Tuesday, June 23

Blog

ഷെഡ്യൂള്‍ റദ്ദാക്കിയത് യാത്രക്കാരനെ കെ.എസ്.ആര്‍.ടി.സി അറിയിച്ചില്ല ; വെളിമുക്ക് സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി
Local news

ഷെഡ്യൂള്‍ റദ്ദാക്കിയത് യാത്രക്കാരനെ കെ.എസ്.ആര്‍.ടി.സി അറിയിച്ചില്ല ; വെളിമുക്ക് സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി

തിരൂരങ്ങാടി : കെ എസ് ആര്‍ ടി സി ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത വെളിമുക്ക് സ്വദേശിയായ യാത്രക്കാരനെ ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്ത വിവരം അറിയിക്കാത്തതിന് 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. വെളിമുക്ക് പാലയ്ക്കല്‍ സ്വദേശി അഭിനവ് ദാസ് നല്‍കിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 2024 ഫെബ്രുവരി 25ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ രാവിലെ 10ന് മൂവാറ്റുപുഴയിലേക്ക് പോകാനാണ് ലോ ഫ്‌ളോര്‍ ബസ്സില്‍ 358 രൂപ നല്‍കി ടിക്കറ്റ് ബുക്ക് ചെയ്തത്. രാവിലെ 9.30ന് ബസ് സ്റ്റോപ്പില്‍ എത്തിയ പരാതിക്കാരന്‍ ഉച്ചയ്ക്ക് ഒരു മണിവരെ ബസ് കാത്തിരുന്നു. ലഭ്യമായ നമ്പറുകളിലെല്ലാം വിളിച്ച് അന്വേഷിച്ചുവെങ്കിലും കൃത്യമായ മറുപടി കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് കിട്ടിയില്ല. ഗുരുതരമായ കാഴ്ചാപരിമിതിയുള്ളയാള്‍ കൂടിയായതിനാല്‍ യാത്രക്കാരന്‍ വലിയ പ്രയാസം അനുഭവിക്കാന്‍ ഇട വന്നു. ഇതിനെ തുടര്‍ന്നാണ് പര...
Local news

സഹചാരി അവാർഡ് പി എസ് എം ഒ കോളേജ് എൻ എസ് എസ് യൂണിറ്റിന്

തിരൂരങ്ങാടി : കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന്റെ 2024 ലെ സഹചാരി അവാർഡ് തിരൂരങ്ങാടി പി എസ് എം ഒ കോളേജ് എൻ എസ് എസ് യൂണിറ്റിന്. തിരൂരങ്ങാടി താലൂക് യു ഡി ഐ ഡി രെജിസ്ട്രേഷൻ പൂർത്തീകരിച്ചതും, പ്രദേശത്തെ ഭിന്നശേഷിക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വർഷവും വിപുലമായ രീതിയിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചാരണം സംഘടിപ്പിക്കുന്നതും, കോളേജിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കലാലയം സർഗ്ഗ വേദി രൂപീകരിച്ചു പരിപാടികൾ സംഘടിപ്പിക്കുന്നതുമെല്ലാമാണ് പി എസ് എം ഒ കോളേജിനെ അവാർഡിന് അർഹരാക്കിയത്. ജില്ലാ സാമൂഹ്യ നീതി വകുപ്പ് മലപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര ഭിന്നശേഷി ദിനാചാരണ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. അസീസ് കെ, മുൻ പ്രോഗ്രാം ഓഫീസർ ഡോ. ഷബീർ വി പി, പ്രോഗ്രാം ഓഫീസർമാരായ ഡോ. അലി അക്ഷദ് എം, ഡോ. നൗഫൽ പി ടി, എൻ എൻ എസ് വോളന്റീർസ് എന്നിവർ ചേർന്ന് ഡെപ്യൂട്ടി കളക്ടർ ദിലീപ് കൈനിക്കര, ജില്ലാ...
Local news

താനൂര്‍ മുക്കോലയില്‍ കൊണ്ടെയ്‌നര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം ; ഡ്രൈവര്‍ക്ക് പരിക്ക്

താനൂര്‍ : താനൂര്‍ മുക്കോലയില്‍ കൊണ്ടെയ്‌നര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തുനിന്നും കൊച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ഗോ കണ്ടയ്‌നെര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചിട്ടുള്ളത്. കണ്ണൂര്‍ തൊട്ടട സ്വദേശിയായ നസ്ഫിന്‍ (21) ആണ് പരിക്കേറ്റത്, ഇയാളെ ഉടനെ പരപ്പനങ്ങാടി നഹാസ് ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും തുടര്‍ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. പരിക്ക് ഗുരുതരമല്ലന്നാണ് പ്രാഥമിക വിവരം. പോലീസെത്തി വാഹനം റോഡിന്റെ സൈഡിലേക്ക് മാറ്റി തടസ്സപെട്ടിരുന്ന വാഹന ഗതാഗതം പനഃസ്ഥാപിച്ചിട്ടുണ്ട്.....
Kerala

ഓരോ കൂടിക്കാഴ്ചയും പവിത്രമാണ് : ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വത്തിക്കാന്‍ : ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് സാദിഖലി തങ്ങള്‍ നവംബര്‍ 27ന് വറോമിലേക്ക് പുറപ്പെട്ടത്. കൂടിക്കാഴ്ചക്കിടെ ഇസ്ലാമിക കലയെയും വാസ്തുകലയെയും സംബന്ധിച്ച പുസ്തകം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മാര്‍പാപ്പക്ക് കൈമാറി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുഗ്രഹ പ്രഭാഷണം നടത്തുന്ന സമ്മേളനം ശിവഗിരി മഠമാണ് സംഘടിപ്പിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി ആയിട്ടാണ് സാദിഖലി തങ്ങള്‍ ക്ഷണിക്കപ്പെട്ടത്. പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അനര്‍ഘമായ നിമിഷങ്ങളായിരുന്നു കൂടിക്കാഴ്ചയെന്നും മനുഷ്യര്‍ ആശയ വ്യത്യാസങ്ങളുടെ പേരില്‍ വെവ്വേറേ കളങ്ങളിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യത്തില്‍, പാരസ്പര്യത്തിന്റെയും സഹവര്‍ത...
Obituary

