Saturday, April 11

Blog

കുന്നത്ത് പറമ്പ് എ.എം.യു.പി. സ്കൂളിൽ പലഹാര മേള സംഘടിപ്പിച്ചു
Local news

കുന്നത്ത് പറമ്പ് എ.എം.യു.പി. സ്കൂളിൽ പലഹാര മേള സംഘടിപ്പിച്ചു

മൂന്നിയൂർ: കുന്നത്ത് പറമ്പ് എ.എം.യു.പി.സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുക്കിയ പലഹാര മേളയും രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ലൈവ് സാലഡ് തയ്യാറാക്കൽ മൽസരവും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ടനുഭവമായി മാറി. രുചിയേറിയ വിത്യസ്ഥ രീതിയിലുള്ള വിവിധ തരം പലഹാരങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കപ്പെട്ടത്. പരിപാടി പി.ടി.എ.പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് പി.വി.പി. മുസ്ഥഫ, എം.ടി.എ.പ്രസിഡണ്ട് കെ. സഫൂറ, ഗിരീഷ് മാസ്റ്റർ, സുമിന ടീച്ചർ, ഹാജറ ടീച്ചർ,അബ്ദുള്ള മാസ്റ്റർ,അബ്ദുറഹീം മാസ്റ്റർ പ്രസംഗിച്ചു. രക്ഷിതാക്കൾക്കുള്ള ലൈവ് സാലഡ് തയ്യാറാക്കൽ മൽസരത്തിൽ സൗദ ഫാസിൽ എൻ.എം. ഒന്നാം സ്ഥാനവും ആയിശാബി രണ്ടാം സ്ഥാനവും നേടി. ഷമീറ ടീച്ചർ, അനഘ ടീച്ചർ, അദ്വൈത് മാസ്റ്റർ, ഷീജ ടീച്ചർ, അഷ്റഫ് മാസ്റ്റർ എന്നിവർ പര...
Kerala

ഉപജില്ലാ കലോത്സവത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം ; ട്യൂട്ടോറിയല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പിടിയില്‍

കൊല്ലം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ ട്യൂട്ടോറിയല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പിടിയില്‍. കൊല്ലം കടയ്ക്കലിലാണ് സംഭവം. മുക്കുന്നം സ്വദേശി അഫ്‌സല്‍ ജമാലാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏഴാം തീയതി ചടയമംഗലം ഉപജില്ലാ കലോത്സവത്തിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം. പെണ്‍കുട്ടിയോട് അഫ്‌സല്‍ നേരത്തെ പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്നും സമാനമായ രീതിയില്‍ ശല്യപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് അഫ്‌സലിനെതിരെ ചുമത്തിയത്. ഉപജില്ലാ കലോത്സവത്തിന് എത്തിയ കുട്ടിക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം. സ്‌കൂളിന് പുറമെ സമീപത്തെ പാരലല്‍ കോളേജുകളും കലോത്സവ വേദിയായിരുന്നു. പ്രാഥമിക ആവശ്യത്തിനായി പോയ കുട്ടിയെ ട്യൂട്ടോറിയല്‍ കോളേജ് പ്രിന്‍സിപ്പാളായ അഫ്‌സല്‍ ജമാല്‍ കടന്നു പിടിച്ചെന്നാണ് പരാതി. ഇയാളില്‍ നിന്നും കുതറിയോടിയ പെണ്‍കു...
Malappuram

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 53 ലക്ഷം തട്ടി മുങ്ങിയ മലപ്പുറം സ്വദേശി വിദേശത്ത് നിന്ന് വരവെ വിമാനത്താവളത്തില്‍ നിന്നും പൊലീസ് പിടിയില്‍

മലപ്പുറം ; ഓണ്‍ലൈന്‍ ബിസിനസ് മണി സ്‌കീമിലൂടെ പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്നായി 53 ലക്ഷത്തോളം രൂപ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറം സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടിയില്‍. മലപ്പുറം എടക്കര സ്വദേശി ടിഎം ആസിഫിനെ (46) യാണ് ഞായറാഴ്ച രാത്രി വിദേശത്ത് നിന്ന് തിരിച്ചു വരവേ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ മീനങ്ങാടി, ബത്തേരി, മുക്കം, കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനുകളില്‍ സമാന കേസുണ്ട്. 2022 ല്‍ നൂല്‍പ്പുഴ സ്വദേശി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പരാതിക്കാരനില്‍ നിന്ന് 55,000 രൂപയാണ് കവര്‍ന്നത്. കേസിലുള്‍പ്പെട്ടതോടെ വിദേശത്തേക്ക് മുങ്ങിയ ആസിഫിനെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. 2020 ജൂണ്‍ 25ന് ബത്തേരിയിലെ ഹോട്ടലില്‍ ഓണ്‍ലൈന്‍ ബിസിനസ് ആണെന്ന് പറഞ്ഞ് മണി സ്...
Malappuram

മലപ്പുറത്ത് ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ് ; മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍

മലപ്പുറം : മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സുഹൃത്ത് അറസ്റ്റില്‍. തമിഴ്‌നാട് നാഗപട്ടണം മൈലാടുംതുറ സ്വദേശിയായ വാസു (40)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാഗപട്ടണം മൈലാടുംതുറ സ്വദേശി ബല്‍റാം (45) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. സുഹൃത്തുക്കളുടെ മദ്യപാനത്തിനിടെയുണ്ടായ കയ്യാങ്കളിയാണ് മരണത്തില്‍ കലാശിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ്, മോങ്ങം ഹില്‍ടോപ്പിലെ ലോഡ്ജ് മുറിയില്‍ ബല്‍റാം മരിച്ചു കിടക്കുന്നതായി കണ്ടത്. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ തലയ്ക്ക് മുറിവുള്ളതായി കണ്ടത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വാസു പിടിയിലായത്. നാലു പേര്‍ ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ വാസു തള്ളിയപ്പോള്‍ ബല്‍റാം ഭിത്തിയില്‍ തലയിടിച്ചു വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതോടെ പരിഭ്രാന്തനായ താന്‍ ലോഡ്ജില്‍ നിന്ന് ഓടി രക്ഷപ്പെട്ടെന്നാണ്...
Malappuram

പോലീസ് ഉദ്യോഗസ്ഥർക്കെതിരായ വീട്ടമ്മയുടെ പീഡന പരാതി ; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

മലപ്പുറം : ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരായ വീട്ടമ്മയുടെ പീഡന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. സിംഗിൾ ബെഞ്ച് നിർദ്ദേശ പ്രകാരം പൊന്നാനി മ‍ജിസ്ട്രേറ്റ് കോടതി മലപ്പുറം മുൻ എസ്.പി.സുജിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. എസ്പിയും ഡിവൈ എസ്പിയും സിഐയും ബലാൽസംഗം ചെയ്തെന്നായിരുന്നു പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. ഇതിനെതിരെയാണ് ആരോപണവിധേയനായ സർക്കിൾ ഇൻസ്പെകടർ വിനോദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ ഹർജിയിലാണ് കോടതി വിധി. മലപ്പുറം മുൻ എസ്.പി സുജിത് ദാസുൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. പരാതിയിൽ തുടർനടപടിയുണ്ടാകാതിരുന്നതോടെ വീട്ടമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് കഴിഞ്ഞ ദിവസം...
Sports

സംസ്ഥാന കായികമേളയിൽ മികച്ച നേട്ടവുമായി തെയ്യാലിങ്ങൽ സ്കൂൾ

തെയ്യാല : സംസ്ഥാന സ്കൂൾ കായികമേളയിൽ ജില്ലക്ക് അഭിമാന നേട്ടം കൈവരിക്കുന്നതിൽ മികച്ച സാന്നിധ്യമായി തെയ്യാലിങ്ങൽ സ്കൂൾ വിദ്യാർഥികളും. എസ് എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ 20 കുട്ടികളാണ് ഗെയിംസിൽ മെഡലുകൾ നേടിയത്. 3 പേർ സ്വർണമെഡൽ നേടി. 9 കുട്ടികൾ സിൽവർ മെഡലും 8 കുട്ടികൾ ബ്രോൻസ് മെഡലുകളും നേടി. സീനിയർ വിഭാഗം ബേസ് ബോളിൽ അളക, ആര്യ, ശ്രിയ എന്നിവരാണ് സ്കൂളിന് വേണ്ടി സ്വർണമെഡൽ നേടിയത്. ആൺകുട്ടികളുടെ വിഭാഗത്തിൽ ബാസിം, ഷംനാദ്, കാസിൻ, കാർത്തിക്, റിംഷാദ്, ഷാമിൽ മൂന്നാം സ്ഥാനവും നേടി. സോഫ്റ്റ് ബോളിൽ നികിഷ, വൈഗ, ആര്യ, ശ്രീയ, നജാദ്, കാർത്തിക്, ഷാമിൽ, റിൻഷാദ്, കാസിൻ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ടാം സ്ഥാനവും,ഹാൻഡ് ബോളിൽ സബ്ജൂനിയർ വിഭാഗത്തിൽ സൽമാൻ, ഷാമിൽ മൂന്നാം സ്ഥാനവും മലപ്പുറം ജില്ലക്ക് വേണ്ടി കരസ്ഥമാക്കി.നവമി നന്ദൻ ഷട്ടിൽ ബാഡ്മിൻ്റൺ , സിനാൻ, ദേവനന്ത, ആത്മിക വോളിബോൾ എന്നീ മത്സര ഇനങ്ങളിലായി വിവിധ വിഭാഗങ...
Health,

