Blog

തെന്നലയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Local news

തെന്നലയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി : തെന്നലയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തെന്നല സ്വദേശി ശംനാസ് (24) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പ്പിറ്റലില്‍ മോര്‍ച്ചറിയില്‍. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു
university

സീറ്റൊഴിവ്, പരീക്ഷാ ഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഫിലോസഫി പഠനവകുപ്പിൽ ദേശീയ കോൺഫറൻസ് കാലിക്കറ്റ് സർവകലാശാലാ ഫിലോസഫി പഠനവകുപ്പ് ‘ ഭാഷ, യുക്തി, കണക്കുകൂട്ടൽ ’ എന്ന വിഷയത്തിൽ ദേശീയ കോൺഫറൻസ് സംഘടിപ്പിക്കുന്നു. പരിപാടി നവംബർ 20-ന് സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിലും 21-നും 22-നും പഠനവകുപ്പ് സെമിനാർ ഹാളിലും നടക്കും. സമയം രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചു മണി വരെ. കൂടുതൽ വിവരങ്ങൾക്ക് ഡോ. എം. അജയ് മോഹൻ (ഫോൺ : 7907012187) അസിസ്റ്റന്റ് പ്രൊഫസർ ആന്റ് കോ-ഓർഡിനേറ്റർ. പി.ആർ. 1673/2024 സീറ്റൊഴിവ് കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിൽ പുതുതായി ആരംഭിച്ച പ്രോജക്ട് മോഡ് പ്രോഗ്രമായ പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലറ്റിക്സിൽ എസ്.സി. / എസ്.ടി. വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ നവംബർ 21-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരായി പ്രവേശനം നേടണം. എസ്.സി. / എസ്.ടി. വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ മറ്റു വിഭാഗത്തിലുള...
Local news

പരപ്പനങ്ങാടി സ്വദേശിയെ ഒക്‌ടോബര്‍ 28 മുതല്‍ കാണ്‍മാനില്ല

പരപ്പനങ്ങാടി ചിറമംഗലം സ്വദേശി നരിക്കോടന്‍ വീട്ടില്‍ സെയ്തലവിയുടെ മകന്‍ റാഷിദിനെ ഒക്‌ടോബര്‍ 28 മുതല്‍ കാണ്‍മാനില്ല. വിവരം ലഭിക്കുന്നവര്‍ 9497947225, 9497922307, 9496411485 നമ്പറുകളില്‍ അറിയിക്കണമെന്ന് പരപ്പനങ്ങാടി എസ്.എച്ച്.ഒ അറിയിച്ചു.
Kerala

സുപ്രഭാതം പത്രത്തിലെ പരസ്യം ; സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ല ; സുപ്രഭാതത്തെ തള്ളി സമസ്ത

കോഴിക്കോട്: സുപഭാതം ദിനപത്രത്തില്‍ വന്ന ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി സരിനുമായി ബന്ധപ്പെട്ട പരസ്യത്തെ തള്ളി സമസ്ത നേതൃത്വം. ഏതെങ്കിലും മുന്നണിയെയോ പാര്‍ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞു. 'ഏതെങ്കിലും മുന്നണിയെയോ പാര്‍ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്നും പാലക്കാട് നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നത്തെ സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തയ്ക്ക് ബന്ധമില്ലെന്നും സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി ഐ കെ ആലിക്കട്ടി മുസ്ലിയാര്‍, ട്രഷറര്‍ പി പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സെക്രട്ടറി എം ടി അബ്ദുള്ള മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവാ...
Local news

തിരൂരങ്ങാടി നഗരസഭയിൽ വിവിധ ഡിവിഷനുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ പ്രവർത്തി തുടങ്ങി

