കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
അഖിലേന്ത്യ അന്തർസർവകലാശാല വനിതാ ഖൊ - ഖൊ ചാമ്പ്യൻഷിപ്പ്
കാലിക്കറ്റ് സർവകലാശാല ആതിഥ്യം വഹിക്കുന്ന അഖിലേന്ത്യ അന്തർസർവകലാശാല വനിതാ ഖൊ - ഖൊ ചാമ്പ്യൻഷിപ്പ് 22 മുതൽ 25 വരെ നടക്കും. ഇന്ത്യയിലെ നാല് സോണുകളിൽ നിന്നായി ആദ്യ നാല് സ്ഥാനങ്ങൾ നേടിയ 16 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ലീഗ് - കം - നോക് ഔട്ട് അടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ. ആദ്യ റൗണ്ട് മത്സരങ്ങൾ ലീഗ് അടിസ്ഥാനത്തിലാവും നടക്കുക. ലീഗ് റൗണ്ടിനു ശേഷം നാല് ഗ്രുപ്പുകളിൽ നിന്നും പോയിന്റ് അടിസ്ഥാനത്തിൽ മുന്നിട്ട് നിൽക്കുന്ന അവസാന നാല് ടീമുകൾ തമ്മിൽ നോക്ക് ഔട്ട് രീതിയിൽ മത്സരങ്ങൾ നടത്തി വിജയിയെ നിശ്ചയിക്കും. ഗ്രൂപ്പ് ഡിയിലാണ് കാലിക്കറ്റ് സർവകലാശാല മത്സരിക്കുന്നത്. മത്സരത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ അറിയിച്ചു. നിലവിൽ പൂനെ സാവിത്രിഭായ് ഫൂലെ യൂണിവേഴ്‌സിറ്റിയാണ്...

