Monday, March 16

Author: tirurangaditoday

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങി നടക്കാന്‍ കാര്‍ മോഷ്ടിച്ചു ; 19 കാരന്‍ പിടിയില്‍
Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങി നടക്കാന്‍ കാര്‍ മോഷ്ടിച്ചു ; 19 കാരന്‍ പിടിയില്‍

മൂവാറ്റുപുഴ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങി നടക്കാന്‍ കാര്‍ മോഷ്ടിച്ച 19 കാരനെ തിരുവനന്തപുരത്തു നിന്നു പിടികൂടി പൊലീസ്. മൂവാറ്റുപുഴ മുളവൂര്‍ പൈനാപ്പിള്‍ സിറ്റി ഭാഗത്ത് പായിപ്ര പേണ്ടാണത്തു വീട്ടില്‍ അല്‍ സാബിത്തിനെയാണ് എറണാകുളം മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു കുട്ടികളുടെ അമ്മയായ തിരുവനന്തപുരം പൂന്തൂറ സ്വദേശിനിയുമായി കറങ്ങി നടക്കാനാണു കാര്‍ മോഷ്ടിച്ചത് എന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. കരുട്ടുകാവു ഭാഗത്തെ വീട്ടിലെ പോര്‍ച്ചില്‍ക്കിടന്ന കാര്‍ ജൂലായ് നാലിന് വെളുപ്പിന് മോഷ്ടിച്ച് തിരുവനന്തപുരത്ത് എത്തിച്ച് രൂപമാറ്റം വരുത്തിയും വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചുമായിരുന്നു സാബിത്ത് ഉപയോഗിച്ചിരുന്നത്. ഒരു വര്‍ഷം മുന്‍പാണ് ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെയും മറ്റും പൂന്തുറ സ്വദേശിനിയുമായി അല്‍ സാബിത്ത് പരിചയപ്പെടുന്നത്. ഇതിനു പിന്നാലെ...
Accident

പരപ്പനങ്ങാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഐ ടി ഐ വിദ്യാർത്ഥി മരിച്ചു

പരപ്പനങ്ങാടി : ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. പുത്തൻ പീടിക സ്വദേശി കറുത്തേടത്ത് മുജീബ് റഹ്മാന്റെ മകൻ മുഹമ്മദ് ഫവാസ് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കടലുണ്ടി നഗരം സ്വദേശി കുന്നുമ്മൽ അബ്ദുൽ ഷുക്കൂറിന്റെ മകൻ സൽമാനുൽ ഫാരിസിൻ (19) പരിക്കേറ്റു. ഇരുവരും പരപ്പനങ്ങാടി ഐ ടി ഐ വിദ്യാർത്ഥികളാണ്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് കരിങ്കല്ലത്താണിയിൽ വെച്ചായിരുന്നു അപകടം. സുഹൃത്തിനൊപ്പം പാലത്തിങ്ങൽ ഭാഗത്ത് പോയി കോളേജിലേക്ക് തിരിച്ചു വരുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയാരുന്നു. പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് യു ടെൻ ചെയ്തതിൽ ഇരു ബൈക്കുകളും കൂട്ടിയിടിക്കുകയിരുന്നു എന്ന് സൽമനുൽ ഫാരിസ് പറഞ്ഞു. ഫവാസ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. തിരൂരങ്ങാടി ടുഡേ. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് join ചെയ്യുക https://chat.whatsapp.com/CfrScS...
Obituary

നാട്ടിലേക്കുള്ള യാത്രക്കിടെ പുത്തനത്താണി സ്വദേശിയായ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു

കരിപ്പൂർ: ബഹ്റൈനിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ പുത്തനത്താണി സ്വദേശി യായ യുവാവ് വിമാനത്തിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി നയ്യത്തൂർ മുഹമ്മദിന്റെ മകൻ മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമനത്തിൽ വെച്ചാണ് സംഭവം. വിമനത്തിൽ വെച്ച് അഫ്സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറക്കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അഫ്സലിന് പനി ബാധിച്ചിരുന്നു. ശേഷം സ്വകാര്യം ക്ലിനിക്കിൽ പരിശോധന നടത്തുകയും ചെയ്തു. ആരോഗ്യത്തിൽ വലിയ പുരോഗതി കാണാത്തതിനെ തുടർന്ന് നാട്ടിലേക്ക് ചികിത്സക്കായാണ് പോയത്. മാതാവ്: ആമിന. സഹോദരിമാർ: ഹാ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

