Saturday, June 27

Author: tirurangaditoday

Accident

ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു അപകടം, സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അർധരാത്രി വഴിയിൽ കുടുങ്ങി

തിരൂരങ്ങാടി: ദേശീയപാത കരുമ്പിൽ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു അപകടം. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. വാഗമണ്ണിൽ പോയി മടങ്ങുന്ന കൊടുവള്ളിയിലുള്ള സംഘം സഞ്ചരിച്ച മിനി ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. റോഡിൽ അശാസ്ത്രീയമായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചാണ് അപകടം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ബസിന്റെ മുൻഭാഗം തകർന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് ബസിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വഴിയിൽ കുടുങ്ങി. നാട്ടുകാർ ഇവർക്ക് വിശ്രമിക്കാൻ സൗകര്യം ചെയ്തു കൊടുത്തു. മറ്റൊരു ബസ് എത്തിച്ച് ഇവരെ യാത്രയാക്കി. അപകടത്തിൽ പെട്ട ബസ് ക്രൈൻ ഉപയോഗിച്ചു മാറ്റി. സൂചന ബോർഡ് ഇല്ലാത്ത ഡിവൈഡർ അപകടത്തിന് കാരണമാകുന്നെന്ന വ്യാപക പരാതിയുണ്ട്. vedeo...
Malappuram

സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം; പരപ്പനങ്ങാടിയിലേക്ക്ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സബ് ഡിവിഷന്‍ ഓഫീസ്

തിരൂരങ്ങാടി: തിരൂരങ്ങാടിക്ക് പുതുവത്സര സമ്മാനമായി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ ഓഫീസ്. തിരൂരങ്ങാടിയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയിലാണ് ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ഉൾകൊള്ളുന്ന സബ്ഡിവിഷൻ ഓഫീസ് അനുവദിച്ചട്ടുള്ളത്. പരപ്പനങ്ങാടി കേന്ദ്രീകരിച്ച് ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ ഓഫീസ് അനുവദിക്കണമെന്നാവിശ്യപ്പെട്ട് കെ.പി.എ മജീദ് എം.എൽ.എ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാനും, ഫിഷറീസ് വകുപ്പ് സെക്രട്ടറിക്കും, ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർക്കും വിശദമായ പ്രൊപോസൽ സമർപ്പിച്ചിരിന്നു. പരപ്പനങ്ങാടി മത്സ്യ ബന്ധന തുറമുഖത്തോടൊപ്പം, ഹാർബർ എൻജിനീയർ സബ്ഡിവിഷൻ ഓഫീസ് കൂടി യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ മത്സ്യ ബന്ധന മേഖലക്ക് പുത്തനുണർവ് കൈവരും.  വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM...
Obituary

നവവരനെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതി മുമ്പ് മറ്റൊരു മതസ്ഥനെ വിവാഹം കഴിച്ചതിനെ തുടർന്ന് വിവാദമുണ്ടായിരുന്നു വേങ്ങര: പാലക്കാട് തൃത്താല നാഗലശേരി പഞ്ചായത്തിലെ തൊഴുക്കാട് ഇലവുങ്കല്‍ റോയിയുടെ മകന്‍ സ്റ്റാന്‍ലി (24) ആണ് മരിച്ചത്. ഭാര്യ നസലയുടെ ഊരകം പുളാപ്പീസിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി വേങ്ങര സിഐ പിമുഹമ്മദ് ഹനീഫ പറഞ്ഞു.  കിടപ്പുമുറിയില്‍ തുങ്ങിയ നിലയില്‍ കണ്ടതായാണ് ഭാര്യാ പിതാവ് തൈക്കണ്ടി അബ്ദുല്‍ ലത്തീഫും മകളും പൊലീസിന് നല്‍കിയ മൊഴി. അബ്ദുല്‍ ലത്തീഫ് ആണ് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തിയത്. വേങ്ങര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍  കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം നടത്തി. മൃതദേഹം യുവാവിന്റെ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക...
Other

ബസ് യാത്രക്കിടെ കുഞ്ഞിന്റെ പാദസരം കവർന്നു, യുവതികളെ കയ്യോടെ പിടികൂടി

തിരൂരങ്ങാടി: ബസ് യാത്രക്കിടെ കുഞ്ഞിന്റെ പാദസരം കവർന്ന 2 യുവതികളെ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തമിഴ്നാട് മധുരമാ വട്ടം രാജേശ്വരി (27), മധുര മീനാക്ഷി ക്ഷേത്രം തേരിന് സമീപം മാലതി (30) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന പരഡൈസ് ബസിൽ വെച്ചാണ് മോഷണം. കൂരിയാട് സ്വദേശിയായ യുവതി 2 വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് യൂണിവേഴ്സിറ്റി യിലേക്ക് പോകുന്നതിന് കൊളപ്പുറത്ത് വെച്ചാണ് ബസിൽ കയറിയത്. സംശയം തോന്നി പരിശോധിച്ചപ്പോൾ യുവതികളാണ് മോഷ്ടിച്ചതെന്ന് വ്യക്തമായി.രാജേശ്വരി മോഷ്ടിക്കുകയും മാലതി ആളുകൾ കാണാതിരിക്കാൻ മറഞ്ഞു നിൽക്കുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി....
Obituary

