നൽകുന്ന 2021-22 വർഷത്തെ ഇൻസ്പെയർ അവാർഡിന് വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥി എം.പി. മുഹമ്മദ് അഫൽ അർഹനായി.  വീടുകളിലെ നിത്യോപയോഗ ഉപകരണമായ  എൽ.പി.ജി സിലിണ്ടറിൽ ലീക്കേജ് സംഭവിക്കുമ്പോൾ നമുക്ക് ഓട്ടോമാറ്റിക്കായി വിവരം ലഭിക്കുന്ന സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തത്തിനാണ് ഈ അംഗീകാരം.. മൈക്രോകൺട്രോളർ ഉപയോഗിച്ചുള്ള ബസർ ഇൻഡിക്കേഷനോ ടെയാണ്  ഇത് പ്രവർത്തിക്കുന്നത്. ഈ സംവിധാനം ഹോട്ടലുകൾ, വീടുകൾ, വാഹനങ്ങൾ, വ്യവസായ മേഖലകൾ, എൽ.പി.ജി ഏജൻസികൾ, എന്നിവിടങ്ങളിൽ ഉപയോഗിക്കാവുന്നതാണ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് https://chat.whatsapp.com/FHe4puzUz5l4aryANMURgz ഈ സംവിധാനത്തിന് വിപുലമായ സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. ഏറ്റവും പ്രധാനമായി ഇത് തീപിടുത്തം കാരണം സംഭവിക്കുന്ന അപകടങ്ങൾ തടയാൻ സഹായിക്കുന്നുവെന്നതാണ് ഈ കണ്ടുപിടുത്തത്തിലൂടെ ഈ വിദ്യാ...
Other

ഷോപ്പിങ് കോംപ്ലക്സിന് മുമ്പിലെ മരങ്ങൾ പെട്ടെന്ന് ഉണങ്ങി, ദുരൂഹതയെന്ന് യൂത്ത് കോൺഗ്രസ്

കൊടക്കാട് KHAMLP സ്കൂളിന് മുൻവശത്ത് ചേളാരി -ചെട്ടിപടി റോഡരികിൽ പുതുതായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന് മുൻവശത്ത് തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നതും നൂറു വർഷത്തോളം പഴക്കമുള്ളതു മായ രണ്ടു പാല മരങ്ങൾ ഉണങ്ങിയ അവസ്ഥയിൽ. നല്ല തലയെടുപ്പോടെ നിന്നിരുന്ന രണ്ട് മരങ്ങളും പെട്ടെന്ന് ഉണങ്ങി കരിഞ്ഞതിൽ ദുരൂഹതയുണ്ടെന്ന് 15 വാർഡ് യൂത്ത് കോണ്ഗ്രസ്സ് കമ്മറ്റി ആരോപിച്ചു. എന്തെങ്കിലും രാസ പാദാർത്ഥങ്ങളോ ,കീടനശിനികളോഉപയോഗിച്ച് മരങ്ങൾ ഉണക്കിയതാണോ എന്ന സംശയം നാട്ടുകാരിൽ ഉയർന്ന് വന്നിട്ടുണ്ട്. മരങ്ങൾ ഉണങ്ങാനുണ്ടായ സാഹചര്യത്തെ കുറിച്ച് ബന്ധപ്പെട്ട അധികാരികൾ അന്വേഷണം നടത്തണമെന്ന് പതിനഞ്ചാം വാർഡ് യൂത്ത് കോണ്ഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു . ആവശ്യമായ നടപടികളോ അന്വേഷണമോ നടന്നില്ലെങ്കിൽവരും നാളുകളിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും കമ്മറ്റി അറിയിച്ചു....
Kerala

ഒമിക്രോണ്‍ വ്യാപനം: നിയന്ത്രണം കടുപ്പിക്കുന്നു; ചടങ്ങില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം

തിരുവനന്തപുരം: കോവിഡിൻറെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. കല്യാണം, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹ്യ- രാഷ്ട്രീയ-സാംസ്കാരിക-സാമുദായിക-പൊതുപരിപാടികൾ എന്നിവയിൽ പങ്കെടുക്കാനാവുന്നവരുടെ എണ്ണം, അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെ പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. എല്ലാ രാജ്യങ്ങളിൽ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയർപോർട്ടുകളിൽ ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവർ ഉടൻ തന്നെ അപേക്ഷിക്കണം. കയ്യിൽ കിട്ടിയ അപേക്ഷകളിൽ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഒമിക്രോൺ കേസുകളിൽ വർദ്ധനയുണ്ടായിട്ടുണ്ട്. നിലവിൽ കേരളത്തിൽ 181 ഒമിക്രോൺ ബാധിതരാണ് ഉള്ളത്. സംസ്ഥാനത്ത് 80 ശതമാനം പേർക്ക്...
Local news

ഓർമകൾ ചികഞ്ഞെടുത്തു, ബഷീറിന്റെ കരവിരുതിൽ തിരൂരങ്ങാടി കിഴക്കേപള്ളിയുടെ പഴയ ചിത്രം കാൻവാസിൽ ഒരുങ്ങി

തിരൂരങ്ങാടി: മലബാർ സമര ചരിത്രത്തിലെ പ്രസിദ്ധമായ തിരൂരങ്ങാടി കിഴക്കേ പള്ളിയുടെ ചിത്രം പ്രകാശനം ചെയ്തു. മലബാർ വിപ്ലവത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് തിരൂരങ്ങാടി യങ് മെൻസ് ലൈബ്രറിയിൽ സ്ഥാപിക്കുന്ന ആലി മുസ്ല്യാർ സ്മാരക ആർട്ട് ഗ്യാലറിയിൽ സ്ഥാപിക്കുന്നതിന് വരച്ചു പൂർത്തിയാക്കിയ ചിത്രം ബഷീർ കാടേരി ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ എ.എം.നദ്‌വി ക്ക് നൽകിക്കൊണ്ട് അധ്യാപകനും ഗവേഷകനുമായ ഡോ. അനീസുദ്ദീൻ അഹ്‌മദ് വി , അഷ്റഫ് കെ മാട്ടിൽ എന്നിവരുടെ സാന്നിധ്യത്തിൽ ഔപചാരികമായി പ്രകാശനം ചെയ്തു. സമാന്തരമായി നിരവധി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും എഴുത്തുകാരും സംയുക്തമായി സോഷ്യൽ മീഡിയ പ്രകാശനച്ചടങ്ങിൽ പങ്കാളികളായി. മലബാർ വിപ്ലവ നായകൻ ആലി മുസ്‌ലിയാരുടെ ആസ്ഥാനമായിരുന്ന ചരിത്ര പ്രസിദ്ധമായ തിരൂരങ്ങാടി കിഴക്കേപ്പള്ളി നവീകരണത്തിന് വേണ്ടിയാണ് വർഷങ്ങൾക്ക് മുമ്പ് പൊളിച്ചു പുതുക്കി പണിതത്.ചരിത്ര പ്രധാനമായ തിരൂരങ്ങാടി കിഴ...
Obituary