തിരൂരങ്ങാടി : നഗരസഭ വാർഷിക പദ്ധതിയിൽ വിവിധ ഡിവിഷനുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ പ്രവർത്തി17 - ഡിവിഷൻ കൊടിമരം കൊണ്ടാണത്ത് റോഡിൽ നിന്ന് തുടങ്ങി, ചെയർമാൻ കെ, പി, മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു, നഗരസഭ വാർഷിക പദ്ധതിയിൽ ഒന്നേകാൽ കോടി രൂപ വകയിരുത്തി നടപ്പാക്കുന്ന പദ്ധതിയിലൂടെ കുടിവെള്ള വിതരണത്തിൽ വലിയ ആശ്വാസമാകും, വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു, സി പി സുഹ്റാബി, എ, ഇ, വിനോദ് കുമാർ,കെ ടി ബാബുരാജൻ, യു കെ മുസ്ഥഫ മാസ്റ്റർ, ഓവർസിയർ ജയരാജ് തെക്കെ പുരക്കൽ, ഖാലിദ് ഏലാന്തി, ഇ, കെ, സുബൈർ ഹാജി,കെ. മൂസക്കോയ, കെ, അലി,കെ.കരാറുകാരൻഇർഷാദ് കാസർകോഡ്, പി, കെ അസറുദ്ദീൻ സംസാരിച്ചു, ...
Local news

മൂന്നിയൂര്‍ ആലിന്‍ചുവടില്‍ ഹോട്ടല്‍ കൂള്‍ബാറുകളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന ; നിയമ ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

മൂന്നിയൂര്‍ : ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി മുട്ടിച്ചിറ, ആലിന്‍ചുവട് എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍, ഹോട്ടല്‍, കൂള്‍ ബാര്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ആറു മാസത്തിനുള്ളില്‍ ജല പരിശോധന നടത്താത്തതും, ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തതും, ലൈസന്‍സ് ഇല്ലാത്തതുമായ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. നിയമ ലംഘനങ്ങള്‍ പരിഹരിച്ച് മറുപടി നല്‍കാന്‍ ഏഴ് ദിവസത്തെ സമയം അനുവദിച്ചു. ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിച്ച് രേഖാമൂലം മറുപടി നല്‍കിയില്ലെങ്കില്‍ കേരള പൊതുജനാരോഗ്യ ആക്ട് 2023 പ്രകാരം നിയമ നടപടി സ്വീകരിക്കും എന്നും , ആറ് മാസത്തിനുള്ളില്‍ എടുത്ത ഹെല്‍ത്ത് കാര്‍ഡ്, ജല ഗുണനിലവാര പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം എന്നും എഫ് എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് റഫീഖ് പുള്ളാട്ട് അറിയിച്ചു. എച്ച്.ഐമാരായ രാജേഷ് .കെ , ദീപ്തി ജെ.എച്ച് ഐമാരായ ജോയ്. എഫ്, അശ്വതി. ...
Kerala

തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

പാലക്കാട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. പാലക്കാട് മുതലമട, മത്തിരം പള്ളത്ത് താമസിക്കുന്ന മണികണ്ഠനാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. ...
Local news

തിരൂര്‍ കടലുണ്ടി റോഡില്‍ ഇന്ന് ബിസി പ്രവൃത്തി നടക്കും

തിരൂര്‍ കടലുണ്ടി റോഡില്‍ ഇന്ന് ബിസി പ്രവൃത്തി നടക്കും. രാവിലെ 6 മണി മുതല്‍ അരിയല്ലൂര്‍ ജംഗ്ഷനില്‍ നിന്നും പ്രവൃത്തി ആരംഭിക്കും. വൈകീട്ട് 6 മണി വരെയായിരിക്കും പ്രവൃത്തി നടക്കുക. പ്രവൃത്തിയുമായി മാന്യയാത്രക്കാരും പൊതു ജനങ്ങളും സഹകരിക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ പൊതുമരാമത്ത് നിരത്തുകള്‍ ഭാഗം പരപനങ്ങാടി അറിയിച്ചു. ...
Local news