ഇളനീരിടാൻ തെങ്ങിൽ കയറി, പാതി വഴിയിൽ യന്ത്രം കുരുങ്ങി കെഎസ്ആർടിസി ഡ്രൈവർ മരിച്ചു

പെരുമണ്ണ: ഇളനീർ വലിക്കാനായി തെങ്ങിൽ കയറിയ കെ.എസ്.ആർ.ടി.സി. ഡ്രൈവർ തെങ്ങുകയറ്റ യന്ത്രത്തിൽ കുരുങ്ങി മരിച്ചു. പെരുമണ്ണ പയ്യടിമീത്തൽ ചിറക്കൽ ഫൈസൽ (43) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ അയൽവാസിയുടെ തെങ്ങിൽനിന്ന് ഇളനീർ വലിച്ചുനൽകാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഉയരംകൂടിയ തെങ്ങിന്റെ മധ്യഭാഗത്തെ വളവിൽവെച്ച് തെങ്ങു കയറ്റയന്ത്രം കുടുങ്ങി പിറകിലേക്ക് മറിഞ്ഞ ഫൈസൽ, അരയ്ക്ക് കെട്ടിയ കയറിൽ തൂങ്ങിക്കിടക്കുകയായിരുന്നു. രക്ഷാ പ്രവർത്തനത്തിന് തെങ്ങിൽ കയറിയ യുവാക്കൾ ഫൈസലിനെ താങ്ങി നിർത്തിയെങ്കിലും തളർന്നു പോയി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നെത്തിയ മീഞ്ചന്ത ഫയർഫോഴ്‌സ് ജീവനക്കാർ ഫൈസലിനെ തെങ്ങിൽനിന്നിറക്കി ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്.ആർ.ടി.സി. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറാണ്. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: കദീജ. ഭാര്യ: ഹ...
Crime

കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയെ കോണ്ഗ്രസ് കൗണ്സിലർ മർദിച്ചെന്ന്

തിരൂരങ്ങാടി. പ്രമുഖ കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയെ (82) കോണ്ഗ്രസ് നഗരസഭ കൗണ്സിലർ മർദ്ദിച്ചതായി പരാതി. ഇന്ന് വൈകുന്നേരം മുൻസിപ്പാലിറ്റി മുറ്റത്ത് വെച്ചാണ് സംഭവം. പൊതുജനങ്ങളടക്കം ഉപയോഗിക്കുന്ന നഗരസഭ ഓഫീസിന്റെ പുറത്തെ ബാത് റൂമിൽ മൂത്രമൊഴിക്കാൻ വന്നതായിരുന്നു കൃഷ്ണൻ കുട്ടി. ബാത്റൂമിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ വഴിയിൽ തടസ്സമായി ഗ്രോബാഗുകൾ വെച്ചത് ചോദ്യം ചെയ്തപ്പോൾ കൗണ്സിലരായ അലിമോൻ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. താലൂക് ആശുപത്രിയിൽ നിന്ന് ചികിത്സ തേടി. പരാതിയിൽ പോലീസ് കേസ് എടുത്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/FHe4puzUz5l4aryANMURgz അറിയപ്പെടുന്ന രാഷ്ട്രീയ ഹാസ്യ കഥാ പ്രസംഗകനാണ് ഇദ്യേഹം. നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സി പി എം കരുമ്പിൽ ബ്രാഞ്ച് അംഗമാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ലോക്കൽ കമ്മിറ്റി ചെമ്മാട്ട് പ്രകടനം നടത്തി....
Kerala

ചടങ്ങുകളിൽ 50 പേർ മാത്രം, സ്കൂളുകൾ അടയ്ക്കില്ല,രാത്രികാല നിയന്ത്രണമില്ല

തിരുവനന്തപുരം∙ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകള്‍ ഉടൻ അടയ്ക്കില്ല. സ്കൂളുകളിൽ കൂടുതൽ ജാഗ്രത പുലർത്തും. നിലവിലുള്ള ക്ലാസ് രീതികൾ തുടരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത അവലോകനയോഗത്തിലേക്ക് മാറ്റി. വാരാന്ത്യ, രാത്രികാല നിയന്ത്രണങ്ങൾ ഉടനുണ്ടാകില്ല. കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തി. ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി നടത്തണം. അത്യാവശ്യ സന്ദർഭങ്ങളിൽ പരിപാടികൾ നേരിട്ട് നടത്തുമ്പോൾ ശാരീരിക അകലമടക്കമുള്ള മുൻകരുതലുകൾ എടുക്കണം. പൊതുയോഗങ്ങൾ ഒഴിവാക്കണം. ഓഫിസുകളുടെ പ്രവർത്തനം പരമാവധി ഓൺലൈനാക്കാനും നിർദേശമുണ്ട്. രോഗനിരക്ക് ഉയരുകയാണെ...
Breaking news, Crime

എസ്എഫ്ഐ- കെഎസ് യു സംഘർഷം, എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കുയിലിമലയിലാണ് സംഭവം. ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളജിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷത്തിനിടെയാണ് കുത്തേറ്റത്. ഇന്ന് കോളജിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയവർ ഓടി രക്ഷപ്പെട്ടു....
Malappuram

