Thursday, March 19

Author: tirurangaditoday

ഹലോ സോറി റോങ് നമ്പര്‍ ; തിരൂരില്‍ യുവാവിന്റെ ഫോണ്‍ അടിച്ചുമാറ്റി കുരങ്ങ് ; കോള് വന്നപ്പോള്‍ അറ്റന്റ് ചെയ്ത് ചെവിയില്‍ വെച്ചു
Malappuram

ഹലോ സോറി റോങ് നമ്പര്‍ ; തിരൂരില്‍ യുവാവിന്റെ ഫോണ്‍ അടിച്ചുമാറ്റി കുരങ്ങ് ; കോള് വന്നപ്പോള്‍ അറ്റന്റ് ചെയ്ത് ചെവിയില്‍ വെച്ചു

തിരൂര്‍ ; കുസൃതി ഒപ്പിക്കുക എന്നതി കുരങ്ങന്റെ പതിവ് ചെയ്തി ആണെങ്കിലും അതില്‍ നിന്നെല്ലാം വിത്യസ്തമായിരുന്നു കഴിഞ്ഞ ദിവസം തിരൂരില്‍ നടന്നത്. കണ്ണൊന്ന് തെറ്റിയാല്‍ പഴ്‌സും ഭക്ഷണവും അടിച്ചുമാറ്റുന്ന കുരങ്ങന്മാര്‍ ഉണ്ടെങ്കിലും മൊബൈല്‍ മോഷ്ടിക്കുന്ന കുരങ്ങനെ ആദ്യമായാകും കാണുന്നത്. തിരൂരില്‍ സംഗമം റസിഡന്‍സിയില്‍ ആണ് രസകരമായ സംഭവം നടന്നത്. തിരൂര്‍ സംഗമം റസിഡന്‍സിയില്‍ മുകള്‍ നിലയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന യുവാവിന്റെ മൊബൈല്‍ ഫോണാണ് കുരങ്ങന്‍ നിമിഷനേരം കൊണ്ട് അടിച്ചുമാറ്റിയത്. ഷീറ്റിനു മുകളില്‍ ഫോണ്‍വച്ച് ജോലി ചെയ്യുകയായിരുന്നു യുവാവ്. ജോലിത്തിരക്കിനിടയില്‍ തൊട്ടടുത്ത ഷീറ്റിന് മുകളില്‍ ഫോണ്‍ വെച്ച് ജോലിയില്‍ മുഴുകിയിരിക്കുകയായിരുന്നു യുവാവ്. ഷീറ്റിന് മുകളിലേക്ക് ഓടിക്കയറിയ കുരങ്ങന്‍ ഫോണുമായി ഞൊടിയിടയില്‍ തെങ്ങിന്‍ മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. തെങ്ങിലേക്ക് ക...
Local news

പുത്തരിക്കല്‍ തമ്പ് റോഡ് ജനങ്ങള്‍ക്കായി തുറന്ന് നല്‍കി

പരപ്പനങ്ങാടി : പുത്തരിക്കല്‍ തമ്പ് റോഡ് ജനങ്ങള്‍ക്കായി തുറന്ന് നല്‍കി. പരപ്പനങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മിച്ചത്. റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. കൗണ്‍സിലര്‍ ഖദീജത്തുല്‍ മാരിയ അധ്യക്ഷത വഹിച്ചു ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ പി വി മുസ്തഫ, ഖൈറുന്നിസ താഹിര്‍, സീനത്ത് ആലിബാപ്പു എന്നിവര്‍ സംസാരിച്ചു. ഉസ്മാന്‍ പുത്തരിക്കല്‍, അന്‍വര്‍ മാഷ്, ഹാരിസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു....
Local news

ഷാഹി മസ്ജിദ് വെടിവെപ്പ് ; മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു

മൂന്നിയൂര്‍ : മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ആഹ്വാന പ്രകാരം ഷാഹി മസ്ജിദ് വിഷയത്തില്‍ പ്രതിഷേധിച്ച് മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ആലിന്‍ ചുവട് അങ്ങാടിയില്‍ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. വിപി കുഞ്ഞാപ്പുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സംഗമം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ. ഖാദര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സലീം ഐദീദ് തങ്ങള്‍ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍, എസ്ടിയു ജില്ലാ സെക്രട്ടറി എം. സൈതലവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്റ്റാര്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. എം.എ. അസിസ് സ്വാഗതവും യു ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു. പ്രകടനത്തിന് വി.പി. കുഞ്ഞാപ്പു, എം എ അസീസ്, ചെനാത് അസീസ് യു.ഷംസുദ്ദീന്‍, കുഞ്ഞോന്‍ തലപ്പാറ, അന്‍സാര്‍ കളിയാട്ടമുക്ക്,ജാഫര്‍ ചേളാരി, സ...
Kerala