ഖബർസ്ഥാനിൽ പ്രാർത്ഥിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കുറ്റിപ്പുറം: ഖബർസ്ഥാനിൽ പ്രാർത്ഥിക്കുന്നതിനിടെ കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു, 15-ലേറെപ്പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുസ്തഫ മുസ്‌ലിയാർ (45) യാണ് മരിച്ചത്. ചികിത്സയിലായിരുന്ന മുസ്തഫ ഇന്നാണ് മരിച്ചത്. കുറ്റിപ്പുറം തെക്കെ അങ്ങാടി കാങ്കപ്പുഴക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിലെ ഖബറിടത്തിലാണ് സംഭവം. പ്രാർത്ഥിച്ചുനിന്നവർക്കും ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചവർക്കും പള്ളിയിലുണ്ടായിരുന്ന ചിലർക്കുമാണ് കടന്നൽക്കുത്തേറ്റത്. കുറ്റിപ്പുറം കാങ്കപ്പുഴ കോരാത്ത് ഷിബിൽ (12), കോരാത്ത് ഇൻഷാഫലി (38), വാണിയംതൊടുവിൽ മുഹമ്മദ് അജ്സൽ (7), കോരാത്ത് അലി (50) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലിന് നമസ്കാരം നടക്കുന്നതിനിടെയാണ് കടന്നൽക്കൂട്ടത്തിന്റെ ആക്രമം നട...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.എസ് സി. ജ്യോഗ്രഫി പരീക്ഷയിൽ മാറ്റം കാലിക്കറ്റ് സർവകലാശാലയുടെ അഫിലയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എസ് സി. ജ്യോഗ്രഫി 2021 ഏപ്രിൽ പരീക്ഷകളിൽ ജനുവരി അഞ്ചിന്  നടത്താനിരുന്നത് 14-ലേക്ക് മാറ്റി. മറ്റു ദിവസത്തെ പരീക്ഷകളിൽ മാറ്റമില്ല.*ഇ.എം.എസ്. ചെയര്‍ സെമിനാര്‍ 5-ന്*'ഇന്ത്യന്‍ രാഷ്ട്രീയം - ഐതിഹാസിക കര്‍ഷക സമരത്തിനുശേഷം' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ്. ചെയര്‍ 5-ന് സെമിനാര്‍ സംഘടിപ്പിക്കുന്നു. വൈകീട്ട് 3 മണിക്ക് ചെയര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ അഖിലേന്ത്യാ കിസാന്‍ സഭാ ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് വിഷയം അവതരിപ്പിക്കും. സിണ്ടിക്കേറ്റ് അംഗം പ്രൊഫ. എം.എം. നാരായണന്‍, സെനറ്റംഗം വിനോദ് എന്‍. നീക്കാമ്പുറത്ത്,  ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുക്കു.  ഗാന്ധിപഥ'ത്തിലേക്ക് ചിത്രകാരന്‍മാരെ ക്ഷണിക്കുന്നുകാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധി ചെയര്‍, രക്തസാക്ഷിത...
Crime, Local news

യൂത്ത്‌ലീഗ് നേതാവിന് നേരെ ലഹരി മാഫിയ ആക്രമണം, ഒരാള്‍ കസ്റ്റഡിയില്‍

തിരൂരങ്ങാടി: മുസ്ലിം യൂത്ത്‌ലീഗ് നേതാവിന് നേരെ ലഹരി മാഫിയയുടെ ആക്രമണമെന്ന് പരാതി. തിരൂരങ്ങാടി മുന്‍സിപ്പല്‍ യൂത്ത്‌ലീഗ് പ്രസിഡന്റ് സി.എച്ച് അബൂബക്കര്‍ സിദ്ധീഖിന് നേരെയാണ് ആക്രമണം നടത്തിയത്. സ്‌കൂള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ലഹരി എത്തിക്കുന്ന സംഘത്തെ കുറിച്ച് എക്‌സൈസിന് വിവരം നല്‍കിയത് സിദ്ധീഖാണെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പറയുന്നു.തിരൂരങ്ങാടി വെള്ളിലക്കാട് റോഡില്‍ തിങ്കളാഴ്ച വൈകീട്ട് നാല് മണിക്കാണ് സംഭവം. തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി റോഡിലൂടെ വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന അബൂബക്കര്‍ സിദ്ധീഖിനെ എറിഞ്ഞു വീഴ്ത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും ആഞ്ഞടിക്കുകയും ചെയ്തതായും കല്ല് കൊണ്ട് നെഞ്ചത്ത് കുത്തി പരിക്കേല്‍പ്പിച്ചതായും അബൂബക്കര്‍ സിദ്ധീഖ് പറഞ്ഞു.ആക്രമണത്തില്‍ നെഞ്ചിന് പരിക്കേറ്റ സിദ്ധീഖിന്റെ കീശയിലുണ്ടായി...
Other

സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗികള്‍ 181 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂർ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 25 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും രണ്ട് പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. രണ്ടു പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. ആലപ്പുഴയിലെ രണ്ടു പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. തിരുവനന്തപുരത്ത് 9 പേർ യു.എ.ഇയിൽ നിന്നും ഒരാൾ ഖത്തറിൽ നിന്നും വന്നതാണ്. ആലപ്പുഴയിൽ 3 പേർ യു.എ.ഇയിൽ നിന്നും 2 പേർ യു.കെയിൽ നിന്നും വന്നവരാണ്. തൃശൂരിൽ 3 പേർ കാനഡയിൽ നിന്നും, 2 പേർ യു.എ.ഇയിൽ നിന്നും ഒരാൾ ഈസ്റ്റ് ആഫ്രിക്കയിൽ നിന്നും വന്നവരാണ്. മലപ്പുറത്ത് 6 പേർ യു.എ.ഇയിൽ നിന്ന് വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 181 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്...
Other

ടിക്കറ്റില്ലാതെ യാത്ര: എഎസ്‌ഐ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂർ: ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്നാരോപിച്ച് ട്രെയിനിൽ പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദ്ദിച്ചതായി പരാതി. എഎസ്ഐ പ്രമോദാണ് മാവേലി എക്സ്പ്രസിൽ വെച്ച് യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയത്. യാതൊരു പ്രകോപനവുമില്ലാതെ എഎസ്ഐ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴാണ് സംഭവം. വൈകിട്ട് മാഹിയിൽ നിന്നാണ് യാത്രക്കാരൻ ട്രെയിനിൽ കയറിയത്. ഇയാൾ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറിയെന്നുമാണ് പോലീസ് പറയുന്നത്. തുടർന്ന് യാത്രക്കാർ വിവരം ടിടിയെ അറിച്ചു. ടിടി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും അതിന് സാധിക്കാതെ വരുകയും ചെയ്തപ്പോഴാണ് പോലീസ് സഹായം തേടിയതെന്നാണ് വിവരം. പോലീസ് എത്തി ഇയാളെ ഇറക്കിവിടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാളെ പോലീസുകാരൻ ബൂട്ട് ഇ...
Other

കപ്പലും ഹെലികോപ്റ്ററും വരെ തിരഞ്ഞിട്ടും കണ്ടെത്താനായില്ല, രക്ഷകരായത് പരപ്പനങ്ങാടിയിലെ ‘ഖുദ്ധൂസ്’ ബോട്ടുകാർ

ഒഴുകിയത് 58 കിലോമീറ്റർ ദൂരം, ജലപാനമില്ലാതെ മരണത്തെ മുഖമുഖം കണ്ടു പരപ്പനങ്ങാടി: അപകടത്തിൽപെട്ട വള്ളം നിയന്ത്രണം വിട്ട് 3 തൊഴിലാളികളെയും കൊണ്ട് കടലിൽ ഒഴുകിയത് 53 കിലോമീറ്റർ ദൂരം. മൂന്ന് ജീവനുകൾ കരയിലേക്ക് തിരിച്ചെത്തിയത് മത്സ്യത്തൊഴിലാളികളുടെ സ്നേഹക്കൂട്ടായ്മയിൽ. അപകടം സംഭവിച്ചത് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടെ. ഒരു കിലോ പഴം മാത്രം ഭക്ഷണമായി കരുതി 3 തൊഴിലാളികളും വെള്ളിയാഴ്ച വൈകിട്ട് കടലിലിറങ്ങിയതാണ്. ജലപാനമില്ലാതെ മരണം മുന്നിൽ ക്കണ്ട് ഉൾക്കടലിൽ കഴിയുകയായിരുന്നു. പൊന്നാനി ഭാഗത്ത് 10 നോട്ടിക്കൽ മൈൽ അകലെ വച്ച് അപകടമുണ്ടായശേഷം വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കായി വള്ളം കാറ്റിനനുസരിച്ച് ഒഴുകുകയായിരുന്നു.  ഇന്നലെ ഉച്ചയോടെ താനൂർ ഭാഗത്ത് മീൻപിടിത്തത്തിനിറങ്ങിയ പരപ്പനങ്ങാടി സ്വദേശികളുടെ ‘ഖുദ്ദൂസ്’ വള്ളം ഇവരെ കണ്ടുമുട്ടിയതോടെയാണ് ജീവിതത്തിലേക്കുള്ള വഴിതുറന്നത്. മത്സ്യത്തൊഴിലാളികളിൽ രണ്ടുപേരുടെ മൊബ...
Malappuram