ഗ്രന്ഥകാരനെ കാണാന്‍ കടലുംകടന്ന് പ്രസാധകരെത്തി

തുര്‍ക്കിയില്‍ നിന്നും പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ രചിച്ച ഗ്രന്ഥകാരനെ തേടി തുര്‍ക്കിയിലെ പ്രസാധകര്‍ ഊരകത്തെ മമ്പീതി ഗ്രാമത്തിലെത്തി. ഗ്രന്ഥകാരനായ സുന്നീ മുഹമ്മദ് കുട്ടി മുസ്ലിയാരെ കാണാനാണ് പ്രസാധകര്‍ നേരിട്ടെത്തിയത്.ലോകപ്രസിദ്ധ ഗ്രന്ഥ പ്രസാധകരായ ഹഖീഖത്ത് കിതാബേവിയുടെ പ്രതിനിധികളാണ് സുന്നീ മുഹമ്മദ് കുട്ടി മുസ്ലിയാരെ തേടി വസതിയിലെത്തിയത്. 1974ല്‍ ഹഖീഖത്ത് കിതാബേവി പ്രസിദ്ധീകരിച്ചഫതാവ ഉലമാ ഇ ദിയാരിൽ ഹിന്ദ് എന്ന ഗ്രന്ഥമാണ് തുര്‍ക്കിയില്‍ നിന്നും പ്രസിദ്ധീകരിച്ച മുഹമ്മദ് കുട്ടി മുസ്ലിയാരൂൂടെ ആദ്യ ഗ്രന്ഥം.അര നൂറ്റാണ്ടിലേറെ കാലം തിരൂരങ്ങാടി നടുവിൽ പള്ളിയിൽ മുദരിസായി സേവനം ചെയ്ത് ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ് മുഹമ്മദ് കുട്ടി മുസ്ലിയാര്‍. ഫറോക്കിൽ ദർസ് നടത്തിയിരുന്ന കാലത്താണ് ഫതാവ ഉലമാ ഇ ദിയാരിൽ ഹിന്ദ് രചിച്ചത്. ഫറോക്ക് കോളേജിൽ എത്തുന്ന മുസ്ലിം വിദ്യാർത്ഥികൾ വെള്ളിയാഴ്ച്ച ജുമുഅ നിസ്കരിക്കാൻ എത്തി...
Tech

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ അവാർഡ് ചെറുമുക്കിലെ 5 വിദ്യാർത്ഥികൾക്ക്

തിരൂരങ്ങാടി:കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നല്‍കുന്ന 2021-22 വര്‍ഷത്തെ ഇന്‍സ്‌പെയര്‍ അവാര്‍ഡിന് ചെറുമുക്കിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി. സാങ്കേതിക രംഗത്തെ വിദ്യാര്‍ത്ഥകളെ പ്രോത്സാഹിപ്പിക്കുന്ന ടെക് അസിസ്റ്റ അക്കാദമിയിലെ ഫസീഹ് മുസ്ഥഫ പൊക്കാശ്ശേരി അന്‍ഷിഫ് റഹ്മാന്‍ പങ്ങിണിക്കാടന്‍, മഞ്ഞളാംപറമ്പില്‍ അഫല്‍, മാട്ടുമ്മല്‍ അഫ്‌നാന്‍, എറപറമ്പന്‍ ബാസില്‍ എന്നിവരാണ് അര്‍ഹരായത്. ഫാക്ടറിയില്‍ ഉപയോഗിക്കുന്ന ചെറു വാഹനം വഴി ഫാക്ടറി കളില്‍ അപകടവും തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത് സാധാരണ കാഴ്ചയാണ്. അതിന് പകരം ഒരു റോബോട്ട് വെച്ച് അതിനു മുന്നിലെത്തിയ തടസ്സം ഉണ്ടെങ്കില്‍ അതിനെ മറികടന്നു ആ പാതയില്‍ തന്നെ തുടര്‍ന്ന് ആ വാഹനത്തിന് മുന്നോട്ട് പോകാന്‍ കഴിയുന്ന ആശയമാണ് ഫസീഹ് മുസ്ഥഫ അവതരിപ്പിച്ചത്. വൈറസ് ബാധിതരായ രോഗികളുടെ അടുത്തേക്ക് നഴ്‌സുമാര്‍ പോകുമ്പോള്‍ അവര്‍ തമ്മിലുള്ള ഇടപഴകല്‍ കാ...
Kerala

കേരളത്തിൽ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു ; നിയന്ത്രണം ചർച്ച ചെയ്യാൻ തിങ്കളാഴ്ച യോഗം

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച അവലോകന യോഗം ചേരും. തിങ്കളാഴ്ച രാവിലെ 11നാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗത്തിൽ, കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതു ചർച്ച ചെയ്യുമെന്നാണു റിപ്പോർട്ട്.  ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവാഹം, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് അടച്ചിട്ട മുറികളിൽ പരമാവധി 75 പേർ, തുറസ്സായ സ്ഥലങ്ങളിൽ പരമാവധി 150 പേർ എന്നിങ്ങനെ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഞായറാഴ്ച 6,238 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 49,591 ആയ...
Breaking news, Crime

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിൽ; പ്രവർത്തനം സമൂഹ മാധ്യമങ്ങളിലൂടെ

പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് കറുകച്ചാലിൽ പിടിയിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ആറുപേരാണ് കറുകച്ചാല്‍ പൊലിസിന്‍റെ പിടിയിലായത്. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്‍റെ പ്രവർത്തനം. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമാണ് ചെയ്യുന്നത്. പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവര്‍ത്തനവും ഗ്രൂപ്പിലൂടെ നടന്നിരുന്നു. വലിയ സംഘമാണ് പിന്നിലുള്ളതെന്ന് പൊലീസ് പറഞ്ഞു. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും സംഘത്തിലുണ്ട്. 25 ഓളം പേര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായ...
Gulf