‘ഗ്രാജ്വേഷൻ സെറിമണി 2025’ തീയതി / കേന്ദ്രം എന്നിവയിൽ മാറ്റം കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ വഴിയും വിദൂര വിഭാഗം മുഖേനയും 2025 അധ്യയന വർഷം ബിരുദപ്രോഗ്രാം ( യു.ജി. ) വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള ‘ഗ്രാജ്വേഷൻ സെറിമണി 2025’ വിവിധ കേന്ദ്രങ്ങളിലായി ജൂലൈ 29-ന് തുടങ്ങും. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ചടങ്ങ് യഥാക്രം ജൂലൈ 29, 30 തീയതികളിൽ സർവകലാശാലാ ക്യാമ്പസിലെ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കും. മറ്റു ജില്ലകളിലെ ബിരുദദാന ചടങ്ങ് നടക്കുന്ന തീയതി, കേന്ദ്രം എന്നിവ ക്രമത്തിൽ :- വയനാട് - ആഗസ്റ്റ് 06 - എൻ.എം.എസ്.എം. ഗവ കോളേജ് കല്പറ്റ. പാലക്കാട് - ആഗസ്റ്റ് 07 - അഹല്യ കോളേജ് പാലക്കാട്. തൃശ്ശൂർ - ആഗസ്റ്റ് 12 - വിമല കോളേജ് തൃശ്ശൂർ. ചടങ്ങിൽ വിദ്യാർഥികൾക്ക് വൈസ് ചാൻസിലറിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാം. സർട്ടിഫിക്കറ്റ് ഫോൾഡർ, കോൺവൊക്കേഷൻ ഗൗൺ, ക്യാപ്, സർട്ടിഫിക്കറ്റ് സ്...
Other

സമസ്ത പൊതുപരീക്ഷ: ടോപ് പ്ലസ് നേടിയവര്‍ക്ക് സമ്മാനമായി 67,07,420രൂപ അനുവദിച്ചു

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2025 ഫെബ്രുവരി രിയില്‍ നടത്തിയ പൊതുപരീക്ഷയില്‍ ടോപ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അവരെ പഠിപ്പിച്ച ഉസ്താദുമാര്‍ക്കും 56,65,000 രൂപയുടെ കാഷ് അവാര്‍ഡ് നല്‍കി. ടോപ് പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും അവരെ പ്രാപ്തരാക്കിയ അധ്യാപകര്‍ക്കും 500 രൂപ വീതമാണ് ക്യാഷ് അവാര്‍ഡ്.ക്യാഷ് അവാര്‍ഡിന് പുറമെ ആറ് മാസത്തേക്ക് അഞ്ചാം ക്ലാസിലെ 3,006 വിദ്യാര്‍ത്ഥികള്‍ക്ക് സന്തുഷ്ട കുടുംബം മാസികയും, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസിലെ 5,200 വിദ്യാര്‍ത്ഥികള്‍ക്ക് സുന്നി അഫ്കാര്‍ ദ്വൈവാരികയും സൗജന്യമായി അയക്കും. ക്യാഷ് അവാര്‍ഡും, പ്രസിദ്ധീകരണങ്ങളും ഉള്‍പ്പെടെ ആകെ 67,07,420രൂപയാണ് ടോപ് പ്ലസ് ലഭിച്ചവര്‍ക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നല്‍കുന്നത്.നിശ്ചിത തിയ്യിതിക്കുള്ളില്‍ മദ്റസ മുഖാിന്തിരം അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അക്കൗണ്ടുകള...
Crime

10 ലക്ഷം രൂപയുമായി വേങ്ങര സ്വദേശിയായ ഓട്ടോ ഡ്രൈവർ പിടിയിൽ

തിരൂരങ്ങാടി : കുഴൽപ്പണവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. പൊലീസും ഡാൻസഫും ചേർന്ന് നടത്തിയ വാഹന പരിശോധന യിൽ രേഖകളില്ലാത്ത 10,38500 രൂപയുമായി ഒരാൾ പിടിയിൽ. വേങ്ങര സ്വദേശി തുമ്പിതൊടിക അബ്ദുൽ മജീദ് (38) ആണ് പിടിയിലായത്. എ ആർ നഗർ കൊടുവായൂരിൽ ഓട്ടോയുമായി പോകുമ്പോഴാണ് പിടിയിലായത്. വിതരണത്തിന് കൊണ്ടു പോകുകയായിരുന്ന കുഴൽപ്പണം ആണെന്ന് പോലീസ് പറഞ്ഞു. എസ് ഐ . കെ.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്....
Local news

കക്കാട് – തിരൂരങ്ങാടി റോഡിലെ തൂക്കുമരത്ത് വെള്ളക്കെട്ടിന് പരിഹാരമാകുന്നു

തിരൂരങ്ങാടി : കക്കാട് - തിരൂരങ്ങാടി റോഡിലെ തൂക്കുമരത്ത് വെള്ളക്കെട്ടിന് പരിഹാരമാകുന്നു വെള്ളം ഒഴുകി പോകുന്നതിന് ഡ്രൈനേജ് നിർമ്മാണം പുരോഗമിക്കുന്നു കെപിഎ മജീദ് എംഎൽഎയുടെ ശ്രമഫലമായി അനുവദിച്ച 74 ലക്ഷം രൂപയുടെ പ്രവർത്തികളാണ് നടന്നുവരുന്നത് നഗരസഭ റോഡിലൂടെ ഡ്രൈനേജ് നിർമ്മിക്കുവാൻ നഗരസഭ അനുമതി നൽകിയതോടെയാണ് ഡ്രൈനേജ് നിർമ്മാണം നേരത്തെ തുടങ്ങിയത്. നിർമ്മാണത്തിന് എംഎൽഎ ഫണ്ടിൽ 10 ലക്ഷം രൂപ അനുവദിച്ചത് ആശ്വാസമായി, പരപ്പനങ്ങാടി നാടുകാണി പാതയിലെ ഡ്രെയിനേജ് ഔട്ട് ലെറ്റ് കൂടിയാണിത്, നഗരസഭ പൂങ്ങാട്ട് റോഡിലെ ഡ്രൈനേജ് പൂർത്തിയാകുന്നതോടെ വെള്ളക്കെട്ട് ഒഴിവാകും. പ്രവർത്തി ഉടൻ പൂർത്തിയാക്കുമെന്ന് സ്ഥലം സന്ദർശിച്ച കെ പി മജീദ് എംഎൽഎ പറഞ്ഞു റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുളവാക്കിയായിരുന്നു, നഗരസഭാ വികസനകാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കൗൺസിലർമാരായ സമീർ വലിയാട്...
Kerala