കളര്‍കോട് വാഹനാപകടം : കാറോടിച്ച വിദ്യാര്‍ത്ഥിയെ പ്രതിയാക്കി പൊലീസ് റിപ്പോര്‍ട്ട്

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കാറോടിച്ച വിദ്യാര്‍ഥി ഗൗരീശങ്കറിനെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ പ്രതിയാക്കി ആദ്യം റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിയാണു പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് മാസം മുമ്പാണ് അഞ്ച് പേരും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് ചേര്‍ന്നത്. കാറില്‍ 11 പേരുണ്ടായിരുന്നു ഉണ്ടായിരു...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റിൽ ഹാഫ് മാരത്തോൺ ഏഴിന് 2024 - 2025 വർഷത്തെ കാലിക്കറ്റ് സർവകലാശാലാ അത്‌ലറ്റിക് മീറ്റിനോടനുബന്ധിച്ചുള്ള ഹാഫ് മാരത്തോൺ മത്സരങ്ങൾ ഡിസംബർ ഏഴിന് രാവിലെ 6.30-ന് സർവകലാശാലാ ക്യാമ്പസിൽ നടക്കും. ആറിന് വൈകിട്ട് 4.30 വരെ രജിസ്‌ട്രേഷനുള്ള സൗകര്യമുണ്ടാകും. പങ്കെടുക്കാൻ താത്‌പര്യമുള്ളവർ കോളേജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രവും അംഗീകൃത മെഡിക്കൽ പ്രാക്ടീഷണറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും സഹിതം ഹാജരാകണം. അന്തർ സർവകലാശാലാ അത്‌ലറ്റിക് മീറ്റ് ഡിസംബർ 15, 16, 17 തീയതികളിൽ സി.എച്ച്. എം.കെ. സ്റ്റേഡിയത്തിൽ നടക്കും. കേരളത്തിലെ ഏറ്റവും വലിയ കോളേജ് അത്‌ലറ്റിക് മേളയാണ് കാലിക്കറ്റ് സർവകലാശാലാ സിന്തറ്റിക് ട്രാക്കിൽ നടത്തുന്നത്. 400-ൽ പരം അഫിലിയേറ്റഡ് കോളേജുകളിൽ നിന്നായി 1500 ഓളം കായിക താരങ്ങൾ മീറ്റിൽ പങ്കെടു ക്കും. കൂടുതൽ വിവരങ്ങളൾക്ക് 9645620771. പി.ആർ. 1755/2024 ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷ കാല...
university

ഭിന്നശേഷിക്കാരെ നേതൃനിരയിലേക്ക് ഉയര്‍ത്തണം ; കാലിക്കറ്റ് സര്‍വകലാശാലാ വി.സി

ഭിന്നശേഷിക്കാരെ ഉള്‍ക്കൊള്ളുക എന്നതില്‍ നിന്ന് അവരെ നേതൃനിരയിലേക്ക് എത്തിക്കുക എന്നതിലേക്ക് നമ്മുടെ സമൂഹം മാറണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷന്‍ പഠനവകുപ്പും ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള കോഴിക്കോട്ടെ കോമ്പോസിറ്റ് റീജണല്‍ സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്‌മെന്റും ചേര്‍ന്ന് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി വിഭാഗക്കാരുടെ പ്രത്യേകമായ കഴിവുകളെ നാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതോടൊപ്പം അവര്‍ക്ക് സമൂഹത്തെ നയിക്കാനുള്ള അവസരങ്ങള്‍ കൂടി നാം ഒരുക്കേണ്ടതുണ്ടെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ചടങ്ങില്‍ സി.ആര്‍.സി. ഡയറക്ടര്‍ ഡോ. കെ.എന്‍. റോഷന്‍ ബിജലി അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ. പി.ടി. ബാബുരാ...
Local news

നന്നമ്പ്ര കുടിവെള്ള പദ്ധതി : പൈപ്പ് ലൈന്‍ കൊണ്ടുപോകുന്നതില്‍ കക്കാട്ടെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യം

തിരൂരങ്ങാടി ; നന്നമ്പ്ര കുടിവെള്ള പദ്ധതിക്ക് കക്കാട് ചെറുമുക്ക് റോഡിലൂടെ പൈപ്പ് ലൈന്‍ കൊണ്ടു പോകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരൂരങ്ങാടി ഡിവിഷന്‍ 21,21 മുസ്ലിം ലീഗ് കമ്മിറ്റിയും കക്കാട് ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയും നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമാണ് പദ്ധതിക്കായി കക്കാട് ചെറുമുക്ക് റോഡിലൂടെ പൈപ്പ് ലൈന്‍ കൊണ്ടു പോകുന്നതിനെതിരെ രംഗത്തെത്തിയത്. കക്കാട്ടെ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് വേണം പദ്ധതി നടപ്പിലാക്കാനെന്നാണ് ഇവരുടെ ആവശ്യം ജനങ്ങളുടെ പരാതികളും ആശങ്കകളും പരിഹരിക്കാതെ കേന്ദ്ര സംസ്ഥാന പദ്ധതിയായ ജല്‍ ജീവന്‍ മിഷന്‍ നന്നമ്പ്ര കുടിവെള്ള പദ്ധതിക്കുള്ള പൈപ്പ് ലൈന്‍ കക്കാട് ചെറുമുക്ക് റോഡിലുടെ കൊണ്ടു പോകരുതെന്ന് കക്കാട് ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയും ഡിവിഷന്‍ 21&22 കമ്മിറ്റിയും സംയുക്തമായി ആവശ്യപ്പെട്ടു. മറ്റു മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കണം, ജനങ്ങളെ ഒരിക...
Local news

പരപ്പനങ്ങാടി ബ്ലോക്ക് കൃഷിശ്രീ സെന്ററിന് ജൈവവളങ്ങള്‍ പൊടിക്കുന്നതിനുള്ള കാര്‍ഷികയന്ത്രം വിതരണം ചെയ്തു

പരപ്പനങ്ങാടി : തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരപ്പനങ്ങാടി ബ്ലോക്ക് കൃഷിശ്രീ സെന്ററിന് ജൈവവളങ്ങള്‍ പൊടിക്കുന്നതിനുള്ള കാര്‍ഷികയന്ത്രം വിതരണം ചെയ്തു. 90 ശതമാനം സബ്‌സിഡിയിലാണ് സെന്ററിന് യന്ത്രം നല്‍കിയത്. പരിപാടി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി സാജിത ഉദ്ഘാടനം ചെയ്തു. ചേളാരി അരീപ്പാറയില്‍ നടന്ന ചടങ്ങില്‍ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് വിജിത്ത് അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒടിയില്‍ പീച്ചു, ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫൗസിയ, ബ്ലോക്ക് മെമ്പര്‍മാരായ ഷരീഫ, സതി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മുഹമ്മദ് കുട്ടി, വിജിത, പരപ്പനങ്ങാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സംഗീത, ബ്ലോക്ക് വികസന ഓഫീസര്‍ പ്രേമരാജന്‍, തേഞ്ഞിപ്പലം കൃഷി ഓഫീസര്‍ ഷംല കൃഷി സെന്റര്‍ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധി...
Kerala

കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജ് ട്രൈനര്‍ അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രൈനര്‍മാരാകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 4 മുതല്‍ 13 വരെ www.hajcommittee.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷകര്‍ 30-11-2024 ന് 25 നും 60 നും ഇടയില്‍ പ്രായമുള്ളവരാകണം. ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചവരും കര്‍മ്മങ്ങളെ കുറിച്ച് നല്ല അറിവുള്ളവരുമായിരിക്കണം. ഇംഗ്ലീഷ്/ഹിന്ദി/ഉറുദു/പ്രാദേശിക ഭാഷയില്‍ പരിജ്ഞാനമുള്ളവരായിരിക്കണം. ട്രൈനിംഗ് നടത്തുന്നതിന് മാനസികമായും ശാരീരികമായും പ്രാപ്തിയുണ്ടായിരിക്കണം. വലിയ സദസ്സുകളില്‍ ട്രൈനിംഗ് ക്ലാസ് കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. വിവര സാങ്കേതിക വിദ്യ മുഖേന ലഭിക്കുന്ന പുതിയ മെസ്സേജുകള്‍ മനസ്സിലാക്കി തീര്‍ത്ഥാടകര്‍ക്ക് കൈമാറുന്നതിനുള്ള കഴിവും ഉണ്ടായിരിക്കണം. ട്രൈനര്‍ അപേക്ഷ സംബന്ധിച്ചും, തെരഞ്ഞെടുപ്പ് സംബന്ധിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റ...
Local news

കനത്ത മഴ കാരണം നിർത്തി വെച്ച വിപിഎസ്‌ ഫുട്ബാൾ ടൂർണമെന്റ് വെള്ളിയാഴ്ച്ച പുനരാരംഭിക്കും

വെന്നിയൂർ : മഴ കാരണം നിർത്തി വെച്ച വിപിഎസ്‌ ഫുട്ബാൾ ടൂർണമെന്റിലെ രണ്ടാമത്തെ മത്സരം (06/12/2024) വെള്ളിയാഴ്ച്ച 8.30pm ന് വെന്നിയൂർ മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് വിപിഎസ് ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു . ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ വൻ താര നിരയുമായി എത്തുന്ന ഉദയ ചുള്ളിപ്പാറ ജയ ബേക്കറി തൃശ്ശൂരിനെ നേരിടും. ഓൺലൈൻ ടിക്കറ്റുകൾ ഓപ്പൺ ചെയ്തിരിക്കുന്നു. ടിക്കറ്റുകൾക്കായി സന്ദർശിക്കുക: www.venniyurpravasi.com...
Local news

തിരൂരങ്ങാടിയില്‍ ടോറസ് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

തിരൂരങ്ങാടി : ടോറസ് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് പരിക്ക്. ചെമ്മാട് പരപ്പനങ്ങാടി റൂട്ടില്‍ പന്താരങ്ങാടിയില്‍ ആണ് അപകടം നടന്നത്. പരപ്പനങ്ങാടി സ്വദേശി ഷംനാദ് (24) നാണ് പരിക്കേറ്റത്. ഇയാളെ തിരൂരങ്ങാടി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം...
Kerala

വൈത്തിരിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു ; 22 പേര്‍ക്ക് പരിക്ക്

കല്‍പറ്റ: വയനാട് വൈത്തിരിയില്‍ ദേശീയപാത തളിപ്പുഴ പൂക്കോട് വെറ്റിനറി യൂണിവേഴ്‌സിറ്റിക്ക് സമീപം വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 22 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ മൂന്നരയോടെയാണ് ബസ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൈസൂര്‍ പെരിയപട്ടണയിലെ കെ.പി.എസ് ഹാരനല്ലി ഹൈസ്‌കൂളില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് വിദ്യാര്‍ത്ഥികളേയും കൊണ്ട് വിനോദയാത്ര പോയ സ്‌കൂള്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സോണിയ (15), ഹന്ദന (14), ബാന്ധവ്യ (15), പ്രിയങ്ക (15), നിഖിത (15), നന്ദന (14), മോണിക്ക (15), ധനുഷ് (15), നൂതന്‍കുമാര്‍ (15), റീത്ത (15), കീര്‍ത്തി (15), യശ്വിനി (15), വിനോദ് (15), അനുഷ (15), പുഷ്പിത (14), ദയാനന്ത് (34), മഹാദേവ പ്രസാദ് (37), സുനിത (30), ശങ്കര്‍ (50), രാജ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കോളേജുകൾക്ക് 15 വരെ അഫിലിയേഷൻ പുതുക്കാം കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓട്ടോണമസ് കോളേജുകൾ ഒഴികെയുള്ള എല്ലാ കോളേജുകളും 2025 - 26 അധ്യയന വർഷത്തേക്കുള്ള പ്രൊവിഷണൽ അഫിലിയേഷൻ (സി.പി.എ.) പുതുക്കുന്നതിന് നിശ്ചിത മാതൃകയിൽ ഇ-മെയിൽ മുഖേന [email protected] എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ തപാലിൽ സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. പിഴ കൂടാതെ ഡിസംബർ 15 വരെയും 1,225/- രൂപ പിഴയോടെ 31 വരെയും പിഴയും അധിക പിഴയും ഉൾപ്പെടെ 13,385/- രൂപ സഹിതം ജനുവരി 31 വരെയും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാത്ത കോളേജുകളെ സർവകലാശാലയുടെ 2025 - 26 അധ്യയന വർഷത്തേക്കുള്ള പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതല്ല. അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും സർവകലാശാലാ വെബ്സൈറ്റിൽ https://www.uoc.ac.in/ .  പി.ആർ. 1750/2024 പരീക്ഷ സർവകലാശാലാ നിയമപഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുത...
Local news

