Tuesday, June 23

Blog

തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
Local news

തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

തിരൂരങ്ങാടി : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ചെമ്മാട് അങ്ങാടിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തരവകുപ്പിന്റെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. പരിപാടി കെ.പി.സി.സി മെമ്പര്‍ എന്‍.എ കരീം ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന്‍ വെന്നിയൂര്‍ അധ്യക്ഷത വഹിച്ചു. എന്‍.പി ഹംസ കോയ, അബ്ദുല്‍ മജീദ് ഹാജി, എം.എന്‍ ഹുസൈന്‍, എ.ടി ഉണ്ണി, പി.കെ അബ്ദുല്‍ അസീസ്, വി.വി അബു, രാജീവ് ബാബു, യു. വി അബ്ദുള്‍ കരീം, ഷാഫി പൂക്കയില്‍, സുധിഷ്. പി എന്നിവര്‍ പ്രസംഗിച്ചു....
Gulf

പൊതുമാപ്പില്‍ വീണ്ടും ഇളവ് നല്‍കി യുഎഇ അധികൃതര്‍

അബുദാബി: യുഎഇയിലെ ഔട്ട്പാസ് ലഭിച്ചാല്‍ 14 ദിവസത്തിനകം രാജ്യം വിടണം എന്ന നിര്‍ദേശത്തില്‍ വീണ്ടും ഇളവ് നല്‍കി അധികൃതര്‍. പൊതുമാപ്പ് കാലാവധി തീരുന്നതിനു മുന്‍പായി രാജ്യം വിട്ടാല്‍ മതി. ഇതിനിടെ ജോലി ലഭിച്ചാല്‍ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരുകയും ചെയ്യാം. സെപ്റ്റംബര്‍ ഒന്നു മുതല്‍ രണ്ടുമാസ കാലത്തേക്കാണ് യുഎഇയിലെ അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ് കാലയളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ 31 വരെ രണ്ട് മാസത്തേക്കാണ് യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ എല്ലാതരം വിസ നിയമലംഘകര്‍ക്കും ഇളവ് അനുവദിക്കും....
Kerala

നടിക്കെതിരായ ലൈംഗികാതിക്രമ കേസ് ; മുകേഷ് അറസ്റ്റില്‍

സിനിമയില്‍ അവസരവും സിനിമ സംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫിസില്‍ എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തില്‍വിട്ടു. കേസില്‍ മുകേഷ് നേരത്തേ എറണാകുളം സെഷന്‍സ് കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തുടര്‍നടപടികളുടെ ഭാഗമായാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്. അതേസമയം, പുറത്തിറങ്ങിയ മുകേഷ് മാധ്യമങ്ങളോടു പ്രതികരിക്കാതെ മടങ്ങി. രാവിലെ അഭിഭാഷകന് ഒപ്പമാണ് മുകേഷ് എത്തിയത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം വിട്ടയയ്ക്കും. ഓഗസ...
Malappuram

കാംപസ് ഫ്രണ്ട് മുന്‍ നേതാവെന്ന കാരണം ചൂണ്ടിക്കാട്ടി കുറ്റിപ്പുറം ബഡ്‌സ് സ്‌കൂളിലെ അധ്യാപകനെ പിരിച്ചുവിടാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

കാമ്പസ് ഫ്രണ്ട മുന്‍ നേതാവാണെന്ന കാരണം ചൂണ്ടിക്കാട്ടി കുറ്റിപ്പുറം ബഡ്‌സ് സ്‌കൂളിലെ സ്‌പെഷ്യല്‍ എജുക്കേറ്ററെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ കലക്ടറുടെ നിര്‍ദേശം. തവനൂര്‍ അയിങ്കലം സ്വദേശിയുമായ തടത്തില്‍ മുജീബ് റഹ്മാനെയാണ് പിരിച്ചുവിടാന്‍ ജില്ലാ കലക്ടര്‍ വിനോദ്കുമാര്‍ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിന് നിര്‍ദേശം നല്‍കിയത്. നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി ഭരണസമിതി യോഗത്തിലെത്തി വിശദീകരണം നല്‍കാന്‍ അധ്യാപകനോട് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുജീബ് റഹ്മാനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 12 ാം തിയതിയാണ് ജില്ലാ കലക്ടറുടെ കത്ത് ഗ്രാമ പഞ്ചായത്തിന് ലഭിച്ചത്. മുജീബ് റഹ്മാന്‍ ബിജെപി സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാര്‍ഥി വിഭാഗമായ കാംപസ് ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന നേതാവാണെന്നും ഇദ്ദേഹത്തിനെതിരേ പരപ്പനങ്ങാടിയില്‍ കേസുണ്ടെന്നുമ...
Kerala