പൊന്നാനിയിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി, ആഴക്കടലിൽ കുടുങ്ങി കിടന്നത് 2 രാത്രി

പരപ്പനങ്ങാടി: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ആഴക്കടലിൽ 2 രാത്രി കുടുങ്ങിക്കിടന്ന പൊന്നാനി മീൻതെരുവ് സ്വദേശി കളരിക്കൽ ബദറു, കല്ലിങ്ങൽ ജമാൽ, ആല്യമാക്കാനകത്ത് നാസർ എന്നിവരെയാണ് ഇന്നലെ കരയ്ക്കെത്തിച്ചത്. താനൂർ ഭാഗത്ത് 23 നോട്ടിക്കൽ മൈൽ അകലെവച്ച് പരപ്പനങ്ങാടി സ്വദേശികളുടെ ‘കുദ്ദൂസ്’ എന്ന മീൻപിടിത്ത വള്ളം ഇവരെ കണ്ടെത്തുകയായിരുന്നു. ‘കുദ്ദൂസി’ലെ തൊഴിലാളികൾ അറിയിച്ചതനുസരിച്ച്  ഫിഷറീസ് സുരക്ഷാ ബോട്ട് സ്ഥലത്തെത്തി. ഇന്നലെ രാത്രിയോടെ ഇവരെ പൊന്നാനി ഹാർബറിലെത്തിച്ചു.  മീൻപിടിത്തത്തിനിടെ വെള്ളം കയറി വള്ളത്തിന്റെ 2 എൻജിന്റെയും പ്രവർത്തനം നിലച്ചതാണ് അപകട കാരണം. ഇതോടെ വള്ളം നിയന്ത്രണംവിട്ട് കടലിൽ ഒഴുകാൻ തുടങ്ങി. പൊന്നാനി ഭാഗത്തുനിന്ന് 10 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം സംഭവിച്ചത്. തൃശൂരിൽനിന്നുള്ള ഫിഷറീസ് വകുപ്പിന്റെ പട്രോൾ ബോട്ട്, ബേപ്പൂരിൽനിന്നുള്ള മറൈൻ ആംബുലൻസ്,...
Other

ഒരു രൂപയ്ക്ക് വാഷിംഗ് മെഷീനും കുക്കറും, ഏതെടുത്താലും 200 രൂപ മാത്രമെന്ന് പരസ്യം, ആളുകൾ ഇരച്ചെത്തി; സംഘർഷവും വിരട്ടിയോടിക്കലും

കൊണ്ടോട്ടി: ആദായ വില്പന ശാലയിൽ ജനം ഇരച്ചെത്തിയതിന് പിന്നാലെ സംഘർഷം . ഒരു രൂപക്ക് വാഷിംഗ് മെഷീനും കുക്കറും നൽകുന്നുണ്ടെന്ന് കൊണ്ടോട്ടിയിലെ ആദായ വില്പനശാല നൽകിയ പരസ്യത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത് . ഇന്ന് രാവിലെയായിരുന്നു സംഭവം . കൊണ്ടോട്ടി ബൈപാസ് റോഡിൽ താത്കാലിക ഷെഡിൽ പ്രവർത്തിക്കുന്ന ' ഏതെടുത്താലും 200 രൂപ മാത്രം ' എന്ന പേരിൽ പത്ത് രൂപ മുതൽ 200 രൂപ വരെയുള്ള ഗൃഹോപകരണ വിൽപന ശാലയിലാണ് സംഘർഷമുണ്ടായത് . സ്ഥാപന ഉടമകൾ ഇന്നലെ പത്രത്തിലൂടെയും മറ്റുമായും വിതരണം ചെയ്ത നോട്ടീസിൽ ഒന്നാം തിയതി മുതൽ ഒരു രൂപക്ക് വാഷിംഗ് മെഷിൻ , ഗ്യാസ് സ്റ്റൗ , മിക്സി , ഓവൻ ഉൾപ്പെടെയുള്ള വസ്തുക്കൾ നൽകുമെന്ന് പറഞ്ഞിരുന്നു . എന്നാൽ നോട്ടീസിൽ നിബന്ധനകൾക്ക് വിധേയമെന്നും ദിവസേനയുള്ള നറുക്കെടുപ്പിലൂടെയെന്നും എഴുതിയിരുന്നു .ഇത് മനസ്സിലാക്കാതെ എത്തിയ ആൾക്കാരാണ് സ്ഥാപനത്തിൽ സംഘർഷം സൃഷ്ടിച്ചത് . നോട്ടീസ് വായിച്ച് സ്ത്രീകൾ ഉൾപ്പട...
Obituary