‘ഇന്തോ-അറബ് റിലേഷൻസ്’ അന്താരാഷ്ട്ര കോൺഫറൻസിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

തിരൂരങ്ങാടി (ഹിദായ നഗർ): ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല റൂബി ജൂബിലിയോടനുബന്ധിച്ച് കൈറോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലീഗ് ഓഫ് യൂനിവേഴ്സിറ്റീസ്, കാലിക്കറ്റ് സർവകലാശാല അറബിക് ഡിപ്പാർട്ട്മെൻ്റ് എന്നിവരുമായി സഹകരിച്ച് ജനുവരി 7, 8, 9 തിയ്യതികളിൽ സംഘടിപ്പിക്കുന്ന 'ഇന്തോ-അറബ് റിലേഷൻസ്' അന്താരാഷ്ട്ര കോൺഫറൻസിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. ഇന്ത്യയ്ക്കും അറബ് രാഷ്ട്രങ്ങൾക്കും ഇടയിലുള്ള സാംസ്കാരിക ബന്ധങ്ങൾ, രാജ്യാന്തര സഹകരണങ്ങൾ, ഇന്ത്യയിലെ അറബി ഭാഷയുടെ പ്രാധാന്യം, അറബ് മാധ്യമങ്ങളുടെയും യൂനിവേഴ്സിറ്റികളുടെയും സ്വാധീനം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ ഇംഗ്ലീഷ്/അറബി ഭാഷകളിലായി പ്രബന്ധം അവതരിപ്പിക്കാൻ താത്പര്യമുള്ളവർ ഈ മാസം (ഡിസംബർ) 15 നകം 300 വാക്കുകളിൽ കവിയാത്ത അബ്സ്ട്രാക്റ്റ് https://forms.gle/bX5jnoAPePyF4G5j8 ലിങ്കിലൂടെ അയക്കണം. കോൺഫറൻസ് സംബന്ധിച്ചുള്ള സംശയങ്ങൾക്കും വിശദവിവരങ്ങൾക്കും multhaqa@dhi...
Local news

തൃക്കുളം ശിവക്ഷേത്രത്തിൽ അഖണ്ഡനാമയജ്ഞം സമാപിച്ചു

തൃക്കുളം ശിവക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ ആരംഭിച്ച അഖണ്ഡനാമയജ്ഞം ഞായറാഴ്ച രാവിലെ 6 മണിക്ക് സമാപിച്ചു. 24 മണിക്കൂർ നേരം സ്വാമിമാർ 'ഭൂതനാഥ സദാനന്ദ' എന്നാരംഭിക്കുന്ന അയ്യപ്പ മന്ത്രം ചൊല്ലിക്കൊണ്ട് നൃത്തച്ചുവടുകൾ വെച്ചു.. എല്ലാ സമയത്തും അന്നദാനം ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെ 6 മണിക്ക് പാറക്കടവ് പുഴയിലെ ആറാട്ട് കടവിൽ നിന്ന് ക്ഷേത്രത്തിലേക്ക് ആറാട്ട് ഘോഷയാത്ര നടന്നു. താലപ്പൊലി, ചെണ്ടമേളം, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്ര ചെമ്മാട് ടൌൺ വഴി ക്ഷേത്രത്തിൽ സമാപിച്ചു. നൂറു കണക്കിന് സ്ത്രീകളുടെ താലപ്പൊലി ഘോഷയാത്രക്ക് മാറ്റുകൂട്ടി. ഗുരുസ്വാമിമാരായ ശങ്കരനുണ്ണി, കുന്നത്ത് ചന്ദ്രൻ, വി പി ശങ്കരൻ, അഖണ്ടനാമ സമിതി ഭാരവാഹികളായ പുന്നശ്ശേരി ശശി, കെ വി ഷിബു, സുഭാഷ്, സതീഷ്, സി പി മനോഹരൻ തുടങ്ങിയവർ നേതൃത്വം നൽകി....
Local news

അർബുദ രോഗികൾക്ക് സമ്മാനമായി നാലു വയസ്സുകാരൻ ബദ്രിയുടെ നീളൻ തലമുടി ; നൽകിയത് മൂന്ന് വർഷം വളർത്തിയ ശേഷം