ഹജ്ജ് 2025 : അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നീട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി

2025 വര്‍ഷത്തെക്കുള്ള ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍ നമ്പര്‍ 6 പ്രകാരം അറിയിച്ചിരിക്കുന്നു. ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 3768 അപേക്ഷകള്‍ 65+ വയസ്സ് വിഭാഗത്തിലും, 2077 അപേക്ഷകള്‍ ലേഡീസ് വിതൗട്ട് മെഹ്‌റം45+ (പുരുഷ മെഹ്‌റമില്ലാത്തവര്‍) വിഭാഗത്തിലും 12,990 അപേക്ഷകള്‍ ജനറല്‍ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെയായി ഇതുവരെ 1,32,511 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകര്‍ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.....
Local news

വിപിഎസ് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ; കെഎസ്എഫ്എ ടീമുകളുടെ പ്രഖ്യാപനം നടത്തി

തിരൂരങ്ങാടി ; വെന്നിയൂര്‍ പ്രവാസി സംഘം (വിപിഎസ്) ത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലേക്കുള്ള കെഎസ്എഫ്എ ടീമുകളുടെ പ്രഖ്യാപനം നടന്നു. പ്രഖ്യാപനം കായിക മന്ത്രി വി അബ്ദു റഹ്മാന്‍ നിര്‍വഹിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ വെന്നിയൂര്‍ ജിഎംയുപി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ടൂര്‍ണ്ണമെന്റ് നടക്കുക. ചടങ്ങില്‍ വിപിഎസ് പ്രസിഡന്റ് മജീദ് പാലക്കല്‍, കെഎസ്എഫ്എ ഭാരവാഹികളായ മജീദ്, യാസ്സര്‍, വിപിഎസ് വൈസ് പ്രസിഡണ്ടുമാരായ ടി.ടി. മുഹമ്മദ് കുട്ടി, മുസ്തഫ ഹാജി, ജോയിന്റ് സെക്രട്ടറി ബഷീര്‍ തെങ്ങിലകത്ത്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാബിര്‍, സൈനുല്‍ ആബിദ് തുടങ്ങിയവര്‍ പങ്കെടുത്തു....
Accident

സീബ്രാലൈനിൽ വെച്ച് ബൈക്കിടിച്ച് പാണ്ടിമുറ്റം സ്വദേശി മരിച്ചു

ഒഴുർ : സീബ്രാലൈനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പാണ്ടിമുറ്റം സ്വദേശിയായ യുവാവ് മരിച്ചു. പാണ്ടിമുറ്റം പന്തിരായിപ്പാടത്ത് താമസിക്കുന്ന പൂളക്കൽ പരേതനായ കുമാരൻ്റെ മകൻ പ്രകാശൻ എന്ന ബാബു (43) ആണ് മരിച്ചത്. ഒഴൂർ കുറുവട്ടശ്ശേരിയിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് 4.40 നാണ് അപകടം. കുറുവട്ടശ്ശേരിയിൽ മീൻ വാങ്ങാൻ വേണ്ടി സീബ്രാലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുവിന ഉടനെ താനാളൂരിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി....
Kerala

ദേശാഭിമാനിയില്‍ കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മോഹന്‍ലാലിന്റെ പേരില്‍ വ്യാജ കുറിപ്പ് ; ന്യൂസ് എഡിറ്റര്‍ക്കെതിരെ നടപടി