കുണ്ടൂർ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു

കുണ്ടൂർ : വളവന്നൂർ ബാഫഖി യതീംഖാന റെസിഡൻഷ്യൽ സ്കൂൾ ദീർഘകാലം മദ്റസ സ്വദ്ർ മുഅല്ലിം ആയിരുന്ന തിലായിൽ മുഹമ്മദ് കുട്ടി മുസ്‌ലിയാർ കുണ്ടൂർ (58) അന്തരിച്ചു. 25 വർഷമായി ബാഫഖി യതീംഖാന മദ്റസയിൽ സേവനം ചെയ്തു വരുന്നു. തിലായിൽ അബൂബക്കർ മുസ്ലിയാരുടെ മകനാണ്.ഭാര്യ ഇയ്യാതുകുട്ടി. മക്കൾ: അബ്ദുൽ അസീസ്, ഇസ്ഹാഖ് അലി ഫൈസി, മുഹമ്മദ് അനസ്, നജ്മ. മരുമക്കൾ ശുക്കൂർ, അതിക്ക ഹുസ്ന, റിസ്വാന തസ്നി.മയ്യിത്ത് നമസ്കാരം ചൊവ്വ രാവിലെ 9.00 മണിക്ക് കുണ്ടൂർ ജുമുഅ മസ്ജിദിൽ നടക്കും....
Local news

ചീർപ്പിങ്ങൽ കുടുംബശ്രീയുടെ കൊയ്ത്തുത്സവം നടത്തി

പരപ്പനങ്ങാടി : നഗരസഭയിലെ 20 ആം ഡിവിഷനിലെ കുടുംബശ്രീ ആഭിമുഖ്യത്തിൽസഫ ജെ എൽ ജി ചീർപ്പിങ്ങൽ താഴേ പാടത്ത് കൃഷി ചെയ്ത നെൽകൃഷിയുടെ കൊയ്ത്തുൽസവം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി ഷാഹുൽ ഹമീദ് നിർവഹിച്ചു. ഡിവിഷൻ കൗൺസിലർഅസീസ് കൂളത്ത് അധ്യക്ഷത വഹിച്ചു. കീരനല്ലൂർ ന്യൂ കട്ടിന് സമീപമുള്ള താഴെപ്പാടത്ത് 6 ഏക്കറോളം വിസ്തൃതിയിലാണ് സഫ ജെ എൽ ജി നെൽ കൃഷി ചെയ്ത് മാതൃകയായത്. പരപ്പനങ്ങാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ ഷഹർബാനു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻസി നിസാർ അഹമ്മദ്, കൗൺസിലർതലക്കകത്ത് അബ്ദുൽ റസാഖ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺപി.പി സുഹറാബി,പരപ്പനങ്ങാടി കൃഷിഭവൻ കൃഷി ഓഫീസർഇർഷാന എം പി, കുടുംബശ്രീ മെന്റർ ഷീല, കുടുംബശ്രീ CRP രമ്യ, കുടുംബശ്രീ RP എ സുബ്രഹ്മണ്യൻ, PCSB ഡയറക്ടർസൗമിയത്ത്, കുടുംബശ്രീ കൺവീനർമാരായസലീന, സാജിദ, അരുണിമ, ജസീന ബഷീർമറ്റു കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾ അടക്കം നിരവധി പേർ പങ്കെടുത്തു. കുടുംബശ്രീ സ...
National

തമിഴ്‌നാട്ടിൽ സമസ്ത വിദ്യാഭ്യാസ ബോർഡിന് കീഴിൽ സ്ഥാപനം ആരംഭിക്കുന്നു

തമിഴ്നാട്ടിലെ രാമനാഥപുരത്ത് സമസ്ത വിദ്യാഭ്യാസ ബോർഡിന്ന് കീഴിൽമത-ഭൗതിക സമന്വിത വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വരുന്നു തമിഴ്നാട്ടിലെ രാമനാഥപുരത്ത് സമസ്ത വിദ്യാഭ്യാസ ബോർഡിന്ന് കീഴിൽ മത-ഭൗതിക സമന്വിത വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വരുന്നു. നവാസ് ഖനി എം. പി. മുൻകയ്യെടുത്താണ് ഇതിനാവശ്യമായ അഞ്ചേക്കറിൽ പരം വിസ്തൃതിയുള്ള പ്ലോട്ട്  സൗജന്യമായി ലഭ്യമാക്കിയത്. സ്ഥാപനത്തിന്റെ കുറ്റിയടിക്കൽ കർമ്മം നിരവധി പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി ശൈഖുനാ എം ടി അബ്ദുല്ല മുസ്ലിയാരും നവാസ് ഖനി എം.പി യും ചേർന്ന് നിർവ്വഹിച്ചു. വിദ്യാഭ്യാസ ബോർഡിന്റെ പേരിൽ ദാനമായി രജിസ്റ്റർ ചെയ്യപ്പെട്ട നിർദ്ദിഷ്ട പ്ലോട്ടിന്റെ പ്രമാണങ്ങൾ പ്രത്യേകം സംഘടിപ്പിക്കപ്പെട്ട പ്രൌഢമായ ചടങ്ങിൽ വച്ച് ദാതാവ് മലേഷ്യയിലെ പ്രമുഖ വ്യവസായി കൂടിയായ ദത്തോ ഉസ് വത് ഖാൻ, സഹോദരൻ ദത്തോ ഷിഹാബുദ്ദീൻ (മലേഷ്യ), നവാസ് ഖനി എം.പി ...
Accident