പരപ്പനങ്ങാടി: മൂന്ന് വർഷത്തോളമായി നീട്ടി വളർത്തിയ മുടി അർബുദ രോഗികൾക്കായി നൽകി നാലു വയസ്സുകാരൻ ബദ്രിയുടെ ജീവകാരുണ്യ പ്രവർത്തനം. ഉള്ളണം നോർത്ത് സ്വദേശി ചട്ടിക്കൽ രാകേഷ് - ഷിബിന ദമ്പതികളുടെ മകൻ ബദ്രിയാണ് തൻ്റെ കുഞ്ഞുപ്രായത്തിൽ തന്നെ മുടി നീട്ടി വളർത്തി ഒടുവിൽ അർബുദ രോഗികൾക്കായി സമ്മാനിച്ചത്. പാലക്കാട് നടന്ന കേരള ബീയർഡ് സൊസൈറ്റി ( താടി നീട്ടി വളർത്തുന്നവരുടെ കൂട്ടായ്മ) യുടെ നോ ഷേവ് നവംബർ പരിപാടിയിൽ കേൻസ് ഹെയർ ബാങ്ക് എന്ന ജീവകാരുണ്യ സംഘടനക്ക് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ബദ്രി മുടി മുറിച്ച് നൽകുകയായിരുന്നു. പിതാവ് കഴിഞ്ഞ ആറ് വർഷമായി കേരള ബീയർഡ് സൊസൈറ്റി അംഗമാണ്. ബദ്രി ഉള്ളണത്തെ അംഗനവാടിയിലാണ് ഇപ്പോൾ പഠിക്കുന്നത്. കലാകാരനും ഓട്ടോ ഡ്രൈവറുമായ പിതാവിൻ്റെ താൽപ്പര്യത്തിലാണ് ബദ്രി മുടി നീട്ടി വളർത്തി തുടങ്ങി. ആദ്യം ഫാഷൻ എന്ന നിലയിൽ തുടങ്ങിയ മുടി നീട്ടി വളർത്തൽ വർഷങ്ങൾ കഴിഞ്ഞതോടെ നല്ല കാര്യത്തിന...
Local news

ഷെഡ്യൂള്‍ റദ്ദാക്കിയത് യാത്രക്കാരനെ കെ.എസ്.ആര്‍.ടി.സി അറിയിച്ചില്ല ; വെളിമുക്ക് സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി

തിരൂരങ്ങാടി : കെ എസ് ആര്‍ ടി സി ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത വെളിമുക്ക് സ്വദേശിയായ യാത്രക്കാരനെ ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്ത വിവരം അറിയിക്കാത്തതിന് 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. വെളിമുക്ക് പാലയ്ക്കല്‍ സ്വദേശി അഭിനവ് ദാസ് നല്‍കിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 2024 ഫെബ്രുവരി 25ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ രാവിലെ 10ന് മൂവാറ്റുപുഴയിലേക്ക് പോകാനാണ് ലോ ഫ്‌ളോര്‍ ബസ്സില്‍ 358 രൂപ നല്‍കി ടിക്കറ്റ് ബുക്ക് ചെയ്തത്. രാവിലെ 9.30ന് ബസ് സ്റ്റോപ്പില്‍ എത്തിയ പരാതിക്കാരന്‍ ഉച്ചയ്ക്ക് ഒരു മണിവരെ ബസ് കാത്തിരുന്നു. ലഭ്യമായ നമ്പറുകളിലെല്ലാം വിളിച്ച് അന്വേഷിച്ചുവെങ്കിലും കൃത്യമായ മറുപടി കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് കിട്ടിയില്ല. ഗുരുതരമായ കാഴ്ചാപരിമിതിയുള്ളയാള്‍ കൂടിയായതിനാല്‍ യാത്രക്കാരന്‍ വലിയ പ്രയാസം അനുഭവിക്കാന്‍ ഇട വന്നു. ഇതിനെ തുടര്‍ന്നാണ് പര...
Local news

സഹചാരി അവാർഡ് പി എസ് എം ഒ കോളേജ് എൻ എസ് എസ് യൂണിറ്റിന്

തിരൂരങ്ങാടി : കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന്റെ 2024 ലെ സഹചാരി അവാർഡ് തിരൂരങ്ങാടി പി എസ് എം ഒ കോളേജ് എൻ എസ് എസ് യൂണിറ്റിന്. തിരൂരങ്ങാടി താലൂക് യു ഡി ഐ ഡി രെജിസ്ട്രേഷൻ പൂർത്തീകരിച്ചതും, പ്രദേശത്തെ ഭിന്നശേഷിക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വർഷവും വിപുലമായ രീതിയിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചാരണം സംഘടിപ്പിക്കുന്നതും, കോളേജിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കലാലയം സർഗ്ഗ വേദി രൂപീകരിച്ചു പരിപാടികൾ സംഘടിപ്പിക്കുന്നതുമെല്ലാമാണ് പി എസ് എം ഒ കോളേജിനെ അവാർഡിന് അർഹരാക്കിയത്. ജില്ലാ സാമൂഹ്യ നീതി വകുപ്പ് മലപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര ഭിന്നശേഷി ദിനാചാരണ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. അസീസ് കെ, മുൻ പ്രോഗ്രാം ഓഫീസർ ഡോ. ഷബീർ വി പി, പ്രോഗ്രാം ഓഫീസർമാരായ ഡോ. അലി അക്ഷദ് എം, ഡോ. നൗഫൽ പി ടി, എൻ എൻ എസ് വോളന്റീർസ് എന്നിവർ ചേർന്ന് ഡെപ്യൂട്ടി കളക്ടർ ദിലീപ് കൈനിക്കര, ജില്ലാ...
Local news

താനൂര്‍ മുക്കോലയില്‍ കൊണ്ടെയ്‌നര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം ; ഡ്രൈവര്‍ക്ക് പരിക്ക്

താനൂര്‍ : താനൂര്‍ മുക്കോലയില്‍ കൊണ്ടെയ്‌നര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തുനിന്നും കൊച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ഗോ കണ്ടയ്‌നെര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചിട്ടുള്ളത്. കണ്ണൂര്‍ തൊട്ടട സ്വദേശിയായ നസ്ഫിന്‍ (21) ആണ് പരിക്കേറ്റത്, ഇയാളെ ഉടനെ പരപ്പനങ്ങാടി നഹാസ് ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും തുടര്‍ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. പരിക്ക് ഗുരുതരമല്ലന്നാണ് പ്രാഥമിക വിവരം. പോലീസെത്തി വാഹനം റോഡിന്റെ സൈഡിലേക്ക് മാറ്റി തടസ്സപെട്ടിരുന്ന വാഹന ഗതാഗതം പനഃസ്ഥാപിച്ചിട്ടുണ്ട്.....
Kerala