നടി കവിയൂര്‍ പൊന്നമ്മയുടെ മരണവുമായി ബന്ധപ്പെട്ട് കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മോഹന്‍ലാലിന്റെ പേരില്‍ വ്യാജ കുറിപ്പ് പ്രസിദ്ധീകരിച്ചതില്‍, സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ നടപടി. മോഹന്‍ലാലിന്റെ പേരില്‍ വ്യാജ അനുസ്മരണക്കുറിപ്പ് എഴുതിയ ന്യൂസ് എഡിറ്ററെ സസ്‌പെന്‍ഡ് ചെയ്തു. ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ എ.വി അനില്‍കുമാറിനെയാണ് സ്ഥാപനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കവിയൂര്‍ പൊന്നമ്മ മരിച്ചതിന്റെ പിറ്റേദിവസം പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തിലാണ് മോഹന്‍ലാലിന്റെ പേരില്‍ അനില്‍കുമാര്‍ വ്യാജ അനുസ്മരണക്കുറിപ്പ് എഴുതി പ്രസിദ്ധീകരിച്ചത്. നടന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍, മോഹന്‍ലാലിന്റെ അമ്മ ജീവിച്ചിരിപ്പില്ലെന്ന പരാമര്‍ശവുമുണ്ടായിരുന്നു. മോഹന്‍ലാലിന്റെ ജീവിച്ചിരിക്കുന്ന മാതാവിനെ മരിച്ചതായാണ് ഈ കുറിപ്പില്‍ ചിത്രീകരിച്ചിരുന്നത്. ശനിയാഴ്...
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

സെനറ്റ് യോഗം മാറ്റിവെച്ചു സെപ്റ്റംബർ 28-ന് നടത്താൻ നിശ്ചയിച്ചിരുന്ന കാലിക്കറ്റ് സർവകലാശാലയുടെ പ്രത്യേക സെനറ്റ് യോഗം മാറ്റിവെച്ചു. തീയതി പിന്നീട് അറിയിക്കും. പി.ആർ. 1374/2024 സി.സി.എസ്.ഐ.ടികളിൽ എം.സി.എ. / എം.എസ് സി. കമ്പ്യൂട്ടർ സയൻസ് സീറ്റൊഴിവ് കോഴിക്കോട് വടകരയിലെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ. / എം.എസ് സി. കമ്പ്യൂട്ടർ സയൻസ്  കോഴ്‌സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യരായവർ സെപ്റ്റംബർ 25 - ന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകണം. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9446993188, 9447150936. പാലക്കാട് മണ്ണാർക്കാടുള്ള എം.ഇ.എസ്. കല്ലടി കോളേജിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ. / എം.എസ് സി. ക...
university

പ്രൊഫ. കെ. പി. മുരളീധരൻ പുരസ്‌കാരം ഡോ. കെ. എസ്. ചന്ദ്രശേഖറിന് സമ്മാനിച്ചു

പ്രൊഫ. കെ. പി. മുരളീധരൻ പുരസ്‌കാര ട്രസ്റ്റിന്റെ 2023 വർഷത്തെ മികച്ച ഗവേഷക പുരസ്‌കാരം കേരള സർവകലാശാലയിലെ സീനിയർ പ്രഫസറായ ഡോ. കെ. എസ്. ചന്ദ്രശേഖറിന് സിൻഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ സമ്മാനിച്ചു. കാലിക്കറ്റ് സർവകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് വിഭാഗം ഡീനും പ്രൊഫസറുമായിരുന്ന പ്രൊഫ. കെ. പി. മുരളീധരന്റെ ഗവേഷണ വിദ്യാർഥികൾ രൂപം കൊടുത്ത ട്രസ്റ്റാണ് കൊമേഴ്സ് മാനേജ്മെന്റ് മേഖലകളിലെ മികച്ച ഗവേഷകർക്കുള്ള ഈ പുരസ്‌കാരം ഏർപ്പെടുത്തിയത്. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഡോ. കെ. ജി. ശങ്കര നാരായണൻ അധ്യക്ഷനായി. വെസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയുടെ യു.എ.ഇ. ക്യാമ്പസ് അക്കാഡമിക് ഡീൻ ഡോ. കെ. പി. മുരളീധരൻ, സിൻഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. കെ. മുഹമ്മദ് ഹനീഫ, മുൻ സിൻഡിക്കേറ്റംഗം ഡോ. എം. മനോഹരൻ, ഡോ. സക്കറിയ വർഗീസ്, ഡോ. പി. വി. ബഷീർ അഹമ്മദ്, പഠനവകുപ്പ് മേധാവി ഡോ. സി. എച്ച്. ശ്രീഷ തുടങ്ങിയവർ സംസാരിച്ചു....
Malappuram