വിദ്യാര്‍ത്ഥികള്‍ക്കായി മാനസികാരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

തിരൂരങ്ങാടി : ചെമ്മാട് കരിപ്പറമ്പ് അല്‍ഹുദ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള മാനസികാരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സിസിഡബ്ല്യൂഒ മെമ്പറും സൈക്കോളജിസ്റ്റുമായ പ്രീത സജിത്ത് ക്ലാസ്സ് നയിച്ചു. പരിപാടിയില്‍ അല്‍ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിപി ഹംസ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സബിത സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഫൗസിയ ടീച്ചര്‍ നന്ദിയും പറഞ്ഞു. സിസിഡബ്ല്യൂഒ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ മുഹമ്മദ് അനീഷ്, വളണ്ടിയര്‍മാരായ അയൂബ് ക്ലാരി, ഹംസ വേങ്ങര, ഉഷ ടീച്ചര്‍ സജ്‌ന ഹാഷിം ഷരീക്കത്ത് എന്നിവര്‍ സംബന്ധിച്ചു ...
Kerala

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ : ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിഞ്ഞ് അപകടം. വയനാട് തിരുനെല്ലിയില്‍ തെറ്റ് റോഡില്‍ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ലെന്ന് വിവരം. ബസില്‍ 53 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ടു കുട്ടികളടക്കം 25 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റു യാത്രക്കാര്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. അപകടം നടന്നയുടനെ മറ്റു വാഹനങ്ങളില്‍ പോകുന്നവരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും ഉള്‍പ...
Local news

പരപ്പനങ്ങാടിയിൽ വയോധികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : വയോധികയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി കോട്ടത്തറയിൽ ആണ് സംഭവം. കുഞ്ചാമല (67) ആണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ പ്രവേശിപ്പിച്ചു
Accident

മുണ്ടുപറമ്പിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

മലപ്പുറം : മുണ്ടുപറമ്പിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മുണ്ടുപറമ്പ് സ്വദേശി ബാങ്ക് ഉദ്യോഗസ്ഥനായ വാസുദേവൻ എന്നയാളാണ് മരണപ്പെട്ടത്. തിരൂരിൽ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ലവേർണ ബസും ബൈക്കും ആണ് കൂട്ടിയിടിച്ചത് . ബസ് ബൈക്ക് യാത്രികൻ്റെ ദേഹത്തിലൂടെ കയറി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു... ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം : ക്വിസ് മത്സരത്തിൽ പങ്കെടുക്കാം കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി കോളേജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രാഥമിക മത്സരങ്ങൾ അഞ്ച് മേഖലാ തലങ്ങളിലും ഫൈനൽ മത്സരം നിയമസഭാ മന്ദിരത്തിലും നടക്കും. കാലിക്കറ്റ് സർവകലാശാലാ പരിധിയിലെ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കോളേജ് വിദ്യാർഥികൾക്കുള്ള മത്സരം ( കോഴിക്കോട് മേഖല ) ഡിസംബർ മൂന്നിനും പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ കോളേജ് വിദ്യാർഥികൾക്കുള്ള മത്സരം ( എറണാകുളം മേഖല ) അഞ്ചിനും നടക്കും. ഓൺലൈൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി യഥാക്രമം നവംബർ 26, 28 എന്നിങ്ങനെയാണ്. മത്സരത്തിൽ ഒരു കോളേജിൽ നിന്ന് പരമാവധി രണ്ട് ടീമുകൾക്ക് (ഒരു ടീമിൽ രണ്ട് മത്സരാർഥികൾ) പങ്കെടുക്കാം. കോളേജ് തലത്തിൽ അഞ്ച് മേഖലകളിൽ നിന്നായി തിരഞ്ഞെടുക്കുന്ന 15 (ഓരോ മേഖലയിൽ നിന്നും ആദ്യ സ്ഥാനങ്ങളിൽ എത്തുന്ന മൂന്ന് ടീ...
Malappuram

ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ; ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കള്‍

മലപ്പുറം : ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 2011 ഏജ് കാറ്റഗറി ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കോട്ടപ്പടി സ്‌പോര്‍ട്‌സ് അക്കാദമിയെ തോല്പിച്ചാണ് ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കളായത്. ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി മുന്‍ ക്യാപ്റ്റനും മുന്‍ കെ.എസ്.ഇ.ബി താരവുമായ മങ്കട സുരേന്ദ്രന്‍ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. റണ്ണര്‍ അപ്പ് ട്രോഫി മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം സി സുരേഷില്‍ നിന്ന് കോട്ടപ്പടി അക്കാദമി ഏറ്റുവാങ്ങി. ബെസ്റ്റ് പ്ലെയര്‍ ആയി ഗോള്‍കീപ്പറായ മുഹമ്മദ് ആഷിലിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അര്‍ജുന്‍ വി.ആര്‍ മൊമെന്റോ നല്‍കി. ...
Malappuram

ശിശുദിന വാരാഘോഷം: ലോഗിന്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു

തവനൂര്‍ : വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് കീഴില്‍ സംഘടിപ്പിക്കുന്ന ബാലാവകാശ വാരാഘോഷത്തോടനുബന്ധിച്ച് ലോഗിന്‍ എന്ന പേരില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള വിഭാഗക്കാര്‍ക്ക് ഏതൊക്കെ രീതിയില്‍ സംരക്ഷണം നല്‍കുന്നുന്നുവെന്നും അതിന്റെ പ്രവര്‍ത്തന രീതിയും നേരിട്ട് മനസ്സിലാക്കുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചില്‍ഡ്രന്‍സ് ഹോം, ബാലസംരക്ഷണ സ്ഥാപനങ്ങള്‍, റെസ്‌ക്യൂ ഹോം, മഹിളാ മന്ദിരം, പ്രതീക്ഷ ഭവന്‍, വൃദ്ധസദനം തുടങ്ങി വിവിധ സ്ഥാപനങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് സംവദിക്കുന്നതിന് ശില്പശാലയില്‍ അവസരമൊരുക്കി. ഗെയിമിങ് ആക്ടിവിറ്റികള്‍, ട്രഷര്‍ ഹണ്ട്, കള്‍ച്ചറല്‍ പ്രോഗ്രാം തുടങ്ങി വ്യത്യസ്തമായ നിപരിപാടികളാണ് സംഘടിപ്പിച്ചത്. അധ്യാ...
Local news

തിരൂരങ്ങാടി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ അഞ്ച് ദിവസത്തേക്ക് ജലവിതരണം മുടങ്ങും

തിരൂരങ്ങാടി : തിരൂരങ്ങാടി റോ വാട്ടര്‍ പമ്പ്ഹൗസില്‍ അമൃത്. പദ്ധതിയുടെ ഭാഗമായി പുതിയ പമ്പ് സെറ്റ് സ്ഥാപിക്കുന്നതിനാല്‍ ജല വിതരണം ചൊവ്വ (19-11-2024) മുതല്‍ ശനി (23-11-2024) വരെ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ തടസ്സപ്പെടുന്നതാണെന്ന് കേരള വാട്ടര്‍ അതോറിറ്റി എ, ഇ അറിയിച്ചു,
Malappuram

ശിശുദിന വാരാഘോഷം: ഫോസ്റ്റര്‍ കെയര്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

മലപ്പുറം : ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി കുട്ടികളെ ഏറ്റെടുത്ത കുടുംബങ്ങളുടെ സംഗമം സംഘടിപ്പിച്ചു. തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായ 33 കുടുംബങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഫോസ്റ്റര്‍ കെയറില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ലൈഫ് സ്‌കില്‍ പരിശീലനവും സംഘടിപ്പിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഫോസ്റ്റര്‍ കെയര്‍ കുടുംബസംഗമം സംഘടിപ്പിച്ചത്. ബാലനീതി നിയമപ്രകാരം താല്‍ക്കാലികമായി കുട്ടികളെ പോറ്റി വളര്‍ത്തുന്ന പദ്ധതിയാണ് ഫോസ്റ്റര്‍ കെയര്‍. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.സുരേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ. രാജേഷ്‌കുമാര്‍, സി. ഹേമലത, ശ്രീജ പുളിക്കല്‍,...
Local news