ഓരോ കൂടിക്കാഴ്ചയും പവിത്രമാണ് : ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വത്തിക്കാന്‍ : ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് സാദിഖലി തങ്ങള്‍ നവംബര്‍ 27ന് വറോമിലേക്ക് പുറപ്പെട്ടത്. കൂടിക്കാഴ്ചക്കിടെ ഇസ്ലാമിക കലയെയും വാസ്തുകലയെയും സംബന്ധിച്ച പുസ്തകം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മാര്‍പാപ്പക്ക് കൈമാറി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുഗ്രഹ പ്രഭാഷണം നടത്തുന്ന സമ്മേളനം ശിവഗിരി മഠമാണ് സംഘടിപ്പിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി ആയിട്ടാണ് സാദിഖലി തങ്ങള്‍ ക്ഷണിക്കപ്പെട്ടത്. പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അനര്‍ഘമായ നിമിഷങ്ങളായിരുന്നു കൂടിക്കാഴ്ചയെന്നും മനുഷ്യര്‍ ആശയ വ്യത്യാസങ്ങളുടെ പേരില്‍ വെവ്വേറേ കളങ്ങളിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യത്തില്‍, പാരസ്പര്യത്തിന്റെയും സഹവര്‍ത...
Obituary

കുണ്ടൂർ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു

കുണ്ടൂർ : വളവന്നൂർ ബാഫഖി യതീംഖാന റെസിഡൻഷ്യൽ സ്കൂൾ ദീർഘകാലം മദ്റസ സ്വദ്ർ മുഅല്ലിം ആയിരുന്ന തിലായിൽ മുഹമ്മദ് കുട്ടി മുസ്‌ലിയാർ കുണ്ടൂർ (58) അന്തരിച്ചു. 25 വർഷമായി ബാഫഖി യതീംഖാന മദ്റസയിൽ സേവനം ചെയ്തു വരുന്നു. തിലായിൽ അബൂബക്കർ മുസ്ലിയാരുടെ മകനാണ്.ഭാര്യ ഇയ്യാതുകുട്ടി. മക്കൾ: അബ്ദുൽ അസീസ്, ഇസ്ഹാഖ് അലി ഫൈസി, മുഹമ്മദ് അനസ്, നജ്മ. മരുമക്കൾ ശുക്കൂർ, അതിക്ക ഹുസ്ന, റിസ്വാന തസ്നി.മയ്യിത്ത് നമസ്കാരം ചൊവ്വ രാവിലെ 9.00 മണിക്ക് കുണ്ടൂർ ജുമുഅ മസ്ജിദിൽ നടക്കും....
Local news

ചീർപ്പിങ്ങൽ കുടുംബശ്രീയുടെ കൊയ്ത്തുത്സവം നടത്തി

പരപ്പനങ്ങാടി : നഗരസഭയിലെ 20 ആം ഡിവിഷനിലെ കുടുംബശ്രീ ആഭിമുഖ്യത്തിൽസഫ ജെ എൽ ജി ചീർപ്പിങ്ങൽ താഴേ പാടത്ത് കൃഷി ചെയ്ത നെൽകൃഷിയുടെ കൊയ്ത്തുൽസവം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി ഷാഹുൽ ഹമീദ് നിർവഹിച്ചു. ഡിവിഷൻ കൗൺസിലർഅസീസ് കൂളത്ത് അധ്യക്ഷത വഹിച്ചു. കീരനല്ലൂർ ന്യൂ കട്ടിന് സമീപമുള്ള താഴെപ്പാടത്ത് 6 ഏക്കറോളം വിസ്തൃതിയിലാണ് സഫ ജെ എൽ ജി നെൽ കൃഷി ചെയ്ത് മാതൃകയായത്. പരപ്പനങ്ങാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ ഷഹർബാനു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻസി നിസാർ അഹമ്മദ്, കൗൺസിലർതലക്കകത്ത് അബ്ദുൽ റസാഖ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺപി.പി സുഹറാബി,പരപ്പനങ്ങാടി കൃഷിഭവൻ കൃഷി ഓഫീസർഇർഷാന എം പി, കുടുംബശ്രീ മെന്റർ ഷീല, കുടുംബശ്രീ CRP രമ്യ, കുടുംബശ്രീ RP എ സുബ്രഹ്മണ്യൻ, PCSB ഡയറക്ടർസൗമിയത്ത്, കുടുംബശ്രീ കൺവീനർമാരായസലീന, സാജിദ, അരുണിമ, ജസീന ബഷീർമറ്റു കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾ അടക്കം നിരവധി പേർ പങ്കെടുത്തു. കുടുംബശ്രീ സ...
National