ശത്രുക്കള്‍ക്ക് പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ ഇട്ടുകൊടുക്കരുത് ; പിവി അന്‍വറിനെതിരെ വിമര്‍ശനവുമായി പികെ ശ്രീമതി

കണ്ണൂര്‍ : പിവി അന്‍വറിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പികെ ശ്രീമതി. ശത്രുക്കള്‍ക്ക് പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ ഇട്ടുകൊടുക്കരുതെന്ന് ശ്രീമതി പറഞ്ഞു. അന്‍വര്‍ പാര്‍ട്ടിയെ വെട്ടിലാക്കി എന്ന് പല നേതാക്കള്‍ക്കും അഭിപ്രായമുണ്ടെങ്കിലും പി കെ ശ്രീമതി മാത്രമാണ് തുറന്ന് പറയുന്നത്. അനുഭാവി ആയാലും ആരായാലും ഇത് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാര്‍ട്ടിയാണെന്നും പാര്‍ട്ടിയെ തളര്‍ത്തുന്ന ഇത്തരം നടപടികള്‍ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും പികെ ശ്രീമതി പറഞ്ഞു. അതേസമയം മുഖ്യമന്ത്രിക്കൊപ്പമുള്ള ഫെയ്‌സ്ബുക്കിലെ കവര്‍ ഫോട്ടോ പിവി അന്‍വര്‍ എംഎല്‍എ നീക്കം ചെയ്തു. മുഖ്യമന്ത്രിയോടുള്ള അതൃപ്തി വ്യക്തമാക്കുന്നതാണ് നടപടി എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്....
Kerala

തിങ്ങി നിറഞ്ഞ് വേണാട് എക്‌സ്പ്രസിലെ ദുരിത യാത്ര ; യാത്രക്കാര്‍ കുഴഞ്ഞു വീണു

കൊച്ചി : തിരുവനന്തപുരം - ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസില്‍ കാലുകുത്താന്‍ പോലും ഇടമില്ലാതെ ദുരിതയാത്ര. തിരക്കു കാരണം രണ്ട് യാത്രക്കാര്‍ കുഴഞ്ഞു വീണു. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്ന സ്ത്രീകളാണ് കുഴഞ്ഞു വീണത്. പിറവം റോഡ് കഴിഞ്ഞപ്പോഴാണ് സ്ത്രീകള്‍ കുഴഞ്ഞു വീണതെന്നു സഹയാത്രികര്‍ പറഞ്ഞു. യാത്രക്കാര്‍ ഇവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി. ഒരിഞ്ച് പോലു സ്ഥലമില്ലാതെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞുള്ള വേണാട് എക്‌സപ്രസിലെ കോച്ചിലെ ദൃശ്യങ്ങളും പുറത്തുവന്നു. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.25ന് പുറപ്പെടുന്ന ട്രെയിന്‍ പലപ്പോഴും ഏറെ വൈകിയാണ് ഷൊര്‍ണൂരില്‍ എത്തുന്നത്. സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാര്‍ ആരോപിച്ചു. എറണാകുളത്തേക്കുള്ള യാത്രക്കാര്‍ ഉള്‍പ്പെടെയാണ് വേണാട് എക്‌സ്പ്രസ് പിടിച്ചിടുന്നതില്‍ ഏറെ ദുരിതത്തിലാകുന്നത്. രാവിലെ ഓഫീസില്‍ പോകണ്ടവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആശ്രയിക്കുന...
Malappuram