നോർക്ക പ്രവാസി ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷിക്കാം

പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയവർക്ക് നോർക്ക റൂട്ട്സ് വഴി വിതരണം ചെയ്യുന്ന ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുളള പ്രവാസിമലയാളികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കുമാണ് സഹായം ലഭ്യമാവുന്നത്.ചികിത്സക്ക് 50,000 രൂപ വരെയും മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികൾക്ക് 100000 രൂപ വരെയും പെൺമക്കളുടെ വിവാഹാവശ്യത്തിന് 15000രൂപ വരെയും ലഭിക്കും.പ്രവാസിയുടെ കുടുംബാംഗങ്ങൾക്ക് ഭിന്നശേഷി ഉപകരണങ്ങൾ വാങ്ങുന്നതിന് 10000 രൂപ വരെയും ഒറ്റ തവണയായി സഹായം നൽകി വരുന്നു.ഈ സാമ്പത്തിക വര്‍ഷം 15.63 കോടി രൂപ 2483 ഗുണഭോക്താക്കള്‍ക്കായി ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.തിരുവനന്തപുരം-350, കൊല്ലം-380, പത്തനംതിട്ട-130, ആലപ്പുഴ-140, കോട്ടയം-77, ഇടുക്കി-2, എറണാകുളം-120, തൃശ്ശൂര്‍-444, പാലക്കാട്-160, വയനാട്-5, കോഴിക്കോട്-215, കണ്ണൂര്‍-100, മലപ്പുറം-300, കാസര്‍ഗ...
Local news

മുൻ കൗണ്സിലർ ഉൾപ്പെടെയുള്ളവരെ അകാരണമായി കസ്റ്റഡിയിൽ വെച്ചതായി പരാതി

തിരൂരങ്ങാടി: പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ അകാരണമായി ഒരു രാത്രി മുഴുവൻ കസ്റ്റഡിയിൽ വച്ചതായി പരാതി. നഗരസഭാ മുൻ കൗൺസിലറും യൂത്ത് ലീഗ് കമ്മിറ്റി ട്രഷററുമായ അയ്യൂബ് തലാപ്പിൽ, ചെമ്മാട് ടൗൺ യൂത്ത് ലീഗ് ട്രഷറർ ബാ കുട്ടി ചെമ്മാട്, അൻസാർ പാട്ടശ്ശേരി, നാസർ കാവുങ്ങൽ, ജംഷീർ മഞ്ഞമ്മാട്ടിൽ, റഫീഖ് കുന്നത്തരി എന്നിവരെയാണ് കസ്റ്റഡിയിൽ വച്ചത്. വെള്ളിയാഴ്ച രാത്രി 10ന് വില്ലേജ് ഓഫിസിനു സമീപത്തെ ഫ്രൂട്‌സ് കടയിൽ ഇരിക്കുകയായിരുന്ന ഇവരെ, അതുവഴി വന്ന സിഐയാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച ശേഷം കേസ് എടുക്കാൻ നിർദേശിച്ച ശേഷം സി ഐ പോയത്രെ. ഇതിനിടെ കാൻസർ രോഗിയായ ജംഷീർ കുഴഞ്ഞുവീണതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാരോട് രണ്ടാളുടെ ജാമ്യ ത്തിൽ കൊണ്ടുപോകാമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ എന്താണ് കേസെന്നറിയാതെ ജാമ്യം എടുക്കില്ലെന്ന നിലപാടിലായിരുന്നു യുവാക്കൾ. രാവിലെയാണ് ഇവരെ വിട്ടത്...
Accident

ബൈക്കിൽ നിന്ന് വീണവരുടെ ദേഹത്ത് കാർ കയറിയിറങ്ങി 2 പേർ മരിച്ചു

ഇന്നലെ അര്ധരാത്രിയാണ് സംഭവം കണ്ണൂർ: കിളിയന്തറ ചെക്ക്പോസ്റ്റിനു സമീപം ബൈക്കിൽനിന്ന് വീണ യുവാക്കളുടെ മേൽ എതിർദിശയിൽ വന്ന കാർ കയറിയിറങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കി​ളി​യ​ന്ത​റ 32ാം മൈ​ൽ സ്വ​ദേ​ശി തൈ​ക്കാ​ട്ടി​ൽ അ​നീ​ഷ് (28), വ​ള​പ്പാ​റ സ്വ​ദേ​ശി തെ​ക്കും​പു​റ​ത്ത് അ​സീ​സ് (40) എ​ന്നി​വ​ർ മ​രി​ച്ചു. കൂ​ട്ടു​പു​ഴ ഭാ​ഗ​ത്തു​നി​ന്നും വ​ള്ളി​ത്തോ​ട് ഭാ​ഗ​ത്തേ​ക്ക് ബൈ​ക്കി​ൽ വ​രു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. കി​ളി​യ​ന്ത​റ എക്സൈ​സ് ചെ​ക്ക്പോ​സ്റ്റ് ക​ഴി​ഞ്ഞ​തി​നു​ശേ​ഷം ഹൈ​സ്കൂ​ളി​ന്​ മു​ന്നി​ൽ വെ​ച്ചാ​ണ് അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് റോ​ഡി​ൽ വീ​ഴു​ക​യും എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് വ​ന്ന കാ​ർ ഇ​വ​രു​ടെ ദേ​ഹ​ത്ത് ക​യ​റുകയുമായിരുന്നു എ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ്​ സം​ഭ​വം. ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​ന്‍റെ ഒ​രു തെ​ളി​വു​മി​ല്ല. കാ​റി​​ന...
Crime