തമിഴ്‌നാട്ടിൽ സമസ്ത വിദ്യാഭ്യാസ ബോർഡിന് കീഴിൽ സ്ഥാപനം ആരംഭിക്കുന്നു

തമിഴ്നാട്ടിലെ രാമനാഥപുരത്ത് സമസ്ത വിദ്യാഭ്യാസ ബോർഡിന്ന് കീഴിൽമത-ഭൗതിക സമന്വിത വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വരുന്നു തമിഴ്നാട്ടിലെ രാമനാഥപുരത്ത് സമസ്ത വിദ്യാഭ്യാസ ബോർഡിന്ന് കീഴിൽ മത-ഭൗതിക സമന്വിത വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വരുന്നു. നവാസ് ഖനി എം. പി. മുൻകയ്യെടുത്താണ് ഇതിനാവശ്യമായ അഞ്ചേക്കറിൽ പരം വിസ്തൃതിയുള്ള പ്ലോട്ട്  സൗജന്യമായി ലഭ്യമാക്കിയത്. സ്ഥാപനത്തിന്റെ കുറ്റിയടിക്കൽ കർമ്മം നിരവധി പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി ശൈഖുനാ എം ടി അബ്ദുല്ല മുസ്ലിയാരും നവാസ് ഖനി എം.പി യും ചേർന്ന് നിർവ്വഹിച്ചു. വിദ്യാഭ്യാസ ബോർഡിന്റെ പേരിൽ ദാനമായി രജിസ്റ്റർ ചെയ്യപ്പെട്ട നിർദ്ദിഷ്ട പ്ലോട്ടിന്റെ പ്രമാണങ്ങൾ പ്രത്യേകം സംഘടിപ്പിക്കപ്പെട്ട പ്രൌഢമായ ചടങ്ങിൽ വച്ച് ദാതാവ് മലേഷ്യയിലെ പ്രമുഖ വ്യവസായി കൂടിയായ ദത്തോ ഉസ് വത് ഖാൻ, സഹോദരൻ ദത്തോ ഷിഹാബുദ്ദീൻ (മലേഷ്യ), നവാസ് ഖനി എം.പി ...
Accident

സൗദിയിൽ വാഹനാപകടം; മുന്നിയൂർ സ്വദേശി മരിച്ചു

ജിസാൻ: ബിഷയിലുണ്ടായ വാഹനാപകടത്തിൽ മൂന്നിയൂർ സ്വദേശി മരിച്ചു. മൂന്നിയൂർ ആലിൻചുവട് കൗമിൽ നരിക്കോട്ട് മേച്ചേരി എൻ.എം. ഹസൻ ഹാജിയുടെ മകൻ നൂറുദ്ദീൻ (40) ആണ് മരിച്ചത്. പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം. റിയാദിൽനിന്ന് ജിസാൻ ദർബിലേക്കു വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത് എന്നാണ് അറിയുന്നത്. മാതാവ് ആയിഷ. ഭാര്യ: നഷീദ. മക്കൾ: ആസ്യ, റയ്യാൻ. അയ്റ. സഹോദരങ്ങൾ: ഷറഫുദ്ദീൻ (സൗദി), മുഹമ്മദ് ഹനീഫ (അബുദാദബി), ഹൈറുന്നിസ, ഹഫ്സത്ത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

വാക് - ഇൻ - ഇന്റർവ്യൂ കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിലെ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള വാക് - ഇൻ - ഇന്റർവ്യൂ ഡിസംബർ ഒൻപതിന് രാവിലെ 11 മണിക്ക് നടക്കും. യോഗ്യത : പി.ജി., എം.എഡ്., നെറ്റ് / പി.എച്ച്.ഡി. (ഒരൊഴിവിലേക്ക് മാത്തമാറ്റിക്സ് / സ്റ്റാറ്റിസ്റ്റിക്സ് വിഷയക്കാർക്ക് മുൻഗണന ലഭിക്കും). യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം. പി.ആർ. 1746/2024 പരീക്ഷാ അപേക്ഷ സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (CCSS - 2021 മുതൽ 2023 വരെ പ്രവേശനം) ഇന്റഗ്രേറ്റഡ് പി.ജി. - എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി. ബയോസയൻസ്, എം.എസ് സി. ഫിസിക്സ്, എം.എസ് സി. കെമിസ്ട്രി നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ അഞ്ച് വരെയും 190/- രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. അഫിലിയ...
Local news

മെഗാ തിരുവാതിര കളിയോടെ പരപ്പനങ്ങാടി നഗരസഭ കേരളോത്സവത്തിന് തുടക്കമായി

പരപ്പനങ്ങാടി : ഡിസംബർ 1 മുതൽ ആരംഭിക്കുന്ന കേരളോത്സവത്തിന്റെ നഗരസഭ തല ഉദ്ഘാടനം ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു. പരപ്പനങ്ങാടി മുനിസിപ്പൽ ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ ഭരണിക്കോട്ട തിരുവാതിര സംഘം അവതരിപ്പിച്ച മെഗാ തിരുവാതിര കളിഅരങ്ങേറി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയർപേഴ്സൻ കെ ഷഹർബാനു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ പി വി മുസ്തഫ, ഖൈറുന്നിസ താഹിർ, സീനത്ത് ആലിബാപ്പു, കൗൺസിലർമാരായ ഖദീജത്തുൽ മാരിയ, ഷമേജ്, സുമി റാണി, ബേബി അച്യുതൻ, മറ്റു കൗൺസിലർമാർ, സുബ്രമണ്യൻ, ബാലൻ മാഷ്, അരവിന്ദൻ എന്നിവർ സംസാരിച്ചു. വരും ദിനങ്ങളിൽ വ്യത്യസ്ത കലാ കായിക മത്സരങ്ങൾ വിവിധ സ്ഥലങ്ങളിൽ വെച്ച് നടക്കുന്നതാണ്....
Malappuram