ഒടുവില്‍ കാന്തപുരത്തിന്റെ ഇടപെടല്‍ ഫലം കണ്ടു ; നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

കാന്തപുരത്തിന്റെ ഇടപെടലില്‍ നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്നാണ് നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. യമനിലെ പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീദുല്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം യമനില്‍ ആരംഭിച്ചത്. ഹബീബ് അബ്ദുള്‍ റഹ്‌മാന്‍ മഹ്ഷൂസിന്റെ നേതൃത്വത്തിലുള്ള ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീദുല്ലിന്റെ ഉന്നതതല സംഘം തലാലിന്റെ ജന്മനാടായ ഉത്തര യമനിലെ ദമാറിലാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ഗോത്ര നേത...
Malappuram

ഹജ്ജ് കമ്മിറ്റിയുടെ ഓൺലൈൻ സേവന കേന്ദ്രത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈലത്തൂരിൽ നിർവഹിച്ചു

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ച ഓൺലൈൻ സേവന കേന്ദ്രത്തിന്റെയും ഹെൽപ്പ് ഡെസ്കിന്റെയും സംസ്ഥാനതല ഉദ്ഘാടനം വൈലത്തൂരിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു . ഹജ്ജ് അപേക്ഷ നൽകുന്നതിന് ഹജ്ജ് കമ്മറ്റിയുടെ ട്രൈനർമാർ സന്നദ്ധരായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം 300 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ 50 ഹജ്ജ് സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. സെൻട്രൽ ഹജ്ജ് കമ്മറ്റിയുടെ ഓൺലൈൻ പോർട്ടൽ മുഖേനയാണ് ഹജ്ജ് അപേക്ഷ സമർപണം. തുടർന്ന് കേരള ഹജ്ജ് കമ്മറ്റി സാധുവായ അപേക്ഷകർക്ക് കവർ നമ്പർ നൽകി രജിസ്റ്റേഷൻ നടപടി പൂർത്തീകരിക്കുന്നു. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജിന് ഇപ്രാവശ്യം സൗകര്യമുണ്ട്. അതുപോലെ ഹറമുകളിൽ ഭക്ഷണത്തിനും സൗകര്യമുണ്ട്. ഹാജിമാർക്ക് ഹജ്ജിന് അപേക്ഷ നൽകുന്നതിനും തുടർ പ്രവർത്തനങ്ങൾക്ക...
Kerala

പന്തീരാങ്കാവ് കവര്‍ച്ച ; ജീവനക്കാരില്‍ നിന്നും തട്ടിയെടുത്ത 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

കോഴിക്കോട്: പന്തീരാങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നും തട്ടിയെടുത്ത 39ലക്ഷം രൂപ കേസിലെ മുഖ്യപ്രതി ഷിബിന്‍ ലാലിന്റെ വീട്ടു പറമ്പില്‍ നിന്നു അരകിലോമീറ്റര്‍ അകലെയുള്ള പറമ്പില്‍ നിന്നും കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട നിലയിലാണ് പണം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പ്രതിയേയും കൂട്ടി പൊലീസ് സ്ഥലത്ത് എത്തി കിളച്ചപ്പോഴാണ് 39 ലക്ഷം രൂപ അടങ്ങിയ പ്ലാസ്റ്റിക് കവര്‍ കണ്ടെടുത്തത്. ജൂണ്‍ 11ന് ആണ് പന്തീരാങ്കാവ് ഇസാഫ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് ഷിബിന്‍ലാല്‍ പണം കവര്‍ന്നത്. പന്തീരാങ്കാവിലെ അക്ഷയ എന്ന ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണ്ണം ടേക്ക് ഓവര്‍ ചെയ്യാന്‍ എത്തിയ ഇസാഫ് ബാങ്ക് ജീവനക്കാരനില്‍ നിന്നു ഷിബിന്‍ ലാല്‍ പണം തട്ടിയെടുത്ത് സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിന്നീട് പാലക്കാട് വച്ച് പിടികൂടി. ജീവനക്കാരന്റെ കൈയില്‍ നിന്നു തട്ടിപ്പ...
Local news

ജെബി മേത്തര്‍ എംപിയുടെ മഹിളാ സാഹസിന് നാളെ വെന്നിയൂരില്‍ സ്വീകരണം

തിരൂരങ്ങാടി ; മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് നാളെ വെന്നിയൂരില്‍ സ്വീകരണം നല്‍കും. തിരൂരങ്ങാടി മണ്ഡലം മഹിളാ കണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 3.30 ന് നടക്കുന്ന സ്വീകരണ സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്, രമ്യാ ഹരിദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും....
Kerala