തിരൂരങ്ങാടിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങൾ പിടികൂടി

തിരൂരങ്ങാടി : നഗരസഭ ഹെൽത്ത് എൻഫോഴ്‌സ്‌മെന്റ് ന്റെ നേതൃത്വത്തിൽ നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തി. തിരൂരങ്ങാടിയിലെ അറേബ്യൻ മജ്ലിസ്, കെ.എൽ 65 എന്നീ ഹോട്ടലുകളിൽ നിന്ന് തലേ ദിവസം തലേ ദിവസം പാചകം ചെയ്തതും ഭക്ഷ്യയോഗ്യമല്ലാത്തുമായ ഭക്ഷണസാധനങ്ങള്‍ വീണ്ടും വിൽക്കുന്നതിനായ് ഫ്രീസറിൽ സൂക്ഷിച്ച് വെച്ചത് പരിശോധനയില്‍ കണ്ടെത്തി. അറേബ്യന്‍ മജ്ലിസ് എന്ന സ്ഥാപനത്തില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പാചകം ചെയ്ത അല്‍ഫാം, ബീഫ്, എന്നിവ വൃത്തിഹീനമായതും പൊട്ടി പൊളിഞ്ഞതുമായ ഫ്രീസറില്‍ സൂക്ഷിച്ചതിന് പുറമേ അടുക്കള പൊട്ടിപൊളിഞ്ഞ് തറയില്‍ മലിനജലം തളം കെട്ടി നില്‍ക്കുന്നതായും നേരില്‍ കണ്ടു ബോധ്യപ്പെട്ടിരുന്നു. അതോടൊപ്പം ഈ സ്ഥാപനത്തില്‍ മലിനജലം സംസ്ക്കരിക്കുന്നതിനോ ജൈവ മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനോ യാതൊരു സംവിധാനവും ഇല്ലായെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ സ്ഥാപനം ശുചിത്വ സംവിധാനങ്ങള്‍ ഉറപ്പ് വരുത്തിയശേഷ...
Kerala

ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു ; പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

വയനാട്: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ ആരാധനാലയവും മതചിഹ്നങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞദിവസം പള്ളിക്കുന്ന് ദേവാലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ദേവാലയത്തിനുള്ളില്‍ വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുന്നതിന്റെ വിഡിയോയും ചിത്രങ്ങളുമെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നാണ് പരാതി. ടി.സിദ്ദിഖ് എംഎല്‍എ, വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തില്‍ ഞായറാഴ്ചയാണ് പ്രിയങ്ക പള്ളിക്കുന്ന് ദേവാലയത്തിലെത്തിയത്. ആരാധനാലത്തിനുള്ളില്‍ വിശ്വാസികളോട് വോട്ട് അഭ്യാര്‍ത്ഥിച്ചെന്നും വോട്ടിനായി മതചിഹ്...
Malappuram

വോട്ട് ചെയ്യാന്‍ ഈ 13 തിരിച്ചറിയല്‍ രേഖകൾ ഉപയോഗിക്കാം

ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ. ഡി (എപിക്) കാര്‍ഡാണ് തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത്. ഇതിന് പുറമേ ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ കൂടി വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി), സര്‍വീസ് ഐഡി കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക്/ പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, തൊഴില്‍ മന്ത്രാലയം നല്‍കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, എന്‍പിആര്‍- ആര്‍ജിഐ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്, പെന്‍ഷന്‍ രേഖ, എംപി/എംഎല്‍എ/ എംഎല്‍സിമാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ കാര്‍ഡ് എന്നിവയാണ് തിരിച്ചറിയല്‍ രേഖകളായി ഉപയോഗിക്കാവുന്നത്.....
Malappuram

ഉപതെരഞ്ഞെടുപ്പ്: ജില്ലയില്‍ 6,45,755 വോട്ടര്‍മാര്‍ നാളെ ബൂത്തിലേക്ക് ; രാവിലെ 7 മണിക്ക് വോട്ടെടുപ്പ് തുടങ്ങും

മലപ്പുറം : വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം. ഈ മൂന്ന് മണ്ഡലങ്ങളിലെ 6,45,755 പേരാണ് പോളിങ് ബൂത്തിലേക്ക് പോകുന്നത്. ഇവരില്‍ 3,20,214 പേര്‍ പുരുഷമാരും 3,25,535 പേര്‍ സ്ത്രീകളും 6 പേര്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരുമാണ്. വോട്ടെടുപ്പിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് പോളിങ്. പുലര്‍ച്ചെ 5.30 ന് മോക് പോള്‍ ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (ചൊവ്വ) പൂര്‍ത്തിയായി. ഏറനാട് നിയോജക മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ മഞ്ചേരി ചുള്ളക്കാട് ജി.യു.പി സ്‌കൂളിലും നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലേത് നിലമ്പൂര്‍ അമല്‍ കോളെജിലുമാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം...
Local news

എ.ആര്‍.നഗര്‍ മെക്ക് സെവൻ ഹെൽത്ത് ക്ലബ് ഒന്നാം വാര്‍ഷികം ആഘോഷിച്ചു

എ.ആര്‍.നഗര്‍: എ.ആര്‍.നഗര്‍ ആരോഗ്യക്ലബ്ബ് 'മെക്ക് സെവന്‍' ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദുള്‍ റഷീദ് ഉദ്ഘാടനംചെയ്തു. പി.പി. ഫസല്‍ (ബാവ) അധ്യക്ഷത വഹിച്ചു. ക്യാപ്റ്റന്‍ പി. സലാഹുദ്ദീന്‍, പുളിക്കല്‍ അബൂബക്കര്‍, ശ്രീജാ സുനില്‍, കെ.ടി. മുസ്തഫ, ടി. മുഹമ്മദലി, ചോലക്കന്‍ മുസ്തഫ, കീര്‍ത്തി മോള്‍, അബൂബക്കര്‍, മുഹമ്മദ് പുതുക്കുടി തുടങ്ങിയവര്‍ പ്രസംഗിച്ചു....
Kerala

പാര്‍ട്ടി വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്ന വനിതാ കൗണ്‍സിലര്‍ക്ക് നേരെ ആക്രമണം ; ചെരുപ്പ് മാല ആണിയിക്കാന്‍ ശ്രമിച്ച് ഇടതുപക്ഷാംഗങ്ങള്‍