പുഴയിൽ കുടുംബത്തോടൊപ്പം കുളിക്കുന്നതിനിടെ കായികാധ്യാപകൻ മുങ്ങി മരിച്ചു

നിലമ്പൂർ: ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കായികാധ്യാപകൻ മരിച്ചു. കണ്ണൂർ പള്ളിയാമൂല നസീമ മൻസിൽ മുഹമ്മദ് നജീബ് (37) ആണ് മരിച്ചത്. മൈലാടി അമൽ കോളജിലെ കായികാധ്യാപകനാണ്. മൈലാടി പാലത്തിന് സമീപം ഞായറാഴ്ച രാവിലെയാണ് അപകടം. കുടുംബത്തോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട പിതാവിനെ രക്ഷപ്പെടുത്തുന്നതിനിടെ മുഹമ്മദ് നജീബ് ചുഴിയിൽപെടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ഇദ്ദേഹത്തെ മുങ്ങിയെടുത്തത്. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Other

പൊന്നാനിയിൽ നിന്ന് കാണാതായ ഫൈബർ ബോട്ട് കണ്ടെത്താനായില്ല, 3 മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ

പൊന്നാനിയിൽ നിന്ന് വെള്ളിയാഴ്‌ച (31 ന്) മൽസ്യബന്ധനത്തിനായി പോയ ഫൈബർ ബോട്ട് കാണാതായതിനെ തുടർന്ന് തിരച്ചിൽ തുടരുന്നു. ബദറു കളരിക്കൽ, ജമാൽ പൊന്നാനി, അളിയ മാക്കാനകത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ നാസർ , എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഫിഷറീസും കോസ്റ്റ് ഗർഡും പരിശോധന നടത്തുന്നുണ്ട്. ഹെലികോപ്ടറിലും തിരച്ചിൽ നടത്തുന്നുണ്ട്....
Crime

117 പവന്‍ സ്വര്‍ണവും 32 ലക്ഷം രൂപയും സ്ത്രീധനം പോരെന്ന് യുവഡോക്ടര്‍, പീഡനം; അറസ്റ്റില്‍

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സർക്കാർ ആശുപത്രി ഡോക്ടർ അറസ്റ്റിൽ. ഈറോഡ് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ദിവ്യസറോണ (35)യുടെ ഭർത്താവും കന്യാകുമാരി ജില്ലയിലെ എളക്കോട് സർക്കാർ ആശുപത്രിയിലെ ഡോക്ടറുമായ അനൂപ് (36) ആണ് അറസ്റ്റിലായത്. ഈറോഡ് കെ.കെ. നഗറിൽ താമസിക്കുന്ന ദിവ്യസറോണയും അനൂപും 2010 ലാണ് വിവാഹിതരായത്. അന്ന് ദിവ്യസറോണയുടെ മാതാപിതാക്കൾ 117 പവൻ സ്വർണവും 32 ലക്ഷം രൂപയും നൽകിയാണ് വിവാഹം നടത്തിയത്. അന്നുമുതൽ സ്ത്രീധനം പോര ഇനിയും 10 ലക്ഷം രൂപകൂടി വേണമെന്നുപറഞ്ഞ് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ഇതിന്റെ പേരിൽ ഒരു വർഷത്തോളമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. ഇതിനിടയിൽ അനൂപ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം ദിവ്യ അറിയാതെ എടുത്തു. മറ്റൊരു വനിതാ ഡോക്ടറുമായി അനൂപ് അടുപ്പത്തിലാണെന്നും ദിവ്യ അറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദിവ്യ ഈറോഡ്...
Other