ഭര്‍ത്താവിനൊപ്പം വീട്ടിലെത്തി ; മുറി തുറക്കാത്തതിനെ തുടര്‍ന്നു വാതില്‍ പൊളിച്ചു നോക്കി ; നവവധു തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: നവവധുവിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ആലപ്പാട് നെല്ലിപ്പറമ്പില്‍ ക്ഷേത്രത്തിനു സമീപം കുയിലംപറമ്പില്‍ പരേതനായ മനോജിന്റെ മകള്‍ നേഹയാണ് (22) മരിച്ചത്. മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയാണ്. നേഹയുടെ വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ. ഞായറാഴ്ച നേഹയും ഭര്‍ത്താവ് രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് തിരിച്ചുപോയി. മുറി തുറക്കാത്തതിനെ തുടര്‍ന്നു വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് നേഹയെ മരിച്ചനിലയില്‍ കണ്ടത്. പെരിഞ്ഞനം പുതുമഠത്തില്‍ രഞ്ജിത്താണ് ഭര്‍ത്താവ്. അമ്മ: മനു....
Kerala

ലക്ഷക്കണക്കിന് രോഗികളുടെ ആശ്രയമായ ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ സ്ഥാപകന്‍ വിടവാങ്ങി

കോട്ടയം: ലക്ഷക്കണക്കിന് രോഗികള്‍ക്ക് അവശ്യ ഘട്ടങ്ങളില്‍ രക്തം എത്തിച്ചു നല്‍കിയ ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന സംഘടന സ്ഥാപിച്ച കോട്ടയം ചങ്ങനാശേരി സ്വദേശി വിനോദ് ഭാസ്‌കരന്‍ (48) അന്തരിച്ചു. കരള്‍ രോഗം ബാധിച്ച് കുറച്ച് ദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാരുന്നു. വിദേശത്തുള്ള സഹോദരന്‍ നാട്ടില്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാരം. കെ.എസ്.ആര്‍.ടി.സി ചങ്ങനാശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായ വിനോദ് ഭാസ്‌കരന്റെ ആശയമാണ് ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസം ആയ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. 2011ല്‍ സാമൂഹ്യ സേവനമെന്ന ആശയം മുന്‍നിര്‍ത്തി തുടങ്ങിയ വീ ഹെല്‍പ്പ് ഫേസ് ബുക്ക് പേജിന് പിന്നാലെയാണ് ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന സംഘടന രൂപീകരിച്ചത്. ആശുപത്രികളില്‍ രക്ത ദാനത്തിന്റെ ആവശ്യകത മനസ്സിലാക്കി തുടങ്ങിയ സംഘടനയാണിത്. പിന്നീട് സംസ്ഥനമാകെ വലിയ കൂട്ടായ്മയായി അത് വളര്‍ന്നു. ചങ്ങനാശേരി പുഴവാത് മന...
Malappuram

ലഹരി വ്യാപനം തടയുന്നതിന് ബഹുജന പങ്കാളിത്തത്തോടുകൂടി കർമ്മ സേന രൂപീകരിക്കണം ; മദ്യനിരോധന സമിതി

ബഹുജന പങ്കാളിത്തത്തോടുകൂടി കർമ്മ സേന രൂപീകരിച്ച് ലഹരി വ്യാപനം തടയുന്നതിന് സർക്കാർ മുൻ കൈ എടുക്കണമെന്ന് കേരള മദ്യനിരോധന സമിതി മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ ഊരകം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിസി ചേക്കു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന മുഖ്യ രക്ഷാധികാരി അലവിക്കുട്ടി ബാഖവി ക്ലാസ് എടുത്തു. സംസ്ഥാന ജില്ലാ ഭാരവാഹികളായ ടി മുഹമ്മദ് റാഫി,മുഹമ്മദ് ബാവ എ ആർ നഗർ,എന്‍ ടി മൈമൂന മെമ്പർ, മണ്ണിൽ ബിന്ദു,ജമീല സി, ഉണ്ണി തൊട്ടിയിൽ,റൈഹാനത്ത് ബീവി,ബേബി എസ് പ്രസാദ്, ഷാഹിദാ ബീവി,റഷീദ കണ്ണമംഗലം,അസൂറ ബീവി, ജുബൈരിയ തുടങ്ങിയവർ സംസാരിച്ചു. ലുഖ്മാനുൽ ഹക്കീം സ്വാഗതവും ഷക്കീല വേങ്ങര നന്ദിയും പറഞ്ഞു...
Obituary

ചരമം: മുന്നിയൂർ ആലിൻ ചുവട് കണ്ണിയത്ത് പതിയിൽ മുണ്ടിച്ചക്കി

മൂന്നിയൂർ : ആലിൻചുവട് കണ്ണിയത്ത് പതിയിൽ മുണ്ടിച്ചക്കി (85) അന്തരിച്ചു.ഭർത്താവ് : പരേതനായ കീരൻകുട്ടി. മക്കൾ : ബാലകൃഷ്ണൻ, സുധീഷ്, സാജൻ, സന്ദീപ് (സിപിഐ എം ആലിൻ ചുവട് ബ്രാഞ്ചംഗം), റീന, വസന്ത, പരേതനായ ശിവദാസൻ.മരുമക്കൾ : ബേബി, ബാലൻ (കുമ്മിണിപ്പറമ്പ്) പരേതനായ നായടി.
Obituary