പൊന്നാനിയിൽ മയിലിനെ കൊന്നു കറിവെച്ച സംഭവത്തിൽ ഒരാളെ റിമാൻഡ് ചെയ്തു

പൊന്നാനി: മയിലിനെ കൊന്നു കറിവെച്ച സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശി അയ്യപ്പനെ (32) വനംവകുപ്പ് അധികൃതർ അറസ്റ്റുചെയ്തു. വ്യാഴാഴ്‌ച വൈകീട്ടാണ് സംഭവം. എടപ്പാൾ തുയ്യത്തെ വീടുകളിൽ ഒരു ആൺമയിലും പെൺമയിലും എത്താറുണ്ട്. ഇതിൽ പെൺമയിലിനെയാണ് അയ്യപ്പനും ബന്ധുക്കളും ചേർന്ന് പിടികൂടിയത്. വൈകുന്നേരമായതോടെ ആൺമയിൽ ഇണയെ കാണാതെ ഉച്ചത്തിൽ കരയാൻ തുടങ്ങി. നാടോടികളായ അയ്യപ്പനും സംഘവും ഈ പ്രദേശത്ത് കറങ്ങിനടന്ന വിവരമറിഞ്ഞ നാട്ടുകാർ ഇവർ താമസിക്കുന്ന പൊന്നാനി കുണ്ടുകടവ് ജങ്‌ഷനിലെത്തി അയ്യപ്പനെ പിടികൂടി. കൂടെയുണ്ടായിരുന്ന അയ്യപ്പന്റെ അമ്മാവന്റെ മകനും ഭാര്യയും ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് പോലീസും വനം വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധിച്ചു. മയിലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വലിയ ചട്ടിയിൽ മയിലിനെ കറിവെച്ചതും കണ്ടെടുത്തു. ആളുകളുമായി ഇണങ്ങി ജീവിക്കുന്ന മയിലുകളായതിനാൽ ഇവയെ പിടികൂടാൻ എളുപ്പമായിരുന്നുവെന്ന് ...
Local news

മേൽപാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി, ഉടനെ തീപിടിത്തം

എടപ്പാൾ: മേൽപ്പാലത്തിലൂടെ വാഹനങ്ങളോടിത്തുടങ്ങി രണ്ടുമണിക്കൂറിനകം പാലത്തിനു മുകളിൽവെച്ച് വാനിന് തീപിടിച്ചു. ചക്രത്തിന് തീപിടിച്ചതിനെത്തുടർന്നുണ്ടായ പുകപടലം ജനങ്ങളെ പരിഭ്രാന്തരാക്കി. ഉദ്ഘാടനം കഴിഞ്ഞ് 12 മണിയോടെയാണ് പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്. മേൽപാലത്തിൽ വാനിന്റെ ചക്രം കത്തി പുക ഉയർന്നപ്പോൾ രണ്ടരയോടെയാണ് കോഴിക്കോട് ഭാഗത്തേക്കു വരികയായിരുന്ന വാനിന് തീപിടിച്ചത്. യാത്രക്കാർ ഇറങ്ങിയോടിയതിനാൽ ആർക്കും പരിക്കേറ്റില്ല. അപ്പോഴേക്കും ഓടിക്കൂടിയ നാട്ടുകാരും ഡ്രൈവറും ചേർന്ന് തീയണച്ച് വാഹനം മാറ്റിയിട്ടു. വാഹനങ്ങൾക്ക് പരസ്‌പരം കാണാനാകാത്തവിധം ആകാശത്തേക്ക് പുകയുയർന്നിരുന്നു....
National

അഞ്ച് സംസ്ഥാനങ്ങളിൽ ഏഴ് ഘട്ടമായി വോട്ടിങ്: ആദ്യഘട്ടം ഫെബ്രുവരി പത്തിന്; മാര്‍ച്ച് 10 ന് വോട്ടെണ്ണല്‍ 

ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായാകും തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10 നാണ് ആദ്യ തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14 നും നടക്കും. മൂന്നാം ഘട്ടം ഫെബ്രുവരി 20 നും നാലാംഘട്ടം ഫെബ്രുവരി 23 നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാഘട്ടം മാർച്ച് മൂന്നിനും ഏഴാം ഘട്ടം മാർച്ച് പത്തിനും നടക്കും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ നടക്കുക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിലാണ് തിയ്യതികൾ പ്രഖ്യാപിച്ചത്. ഈ സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ആകെ 690 നിയമസഭ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ആകെ 18.34 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പഞ്ചാബിലൊഴികെ ബാക്കി നാലിടത്തും ബിജെപിയാണ് അധികാരത്തിൽ. നിലവി...
Malappuram

വികസന കാര്യത്തിൽ ജില്ലയ്ക്ക് കാര്യമായ പരിഗണന നൽകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

എടപ്പാൾ മേൽപ്പാലം നാടിന് സമർപ്പിച്ചു വികസന കാര്യത്തിൽ മലപ്പുറം ജില്ലയ്ക്ക് സർക്കാർ കാര്യമായ പരിഗണന നൽകുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് . ജില്ലയുടെ ന്യായമായ വികസന പദ്ധതികൾ മുന്നോട്ടു വെച്ചവർക്കൊപ്പം സർക്കാറും മുന്നോട്ടു പോകുമെന്ന് മന്ത്രി പറഞ്ഞു.കിഫ് ബിയിൽ നിന്ന് അനുവദിച്ച 13.5 കോടി രൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കിയഎടപ്പാൾ ഫ്ലൈ ഓവിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ദേശീയ പാത വികസനത്തിനായുള്ള സ്ഥലം ഏറ്റെടുക്കലിന് ജില്ലയിൽ 3600 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. ഇക്കാര്യത്തിൽ സഹകരിക്കുന്ന വർക്കെല്ലാം മാന്യമായ നഷ്ടപരിഹാരം നൽകും . മറ്റ് സംസ്ഥാനങ്ങളിൽ ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര സർക്കാറാണ് ഫണ്ട് നൽകുന്നതെങ്കിൽ കേരളത്തിൽ സ്ഥലമേറ്റെടുക്കലിനായി 25 ശതമാനം ഫണ്ടും സംസ്ഥാന സർക്കാറാണ് നൽകുന്നതെ ന്ന് മന്ത്രി പറഞ്ഞു. ത...
Other