ഒമിക്രോണ്‍: താത്കാലിക ആശുപത്രികളും പ്രത്യേകസംഘത്തെയും സജ്ജമാക്കാന്‍ കേന്ദ്രനിര്‍ദേശം

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നൽകി കേന്ദ്രസർക്കാർ. വിഷയത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതി. കോവിഡ് കേസുകൾ ഉയരുന്ന പക്ഷം അതിനെ കൈകാര്യം ചെയ്യാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കാനാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. താത്കാലിക ആശുപത്രികൾ സജ്ജമാക്കാനും ഹോം ഐസൊലേഷനിൽ കഴിയുന്ന രോഗികളെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ രൂപവത്കരിക്കാനുമാണ് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കത്തിൽ അഭ്യർഥിച്ചിരിക്കുന്നത്. താത്കാലിക ആശുപത്രികൾ സജ്ജമാക്കുന്നതിന് സി.എസ്.ഐ.ആർ, ഡി.ആർ.ഡി.ഒ., സ്വകാര്യ മേഖല, കോർപറേഷനുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹായം തേടാവുന്നതാണ്. നേരിയ രോഗലക്ഷണമുള്ളവരെ പാർപ്പിക്കാൻ ഹോട്ടൽ മുറികളും മറ്റ് താമസകേന്ദ്രങ്ങളും സർക്കാർ-സ്വ...
Local news

കിണർ ഇടിഞ്ഞു താഴ്ന്നു

നന്നമ്പ്ര: തെയ്യാല കല്ലത്താണിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. പതിനഞ്ചാം വാർഡിലെ കൊടിഞ്ഞിയത്ത് കോയയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. വാർഡ് മെമ്പർ ശാഹുൽ ഹമീദ്, പഞ്ചായത്ത് ഓവർസിയർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.
Local news

ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്തു

പറപ്പൂർ: പറപ്പൂർ ഗ്രാമപഞ്ചായത്ത് നവീകരിച്ച ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2018 ലെ മഹാപ്രളയത്തിൽ ഗ്രാമപഞ്ചായത്തിൻ്റെ കുടുംബാരോഗ്യകേന്ദ്രം തകർന്നിരുന്നു. പുതിയ ഭരണസമിതിയാണ് നവീകരണം പൂർത്തിയാക്കിയത്. 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മുലയൂട്ടൽ കേന്ദ്രത്തിൻ്റെ ഉദ്ഘാടനവും കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പ്രസിഡൻ്റ് മണ്ണിൽ ബെൻസീറ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡൻ്റ് സി.കുഞ്ഞമ്മദ് മാസ്റ്റർ, ബ്ലോക്ക് വികസന സമിതി ചെയർപേഴ്സൺ സഫിയ കുന്നുമ്മൽ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ഇ.കെ സെയ്ദുബിൻ, പി.ടി റസിയ, ഉമൈബ ഊർഷമണ്ണിൽ, മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ, സെക്രട്ടറി ടി.ഡി  ഹരികുമാർ, മെമ്പർമാരായ ഐക്കാടൻ വേലായുധൻ, എ.പി ഷ...
Gulf, Obituary

ജിദ്ധയിൽ നിര്യാതനായി

തിരൂരങ്ങാടി: എ ആർ നഗർ ചെണ്ടപ്പുറായ സയ്യിദാബാദ് പരേതനായ പള്ളിയാളി മുഹമ്മദ് കുട്ടിയുടെ മകൻ സാഹിർ (45) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു ഒമ്പത് മാസം മുമ്പ് നാട്ടിൽ വന്ന് തിരിച്ചു പോയതാണ്. ഭാര്യ : കുറ്റിക്കാട്ടിൽ കാരാട്ട് സുൽഫിയമക്കൾ :മുഹമ്മദ് അജ്മൽ, റാശിദ തസ്നി, ശമ്പ്ന ഫർഹാന, ശംന ശെറിൻ.മരുമകൻ: മുഹമ്മദ് റാഫിമാതാവ് : ചോലക്കൻ സഫീസസഹോദരങ്ങൾ : മജീദ് , അബ്ദു സമദ് , ഫൈസൽ, ആസിയ.മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യും...
error: Content is protected !!