ചരമം: എആർ നഗർകുട്ടിശ്ശേരിചിന തറി പള്ളീമ

എ.ആര്‍ നഗർ : കുട്ടിശ്ശേരിചിന മഹല്ല് സ്വദേശി പരേതനായ മൂഴിക്കന്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ തറി പളളീമ (96).മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) രാവിലെ ഒമ്പത് മണിക്ക് കുട്ടിശ്ശേരിചിന മസ്ജിദിൽ. മക്കള്‍: മൂഴിക്കന്‍ അബു ഹാജി (കൗണ്‍സിലര്‍, എ.ആര്‍ നഗര്‍ പഞ്ചായത്ത് മുസ് ലിം ലീഗ്),അസൈന്‍, ആലസന്‍, മൊയ്തീന്‍ കുട്ടി, സൈനബ, പാത്തുമ്മു.മരുമക്കള്‍ : കോലുപറമ്പന്‍ മുഹമ്മദ് ഹാജി പാലമഠത്തില്‍ചിന, പി.ടി കുഞ്ഞി മരക്കാര്‍ ഹാജി ( പി.ടി സ്റ്റീല്‍ കുന്നുംപുറം),പാത്തുമ്മു പുളളിശ്ശേരി വി.കെ പടി, ആയിശാബി പുകയൂര്‍, അസ്മാബി വെളിമുക്ക് ആലുങ്ങല്‍, പരേതയായ ആയിശ....
Crime

ഓട്ടിസം ബാധിച്ച കുട്ടിയെ മർദിച്ച കേസിൽ രണ്ടാനമ്മയായ അധ്യാപിക അറസ്റ്റിൽ

പെരിന്തൽമണ്ണ: ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ മർദിച്ച കേസിൽ രണ്ടാനമ്മയായ അധ്യാപിക പെരിന്തൽമണ്ണ പൊലീസിൽ കീഴടങ്ങി. കീഴടങ്ങിയ നിലമ്പൂർ വടപുറം സ്വദേശിനി ഉമൈറയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് എരവിമംഗലത്തെ ഭർതൃവീട്ടിലെത്തിച്ച് തെളിവെടുത്തു. ജൂലൈ രണ്ടിന് ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പെരിന്തൽമണ്ണ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ മാതാവ് മരിച്ച ശേഷമാണ് പിതാവ് അധ്യാപികയായ രണ്ടാനമ്മയെ വിവാഹം കഴിച്ചത്. വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FYvO97IDbE76AuHNrNyVqH?mode=r_thttps://chat.whatsapp.com/FYvO97IDbE76AuHNrNyVqH?mode=r_t കുട്ടിയുടെ മാതാവ് അര്‍ബുദബാധിതയായി 2020 ഒക്ടോബറിലാണ് മരിച്ചത്.തൊട്ടടുത്ത മാസമായിരുന്നു പിതാവ് ഉമൈറയെ വിവാഹം കഴിച്ചത്. കുട്ടിയുടെ മാതാവ് ജോലി ചെയ്തിരുന്ന അതേ സ്കൂളില്‍ ഉമൈറ അധ്...
Local news

തിരൂരങ്ങാടി കുടിവെള്ള പദ്ധതി : നിര്‍മ്മാണ പ്രവൃത്തികള്‍ ത്വരിതഗതിയില്‍, സെപ്തംബറില്‍ കമ്മീഷന്‍ ചെയ്യും

ചെമ്മാട്: തിരൂരങ്ങാടി നഗരസഭയിലെ വിവിധ കുടിവെള്ള പദ്ധതികള്‍ സെപ്തംബറില്‍ കമ്മീഷന്‍ ചെയ്യാന്‍ കെ.പി.എ മജീദ് എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടിയടക്കമുള്ള ജനപ്രതിനിധികളും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും കെ.എസ്.ഇ.ബി എ.ഇയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കല്ലക്കയം ജല ശുദ്ധീകരണ പ്ലാന്റില്‍ ട്രയല്‍റണ്‍ നടത്തിയത് വിജയകരമാണെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഇവിടേക്ക് വൈദ്യുതി ലൈന്‍ വലിക്കുന്നതിന് ഏഴ് ലക്ഷത്തോളം രൂപ അടവാക്കിയിട്ടുണ്ട്. ലൈന്‍ വലിക്കുന്നത് വേഗത്തിലാക്കും. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കും. പ്ലാന്റില്‍ ഇന്റര്‍ലോക്ക് പ്രവര്‍ത്തി തുടങ്ങാനിരിക്കുകയാണ്. കരിപറമ്പ് ടാങ്ക്, കക്കാട് ടാങ്ക് 45 ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ചന്തപ്പടി ടാങ്ക് നിര്‍മാ...
Local news