ബിഎച്ച്എം ഐടിഇ കണ്ണമംഗലം സംഘടിപ്പിച്ച സ്‌പോര്‍ട്ടിവ 2K24 സമാപിച്ചു

എആര്‍ നഗര്‍ : ബിഎച്ച്എം ഐടിഇ കണ്ണമംഗലം സംഘടിപ്പിച്ച സ്‌പോര്‍ട്ടിവ അന്വല്‍ സ്‌പോര്‍ട്‌സ് മീറ്റ് 2024 സമാപിച്ചു. 15, 16 തീയതികളിലായി നടന്ന കായിക മേളയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ ടെന്നീസ് അസോസിയേഷന്‍ സെക്രട്ടറി സാക്കിര്‍ ഹുസ്സൈന്‍ നിര്‍വ്വഹിച്ചു. മാനേജര്‍ റിയാസ് മാസ്റ്റര്‍, ബോഡി ബില്‍ഡര്‍ ജിം അഷറഫ് എന്നിവര്‍ ആശംസ അര്‍പ്പിച്ച പരിപാടിയുടെ സമാപന സമ്മേളനത്തില്‍ എ ആര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ റഷീദ് കൊണ്ടാണത്ത് വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു . പ്രിന്‍സിപ്പാള്‍ സിന്ധു ടീച്ചര്‍ അധ്യക്ഷത നിര്‍വഹിച്ച സമ്മേളനത്തില്‍ കായികാധ്യാപകന്‍ വിഘ്‌നേഷ് സ്വാഗതവും അധ്യാപകരായ ബിന്ദു, ഷബ്‌ന, ഹസലീന , ഷൈബ, പ്രശോഭ് ,കോളേജ് ചെയര്‍മാന്‍ പൃഥ്വിരാജ് ജനറല്‍ ക്യാപ്റ്റന്‍ അഭിജിത്ത് എന്നിവര്‍ സംസാരിച്ചു ...
Accident

ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് കയറി യുവാവിനും യുവതിക്കും ദാരുണാന്ത്യം

കൊച്ചി: ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് കയറി യുവാവിനും യുവതിക്കും ദാരുണാന്ത്യം. എറണാകുളം തൃപ്പൂണിത്തുറ മാത്തൂര്‍ പാലത്തിനു മുകളില്‍ വച്ച് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. വയനാട് മേപ്പാടി കടൂര്‍ സ്വദേശിയായ നിവേദിത (21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിന്‍ (19) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. നിയമ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ...
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

29972 ബിരുദങ്ങള്‍ക്ക് അംഗീകാരം ശനിയാഴ്ച ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാലാ പ്രത്യേക സെനറ്റ് യോഗത്തില്‍ 17563 യു.ജി., 12319 പി.ജി., 90 പി.എച്ച്.ഡി. ഉള്‍പ്പെടെ 29972 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കി. വൈസ് ചാന്‍സലറുടെ അഭാവത്തില്‍ മുതിര്‍ന്ന സിന്‍ഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പി.ആർ. 1659/2024 കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാം കാലിക്കറ്റ് സർവകലാശാലാ ഇംഗ്ലീഷ പഠനവകുപ്പിൽ പ്രവേശനം നേടിയ പി.എച്ച്.ഡി. ഗവേഷകർ, 2019 പ്രവേശനം എം.എ. വിദ്യാർഥികൾ, 2018 മുതൽ 2019 വരെ പ്രവേശനം എം.ഫിൽ വിദ്യാർഥികൾ തുടങ്ങിയവരിൽ കോഷൻ ഡെപ്പോസിറ്റ് തിരികെ വാങ്ങാത്തവർ നവംബർ 25-നുള്ളിൽ കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത തുക സർവകലാശാലാ ഫണ്ടിലേക്ക് തിരിച്ചടയ്ക്കുന്നതാണ്.  പി.ആർ. 1660/2024 എൻ.എസ്.എസ്. ഗ്രേസ് മാർക്ക് അഫിലിയേറ്റഡ് കോളേജുകളിലെ (CBCSS - V - UG - 2022 പ്രവേശന...
Kerala

ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷം : കോഴിക്കോട് നാളെ ഹര്‍ത്താല്‍

കോഴിക്കോട്: ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വോട്ടെടുപ്പിനിടെ കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വോട്ടര്‍മാരുമായി എത്തിയ മൂന്ന് വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. പൊതുതെരഞ്ഞെടുപ്പിന് സമാനമായ വീറും വാശിയിലുമാണ് ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കാണിത്. എന്നാല്‍, നേരത്തെ ഭരണസമിതിയിലുണ്ടായിരുന്ന ഒരു വിഭാഗം കോണ്‍ഗ്രസുമായി തെറ്റി നേതൃത്വവുമായി ഇടഞ്ഞ് സ്വന്തമായാണ് കുറച്ചുകാലമായി പ്രവര്‍ത്തിച്ചിരുന്നത്. ഇവരെ അച്ചടക്ക നടപടി സ്വീകരിച്ച് പാര്‍ട്ടി പു...
Malappuram

മാലിന്യമുക്ത ക്യാമ്പയിന്‍: ബാനര്‍ പ്രകാശനം ചെയ്തു

മലപ്പുറം : സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മാലിന്യമുക്ത നവകേരളത്തിനായി ഗ്രന്ഥശാലകള്‍ നേതൃത്വം നല്‍കുന്ന ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി പെരിന്തല്‍മണ്ണ താലൂക്കിലെ മുഴുവന്‍ വായനശാലകളിലും സ്ഥാപിക്കാന്‍ തയാറാക്കിയ തുണിബാനര്‍ ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ് പ്രകാശനം ചെയ്തു. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രന്‍ ബാനര്‍ ഏറ്റുവാങ്ങി. താലൂക്ക് പ്രസിഡന്റ് സി. ശശികുമാര്‍, സെക്രട്ടറി വേണു പാലൂര്‍, കെ.പി. രമണന്‍, നജ്മ യൂസഫ്, എം. അമ്മിണി, ശുചിത്വമിഷന്‍ ജില്ലാ അസി. കോഓര്‍ഡിനേറ്റര്‍ ടി.എസ് അഖിലേഷ്, എം.പി. രാജന്‍, എം. സോമസുന്ദരന്‍ എന്നിവര്‍ പങ്കെടുത്തു. ഒരു മാസം നീളുന്ന ക്യാമ്പയിനിന്റെ ഭാഗമായി മുഴുവന്‍ വായനശാലകളിലും ബോധവത്കരണ ക്ലാസുകള്‍, പരിസര ശുചീകരണം, തുണിബാനര്‍ സ്ഥാപിക്കല്‍, അജൈവമാലിന്യ ശേഖരണം, മാലിന്യമുക്ത പ്രതിജ്ഞ, വിളംബര ഘോഷയാത്...
Kerala

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട് ബസും കൂട്ടിയിടിച്ച് അപകടം ; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: പള്ളത്തേരിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. പരുക്കേറ്റവരുടെ ആരോഗ്യ നില സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Local news