കോഴിക്കോട് : പാര്‍ട്ടി വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്ന വനിതാ കൗണ്‍സിലര്‍ക്ക് നേരെ അതിക്രൂരമായ ആക്രമണം. ഫറോക്ക് നഗരസഭയിലെ കുന്നത്ത്‌മോട്ട 14-ാം വാര്‍ഡ് ആര്‍ജെഡി കൗണ്‍സിലര്‍ ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണമുണ്ടായത്. കൗണ്‍സിലറെ ചെരിപ്പുമാല അണിയിക്കാനുള്ള എല്‍ഡിഎഫ് അംഗങ്ങളുടെ ശ്രമം നഗരസഭ കൗണ്‍സിലില്‍ നാടകീയരംഗങ്ങള്‍ക്ക് ഇടയാക്കി. ആര്‍ജെഡിയില്‍ നിന്ന് മുസ്ലിം ലീഗില്‍ എത്തിയ ഷനൂബിയ നിയാസിനെ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാന്‍ ശ്രമിക്കുകയായിരുന്നു. തിങ്കളാഴ്ച കൗണ്‍സില്‍ യോഗം ചേരുന്നതിനു മുമ്പാണു സംഘര്‍ഷമുണ്ടായത്. ആര്‍ജെഡി അംഗമായിരുന്ന ഷനൂബിയ അടുത്തിടെയാണ് ലീഗില്‍ ചേര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് ഇടതുപക്ഷ നഗരസഭ അംഗങ്ങള്‍ ചെരുപ്പ് മാല ഇടാന്‍ ശ്രമിച്ചത്. രാവിലെ 10.30ന് കൗണ്‍സില്‍ തുടങ്ങാനുള്ള ഒരുക്കത്തിനിടെ എല്‍ഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധവുമായി ഹാളില്‍ എത...
Kerala

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി പത്മ അന്തരിച്ചു

കോഴിക്കോട് : മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി പത്മ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ മകളുടെ വസതിയിലായിരുന്ന അന്ത്യം. 1991 മുതല്‍ 1995 വരെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്, ഗ്രാമീണ വികസന, റജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രിയായിരുന്നു. 1987ലും 1991ലും കൊയിലാണ്ടിയില്‍നിന്നുള്ള എംഎല്‍എയുമായിരുന്നു. സംസ്‌ക്കാരം നാളെ കോഴിക്കോട് നടക്കും. ജനിച്ചത് കണ്ണൂരിലാണെങ്കിലും കോഴിക്കോടായിരുന്നു എംടി പത്മയുടെ പൊതുപ്രവര്‍ത്തന തട്ടകം. ലോ കോളജില്‍ പഠിക്കുമ്പോള്‍ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു. കെപിസിസി അംഗം, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, സേവാദള്‍ ഫാമിലി വെല്‍ഫയര്‍ കമ്മിറ്റി അംഗം, കോഴിക്കോട് ഡിസിസി ട്രഷറര്‍, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982 ല്...
Malappuram

രോഗം മറച്ച് വെച്ച് പോളിസിയെടുത്തുവെന്നാരോപിച്ച് ആനുകൂല്യം നിഷേധിച്ചു ; ആരോഗ്യ ഇന്‍ഷൂറന്‍സ് തുകയായ 12,72831 രൂപയും നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി

മലപ്പുറം : രോഗം മറച്ച് വെച്ച് പോളിസിയെടുത്തുവെന്നാരോപിച്ച് ആനുകൂല്യം നിഷേധിച്ചതിന് ഉപഭോക്താവിന് ഇന്‍ഷൂറന്‍സ് തുകയും നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. പെരിന്തല്‍മണ്ണ കൊളത്തൂര്‍ സ്വദേശി ഉമ്മര്‍ നല്‍കിയ പരാതിയിലാണ് ഇന്‍ഷൂറന്‍സ് തുകയായ 1272831 രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവ് 20000 രൂപയും നല്‍കാന്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ കമ്മീഷന്‍ വിധിച്ചത്. രോഗം മറച്ചുവച്ചാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയെടുത്തത് എന്നായിരുന്നു കമ്പനിയുടെ വാദം. പരാതിക്കാരന്‍ വൃക്ക സംബന്ധമായ അസുഖത്തിന് പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലും തൃശൂരിലെ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലെ ചികില്‍സാരേഖയില്‍ രണ്ടു മാസമായി ചികില്‍സയുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ ഇന്‍ഷൂറന...
Accident