നന്നമ്പ്ര പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി : വേഗത്തില്‍ പൂര്‍ത്തിയാക്കണം, കീറിയ റോഡുകള്‍ അടിയന്തിരമായി ഗതാഗതയോഗ്യമാക്കണം : കെ.പി.എ മജീദ് എംഎല്‍എ

തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമ പഞ്ചായത്തില മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലമെത്തിക്കുന്നതിനുള്ള സമഗ്ര കുടിവെള്ള പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കെ.പി.എ മജീദ് എം.എല്‍.എ ആവശ്യപ്പെട്ടു. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. 2024 ഡിസംബറില്‍ കമ്മീഷന്‍ ചെയ്യാനുദ്ദേശിച്ച പദ്ധതിയില്‍ ഇത് വരെയും 50 ശതമാനം പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. പൈപ്പ് സ്ഥാപിക്കുന്നതിനായി കീറിയ റോഡുകള്‍ അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്നും എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. സമഗ്ര കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ കരാറുകാരന്‍ പരാജയപ്പെട്ടതായും കരാറുകാരനെ ഡി-ബാര്‍ ചെയ്യുന്നതിലേക്ക് വകുപ്പ് കടക്കേണ്ടി വരുമെന്നും യോഗത്തില്‍ സംസാരിച്ച ജലജീവന്‍ മിഷന്‍ പ്രൊജക്ട് എഞ്ചിനിയറും ജല വിഭവ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയറുമായ ഇ.എസ് ...
Kerala

താത്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി ; ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : കേരള ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച വിഷയത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് തിരിച്ചടി. ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. 2 സര്‍വകലാശാലകളിലും താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലാണ് തള്ളിയത്. സിംഗില്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. താത്കാലിക വിസി നിയമനം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് വേണം എന്നായിരുന്നു സിംഗില്‍ ബെഞ്ച് ഉത്തരവ്. കേരള ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ പാനലില്‍ നിന്നല്ലാതെ താല്‍ക്കാലിക വിസിമാരെ നിയമിച്ച ഗവര്‍ണറുടെ നടപടി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതു ശരിവച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, പി.വി.ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ച് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്...
university

പരീക്ഷാ തീയതിയിൽ മാറ്റം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പേരാമ്പ്ര റീജ്യണൽ സെൻ്ററിൽ എം.എസ്.ഡബ്ല്യൂ. / എം.സി.എ. സീറ്റൊഴിവ് പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജ്യണൽ സെൻ്ററിൽ ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ. / എം.സി.എ. പ്രോഗ്രാമുകൾക്ക് - ജനറൽ, എസ്.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്., മുസ്ലിം, എൽ.സി., ഒ.ബി.എച്ച്. എന്നീ സംവരണ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 17-ന് രാവിലെ 10 മണിക്ക് സെന്ററിൽ ഹാജരായി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8594039556, 9656913319. പി.ആർ. 899/2025 മണ്ണാർക്കാട് സി.സി.എസ്.ഐ.ടിയിൽ ഗസ്റ്റ് അധ്യാപക നിയമനം മണ്ണാർക്കാടുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) മാത്തമാറ്റിക്സ്, കോമേഴ്‌സ്, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഇവയിലേ...
Local news

എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷന്‍ സാഹിത്യോത്സവ് : തുടര്‍ച്ചയായ ആറാം തവണയും കൊളപ്പുറം സെക്ടര്‍ ജേതാക്കള്‍

തിരൂരങ്ങാടി : എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷന്‍ സാഹിത്യോത്സവില്‍ തുടര്‍ച്ചയായ ആറാം തവണയും കൊളപ്പുറം സെക്ടര്‍ ജേതാക്കളായി. തിരൂരങ്ങാടി, വെന്നിയൂര്‍, സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ക്യാമ്പസ് വിഭാഗത്തില്‍ തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ജേതാക്കളായി.പി എം എ സ് ടി കോളേജ് കുണ്ടൂര്‍, മല്‍ഹാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് തിരൂരങ്ങാടി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കലാപ്രതിഭയായി കൊളപ്പുറം സെക്ടറിലെ ഇ കെ ഹാദിയും സര്‍ഗപ്രതിഭയായി കുണ്ടൂര്‍ സെക്ടറിലെ ആദില്‍ സലീഖും തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത വര്‍ഷം സാഹിത്യോത്സവിന് ആഥിത്യമരുളുന്ന പന്താരങ്ങാടി സെക്ടറിന് നേതാക്കള്‍ പതാക കൈമാറി. സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മുഹിയിദ്ദീന്‍ കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ജൗഹരി അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ പ്രാര്‍ഥന നടത്തി.എസ് എസ് എഫ...
Gulf, Kerala

നിമിഷപ്രിയയ്ക്കായി കാന്തപുരം ; തലാലിന്റെ കുടുംബവുമായി ചര്‍ച്ച

കോഴിക്കോട്: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടക്കുകയാണ്. കാന്തപുരവുമായി ബന്ധമുള്ള യമനി പൗരന്‍ ആണ് ചര്‍ച്ച നടത്തുന്നത്. തലാലിന്റെ കുടുംബം ബ്ലഡ് മണി സ്വീകരിച്ച് നിമിഷ പ്രിയക്ക് മാപ്പ് നല്‍കണം എന്നാണ് ചര്‍ച്ചയിലെ നിര്‍ദേശം. വധശിക്ഷ നടപ്പിലാക്കാന്‍ 2 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നത്. നോര്‍ത്ത് യമനില്‍ നടക്കുന്ന അടിയന്തിര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂര്‍, യമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇന്നലെയാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വിഷയത്തില്‍ ഇടപെട്ട...
Malappuram