വള്ളിക്കുന്നിൽ കേരളോത്സവം സംഘാടക സമിതിയായി

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് കേരളോത്സവം നടത്തുന്നതുമായി സംഘാടക സമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ക്ലബുകൾ, റസിഡൻസുകൾ, യുവജന സംഘടന എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചയത്തിൽ നവംബർ 24 മുതൽ ഡിസംബർ 3 നുള്ളിൽ മൽസരങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനും നവംബർ 21 ന് 5 pm വരെ മൽസരാത്ഥികൾക്ക് ഓൺലൈൻ റജിസ്റ്റേഷൻ നടത്താനും യോഗം തിരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിനിത ആർ എച്ച് ജനറൽ കൺവീനറും, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ ചെയർമാനുമായും, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ആൻോ മാർട്ടിൻ ജോയിൻ്റ് കൺവീനറും, ആർ അശ്വിൻ യൂത്ത് കോഡിനേറ്ററും, ലിയാക്കത്ത് അലി ജോയിൻ്റ് കോഡിനേറ്ററും ആയി സംഘാടകസമിതി നിലവിൽ വന്നു. മൽസരങ്ങളുടെ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. ...
Local news

ബാലാതിരുത്തി പൈപ്പ് പാലത്തിന് ഇനി പുതിയ കൈവരികൾ

വള്ളിക്കുന്ന്: കാലപ്പഴക്കത്താൽ തകർച്ച നേരിട്ട ബാലാതിരുത്തി വെൻ്റ് പൈപ്പ് പാലത്തിൻ്റെ കൈവരി പുതുക്കിപ്പണിയുന്നു. നേരത്തെയുണ്ടായിരുന്ന ഇരുമ്പ് കൈവരികൾ പല ഭാഗത്തും ക്രമേണ തീരത്തെ ഉപ്പുകാറ്റ് ഏറ്റു കൈവരിയുടെ ഇരുമ്പ് ഭാഗം ദ്രവിച്ചു തകർന്നിരുന്നു. പാലത്തിൻ്റെ കൈവരികൾ മാറ്റിസ്ഥാപിക്കുക എന്നത് ഏറെ കാലത്തെ ഈ പ്രദേശത്തുകാരുടെ ആവശ്യമായിരുന്നു. നേരത്തെ ഉണ്ടായിരുന്ന ഇരുമ്പു കൈവരികൾ പൂർണ്ണമായും നീക്കം ചെയ്തു കോൺക്രീറ്റ് നിർമ്മിത കൈവരികളാണ് ഒരുക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ വകയിരുത്തിയാണ് നിർമാർണം പുരോഗമിക്കുന്നത്. സുനാമി പുനരധിവാസ ഫണ്ടിൽ നിന്ന് 2.5 കോടി രൂപ ചെലവിട്ട് 2008 ൽ ആണ് ബാലാതിരുത്തിയിലേക്ക് വെൻ്റ് പൈപ്പ് പാലം പൂർത്തീകരിച്ചത്. പലയിടത്തും കൈവരികളുടെ ഇരുമ്പ് തകർന്നത് കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായിരുന്നു. നിരവധി വിനോദ സഞ്ചാരികൾക്കു കൂടി ഭീഷ...
Kerala

താമര വിട്ട് കൈ പിടിക്കാന്‍ സന്ദീപ് വാര്യര്‍ ; പ്രഖ്യാപനം ഉടന്‍

പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. നേരത്തെ സിപിഎമ്മില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സന്ദീപ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. കെപിസിസി ഉടന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപനം നടത്തും. കോണ്‍ഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് അനുമതി നല്‍കിയതോടെയാണ് നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്. പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. ഉപതെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായകഘട്ടത്തില്‍ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യര്‍ കടുത്ത പ്രതിസന്ധി ബിജെപിക്കുണ്ടാക്കിയാണ് പാര്‍ട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധ...
Malappuram

വയനാട് ദുരന്തം : കേന്ദ്ര സര്‍ക്കാര്‍ സമീപനം കൊടും ക്രൂരത, പുരനരധിവാസത്തിന് സര്‍ക്കാറിനൊപ്പം മുസ്ലിം ലീഗും യുഡിഎഫും ഉണ്ട് ; സാദിഖലി തങ്ങള്‍