മലപ്പുറം ജില്ലാ പഞ്ചായത്ത് സുരക്ഷാ പ്രൊജക്ടിന് സംസ്ഥാന സർക്കാർ പുരസ്കാരം

മലപ്പുറം : സംസ്ഥാനത്ത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപദ്ധതികൾ നടപ്പിലാക്കിയ മലപ്പുറം ജില്ലാ പഞ്ചായത്ത്, സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ മികച്ച സുരക്ഷാ പ്രോജക്ടിനുള്ള പുരസ്കാരം കരസ്ഥമാക്കി. 2023-24 കാലഘട്ടത്തിൽ, എച്ച്. ഐ. വി. നിയന്ത്രണ-പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്കാരം ലഭിച്ചത്. ജില്ലാ പഞ്ചായത്ത് 'സുരക്ഷ പദ്ധതി' രാജ്യത്ത് ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം നടപ്പിലാക്കിയ ടാർഗെറ്റഡ് ഇന്റർവെൻഷൻ പദ്ധതിയാണ്. ഈ പദ്ധതിയുടെ പ്രവർത്തന മേഖല, എച്ച്ഐവി അണുബാധ സാധ്യത കൂടുതലുള്ള പ്രത്യേക വിഭാഗങ്ങളിലേക്കാണ്. അണുബാധ വ്യാപനം ഇല്ലാതാക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നു. സുരക്ഷാ പദ്ധതി, സ്ത്രീ ലൈംഗിക തൊഴിലാളികൾക്കിടയിലും മറ്റ് അപകടസാധ്യത കൂടിയ വിഭാഗങ്ങൾക്കിടയിലും സേവനം എത്തിക്കുന്നു. ഹൈ റിസ്ക് വിഭാഗങ്ങളെ നേരത്...
Local news

തിരൂരങ്ങാടി നഗരസഭ കേരളോത്സവം ; ക്രിക്കറ്റ് മത്സരത്തില്‍ സോക്കര്‍ കിംഗ് തൂക്കുമരം ജേതാക്കളായി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ കേരളോത്സവം തുടങ്ങി. രണ്ട് ദിവസങ്ങളിലായി തിരൂരങ്ങാടി ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് മത്സരത്തില്‍ സോക്കര്‍ കിംഗ് തൂക്കുമരം ജേതാക്കളായി. കിംഗ്‌സ് ഇലവന്‍ പാറപ്പുറം രണ്ടാം സ്ഥാനം നേടി. നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ട്രോഫികള്‍ സമ്മാനിച്ചു. സമീര്‍ വലിയാട്ട്. സിഎച്ച് അജാസ്. വഹാബ് ചുള്ളിപ്പാറ. സി.കെ റഷീദ്. കെ.പി നിജു.ടി.ടി സാജിദ് മാസ്റ്റര്‍, ഹമീദ് വിളമ്പത്ത്. കെ മുഈനുല്‍ ഇസ്‌ലാം എം,കെ ജൈസല്‍.പിടി അഫ്‌സല്‍ സംസാരിച്ചു. ഫുട്‌ബോള്‍ ഫ്‌ളഡ്‌ലിറ്റ് മത്സരം 6.7.8 തിയ്യതികളില്‍ തിരൂരങ്ങാടി ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും....
Local news

മൂന്നിയൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന് പ്രൗഢ സമാപനം : ടൗണ്‍ ടീം പാലക്കല്‍ ചാമ്പ്യന്‍മാര്‍

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 ല്‍ ടൗണ്‍ ടീം പാലക്കല്‍ ചാമ്പ്യന്‍മാരായി. കേരളോത്സവ സമാപന ചടങ്ങ് ഉദ്ഘാടനവും ഓവറോള്‍ ട്രോഫി വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി നിര്‍വ്വഹിച്ചു. 10 ദിവസങ്ങളിലായി ഗെയിംസ്, സ്‌പോര്‍ട്‌സ്, ആര്‍ട്‌സ് ഇനങ്ങളിലായി വിവിധ പരിപാടികള്‍ കേരളോത്സവത്തിന്റെ ഭാഗമായി നടന്നു. പഞ്ചായത്തിലെ ജനപ്രതിനിധികള്‍, ജീവനക്കാര്‍, ക്ലബ്ബ് ഭാരവാഹികള്‍, യുവജന പ്രസ്ഥാനങ്ങള്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് കേരളോത്സവം ഭംഗിയായി നടത്താന്‍ കഴിഞ്ഞതെന്ന് പ്രസിഡന്റ് അറിയിച്ചു. കേരളോത്സവത്തിന്റെ സമാപന ചടങ്ങില്‍ ഓവറോള്‍ ട്രോഫികളും ഓരോ ഗെയിംസ് ഇന ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫികളും അത്‌ലറ്റിക്‌സ്, ആര്‍ട്‌സ്, നീന്തല്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള പ്രത്യേക ട്രോഫികളും ഓരോ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്തു. ഓവറോ...
Local news

തെന്നല സഹകരണ ബാങ്കിലേക്ക് നിക്ഷേപകരുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും

തിരൂരങ്ങാടി : തെന്നല സര്‍വീസ് സഹകരണ ബാങ്കിലേക്ക് ഡിസംബര്‍ 3 ചൊവ്വാഴ്ച നിക്ഷേപകരുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് നിക്ഷേപക സമിതി ഭാരവാഹികള്‍ അറിയിച്ചു. ഒന്നരവര്‍ഷത്തിലധികമായി തെന്നല ബാങ്കിലെ നാലായിരത്തോളം വരുന്ന സാധാരണക്കാരായ നിക്ഷേപകര്‍ക്ക് അവരുടെ മുതലും പലിശയും ലഭിക്കുന്നില്ലെന്നും ബാങ്കിലെ പണം കവര്‍ന്നവരും അതിന് കൂട്ടുനിന്ന ഡയറക്ടര്‍ ബോര്‍ഡുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണക്കാരെന്നും ഭാരവാഹികള്‍ പറഞ്ഞു. ബാങ്കിലെ നിക്ഷേപകരുടെ പണം ലഭിക്കുന്നതിന് യാതൊരു നടപടിയും ഡയറക്ടര്‍ ബോര്‍ഡ് സ്വീകരിച്ചിട്ടില്ല ഡയറക്ടര്‍ ബോര്‍ഡിന്റെ നിരുത്തരവാദപരമായ നടപടിയിലും നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചു കൊണ്ടാണ് ഡിസംബര്‍ 3 ന് ചൊവ്വാഴ്ച രാവിലെ നിക്ഷേപകര്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു....
error: Content is protected !!