മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക്തല അദാലത്തുകള്‍ ഡിസംബര്‍ 19 മുതല്‍ 27 വരെ ജില്ലയില്‍ ; തിരൂരങ്ങാടിയില്‍ 26 ന് ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
മലപ്പുറം : പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തുകള്‍ മലപ്പുറം ജില്ലയില്‍ ഡിസംബര്‍ 19 മുതല്‍ 27 വരെ നടക്കും. ജില്ലയിലെ ഏഴ് താലൂക്കുകളിലും ഓരോ ദിവസം വീതം നടക്കുന്ന അദാലത്തുകളില്‍ മന്ത്രിമാരായ പി.എ മുഹമ്മദ് റയാസ്, വി. അബ്ദുറഹിമാന്‍ എന്നിവര്‍ ജനങ്ങളെ നേരില്‍ കേള്‍ക്കും. ഏറനാട് താലൂക്കില്‍ ഡിസംബര്‍ 19 നും നിലമ്പൂരില്‍ 20 നും പെരിന്തല്‍മണ്ണയില്‍ 21 നും തിരൂരില്‍ 23 നും പൊന്നാനിയില്‍ 24 നും തിരൂരങ്ങാടിയില്‍ 26 നും കൊണ്ടോട്ടിയില്‍ 27 നുമാണ് അദാലത്തുകള്‍ നടക്കുക.
അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പൊതുജന പരാതികള്‍ ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലും ഡിസംബര്‍ രണ്ട് മുതല്‍ സ്വീകരിക്കും. ഓണ്‍ലൈനായും പരാതികള്‍ നല്‍കാന്‍ സൗകര്യമുണ്ടാകും. പരാതികള്‍ നേരിട്ട് സ്വീ...