തൃശ്ശൂരില്‍ ബസും കാറും കൂട്ടിയിടിച്ച് തേഞ്ഞിപ്പലം സ്വദേശി മരിച്ചു ; രണ്ട് പേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബസും കാറും കൂട്ടിയിടിച്ച് തേഞ്ഞിപ്പലം സ്വദേശി മരിച്ചു. തേഞ്ഞിപ്പലം സ്വദേശി ശരണ്‍ കൃഷ്ണ ( 23 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. എടമുട്ടത്ത് ദേശീയ പാതയില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ഗുരുവായൂരിലേക്ക് പോയ ബസും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ബസ് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും, വൈദ്യുതി പോസ്റ്റിലും ഇടിച്ചു. കാര്‍ ഓടിച്ചിരുന്നത് ശരണ്‍ കൃഷ്ണയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധു സോണിയ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്....
Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 84 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 84 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. പാലക്കാട് മുട്ടിക്കുളങ്ങര എംഎസ് മന്‍സിലില്‍ മജു ഫഹദ് - ഹംന ദമ്പതികളുടെ 84 ദിവസം പ്രായമായ ഇരട്ട കുഞ്ഞുങ്ങളില്‍ ആണ്‍കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ ഉമ്മ വീടായ ചങ്ങലീരി പള്ളിപ്പടിയിലേക്ക് വന്നതായിരുന്നു ഇവര്‍. ഇന്ന് രാവിലെ 6.15 ഓടെ മുലപ്പാല്‍ കൊടുത്ത് ഉറങ്ങിയ കുഞ്ഞിനെ തൊട്ടിലില്‍ കിടത്തുകയായിരുന്നു. രാവിലെ നീലനിറം വ്യാപിച്ചതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും....
Kerala

വാ പോയ കോടാലിയെ എന്തിന് പേടിക്കണം : തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം മറികടന്ന് പിവി അന്‍വറിന്റെ വാര്‍ത്താസമ്മേളനം ; നാടകീയ രംഗങ്ങള്‍

ചേലക്കര : തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം മറികടന്ന് പി.വി.അന്‍വര്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. മുന്നണികള്‍ തുക ചെലവാക്കിയതില്‍ കമ്മിഷന്‍ നടപടി എടുക്കുന്നില്ല എന്നു പറയാനായിരുന്നു വാര്‍ത്താസമ്മേളനം. താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനവുമായി മുന്നോട്ട് വന്നത്. ചട്ടലംഘനമാണെന്നു പറയാന്‍ വന്ന ഉദ്യോഗസ്ഥനെ അന്‍വര്‍ തിരിച്ചയച്ചു. ചട്ടം കാണിക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. വാ പോയ കോടാലിയെ പിണറായി എന്തിനാണ് പേടിക്കുന്നതെന്നും അന്‍വര്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തന്റെ വാര്‍ത്താ സമ്മേളനം തടയുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് പിണറായി ഭയക്കുന്നതെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ഇന്ന് പ്രചരണം നടത്തരുതെന്ന് ചട്ടം പറയുന്നില്ല. കോണ്‍ഗ്രസില്‍ നിന്ന് വന്ന ഏതോ ഒരു അലവലാതിയ...
Local news

പരപ്പനങ്ങാടി മേഖല സർഗലയം; പാലത്തിങ്ങൽ ക്ലസ്റ്റർ ചാംപ്യന്മാർ

പരപ്പനങ്ങാടി:എസ്.കെ.എസ്.എസ്.എഫ് പതിനഞ്ചാമത് സർഗലയം കലാ സാഹിത്യ മത്സരങ്ങളുടെ ഭാഗമായുള്ള പരപ്പനങ്ങാടി മേഖലാ സർഗലയം സമാപിച്ചു. നൂറ് മത്സര ഇനങ്ങളിൽ അഞ്ച് വേദികളിലായി അഞ്ഞൂറോളം പ്രതിഭകൾ മാറ്റുരച്ചു. ജനറൽ, ത്വലബ, നിസ് വ, സഹ്റ എന്നീ നാലു വിഭാഗങ്ങളിൽ വ്യത്യസ്ത മത്സരങ്ങൾ നടന്നു. ജനറൽ വിഭാഗത്തിൽ പാലത്തിങ്ങൽ ക്ലസ്റ്റർ 426 പോയിന്റുകൾ നേടി ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊടക്കാട് ക്ലസ്റ്റർ, കടലുണ്ടിനഗരം ക്ലസ്റ്റർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ടോപ് സ്റ്റാറായി ചിറമംഗലം ടൗൺ യൂനിറ്റിലെ ടി.മുഹമ്മദ് സിനാനെ തെരഞ്ഞെടുത്തു. ത്വലബ വിഭാഗത്തിൽ അൽ ഈഖാള് ദർസ് ചിറമംഗലം സൗത്ത് ഒന്നാം സ്ഥാനം നേടി. മർകസുൽ ഉലമാ ദർസ് പാലത്തിങ്ങൽ, ഹസനിയ്യ അറബിക് കോളജ് ആനങ്ങാടി യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. ചിറമംഗലം സൗത്ത് ദർസിലെ നസീഫ് ഫെസ്റ്റ് ഐക്കണായി തെരെഞ്ഞെടുക്കപ്പെട്ടു. സഹ്റ വിഭാഗത്തിൽ അൽ അസ്ഹർ ഗേൾസ് അക്കാദ...
Local news, Other

വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം സമ്മേളനം സമാപിച്ചു

തിരൂരങ്ങാടി: വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം പാർട്ടി സമ്മേളനവും നേതൃത്വ തിരഞ്ഞെടുപ്പും നടന്നു.വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം സാദിക്ക് ഉളിയിൽ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി, ജില്ലാ സമിതി അംഗം അഡ്വ. സഹീർ കോട്ട്, ജില്ലാ സമിതി അംഗം അബ്ദുൽ സലീം മൂന്നിയൂർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഹംസ വെന്നിയൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ രായിൻകുട്ടി ഹാജി സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി സാനു ചെട്ടിപ്പടി, കോയ പാലാഴി , എ. പി മുഹമ്മദ്‌ കുട്ടി, സി.എച്ച് ഫസൽ, അലി അക്ബർ കുണ്ടൂർ, ലൂബ്ന ഷാജഹാൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. പുതിയ മണ്ഡലം പ്രസിഡന്റ്‌ പി .സാബിർ , സാനു ചെട്ടിപ്പടി( സെക്രട്ടറി ),ലുബ്‌ന ഷാജഹാൻ (ട്രഷറർ ),അലി അക്ബർ (വൈസ് പ്രസിഡന്റ് ),സി.ച്ച് ഫസൽ റഹ്മാൻ (ജോയിന്റ് സെക്രെട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു....
Local news

ചെമ്മാട് ചുവപ്പണിഞ്ഞു; സിപിഎം ഏരിയ സമ്മേളനത്തിന് നാളെ തുടക്കമാകും

തിരൂരങ്ങാടി: സിപിഎം 24ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള തിരൂരങ്ങാടി ഏരിയ സമ്മേളനം ഈ മാസം 13, 14, 15 തീയതികളിൽ ചെമ്മാട് സി കെ ബാലൻ നഗറിൽ (സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ) വെച്ച് നടക്കും.പതിമൂന്നാം തീയതി ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് ദീപശിഖ, കൊടിമര, പതാക ജാഥകൾ പ്രയാണമാരംഭിക്കും. ദീർഘകാലം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പ്രൊഫ: പി മമ്മദിൻ്റെ വസതിയിൽ നിന്ന് ഏരിയ കമ്മിറ്റി അംഗം ടി കാർത്തികേയൻ ക്യാപ്റ്റനും എം പി ഇസ്മായിൽ മാനേജറുമായുള്ള ദീപശിഖ ജാഥ ആരംഭിക്കും. ഏരിയ സെക്രട്ടറി തയ്യിൽ അലവി ഉദ്ഘാടനം ചെയ്യും. ജാഥ, കക്കാട്, തിരൂരങ്ങാടി, ആസാദ്നഗർ വഴി ചെമ്മാട് എത്തും. കൊടിമര ജാഥ താനൂർ ഏരിയ സെക്രട്ടറിയായിരുന്ന നീലമനയിൽ നരസിംഹം എമ്പ്രാന്തിരിയുടെ വസതിയിൽ നിന്നും ആരംഭിക്കും. ഏരിയ കമ്മിറ്റി അംഗം കെ ഉണ്ണികൃഷ്ണൻ ക്യാപ്റ്റനും, പി സാഹിർ മാനേജറുമായുള്ള ജാഥ ജില്ലാ സെക്രട്ട...
Local news

നന്നമ്പ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നു; സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

നന്നമ്പ്ര: പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നു എന്നാരോപിച്ച് നന്നമ്പ്ര പഞ്ചായത്ത് യുഡിഫ് ഭരണസമിതിക്കെതിരെ സി പി എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. താനൂർ ഏരിയ കമ്മറ്റി അംഗം കെ.ടി. ശശി ഉദ്ഘാടനം ചെയ്തു. കുടിവെള്ള പദ്ധതി വേഗത്തിലാക്കാനോ തകർന്ന റോഡുകൾ നന്നാക്കാനോ പഞ്ചായത്തോ എം എൽ എ യോ ഇടപെട്ടില്ലെന്നു അദ്ദേഹം ആരോപിച്ചു. ഇതേ പദ്ധതി മറ്റു പഞ്ചായത്തുകളിൽ നന്നായി നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഇവിടത്തെ ഭരണ പരാജയം സർക്കാരിന്റെ മേൽ ആരോപിച്ചു രക്ഷപ്പെടാനാണ് പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോക്കൽ സെക്രട്ടറി കെ.ഗോപാലൻ അധ്യക്ഷനായി.പഞ്ചായത്തംഗം പി പി ഷാഹുൽഹമീദ്, കെ പി കെ തങ്ങൾ എന്നിവർ സംസാരിച്ചു. കെ ബാലൻ സ്വാഗതവും കെ പ്രഭാകരൻ നന്ദിയും പറഞ്ഞു.പിഎംഎസ്ടി കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മ...
Sports

സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരട്ടമെഡൽ നേടി ചെറുമുക്കിലെ വിദ്യാർഥിനി നാടിന്റെ അഭിമാനമായി

നന്നമ്പ്ര : കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരട്ട മെഡൽ നേടിയ ആര്യ നാടിന്റെ അഭിമാന താരമായി. ചെറുമുക്ക് സ്വദേശിനിയായ ആര്യ ബേസ്ബോളിൽ സ്വർണവും, സോഫ്റ്റ് ബോളിൽ വെള്ളിയും നേടിയാണ് നാടിന്റെയും സ്കൂളിന്റെയും അഭിമാനമായി മാറിയത്. തെയ്യാലിങ്ങൽ എസ് എസ് എം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൻ വിദ്യാർ ഥിനി യാണ്. ചെറുമുക്ക് സ്വദേശി തണ്ടാശേരി ഷാജിയുടെയും പ്രജിതയുടെയും മകളാണ് ആര്യ. ഇരട്ട മെഡൽ നേടിയ ആര്യയെ സേവാസമിതി ചെറുമുക്ക് പ്രവർത്തകർ മധുരം നൽകിയും ഉപഹാരം നൽകിയും അനുമോദിച്ചു....
Other