ജയില്‍ അധികൃതര്‍ പരിശോധനയ്ക്ക് വരുന്നതുകണ്ട് തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങി

ന്യൂഡൽഹി: തിഹാർ ജയിലിലെ തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങി. ജയിൽ അധികൃതർ പരിശോധന നടത്താൻ എത്തുന്നതുകണ്ട ഉടനെയാണിത്. ജയിൽ നമ്പർ ഒന്നിലെ തടവുകാരനാണ് ജനുവരി അഞ്ചിന് മൊബൈൽ ഫോൺ വിഴുങ്ങിയതെന്ന് തിഹാർ ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ സ്ഥിരീകരിച്ചു. അയാളെ ഉടൻ ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ വിഴുങ്ങിയ മൊബൈൽ ഫോൺ ഇപ്പോഴും തടവുകാരന്റെ വയറ്റിൽ തന്നെയാണ് ഉള്ളതെന്ന് ജയിൽ ഡയറക്ടർ ജനറൽ പറഞ്ഞു. തടവുകാരൻ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്ന സംശയത്തെത്തുടർന്നാണ് അധികൃതർ പരിശോധനയ്ക്ക് എത്തിയത്. ഇത് കണ്ടയുടൻ തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങുകയായിരുന്നു....
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രി പൊതുജനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെ നവീകരണം നടത്തുന്നു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പൊതുജനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെ നവീകരണ പ്രവർത്തനങ്ങൾ നടത്താനും സൗകര്യങ്ങൾ വർധിപ്പിക്കാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് സുമനസുകളുടെ സംഭവനയായി ആശുപത്രിയിലേക്ക് സ്വീകരിക്കാവുന്ന സാധനങ്ങൾ /വർക്കുകൾ /ഉപകരണങ്ങൾ തുടങ്ങിയവയുടെ പട്ടിക പ്രസിദ്ധീകരിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന്.. https://chat.whatsapp.com/BqYP4yQsVu43ACOjYeoPrT താൽപര്യമുള്ളവർ ഇനി പറയുന്ന ഫോൺ നമ്പറിലോ ഓഫീസിലോ ബന്ധപ്പെടണം. PH 9495857322(സൂപ്രണ്ട് ), 9567250848 (ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ), 9847267872(PRO ). സംഭാവന നൽകുന്നവർക്ക് സ്റ്റോക്ക് രേഖപ്പെടുത്തി രസിത് കൊടുക്കുന്നതാണ്, അവരുടെ പേര് വിവരങ്ങൾ അനുമതിയോടെ പ്രദർശിപ്പിക്കുന്നതുമാണ...
Accident

ബംഗളൂരുവിൽ വാഹനങ്ങളുടെ കൂട്ടയിടി; നാല് മലയാളികൾ മരിച്ചു 

4 യുവതി യുവാക്കളാണ് മരിച്ചത്, ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല ബംഗളൂരു ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. മരിച്ചവരിൽ മൂന്നു പേരെ തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദിൽ , ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി ആദർശ്, കൊച്ചി തമ്മനം സ്വദേശി കെ. ശിൽപ, എന്നിവരാണ് മരിച്ചത്. ഇതേ കാറിൽ യാത്ര ചെയ്തിരുന്ന ഒരു പെൺകുട്ടിയെ കൂടി തിരിച്ചറിയാനുണ്ട്. അമിത വേഗതയിൽ ആയിരുന്നു വാഹനങ്ങളെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ തകർന്ന് കാർ മരിച്ച നാലു പേരും സഞ്ചരിച്ചിരുന്ന കാറിന് പിറകിൽ ലോറി ഇടിക്കുകയായിരുന്നു. കാർ പിന്നീട് മുന്നിലുള്ള കാറുകളിലും ലോറിയിലും ഇടിച്ചു. രണ്ടു കാറുകളിലായി യാത്ര ചെയ്തിരുന്ന നാലുപേർക്കും പരുക്കേറ്റിട്ടുണ്ട്. മ...
Kerala

വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും ഇന്ന് മുതൽ 7 ദിവസം നിർബന്ധിത ഹോം ക്വാറന്റീൻ

ശനിയാഴ്ച (ജനുവരി 8) മുതൽ വിദേശ രാജ്യങ്ങളില്‍നിന്നു കേരളത്തിലേക്കു വരുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാർഗനിർദേശം ചൊവ്വാഴ്ച മുതൽ നടപ്പാക്കാനാണ്. ഒമിക്രോൺ ആശങ്ക ഉയരുന്നതും കോവിഡ് കേസുകൾ വർധിക്കുന്നതും കണക്കിലെടുത്ത് കേരളത്തിൽ നേരത്തേ നടപ്പാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഏഴ് ദിവസത്തെ ക്വാറന്റീനു ശേഷം എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. വിമാനത്താവളങ്ങളിൽ ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നു വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനയുണ്ടാകും. നെഗറ്റീവായാല്‍ 7 ദിവസം ഹോം ക്വാറന്റീനും എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തും. നെഗറ്റീവായാല്‍ വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരും. കോവിഡ് പോസിറ്റീവാകുന്നവരുടെ സാംപിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കും. ഇവരെ ഐസലേഷനില്‍ പ്രവേശിപ്പിക്കും. ...
Sports