മലപ്പുറം: വയനാട് ദുരിതബാധിതരോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം കൊടും ക്രൂരതയെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വയനാടിനായി കേന്ദ്രത്തില്‍ നിന്നും ആവശ്യമായ ഫണ്ട് നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം യു.ഡി.എഫും മുസ്‌ലിം ലീഗും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ചരിത്രത്തിലില്ലാത്ത യാതനകളാണ് വയനാട്ടുകാര്‍ ഇതിനകം അനുഭവിച്ചത്. അവിടുത്തെ ഭീകരദൃശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടതാണ്. വേദനയില്‍ ആശ്വാസം പകരേണ്ട സര്‍ക്കാര്‍ നിസംഗരായിരിക്കുന്നത് ഖേദകരമാണെന്ന് ശിഹാബ് തങ്ങള്‍ കുറ്റപ്പെടുത്തി. നൂറുകണക്കിന് ആളുകള്‍ക്ക് ജീവനും ജീവനോപാധിയും നഷ്ടപ്പെട്ട, അനേകം വീടുകള്‍ ഒഴുകിപ്പോയ, ഒരു നാടിനെയാകെ കീഴ്‌മേല്‍ മറിക്കപ്പെട്ട വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനം കൊടും ക്രൂരതയാണ്. വയനാടിനായി കേന്ദ്രത്തില്‍ നിന്നും ആവശ്യമായ ഫണ്ട് ന...
Obituary

ഉംറക്ക് പോയ ഇരുമ്പുചോല സ്വദേശി മദീനയിൽ അന്തരിച്ചു

എ ആർ നഗർ : ഉംറക്ക് പോയ ഇരുമ്പുചോല സ്വദേശി മദീനയിൽ അന്തരിച്ചു. ഇരുമ്പുചോല അരീതല സ്വദേശി പരേതനായ കോട്ടയിൽ അബൂബക്കറിന്റെ മകൻ മുഹമ്മദ് (77) ആണ് വെള്ളിയാഴ്ച മദീനയിൽ വെച്ച് മരിച്ചത്. മയ്യിത്ത് മദീനയിൽ ഖബറടക്കുന്നതാണെന്ന് ബന്ധുക്കൾ പറഞ്ഞു.ഭാര്യ: നഫീസ. മക്കൾ : സിദ്ദിഖ്, ശറഫുദ്ധീൻ, സകീന, സലീനമരുമക്കൾ : താഹിറ, ജമീല, മുസ്‌തഫ, ജാഫർ. ...
Kerala

കോടികള്‍ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശിയടക്കം മൂന്ന് പേര്‍ പിടിയില്‍

കൊച്ചി : കോടികള്‍ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മലപ്പുറം സ്വദേശിയടക്കം മൂന്ന് പേര്‍ പിടിയില്‍. മലപ്പുറം സ്വദേശി ജംഷീര്‍, എറണാകുളം സ്വദേശി നിസാമുദ്ദീന്‍, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീര്‍ എന്നിവരാണ് 1492 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസിന്റെ പിടിയിലായത്. പിടിച്ചെടുത്ത ലഹരിയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ ഏഴ് കോടിയിലേറെ രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ...
Malappuram

രോഗിയുമായി പോയ ആംബുലന്‍സ് ഓട്ടോയില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: പാലേരി പാറക്കടവില്‍ രോഗിയെ കൊണ്ടുപോവുകയായിരുന്ന 108 ആംബുലന്‍സ് ഓട്ടോയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്കേറ്റു. ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ കുറ്റ്യാടിയിലെ ഓട്ടോ ഡ്രൈവര്‍ ജമാല്‍ (48), യാത്രികനായ അസീസ് (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോടേക്ക് പോവുകയായിരുന്ന മറ്റൊരു ആംബുലന്‍സിലാണ് പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ...
error: Content is protected !!