നന്നമ്പ്ര കുടിവെള്ള പദ്ധതി സർക്കാർ അട്ടിമറിക്കുന്നു; മുസ്ലിം ലീഗ് വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിൽ സമരം നടത്തി
മലപ്പുറം: നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നന്നമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് സമരം നടത്തി. ജലജീവന്‍ മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന 96 കോടി രൂപയുടെ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഇത് വരെയും മുപ്പത് ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല. സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനാലാണ് പ്രവൃത്തി നടത്താതതെന്നാണ് കരാറുകാരന്‍ പറയുന്നത്. ബില്ലുകള്‍ ഒന്നും പാസ്സാക്കാതെ പെന്റിംഗില്‍ തുടരുകയാണ്. പണം ലഭിക്കുന്ന മുറക്ക് പണി ആരംഭിക്കാമെന്നാണ് അവര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി പണം അനുവദിക്കണമെന്നും പദ്ധതിക്കായി കീറിയ റോഡുകള്‍ ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.രാവിലെ പത്ത് മണിക്ക് മലപ്പുറം എം.എസ്.പിക്ക് സമീപത്തുള്ള മലപ്പുറം വാട്ടര്‍ അത...






