അഖിലേന്ത്യാ വോളി കിരീടം കാലിക്കറ്റിന്

കെ.ഐ.ഐ.ടി. ഭുവനേശ്വറിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ വോളിബോൾ ടൂർണ്ണമെന്റിൽ കാലിക്കറ്റ് സർവകലാശാല ചാമ്പ്യന്മാരായി. കുരുക്ഷേത്ര യൂണിവേഴ്സിറ്റിയെ (21-25,25-18,25-20,25-22) പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് സർവകലാശാല ചാമ്പ്യൻമാരായത്. ജോൺ ജോസഫ് ഇ ജെ (ക്യാപ്റ്റൻ)( സെന്റ് ജോസഫ് കോളേജ് ദേവഗിരി) ദിൽഷൻ കെ. കെ (വൈസ് ക്യാപ്റ്റൻ) (ഇ എം ഇ എ കോളേജ് കൊണ്ടോട്ടി) ഐബിൻ ജോസ്( എംഇഎസ് അസ്മാബി കോളേജ് പി വെമ്പല്ലൂർ), നിസാം മുഹമ്മദ് (സെന്റ് ജോസഫ് കോളേജ് ദേവഗിരി) റോണി സെബാസ്റ്റ്യൻ( എസ് എൻ കോളേജ് ചേളന്നൂർ), ആനന്ദ് കെ (സെന്റ് ജോസഫ് കോളേജ് ദേവഗിരി) മുഹമ്മദ് നാസിഫ്( ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട ), ജെനിന്‌ യേശുദാസ്( ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട), ദീക്ഷിത് ഡി ( സെന്റ് ജോസഫ് കോളേജ് ദേവഗിരി)അമൽ അജയ് കെ കെ( സെന്റ് ജോസഫ് കോളേജ് ദേവഗിരി), അശ്വിൻ രാഗ് വി .ട്ടി( സഹൃദയ കോളേജ് കൊടകര), ജിഷ്ണു പി വി( സഹൃദയ കോളേജ് കൊടക...
Malappuram

ജില്ലയിൽ ഭൂരേഖ തയ്യാറാക്കാൻ ഇനി ഡ്രോൺ സർവേ

പ്രാചീന സമ്പ്രദായത്തിലുള്ള സര്‍വെ രീതികളില്‍ നിന്ന് മാറി കൂടുതല്‍ കൃത്യതയോടും ചുരുങ്ങിയ സമയത്തിനുള്ളിലും ഭൂരേഖകള്‍ തയാറാക്കുന്നതിനായി അത്യാധുനിക സര്‍വെ സംവിധാനമായ ഡ്രോണ്‍ സര്‍വെയ്ക്ക് ജില്ലയില്‍ നടപടികളായി. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജീവനക്കാര്‍ക്കായി ഏകദിനശില്‍പ്പശാല നടത്തി. പി ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അധ്യക്ഷനായി. ജില്ലയില്‍ ഡ്രോണ്‍സര്‍വെ  ജനുവരി 19ന് ആരംഭിയ്ക്കും. ഡ്രോണ്‍ സര്‍വെ ഫീല്‍ഡ് ജോലികള്‍ക്കായി തിരൂര്‍ താലൂക്കിലെ പെരുമണ്ണ, ആതവനാട്, അനന്താവൂര്‍, എന്നീ വില്ലേജുകളിലും ഏറനാട് താലൂക്കിലെ മലപ്പുറം നഗരസഭയിലെ മലപ്പുറം വില്ലേജുമാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്താകെ 200 വില്ലേജുകളിലും ജില്ലയില്‍ 18 വില്ലേജുകളിലുമാണ് അത്യാധുനിക രീതിയിലുള്ള സര്‍വെ നടത്തുന്നത്. ജനപങ്കാളിത്തവും സഹകരണവും പദ്ധതി പ്രവ...
Crime

അയൽവാസിയെ മർദിച്ച കേസിൽ ജീവകാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂർ അറസ്റ്റിൽ

വണ്ടൂർ: ജീവകാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂരിനെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. വഴിത്തർക്കവുമായി ബന്ധപ്പെട്ട മർദിച്ചെന്ന അയൽവാസിയുടെ പരാതിയിലാണ് അറസ്റ്റ്. 2018 ലെ കേസിൽ സുശാന്ത് പിടികിട്ടാപുള്ളിയായി മുങ്ങി നടക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തെക്കുംപാടത്തെ സുശാന്തിൻ്റെ വീട്ടിൽ നിന്ന് രാവിലെ 6.30 ഒാടെയാണ് വണ്ടൂർ പോലീസ് അറസ്റ്റ ചെയ്തത്. 2018 ഫെബ്രുവരി 18 നാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ കാക്കപ്പരത സുഭാഷിനെ തർക്കത്തിൻ്റെ പേരിൽ മർദ്ദിച്ചെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് സുശാന്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നില്ല. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി....
Local news

പഞ്ചായത്ത് വാഹനം മാലിന്യ കൂമ്പാരത്തിൽ തള്ളിയ സംഭവം: സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