സൗദിയിൽ വാഹനാപകടം; മുന്നിയൂർ സ്വദേശി മരിച്ചു

ജിസാൻ: ബിഷയിലുണ്ടായ വാഹനാപകടത്തിൽ മൂന്നിയൂർ സ്വദേശി മരിച്ചു. മൂന്നിയൂർ ആലിൻചുവട് കൗമിൽ നരിക്കോട്ട് മേച്ചേരി എൻ.എം. ഹസൻ ഹാജിയുടെ മകൻ നൂറുദ്ദീൻ (40) ആണ് മരിച്ചത്. പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം. റിയാദിൽനിന്ന് ജിസാൻ ദർബിലേക്കു വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത് എന്നാണ് അറിയുന്നത്. മാതാവ് ആയിഷ. ഭാര്യ: നഷീദ. മക്കൾ: ആസ്യ, റയ്യാൻ. അയ്റ. സഹോദരങ്ങൾ: ഷറഫുദ്ദീൻ (സൗദി), മുഹമ്മദ് ഹനീഫ (അബുദാദബി), ഹൈറുന്നിസ, ഹഫ്സത്ത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

വാക് - ഇൻ - ഇന്റർവ്യൂ കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിലെ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള വാക് - ഇൻ - ഇന്റർവ്യൂ ഡിസംബർ ഒൻപതിന് രാവിലെ 11 മണിക്ക് നടക്കും. യോഗ്യത : പി.ജി., എം.എഡ്., നെറ്റ് / പി.എച്ച്.ഡി. (ഒരൊഴിവിലേക്ക് മാത്തമാറ്റിക്സ് / സ്റ്റാറ്റിസ്റ്റിക്സ് വിഷയക്കാർക്ക് മുൻഗണന ലഭിക്കും). യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം. പി.ആർ. 1746/2024 പരീക്ഷാ അപേക്ഷ സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (CCSS - 2021 മുതൽ 2023 വരെ പ്രവേശനം) ഇന്റഗ്രേറ്റഡ് പി.ജി. - എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി. ബയോസയൻസ്, എം.എസ് സി. ഫിസിക്സ്, എം.എസ് സി. കെമിസ്ട്രി നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ അഞ്ച് വരെയും 190/- രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. അഫിലിയ...
Local news

മെഗാ തിരുവാതിര കളിയോടെ പരപ്പനങ്ങാടി നഗരസഭ കേരളോത്സവത്തിന് തുടക്കമായി

പരപ്പനങ്ങാടി : ഡിസംബർ 1 മുതൽ ആരംഭിക്കുന്ന കേരളോത്സവത്തിന്റെ നഗരസഭ തല ഉദ്ഘാടനം ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു. പരപ്പനങ്ങാടി മുനിസിപ്പൽ ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ ഭരണിക്കോട്ട തിരുവാതിര സംഘം അവതരിപ്പിച്ച മെഗാ തിരുവാതിര കളിഅരങ്ങേറി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയർപേഴ്സൻ കെ ഷഹർബാനു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ പി വി മുസ്തഫ, ഖൈറുന്നിസ താഹിർ, സീനത്ത് ആലിബാപ്പു, കൗൺസിലർമാരായ ഖദീജത്തുൽ മാരിയ, ഷമേജ്, സുമി റാണി, ബേബി അച്യുതൻ, മറ്റു കൗൺസിലർമാർ, സുബ്രമണ്യൻ, ബാലൻ മാഷ്, അരവിന്ദൻ എന്നിവർ സംസാരിച്ചു. വരും ദിനങ്ങളിൽ വ്യത്യസ്ത കലാ കായിക മത്സരങ്ങൾ വിവിധ സ്ഥലങ്ങളിൽ വെച്ച് നടക്കുന്നതാണ്....
Malappuram

മലപ്പുറം ജില്ലാ പഞ്ചായത്ത് സുരക്ഷാ പ്രൊജക്ടിന് സംസ്ഥാന സർക്കാർ പുരസ്കാരം

മലപ്പുറം : സംസ്ഥാനത്ത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപദ്ധതികൾ നടപ്പിലാക്കിയ മലപ്പുറം ജില്ലാ പഞ്ചായത്ത്, സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ മികച്ച സുരക്ഷാ പ്രോജക്ടിനുള്ള പുരസ്കാരം കരസ്ഥമാക്കി. 2023-24 കാലഘട്ടത്തിൽ, എച്ച്. ഐ. വി. നിയന്ത്രണ-പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്കാരം ലഭിച്ചത്. ജില്ലാ പഞ്ചായത്ത് 'സുരക്ഷ പദ്ധതി' രാജ്യത്ത് ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം നടപ്പിലാക്കിയ ടാർഗെറ്റഡ് ഇന്റർവെൻഷൻ പദ്ധതിയാണ്. ഈ പദ്ധതിയുടെ പ്രവർത്തന മേഖല, എച്ച്ഐവി അണുബാധ സാധ്യത കൂടുതലുള്ള പ്രത്യേക വിഭാഗങ്ങളിലേക്കാണ്. അണുബാധ വ്യാപനം ഇല്ലാതാക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നു. സുരക്ഷാ പദ്ധതി, സ്ത്രീ ലൈംഗിക തൊഴിലാളികൾക്കിടയിലും മറ്റ് അപകടസാധ്യത കൂടിയ വിഭാഗങ്ങൾക്കിടയിലും സേവനം എത്തിക്കുന്നു. ഹൈ റിസ്ക് വിഭാഗങ്ങളെ നേരത്...
Local news