പട്ടിക്കാട്, ചിറമംഗലം റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മാണത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായി

മലപ്പുറം : ജില്ലയിലെ പട്ടിക്കാട്, ചിറമംഗലം റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മാണത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായി. നിലമ്പൂര്‍-ഷൊര്‍ണൂര്‍ റൂട്ടിലുള്ള പട്ടിക്കാട് ഓവര്‍ ബ്രിഡ്ജിന് ആകെ 1.0500 ഹെക്ടര്‍ ഭൂമിയാണ് ആവശ്യം. ഇതില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 0.1803 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ബാക്കി 0.8697 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. ഇതും വൈകാതെ ഏറ്റെടുക്കും. മൂന്നു കോടി എണ്‍പത്തിനാലു ലക്ഷത്തി ഇരുപത്തെട്ടായിരത്തി അഞ്ഞൂറ്റി അറുപത്തേഴ് (38428567) രൂപ കക്ഷികള്‍ക്ക് നല്‍കി. താനൂര്‍-പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വരുന്ന ചിറമംഗലം ഓവര്‍ ബ്രിഡ്ജിന് മൊത്തം ആവശ്യം 0,6614 ഹെക്ടര്‍ ഭൂമിയാണ്. ഇതില്‍ സ്വകാര്യ വ്യക്തികളുടെ ഉമടസ്ഥതയിലുള്ള 0.4462 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി ഉടന്‍ ഏറ്റെടുക്കും. 4,19,61,674 രൂപയാണ് മൊ...
Local news, Malappuram

മുഖം മോര്‍ഫ് ചെയ്ത നഗ്‌ന ദൃശ്യങ്ങള്‍ ഉണ്ടാക്കി കോളേജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

കൊണ്ടോട്ടി : കോളേജ് വിദ്യാര്‍ത്ഥിനിയുടെ മുഖം മോര്‍ഫ് ചെയ്ത് നഗ്‌ന ദൃശ്യങ്ങള്‍ ഉണ്ടാക്കി ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ പിടിയില്‍. മോര്‍ഫ് ചെയ്ത ചിത്രം വ്യാജ ഇന്‍സ്റ്റാഗ്രാമിലൂടെ വിദ്യാര്‍ത്ഥിനിക്ക് അയച്ച് കൊടുത്ത് 5 ലക്ഷം രൂപ ആവശ്യപ്പെടുകയും കൊടുത്തില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയ കൊണ്ടോട്ടി സ്വദേശികളായ മൂന്ന് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് തസ്രീഫ് 21,പുത്തന്‍വീട്ടില്‍ കൊട്ടപ്പുറം, മുഹമ്മദ് നിദാല്‍ 21,തയ്യില്‍, കൊട്ടപ്പുറം, മുഹമ്മദ് ഷിഫിന്‍ ഷാന്‍ 22,ചോലക്കാതൊടി പുളിക്കല്‍ എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് ഇന്‍സ്പെക്ടര്‍ പി എം ഷമീര്‍ അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ പഠന കാലത്തു പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ഥികളായിരുന്ന ഇവരില്‍ മുഹമ്മദ് തസ്രീഫ് ഒരു വ്യാജ ഇന്‍സ്റ്റാഗ്രാം ഉണ്ടാക്കി അതിലൂടെ പെണ്‍കുട്ടിയ...
Local news

താനൂർ കോറാട് സബ്സെൻ്റർ റോഡ് ഉദ്ഘാടനം ചെയ്തു

താനൂർ കോറാട് സബ്സെൻ്റർ റോഡ് നാടിനു സമർപ്പിച്ചു . ന്യൂനപക്ഷ ക്ഷേമ - കായിക- വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ നിന്ന് 16 ലക്ഷം രൂപ വകയിരുത്തിയാണ് കോറാട് സബ്സെൻ്റർ റോഡ് നിർമ്മാണം നടന്നത്. 60 വർഷത്തോളം പഴക്കമുള്ള ഇടവഴിയാണ് ഇതോടെ സൗകര്യപ്രദമായ റോഡ് ആയി മാറിയത്. പഞ്ചായത്ത് പ്രസിഡൻ്റ് യൂസഫ് കൊടിയേങ്ങൽ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ അലവി മുക്കാട്ടിൽ, പി മൂസക്കുട്ടി, ജലാലുദ്ദീൻ കോറാട്, റാഫി, കാസ്മി ഹാജി, അക്ബർ, ഷാഫി, ഷറഫു ആരിച്ചാലി, പരീത്,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്കർ കോറാട് തുടങ്ങിയവർ സംസാരിച്ചു....
Local news

ഞാറ്റുതൊട്ടിപ്പാറ- നാല്‍ക്കവല- പുത്തന്‍പള്ളി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു

ഒഴൂര്‍ പഞ്ചായത്തിലെ ഞാറ്റുതൊട്ടിപ്പാറ- നാല്‍ക്കവല- പുത്തന്‍പള്ളി റോഡ് ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഓരോ പ്രദേശത്തും കഴിയുന്നത്ര വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ജനപ്രതിനിധികളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങല്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജലീല്‍, സ്ഥിരംസമിതി അധ്യക്ഷരായ അഷ്‌കര്‍ കോറാട്, സി.പി മുംതാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തറമ്മല്‍ ബാവു, പഞ്ചായത്തംഗങ്ങളായ നോവല്‍ മുഹമ്മദ്, അലവി മുക്കാട്ടില്‍, കെ.ടി.എസ് ബാബു, വൈസ് പ്രസിഡന്റ് സജ്ന പാലേരി തുടങ്ങിയവര്‍ സംസാരിച്ചു....
Local news

ക്യാമറകളുടെ പ്രദർശനവും അഭിമുഖവും നടന്നു

തോട്ടശ്ശേരിയറ : ബീരാൻ ഹാജി മെമ്മോറിയൽ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ‘cinephile ’എന്ന പേരിൽ വിവിധ കാലങ്ങളിലെ ക്യാമറകളുടെ പ്രദർശനവും അഭിമുഖവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ സി സിന്ധു അധ്യക്ഷത വഹിച്ച പരിപാടി മുൻ മാധ്യമ പ്രവർത്തകനും കാലിക്കറ്റ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറുമായ എ.പി നൗഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു. അധ്യാപകൻ പി. വിഘ്‌നേഷ്,എം.ഫവാസ് എന്നിവർ സംസാരിച്ചു.എ പി നൗഷാദിന്റെ ശേഖരത്തിലുള്ള വിവിധ കാലഘട്ടങ്ങളെ അടയാളപ്പെടുത്തിയ വ്യത്യസ്ത തലമുറകളിൽപെട്ടതും കാഴ്ചകാർക്ക് കൗതുകമുണർത്തുന്നതുമായ ക്യാമറകളുടെ പ്രദർശന സ്റ്റാൾ ബി.എച്.എം ടി.ടി.ഐ മാനേജർ ടി.കെ റിയാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൂടാതെ ‘ക്യാമറകളുടെ കല ’എന്ന വിഷയത്തിൽ എ.പി നൗഷാദ് അധ്യാപക വിദ്യാർത്ഥികളുമായി അഭിമുഖസംഭാഷണം നടത്തി.ഫിലിം ക്ലബ്‌ കൺവീനർ എ.പി ത്രേസ്യ സ്വാഗതവും അധ്യാപക വിദ്യാർത്ഥി ശൈത്യ നന്ദിയും പറഞ്ഞു....
Local news

മുഅല്ലിം ദിനം വിപുലമായി ആചരിച്ചു

ചെമ്മാട് : ചെമ്മാട് മഹല്ല് കമ്മിറ്റിക്ക് കീഴിലുള്ള ഖിദ്മത്തുല്‍ ഇസ്ലാം കേന്ദ്ര ബ്രാഞ്ച് മദ്രസകള്‍ സംയുക്തമായി മുഅല്ലിം ദിനം കേന്ദ്ര മദ്രസയില്‍ വിപുലമായി ആചരിച്ചു. ചെമ്മാട് മഹല്ല് പ്രസിഡണ്ട് ഡോ. കെ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് യു. മുഹമ്മദ് ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് പി. മുഹമ്മദ് ഇസ്ഹാഖ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. കുട്ട സിയാറത്തിനു ശേഷം തുടങ്ങിയ പരിപാടിയില്‍ ഇരുപത് വര്‍ഷത്തിലധികമായി മഹല്ലില്‍ സേവനം ചെയ്തു വരുന്ന കെ. കെ മരക്കാര്‍ മൗലവി, സി. ഹംസ മൗലവി, സി. അബ്ദുസലാം ദാരിമി, എം. വി മന്‍സൂര്‍ മൗലവി എന്നിവരെ ആദരിച്ചു. മഹല്ലില്‍ ജോലി ചെയ്യുന്ന മുഅല്ലിമീങ്ങള്‍ക്ക് എസ്.കെ.എസ്.ബി.വി കേന്ദ്ര കമ്മറ്റി സ്‌നേഹോപഹാരം നല്‍കി. മഹല്ല് സെക്രട്ടറി യു. ഇബ്രാഹിം ഹാജി സ്വാഗതം പറഞ്ഞു. ശബിന്‍ ബദ്ര്‍ വാഫി, മുഹമ്മദ് യൂനുസ് വാഫി, സി. അബ്ദുസ്സലാം ദാരിമി, എ...
Malappuram

നിപ: മലപ്പുറമടക്കം 6 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 543 പേര്‍

പാലക്കാട് ജില്ലയില്‍ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ മലപ്പുറമടക്കം 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്‌ക ജ്വരം എന്നിവ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം നല്‍കിയത്. അതേസമയം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ പാലക്കാട് ജില്ലക്കാരനായ 57 വയസുകാരന് നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള കോണ്ടാക്ട് ട്രേസിംഗ് ആരംഭിച്ചു. ഈ വ്യക്തിയുടെ സമ്പര്‍ക്...
error: Content is protected !!