നന്നമ്പ്ര കുടിവെള്ള പദ്ധതി സർക്കാർ അട്ടിമറിക്കുന്നു; മുസ്ലിം ലീഗ് വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിൽ സമരം നടത്തി

മലപ്പുറം: നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നന്നമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് സമരം നടത്തി. ജലജീവന്‍ മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന 96 കോടി രൂപയുടെ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഇത് വരെയും മുപ്പത് ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല. സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനാലാണ് പ്രവൃത്തി നടത്താതതെന്നാണ് കരാറുകാരന്‍ പറയുന്നത്. ബില്ലുകള്‍ ഒന്നും പാസ്സാക്കാതെ പെന്റിംഗില്‍ തുടരുകയാണ്. പണം ലഭിക്കുന്ന മുറക്ക് പണി ആരംഭിക്കാമെന്നാണ് അവര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി പണം അനുവദിക്കണമെന്നും പദ്ധതിക്കായി കീറിയ റോഡുകള്‍ ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.രാവിലെ പത്ത് മണിക്ക് മലപ്പുറം എം.എസ്.പിക്ക് സമീപത്തുള്ള മലപ്പുറം വാട്ടര്‍ അത...
Accident

അരിയല്ലൂരിൽ 63 കാരൻ കിണറ്റിൽ മരിച്ച നിലയിൽ

വള്ളിക്കുന്ന് : 63 കാരൻ കിണറ്റിൽ വീണ് മരിച്ച നിലയിൽ. കരുമരക്കാട് അരിയല്ലൂർ റെയിൽവേ സ്റ്റേഷന് സമീപം കാട്ടുങ്ങൽ വീട്ടിൽ തൂമ്പന്റെ മകൻ സദാനന്ദൻ (63) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.40 നാണ് സംഭവം. ഇദ്ദേഹം താമസിക്കുന്ന വീടിന്റെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരപ്പനങ്ങാടി പോലീസ് കേസെടുത്തു തുടർ നടപടികൾ സ്വീകരിച്ചു....
Accident

ട്രെയ്നിൽ നിന്നും വീണ് കോഴിക്കോട് സ്വദേശി മരിച്ചു

തിരൂർ : ട്രെയിനിൽ നിന്നും വീണ് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. തിരുനാവായക്കും തിരൂർ തെക്കൻ കുറ്റൂരിനും ഇടയിലുള്ള സ്ഥലത്താണ് വീണത്. കോഴിക്കോട് നടുവട്ടം സ്വദേശി ശങ്കു ബാലൻ കണ്ടി പ്രമോദിന്റെ മകൻ അരുൺ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30 നാണ് സംഭവം. മൃതദേഹം തുടർ നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി....
Sports

പരപ്പനാട് വാക്കേഴ്സിന്റെ താരങ്ങൾ ദേശീയ മത്സരത്തിലേക്ക്

പരപ്പനങ്ങാടി : എറണാകുളത്ത് വച്ച് നടന്ന കേരള സ്കൂൾ ഒളിമ്പിക്സിൽ മെഡൽ നേടി നാഷണൽ സ്കൂൾ മീറ്റിലേക്ക് സെലക്ഷൻ നേടി പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിൻ്റെ താരങ്ങൾ. 80 കിലോഗ്രാം ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ബോക്സിംഗിൽ കൊല്ലം എസ് എൻ ട്രെസ്റ്റ് സ്കൂളിലെ പവന പവൽ ഗോൾഡ് മെഡൽ നേടി. 81 കിലോ ഗ്രാം സീനിയർ പെൺകുട്ടികളുടെ ബോക്സിംഗിലും ഷോട്ട്പുട്ടിലും എം.വി എച്ച് എസ് എസ് അരിയല്ലൂരിലെ പ്രിതിക പ്രദീപ് സിൽവർ മെഡൽ നേടിയും , ക്രിക്കറ്റിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് നടത്തിയ മികച്ച പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ എസ് .എൻ .എം . എച്ച് എസ്. എസ് പരപ്പനങ്ങാടിയിലെ പെനക്കത്ത് ആഗ്നേയിനെയുമാണ് സംസ്ഥാന ടീമിലേക്കും തെരഞ്ഞെടുത്തത്. മൂന്ന് പേരും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിലൂടെ പരിശീലനം നേടിയവരാണ്. ടീമംഗങ്ങളെ വാക്കേഴ്സ് ക്ലബ്ബ് അനുമോദിച്ചു....
Sports