തിരൂരങ്ങാടി നഗരസഭ കേരളോത്സവം ; ക്രിക്കറ്റ് മത്സരത്തില്‍ സോക്കര്‍ കിംഗ് തൂക്കുമരം ജേതാക്കളായി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ കേരളോത്സവം തുടങ്ങി. രണ്ട് ദിവസങ്ങളിലായി തിരൂരങ്ങാടി ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് മത്സരത്തില്‍ സോക്കര്‍ കിംഗ് തൂക്കുമരം ജേതാക്കളായി. കിംഗ്‌സ് ഇലവന്‍ പാറപ്പുറം രണ്ടാം സ്ഥാനം നേടി. നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ട്രോഫികള്‍ സമ്മാനിച്ചു. സമീര്‍ വലിയാട്ട്. സിഎച്ച് അജാസ്. വഹാബ് ചുള്ളിപ്പാറ. സി.കെ റഷീദ്. കെ.പി നിജു.ടി.ടി സാജിദ് മാസ്റ്റര്‍, ഹമീദ് വിളമ്പത്ത്. കെ മുഈനുല്‍ ഇസ്‌ലാം എം,കെ ജൈസല്‍.പിടി അഫ്‌സല്‍ സംസാരിച്ചു. ഫുട്‌ബോള്‍ ഫ്‌ളഡ്‌ലിറ്റ് മത്സരം 6.7.8 തിയ്യതികളില്‍ തിരൂരങ്ങാടി ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും....
Local news

മൂന്നിയൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന് പ്രൗഢ സമാപനം : ടൗണ്‍ ടീം പാലക്കല്‍ ചാമ്പ്യന്‍മാര്‍

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 ല്‍ ടൗണ്‍ ടീം പാലക്കല്‍ ചാമ്പ്യന്‍മാരായി. കേരളോത്സവ സമാപന ചടങ്ങ് ഉദ്ഘാടനവും ഓവറോള്‍ ട്രോഫി വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി നിര്‍വ്വഹിച്ചു. 10 ദിവസങ്ങളിലായി ഗെയിംസ്, സ്‌പോര്‍ട്‌സ്, ആര്‍ട്‌സ് ഇനങ്ങളിലായി വിവിധ പരിപാടികള്‍ കേരളോത്സവത്തിന്റെ ഭാഗമായി നടന്നു. പഞ്ചായത്തിലെ ജനപ്രതിനിധികള്‍, ജീവനക്കാര്‍, ക്ലബ്ബ് ഭാരവാഹികള്‍, യുവജന പ്രസ്ഥാനങ്ങള്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് കേരളോത്സവം ഭംഗിയായി നടത്താന്‍ കഴിഞ്ഞതെന്ന് പ്രസിഡന്റ് അറിയിച്ചു. കേരളോത്സവത്തിന്റെ സമാപന ചടങ്ങില്‍ ഓവറോള്‍ ട്രോഫികളും ഓരോ ഗെയിംസ് ഇന ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫികളും അത്‌ലറ്റിക്‌സ്, ആര്‍ട്‌സ്, നീന്തല്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള പ്രത്യേക ട്രോഫികളും ഓരോ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്തു. ഓവറോ...
Local news

തെന്നല സഹകരണ ബാങ്കിലേക്ക് നിക്ഷേപകരുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും

തിരൂരങ്ങാടി : തെന്നല സര്‍വീസ് സഹകരണ ബാങ്കിലേക്ക് ഡിസംബര്‍ 3 ചൊവ്വാഴ്ച നിക്ഷേപകരുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് നിക്ഷേപക സമിതി ഭാരവാഹികള്‍ അറിയിച്ചു. ഒന്നരവര്‍ഷത്തിലധികമായി തെന്നല ബാങ്കിലെ നാലായിരത്തോളം വരുന്ന സാധാരണക്കാരായ നിക്ഷേപകര്‍ക്ക് അവരുടെ മുതലും പലിശയും ലഭിക്കുന്നില്ലെന്നും ബാങ്കിലെ പണം കവര്‍ന്നവരും അതിന് കൂട്ടുനിന്ന ഡയറക്ടര്‍ ബോര്‍ഡുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണക്കാരെന്നും ഭാരവാഹികള്‍ പറഞ്ഞു. ബാങ്കിലെ നിക്ഷേപകരുടെ പണം ലഭിക്കുന്നതിന് യാതൊരു നടപടിയും ഡയറക്ടര്‍ ബോര്‍ഡ് സ്വീകരിച്ചിട്ടില്ല ഡയറക്ടര്‍ ബോര്‍ഡിന്റെ നിരുത്തരവാദപരമായ നടപടിയിലും നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചു കൊണ്ടാണ് ഡിസംബര്‍ 3 ന് ചൊവ്വാഴ്ച രാവിലെ നിക്ഷേപകര്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു....
Local news