നന്നമ്പ്ര പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുളള വാഹനം മാലിന്യ കൂമ്പാരത്തില്‍ തള്ളിയതില്‍ സി പി എം നന്നമ്പ്ര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.കുണ്ടൂർ ഓട് കമ്പനി പരിസരത്ത് നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ സിപിഐ എം താനൂർ ഏരിയ കമ്മിറ്റി അംഗം കെവിഎ കാദർ ഉദ്ഘാടനം ചെയ്തു. കെ ബാലന്‍ അധ്യക്ഷനായി.നന്നമ്പ്ര പഞ്ചായത്ത് അംഗം പി. പി ഷാഹുല്‍ ഹമീദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ പ്രസാദ്, വി കെ ഹംസ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ ഗോപാലന്‍ സ്വാഗതവും സി ഷാഫി നന്ദിയും പറഞ്ഞു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM പഞ്ചായത്തിൽ പുതിയ വാഹനം വാങ്ങിയതിനെ തുടർന്ന് പഴയ വാഹനം കൊടിഞ്ഞി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നല്‍കാമെന്ന് സർക്കാരിൽ അറിയിച്ചാണ് മാലിന്യ കേന്ദ്രത്തിൽ തള്ളിയത്. ബു...
Crime, Malappuram

പൊന്നാനിയിൽ മയിലിനെ പിടികൂടി കറി വെച്ചു, ഒരാൾ പിടിയിൽ

പൊന്നാനി: കുണ്ടുകടവ് താമസിക്കുന്ന ആന്ധ്ര സ്വദേശികളായ നാടോടി സംഘങ്ങളാണ് പൊന്നാനി തുയ്യത്ത് നിന്ന് പിടികൂടിയ മയിലിനെ കറി വെച്ചത്.എടപ്പാൾ റോഡിൽ തുയ്യത്ത് ജനവാസ മേഖലയിൽ ഇറങ്ങി നടന്ന മയിലിനെ കാണാതായതോടെ അന്വേഷിച്ചെത്തിയ നാട്ടുകാരാണ് നാലംഗസംഘം മയിലിനെ കറി വെക്കുന്നത് കണ്ടത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM സംഭവമറിഞ്ഞ നാട്ടുകാർ പൊന്നാനി പോലീസിനെയും, ഫോറസ്റ്റിനെയും വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസിനെ കണ്ട് സംഘം ഓടി രക്ഷപ്പെട്ടു..ആന്ധ്ര സ്വദേശിയായ ശിവ എന്നയാളെ പിടികൂടി. ഇയാളെ ഫോറസ്റ്റ് ഉദ്ധ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. രക്ഷപ്പെട്ടവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്....
Crime

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിൽ കാമുകന് പങ്കില്ല; നീതുവിന്റെ ലക്ഷ്യം ഇബ്രാഹിമുമായുള്ള ബന്ധം തുടരാൻ

കാമുകനിലുണ്ടായ കുട്ടിയാണ് എന്ന് സ്ഥാപിച്ചു ബന്ധം തുടർന്നായിരുന്നു പദ്ധതി കോട്ടയെ മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടികൊണ്ടുപോയ കേസിൽ കാമുകന് പങ്കില്ലെന്ന് കോട്ടയെ എസ്പി ഡി.ശിൽപ. നീതു തനിച്ചാണ് കൃത്യം നടത്തിയത്. കാമുകൻ ഇബ്രാഹിം ബാദുഷയുമൊത്തുള്ള ബന്ധം തുടരുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. കളമശേരിയിലെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിൽ ജോലി ചെയുന്ന വ്യക്തിയാണ് നീതു. രണ്ടു വർഷമായി ഇവർ ഇബ്രാഹിം ബാദുഷയുമായി പ്രണയത്തിലായിരുന്നു. എന്നാൽ സുഹൃത്ത് കല്യാണത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചു. ഇത് തടയുന്നതിന് വേണ്ടി ഈ ബന്ധം തുടരുന്നതിനും വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. നീതു നേരത്തെ ഗർഭിണിയായിരുന്നു. എന്നാൽ ഗർഭം അലസിപ്പോയി. ഇക്കാര്യം കാമുകനെ അറിയിച്ചിരുന്നില്ല. താൻ പ്രസവിച്ച കുഞ്ഞെന്ന വ്യാജേനെ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കാണിച്ച് ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം തുടരുകയായിരുന്നു നീതു...
Crime

മോഷ്ടിച്ച പമ്പ് സെറ്റ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: വെഞ്ചാലി - കണ്ണാടി തടം റോഡ് കോൺക്രീറ്റ് ചെയ്യുന്ന ഗവൺമെന്റ് കോൺട്രാക്ടറായ മുഹസിൻ എന്നവർ കോൺക്രീറ്റ് ചെയ്ത റോഡ് നനക്കുന്നതിനായി കൊണ്ടുവന്ന പെട്രോൾ പമ്പ് സ്സെറ്റ് റോഡരികിൽ വച്ച് ടാർപോളിൻ കൊണ്ട് മൂടിയിരുന്നത് ജനുവരി ഒന്നാം തിയ്യതി സ്ഥലത്തു നിന്നും നഷ്ടപെട്ടിരുന്നു. അന്നു തന്നെ തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി സ്ഥലത്ത് പല സിസിടിവികളും പരിശോധിച്ചതിനെ തുടർന്ന് ഒരു സി സി ടി വി യിൽ പമ്പ് സെറ്റ് കൊണ്ടു പോകുന്ന വ്യകത്മല്ലാത്ത ദൃശ്യം ലഭിച്ചിരുന്നു. ആ വീഡിയോയിലെ രണ്ടു പേരുടെ രൂപസാദ്യശ്യം കണ്ടെത്തുന്നതിന് പ്രദേശത്തെ നിരവധി വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയും, വിവിധ ഷോപ്പുകളുടെ വാട്സ് ആപ്പ് കൂട്ടായ്മകളിലേക്കും വീഡിയോ പ്രചരിപ്പിച്ചിരുന്നു. അതിനിടയിലാണ് ഒരു പമ്പ് സെറ്റ് വെഞ്ചാലി പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടപ്പുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി പോലീസ് ...
error: Content is protected !!