സംസ്ഥാന മസ്റ്റേഴ്‌സ് മീറ്റ്; ജില്ലാ ടീമിനുള്ള പരിശീലനം ആരംഭിച്ചു

പരപ്പനങ്ങാടി: തിരുവനന്തപുരം ആറ്റിങ്ങൽ വെച്ച് നടക്കുന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ മാസ്റ്റേഴ്സ് കായികതാരങ്ങൾക്കുള്ള പരിശീലനം ആരംഭിച്ചു. മാർച്ച് പാസ്റ്റിന്റെ പരിശീലനവും അത്‌ലറ്റിക് പരിശീലനവും നടന്നു. നവംബർ 9 മുതൽ 14 വരെയാണ് പരിശീലനം. പരിശീലനത്തിൽ 30 വയസ്സ് മുതൽ 80 വയസ് വരെയുള്ള താരങ്ങൾ പങ്കെടുത്തു. പരപ്പനങ്ങാടി വാക്കേഴ്സ് ഗ്രൗണ്ടിൽ വച്ച് നടന്ന പരിപാടി ജീവകാരുണ്യ പ്രവർത്തകൻ ഡോ. എം എ കബീർ ഉദ്ഘാടനം ചെയ്തു. തുടർന്ന് തിരൂരിൽ വച്ച് നടന്ന ജില്ലാ മീറ്റിൽ വിജയിച്ച കായികതാരങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ സ്വർണ്ണാലയ എം ഡി റഫീഖ് വിതരണം ചെയ്തു. ഗ്രൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ മാസ്റ്റേഴ്സ് സെക്രട്ടറി അബ്ദുൽസലാം മച്ചിങ്ങൽ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാക്കേസ് ക്ലബ്ബ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ആശംസകൾ അറിയിച്ചു. ക്ലബ്ബ് സെക്രട്ടറി കെ ട...
Accident

ചിറമംഗലത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു

പരപ്പനങ്ങാടി: സുഹൃത്തുക്കൾക്കൊപ്പം നടന്നു പോകുകയായിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. ചിറമംഗലം അങ്ങാടിക്ക് സമീപം റയിൽ പാളത്തിൽ വെച്ചാണ് സംഭവം. ചിറ മംഗലം സ്വദേശി പനയത്തിൽ അസീസ് ആണ് മരിച്ചത്. ഇന്ന് രാത്രി 2 സുഹൃത്തുക്കളോടൊപ്പം നടന്നു പോകുമ്പോഴാണ് അപകടം. റെയിൽ പാളത്തിന് സമീപത്താണ് വീട്.
Crime

ഡെപ്യൂട്ടി തഹസിൽദാർ ബ്ലാക്ക് മെയിലിങ് കാരണം നാടുവിട്ട സംഭവം; അന്വേഷണം ഊർജിതമാക്കി പോലീസ്

തിരൂർ : തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാർ നാട് വിട്ടത് ബ്ലാക്ക് മെയിലിംഗ് കാരണമാണെന്ന് മൊഴി നൽകിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി.പിടിയിലായ മൂന്നുപേർക്ക് പുറമെ കൂടുതൽ പേർക്ക് കേസില്‍ പങ്കുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. കോട്ടക്കൽ രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസല്‍ (43) വെട്ടിച്ചിറ സ്വദേശി അജ്മല്‍ (37) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ രണ്ടു കാര്യങ്ങളിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. നേരത്തെ മറ്റു കേസുകളിലും അറസ്റ്റിലായ ഇവർ ഡെപ്യൂട്ടി തഹസീല്‍ദാറെ ഭീഷണിപ്പെടുത്തിയെന്നാണ് മൊഴി ലഭിച്ചിരിക്കുന്നത്. വീട്ടിലേക്ക് തിരിച്ചെത്തിയ പി.ബി. ചാലിബില്‍ നിന്നും പൊലീസ് വിശദമായി മൊഴിയെടുത്തപ്പോഴാണ് ബ്ലാക്മെയിലിങ്ങിൻ്റെ കഥ പുറത്തുവന്നത്. ചാലിബിനെ കാണാതായതിന് ശേഷം ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈല്‍ ഫോണും പൊലീസ് പരിശോധിച്ചിരുന്നു. അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളില്‍ 10 ലക...
Other

തിരൂർ ഡെപ്യൂട്ടി തഹസിൽദാർ നാടുവിട്ടത് പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണി കാരണം, 2 പേർ അറസ്റ്റിൽ

തിരൂർ : ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കാണാതായത് പോക്സോ കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണി മൂലം. ഡെപ്യൂട്ടി തഹസിൽദാറെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ 2 പേരെ പോലീസ് പിടികൂടി. തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 10,30000 രൂപ തട്ടിയെടുത്ത കേസിൽ രണ്ടത്താണി സ്വദേശികളായ രണ്ടുപേരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പൂവഞ്ചിന സ്വദേശി പാലക്കൽ മുഹമ്മദ് അജ്മൽ (34) രണ്ടത്താണി സ്വദേശി തയ്യിൽ മുഹമ്മദ് ഫൈസൽ(43) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. തഹസിൽദാറെ നിരന്തരം ഭീഷണിപ്പെടുത്തി മൂന്ന് തവണകളായിട്ടാണ് പ്രതികൾ പണം കൈക്കലാക്കിയത്. പണം കൈക്കലാക്കിയതിനുശേഷം പ്രൈവറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി എന്ന പേരിൽ തഹസിൽദാറെ വിളിച്ച് ഭീഷണിപ്പെടുത്തുകയും മാനസിക സമ്മർദ്ദത്തിൽ ആക്കുകയും ചെയ്തതിനെ തുടർന്നാണ് നാട്ടിൽ നിന്നും പോകാൻ നിർബന്ധിതനായത്. പ്രതികളിൽ ഒരാൾ ...
error: Content is protected !!