എസ് എസ് എഫ് ചേളാരി സെക്ടറിന് പുതിയ നേതൃത്വം

ചേളാരി : 2024 നവംബർ 29 വെള്ളിയാഴ്ച ചേളാരിയിൽ വച്ച് നടന്ന സ്റ്റുഡൻസ് കൗൺസിൽ ചേളാരി സെക്ടറിന് പുതിയ നേതൃത്വം നിലവിൽ വന്നു. കേരള മുസ്ലിം ജമാഅത്ത് വെളിമുക്ക് സർക്കിൾ പ്രസിഡണ്ട് അബ്ദുറഹീം അഹ്സനി ചേളാരി ഉദ്ഘാടന കർമ്മം നിർവഹിക്കുകയും എസ് എസ് എഫ് സ്റ്റേറ്റ് സെക്രട്ടറി ഇല്യാസ് സഖാഫി കൂമണ്ണ വിഷയാവതരണം നടത്തുകയും ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് ഹിദായത്തുള്ള അദനി സംസാരം നടത്തുകയും സെക്രട്ടറിമാരായ ഉവൈസ് സഖാഫി,Dr. ഷഫീഖ് മുസ്‌ലിയാർ,റഫീഖ് ഫാളിലി എന്നിവർ കൗൺസിൽ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു....
Local news

പാഠപുസ്തകത്തിലെ ഓഫീസുകള്‍ പരിചയപ്പെടാന്‍ തിരൂര്‍ പോലീസ് സ്റ്റേഷന്‍, തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍, കോടതി എന്നിവ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍

താനൂര്‍ : നിറമരുതൂര്‍ കോരങ്ങത്ത് എ. എം. എല്‍.പി സ്‌കൂളിലെ കുട്ടികള്‍ രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിലെ ഓഫീസുകള്‍ പരിചയപ്പെടുത്തുക എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഫീല്‍ഡ് ട്രിപ്പ് സംഘടിപ്പിച്ചു തിരൂര്‍ പോലീസ് സ്റ്റേഷന്‍ റെയില്‍വേ സ്റ്റേഷന്‍ കോടതി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ക്രമസമാധാന പാലനത്തിന് പോലീസ് ഉപയോഗിക്കുന്ന ഉപകരണങ്ങളെ കുറിച്ച് തിരൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ സുജിത്, ഉണ്ണികൃഷ്ണന്‍ എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു.ജില്ലാ ജഡ്ജ് ശ്രീജിത്ത് കുട്ടികളോട് സംസാരിച്ചു. എച്ച്എം ഷാജി മാധവന്‍ പിടിഎ പ്രസിഡന്റ് അനില്‍ എപി അധ്യാപകരായ അബ്ദു സാക്കിര്‍. അനന്തു, മഞ്ജുള. സജിനി റോഷ്‌ന റിനോസ ജന്നത്ത് എന്നിവര്‍ പങ്കെടുത്തു...
Malappuram

അഖിലേന്ത്യ സഹകരണ വാരാഘോഷം : പ്രദര്‍ശന മത്സരത്തിന്റെ ജഴ്‌സികള്‍ പ്രകാശനം ചെയ്തു

തിരൂര്‍ : 71 മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം തിരൂരില്‍ വച്ച് നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന്റെ ജഴ്‌സി പ്രകാശനം മലപ്പുറം ജില്ലാ സഹകരണ സംഘം ജോയിന്‍ രജിസ്ട്രാര്‍ (ജനറല്‍)സുരേന്ദ്രന്‍ ചെമ്പ്ര നിര്‍വഹിച്ചു. തിരൂര്‍ രാജീവ് ഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ സഹകരണ വകുപ്പ് ഇലവനും മലപ്പുറം പ്രസ് ക്ലബ് ഇലവനും മാറ്റുരയ്ക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് കായിക , വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. ജഴ്‌സി പ്രകാശന ചടങ്ങില്‍ മലപ്പുറം ജില്ലാ ജോയിന്റ് ഡയറക്ടര്‍ (ഓഡിറ്റ് ) പ്രിയ. എല്‍ പ്രസ് ക്ലബ് ട്രഷറര്‍ ഡെപ്യൂട്ടി രജിസ്റ്റര്‍ സുനില്‍കുമാര്‍ ടി. അസിസ്റ്റന്റ് രജിസ്റ്റര്‍ പ്ലാനിങ് സുമേഷ് എ പി, സിവില്‍ സര്‍വീസസ് സംസ്ഥാന താരവും സഹകരണ വകുപ്പ് ഇന്‍സ്‌പെക്ടറുമായ കെ.ടി വിനോദ് സഹകരണവകുപ്പിലെ മറ്റു ജീവനക...
Local news

പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം: വിസ്ഡം

തിരൂരങ്ങാടി : പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായവര്‍ക്കുള്ള പുരധിവാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച നേര്‍പഥം ആദര്‍ശ സംഗമം ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ വിവരശേഖരണം കൃത്യമായി സര്‍ക്കാര്‍ വശം ഉണ്ടായിട്ടും, സഹായത്തിനായി ഓഫീസുകളില്‍ കയറിയിറങ്ങേണ്ട സാഹചര്യത്തിലാണ് ഓരോ പ്രദേശത്തെയും ദുരിതബാധിതര്‍ എന്നത് സങ്കടകരമായ കാഴ്ചയാണെന്നും സംഗമം പറഞ്ഞു. സര്‍ക്കാറിന്റെ പുനരധിവാസ പ്രഖ്യാപനത്തിനായി മാത്രം വിവിധ സന്നദ്ധ സംഘടനകള്‍ കാത്തു നില്‍ക്കുന്നുണ്ടെന്നിരിക്കെ, പ്രഖ്യാപനത്തിനുള്ള കാലതാമസം ഒഴിവാക്കി ജനകീയമായി പുനരധിവാസം നടത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. തൊഴിലിനും, തുടര്‍ ചികിത്സക്കും, മാസാന്ത സാമ്പത്തിക സഹായത്തിനും യുദ്ധകാലാടിസ്ഥാനത്തില്‍ പരിഗണന നല്‍കി കാലതാമസമില്ലാതെ നടപ്പാക്കാന്...
Local news

പരപ്പനങ്ങാടിയിൽ വീടിന്റെ മതില് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്

പരപ്പനങ്ങാടി ഭാരത് ജിം റോഡിൽ സൂപ്പി കുട്ടി സ്കൂളിന്റെ പുറകുവശത്തുള്ള വീടിന്റെ മതിൽ വീണ് രണ്ട് കുട്ടികൾക്ക് നിസാരപ്പരിക്ക് പരിക്ക് പറ്റിയ കുട്ടികളെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
Kerala

വളപട്ടണത്തെ വീട് കുത്തിതുറന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍ ; പിടിയിലായത് അയല്‍വാസി, പ്രതി മുമ്പും മോഷണം നടത്തി

കണ്ണൂര്‍: വളപട്ടണത്തെ വീട് കുത്തിതുറന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. മോഷണം നടന്ന വീടിന്റെ ഉടമസ്ഥനായ അഷ്‌റഫിന്റെ അയല്‍വാസിയായ ലിജീഷ് ആണ് പിടിയിലായത്. പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെ കണ്ടെടുത്തു. സ്വന്തം വീടിനുള്ളിലെ കട്ടിലിന് അടിയില്‍ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് ലിജീഷ് 300 പവനും പണവും സൂക്ഷിച്ചത്. അഷ്‌റഫിന്റെ വീട്ടില്‍ മോഷണം നടത്തിയതിനുശേഷം രണ്ടാം ദിനം വീണ്ടും ലിജീഷ് എത്തിയത് സ്വര്‍ണ്ണവും ബാക്കിയുള്ള പണവും എടുക്കാനായിരുന്നുവെന്നും പൊലീസിന് മൊഴി നല്‍കി. വെല്‍ഡിങ് തൊഴിലാളിയാണ് ലിജീഷ്. കഴിഞ്ഞമാസം 20 നായിരുന്നു അരി വ്യാപാരിയായ അഷ്‌റഫിന്റെ വീട്ടില്‍ മോഷണം നടന്നത്. ലിജീഷ് മുമ്പും മോഷണം നടത്തിയെന്ന് പൊലീസ്. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കീച്ചേരിയില്‍ നടന്ന മോഷണത്തിലും ലിജീഷ് പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. അന്ന് പ്രതിയെ പൊലീസി...
Malappuram

ജില്ലാ സ്കൂൾ കലോത്സവം കൊടിയിറങ്ങി; മലപ്പുറം ഉപജില്ലക്ക് ഓവറോൾ

കോട്ടക്കൽ : 35ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കൊടിയിറങ്ങി. കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചു ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ മലപ്പുറം ഉപജില്ല ഓവറാൾ ചാമ്പ്യന്മാരായി. മങ്കട ഉപജില്ല രണ്ടും വേങ്ങര മൂന്നും സ്ഥാനം നേടി. എച്ച്. എസ്.എസ് വിഭാഗത്തിൽ മലപ്പുറം ഉപജില്ല ഓവറോൾ നേടി. വേങ്ങര, നിലമ്പൂർ ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ മങ്കട ഒന്നും മലപ്പുറം രണ്ടും മഞ്ചേരി മൂന്നും സ്ഥാനം നേടി.യു.പി വിഭാഗത്തിൽ പെരിന്തൽമണ്ണ ഉപജില്ല ഓവറോൾ സ്വന്തമാക്കി. തിരൂർ, പരപ്പനങ്ങാടി ഉപജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു. മഞ്ചേരി മൂന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ മങ്കട ഉപജില്ല ജേതാക്കളായി. രണ്ടാം സ്ഥാനം വണ്ടൂർ, മഞ്ചേരി, കൊണ്ടോട്ടി, വേങ്ങര ഉപജില്ലകൾ പങ്കിട്ടു. മൂന്നാം സ്ഥാനം കിഴിശ്ശേരി, പെരിന്തൽമണ്ണ, അരീക്കോട്, കുറ്റിപ്പുറം ഉപജില്ലകൾ പങ്കിട്ട...
Crime

കൊടിഞ്ഞിപള്ളിയുടെ നേർച്ചപെട്ടി കുത്തിത്തുറന്ന് മോഷണം

തിരൂരങ്ങാടി : സത്യപ്പള്ളി എന്നറിയപ്പെടുന്ന പ്രസിദ്ധമായ കൊടിഞ്ഞി പള്ളിയുടെ നേർച്ച പെട്ടി കുത്തിത്തുറന്ന് മോഷണം. പള്ളിയുടെ നടവഴിയിൽ ജിഫ്രി മഖാമിന് സമീപത്തുള്ള നേർച്ച പെട്ടിയാണ് കുത്തിതുറന്ന നിലയിൽ ഉള്ളത്. ചില്ലറ നാണയങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കറൻസി നോട്ടുകൾ നഷ്ടപ്പെട്ട നിലയിലാണ്. എത്ര തുക ഉണ്ടെന്നു വ്യക്തമല്ല. രാത്രിയാണ് മോഷണം നടന്നത് എന്നാണ് സൂചന. സമീപത്ത് നിന്ന് പിക്കാസ്, മുസല്ല, ഒരു കുപ്പി വെള്ളം എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇത് മോഷ്ടാവിന്റേത് ആണോ എന്ന് വ്യക്തമല്ല. രാവിലെയാണ് മോഷണ വിവരം അറിയുന്നത്....
Local news

നഴ്സറി – അറ്റത്തങ്ങാടി റോഡിൻ്റെ ശോചനീയാവസ്ഥ; സി.പി.ഐ (എം) പ്രതിഷേധം സംഘടിപ്പിച്ചു

പരപ്പനങ്ങാടി: നഗരസഭ ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിയുടെ നിഷ്ക്രിയത്വവുംകെടുകാര്യസ്ഥതയും കാരണം നഗരസഭയിലെനഴ്സറി -അറ്റത്തങ്ങാടി റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ സി.പി.ഐ.(എം) നഴ്സറി ബ്രാഞ്ചും അറ്റത്തങ്ങാടി ബ്രാഞ്ചും സംയുക്തമായി പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച്നിർമ്മാണം ഉടൻ നടത്തണമെന്നും അല്ലെങ്കിൽ ശക്തമായ സമരമുറകൾ ആരംഭിക്കുമെന്നും സി.പി.ഐ (എം) മുന്നറിയിപ്പ് നൽകി. നെടുവ ലോക്കൽ സെക്രട്ടറി കെ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അറ്റത്തങ്ങാടി ബ്രാഞ്ച് സെക്രട്ടറി റഫീഖ് അറ്റത്തങ്ങാടി, നഴ്സറി ബ്രാഞ്ച് സെക്രട്ടറി അൻസാദ്, എ.പി.മുജീബ്, വിശാഖ്, ഹരീഷ് അച്ചമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു....
Local news

അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ അനുമതി ; കീരനല്ലൂര്‍ ന്യൂ കട്ടില്‍ പുതിയ പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും

പരപ്പനങ്ങാടി : കീരനല്ലൂര്‍ ന്യൂ കട്ട് പുഴക്ക് കുറുകെയുള്ള നിലവിലെ ചെറിയ പാലത്തിന് പകരമായി പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഇനി വേഗത്തിലാകും. പാലത്തിന്റെ കിഴക്ക് ഭാഗത്തുള്ള അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിന് വേണ്ടി സയന്‍സ് പാര്‍ക്ക് നിര്‍മ്മിക്കാനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയ ഭൂമിയുടെ നിരാക്ഷേപ പത്രം ലഭിച്ചതായി പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് അറിയിച്ചു. ഇതോടെയാണ് പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ തീരുമാനമായത്. കേരള പൊതുമരാമത്ത് വകുപ്പിന്റെ പാലങ്ങള്‍ വിഭാഗമാണ് കീരനല്ലൂര്‍ ന്യൂ കട്ട് പാലം നിര്‍മ്മിക്കുന്നത്. 22 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പാലം ഇന്‍ ലാന്റ് നാവിഗേഷന്‍ പാതകൂടി പരിഗണിച്ച് ഡിസൈന്‍ ചെയ്ത ബോക്‌സ്ട്രിപ്പ് മാതൃകയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഭരണാനുമിതിയും, സാങ്കേതിക അനുമതിയും മുന്നേ ലഭിച്ചത് കൊണ്ട് ഉടന്‍ തന്നെ ടെന്‍ഡര്‍ ചെയ...
Local news

തിരൂരങ്ങാടി താലൂക്കില്‍ ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്തവര്‍ക്കായി താലൂക്ക് സപ്ലൈ ഓഫീസറുടെ അറിയിപ്പ്

തിരൂരങ്ങാടി താലൂക്കില്‍ ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്ത മഞ്ഞ, പിങ്ക് കാര്‍ഡ് അംഗങ്ങള്‍ക്ക് ഡിസംബര്‍ രണ്ടിന് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസില്‍ വെച്ച് രാവിലെ 10 മുതല്‍ നാല് വരെ മസ്റ്ററിംഗ് ക്യാമ്പ് നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആധാര്‍ അപ്‌ഡേറ്റ് ചെയ്യാത്തവരും, ഭിന്നശേഷിക്കാരും, കിടപ്പ് രോഗികളും പങ്കെടുക്കേണ്ടതില്ല. വിരല്‍ പതിയാത്തവര്‍ക്ക് ഐറിസ് സ്‌കാനര്‍, ഫെയ്‌സ് ആപ്പ് എന്നിവ ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തും....
Local news

ജില്ലാ സേവാഭാരതി സാന്ത്വന പരിചരണ പരിശീലനം പരപ്പനങ്ങാടിയിൽ ആരംഭിച്ചു

പരപ്പനങ്ങാടി: മലപ്പുറം ജില്ലാ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണ പരിശീലന പരിപാടി പരപ്പനങ്ങാടി ചെട്ടിപ്പടി ഹരിപുരം വിദ്യാനികേതനിൽ വെച്ച് നടന്നു.ആദ്യ ദിന പരിശീലന പരിപാടി തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ പ്രഭുദാസ് ഉദ്ഘാടനം ചെയ്തു. ഡോ :നിഷീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ സേവാഭാരതി പ്രസിഡണ്ട് എം.ബാബു അദ്ധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി നിർവാഹക സമിതിയംഗവും ആരോഗ്യ ആയാം സംസ്ഥാന കോർ കമ്മറ്റി അംഗവുമായ സീതാ ശങ്കർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഉത്തര കേരള പ്രാന്ത സഹ സേവാപ്രമുഖ് കെ ദാമോദരൻ, സേവാഭാരതി സംസ്ഥാന സെക്രട്ടറി എൻ സത്യഭാമ, ജില്ലാ ജനറൽ സെക്രട്ടറി ഇ ടി വിദ്യാധരൻ, ജില്ലാ ആരോഗ്യ ആയാം കൺവീനർ കെ.ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.പാലിയേറ്റീവ് കെയർ സംസ്ഥാന കോർഡിനേറ്റർ ജോസ് പുള്ളിമൂട്ടിൽ, ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ആരോഗ്യം കൺവീനറുമായ എം രാജീവൻ കണ്ണൂർ എന്നിവർ പരിശീലന ക്...
Obituary

കോണ്ഗ്രസ് നേതാവ് ഹരിഗോവിന്ദൻ അന്തരിച്ചു

വള്ളിക്കുന്ന് : വള്ളിക്കുന്നു നിയോജകമണ്ഡലം മുൻ യുഡിഫ് ചെയര്മാനും കോൺഗ്രസ്‌ നേതാവുമായിരുന്ന പുളിയശ്ശേരി ഹരിഗോവിന്ദൻ (ബാബു 68 വയസ്സ്) അന്തരിച്ചു. അച്ഛൻ: കോണ്ഗ്രസ് നേതാവ് പരേതനായ പി ഐ ജി മേനോൻ. അമ്മ: പുളിയശ്ശേരി രത്നപ്രഭാദേവി അമ്മ. ഭാര്യ: ഗീത ( റിട്ടയേർഡ് തപാൽ വകുപ്പ്). മകൾ ആര്യ. പി ( മാതൃഭൂമി ന്യൂസ്). മരുമകൻ ആദർശ് ( മനോരമ ദിനപത്രം, തിരുവനന്തപുരം). സംസ്കാര ചടങ്ങുകൾ ഇന്ന് (ശനിയാഴ്ച 30-11-2024) വൈകിട്ട് 3 മണിക്ക് വള്ളിക്കുന്ന് അത്താണിക്കൽ തറവാട്ടു വളപ്പിൽ (താന്നാട്ട വീട്)...
Kerala

ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് ; തട്ടിപ്പ് നടത്തിയ ജീവനക്കാര്‍ക്കെതിരെയും കൂട്ടുനിന്നവര്‍ക്കെതിരെയും കര്‍ശന നടപടി, കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും

തിരുവനന്തപുരം : അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായിഅനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും. മരണപ്പെട്ടവരെ അതത് സമയത്ത് കണ്‍കറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും. ഇതിന് ഫെയ്‌സ് ഓതന്റിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ സീഡി...
Local news

വേങ്ങര വലിയോറ പുത്തനങ്ങാടി മഞ്ഞമാട് കടവില്‍ അനധികൃത മണലുടുപ്പ് സജീവം ; പരാതിപ്പെടുന്നവരുടെ ഭീഷണിപ്പെടുത്തുന്നതായി ആരോപണം

വേങ്ങര: വേങ്ങര പഞ്ചായത്തിലെ പുത്തനങ്ങാടി പതിനാലാം വാര്‍ഡ് മഞ്ഞമാട് കടവില്‍ രാത്രികാലങ്ങളില്‍ അനധികൃത മണലുടുപ്പ് സജീവം. കരയില്‍ ചാക്കുകളില്‍ നിറച്ചിടുന്ന മണല്‍ പിന്നീട് കടത്തുകയാണ്. തോണി ഉപയോഗിച്ചാണ് രാത്രികാലങ്ങളില്‍ കടലുണ്ടിപ്പുഴയില്‍ നിന്ന് മണല്‍ എടുക്കുന്നത്. രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം ഉണ്ടെന്നും നാട്ടുകാര്‍ പറയുന്നു. മണല്‍ക്കടത്ത് വിവരം അധികൃതരെ അറിയിക്കുന്നവരെ സംഘം ഭീഷണിപ്പെടുത്തുന്നുണ്ട്. ഇതോടെ പലരും പരാതിപ്പെടാന്‍ മടിക്കുന്നു. നാലുമാസം മുമ്പ് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ വേങ്ങര പോലീസ് നടത്തിയ പരിശോധനയില്‍ മണലും കടത്താന്‍ ഉപയോഗിച്ച തോണിയും വേങ്ങര പോലീസ് പിടികൂടിയിരുന്നു. കടലുണ്ടി പുഴയില്‍ വേങ്ങര പഞ്ചായത്ത് സ്ഥാപിച്ച ജലനിധി കിണര്‍ മണലെടുപ്പ് കാരണം തകര്‍ച്ച ഭീഷണിയിലാണ്. വേങ്ങര പഞ്ചായത്തിലെ പ്രധാന കടവായ വലിയോറ പുത്തനങ്ങാടി പതിനാലാം വാര്‍ഡിലെ മഞ്ഞമാട് കടവില്‍ ഗ്...
Kerala

കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്നു ; പേടിച്ച് പുറത്ത് പറയാതെ സുഹൃത്തുക്കള്‍ ; മൃതദേഹം കണ്ടെത്തിയത് ആറ് ദിവസത്തിന് ശേഷം

കൊല്ലം : കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം ആറ്റില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ തുണ്ടുവിള വീട്ടില്‍ രവി - അംബിക ദമ്പതികളുടെ മകന്‍ അച്ചു (17) ആണ് മരിച്ചത്. അടുതലയാറ്റില്‍ മണ്ണയം പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. അച്ചു ആറ്റില്‍ മുങ്ങിത്താഴുന്നത് സുഹൃത്തുക്കള്‍ കണ്ടെങ്കിലും പേടിച്ച് അത് പുറത്തു പറയാതിരിക്കുകയായിരുന്നു. കാണാതായി ആറ് ദിവസത്തിന് ശേഷമാണ് അച്ചുവിന്റെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ 23-ാം തിയതി കുളിക്കാന്‍ പോയ അച്ചുവിനെ കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അച്ചു തങ്ങള്‍ക്കൊപ്പം ഇല്ലായിരുന്നുവെന്നാണ് കൂട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയത്. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും കൂട്ടുകാരുടെ മൊബൈല്‍ ഫോണ്‍കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. രണ്ടാമതും പൊലീസ് കൂട്ടുകാരെ ചോദ്യം ചെയ്തതോടെയാണ് അച്ചു ആറ്റില്‍...
error: Content is protected !!