നിപ: ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്കപ്പട്ടികയില്‍ 267 പേർ

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ആറു പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതു വരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. രോഗലക്ഷണങ്ങളുമായി രണ്ടു പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഇവര്‍ അടക്കം നാലു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 28 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് .മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍...
Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ മയക്കുമരുന്ന് വേട്ട ; അരക്കിലോയോളം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ മയക്കുമരുന്ന് വേട്ട. അരക്കിലോയോളം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍. രാവിലെ ദില്ലിയില്‍ നിന്നെത്തിയ നേത്രാവതി എക്‌സ്പ്രസിലെ യാത്രക്കാരില്‍ നിന്നാണ് അരക്കിലോയോളം വരുന്ന എംഡിഎംഎ പിടികൂടിയത്. കരുവട്ടൂര്‍ സ്വദേശി അബ്ദുള്‍ റസാഖ്, നരിക്കുനി സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരില്‍ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ഡാന്‍സാഫും ടൗണ്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. ബാലുശ്ശേരി ഭാഗത്ത് വില്‍പ്പന നടത്താനാണ് എംഡിഎംഎ കൊണ്ടുവന്നതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളത്....
Malappuram

ഞാന്‍ മാത്രമല്ല ഇഎംഎസും പഴയ കോണ്‍ഗ്രസുകാരന്‍ : മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ

മലപ്പുറം : പിവി അന്‍വറിന് ഇടത്പക്ഷ പശ്ചാത്തലമല്ല കോണ്‍ഗ്രസില്‍ നിന്നും വന്നയാളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമശത്തില്‍ മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. താന്‍ മാത്രമല്ല ഇഎംഎസും പഴയ കോണ്‍ഗ്രസുകാരനാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ് തനിക്ക് വെറെ വഴിയില്ലായിരുന്നു. ഇഎംഎസ് പഴയ കോണ്‍ഗ്രസുകാരന്‍ അല്ലേ?. അതുപോലെ താനും പഴയ കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് എംആര്‍ അജിത് കുമാറിന്റെ പ്രസ്താവനയാണ്. മുഖ്യമന്ത്രി പറഞ്ഞത് എഡിജിപിയുടെ അതേ വാദമാണ്. മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും തള്ളിപ്പറഞ്ഞ് ആളാകാന്‍ താനില്ലെന്നും തന്നെ ചവിട്ടിപ്പുറത്താക്കിയാലും താന്‍ പാര്‍ട്ടിയില്‍ നിന്ന് പോരാടുമെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു....
Malappuram

വിദ്യാര്‍ഥികള്‍ക്ക് അഭിരുചി അനുസരിച്ച് അറിവും നൈപുണിയും: ജില്ലയില്‍ 16 തൊഴില്‍ നൈപുണി കേന്ദ്രങ്ങള്‍ അടുത്ത മാസം മുതല്‍

മലപ്പുറം : വിദ്യാർഥികൾക്ക് അഭിരുചി അനുസരിച്ച് തൊഴിൽ സാധ്യതയുള്ള അറിവും നൈപുണിയും നൽകുകയെന്ന ലക്ഷ്യത്തോടെ ഔക്ടോബര്‍ മുതല്‍ ജില്ലയിലെ 16 സ്കൂളുകളില്‍ തൊഴില്‍ നൈപുണി കേന്ദ്രങ്ങള്‍ (സ്കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍) ആരംഭിക്കും. സമഗ്ര ശിക്ഷാ കേരളത്തിന്റെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി ജില്ലയില്‍ 15 ഹയര്‍സെക്കന്ററി സ്കൂളുകളും രണ്ട് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ പൈലറ്റ് പ്രൊജക്ടായ നൈപുണി വികസന കേന്ദ്രം അരിമ്പ്ര ജി.വി.എച്ച്.എസ്.എസില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള 16 കേന്ദ്രങ്ങളിലാണ് അടുത്ത മാസം മുതല്‍ പദ്ധതി ആരംഭിക്കുന്നത്. ഓരോ സെന്ററുകളിലും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള രണ്ടു ജോബ് റോളുകളുടെ ഓരോ ബാച്ചുകൾ (25 കുട്ടികൾ) വീതം ആണ് ഉണ്ടാവുക. ഓരോ കേന്ദ്രത്തിനും 21.5 ലക്ഷം...
Local news

കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റര്‍ ശില്പശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി : കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റര്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. ചെമ്മാട് ദയ സെന്ററില്‍ നടന്ന പരിപാടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എ കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് മനരിക്കല്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. നാസര്‍ മെച്ചേരി മാസ്റ്റര്‍, ശിഹാബ് വല്ലപ്പുഴ എന്നിവര്‍ ശില്പശാല നയിച്ചു. ചാരിറ്റി വിംഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കള്ളിതൊടി, ചാരിറ്റി വിംഗ് വൈസ് പ്രസിഡന്റ് ശബാന ചെമ്മാട്, ബഹ്‌റൈന്‍ ചാപ്റ്റര്‍ സെക്രട്ടറി സിദ്ധീഖ് കരിപ്പൂര്‍, കെ പി. നസീമ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി വി പി. മൊയ്ദീന്‍ കുട്ടി സ്വാഗതാവും റഷീദ് വെള്ളിയാമ്പുറം നന്ദിയും പറഞ്ഞു...
Local news

കാട്ടിലങ്ങാടി – തെയ്യാല റെയില്‍ഗേറ്റ് ബൈപാസ് റോഡിന്റെ ആദ്യ ഘട്ട പ്രവൃത്തിക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും

താനൂര്‍ : നിയോജക മണ്ഡലത്തിലെ ദേവധാര്‍ കാട്ടിലങ്ങാടി - തെയ്യാല റെയില്‍ഗേറ്റ് ബൈപാസ് റോഡിന്റെ ആദ്യ ഘട്ട പ്രവൃത്തിക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും. വൈകീട്ട് 3.30 ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ന്യൂനപക്ഷ ക്ഷേമ കായിക വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. താനൂര്‍ നഗരസഭയിലെ പാലക്കുറ്റിയാഴി തോട് പാലം മുതല്‍ കാട്ടിലങ്ങാടി ക്ഷേത്രം വരെയുള്ള 1. 3 കി.മീറ്റര്‍ ആണ് ആദ്യഘട്ടത്തില്‍ ബി.എം.ബി.സി ചെയ്ത് നവീകരിക്കുന്നത്. ദേവധാര്‍ റെയില്‍ വേ ഓവര്‍ബ്രിഡ്ജ് മുതല്‍ പാലക്കുറ്റിയാഴി തോട് വരെയും, കാട്ടിലങ്ങാടി ക്ഷേത്രം മുതല്‍ തെയ്യാല റെയില്‍വേ ഗേറ്റ് വരെയുള്ള രണ്ടാം ഘട്ട പ്രവൃത്തിക്കുള്ള സ്ഥലമേറ്റെടുപ്പിന് ഈ വര്‍ഷത്തെ ബജറ്റില്‍ രണ്ടു കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. ഇപ്പോള്‍ നിര്‍മ...
Local news

തെരുവ് വിളക്ക് ; കെഎസ്ഇബി സ്ട്രീറ്റ്‌മെയിന്‍ ലൈന്‍ ഉടന്‍ സ്ഥാപിക്കണം : കെഎസ്ഇബിയുടെ അനാസ്ഥയില്‍ പ്രതിഷേധമറിയിച്ച് തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : നഗരസഭയില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനു പണം അടവാക്കിയ സ്ട്രീറ്റ്‌മെയിന്‍ ലൈന്‍ വലിക്കുന്ന പ്രവര്‍ത്തി ഉടന്‍ ആരംഭിക്കണമെന്ന് നഗരസഭ ഭരണസമിതി ആവശ്യപ്പെട്ടു. 40 ലക്ഷത്തോളം രൂപ മാസങ്ങള്‍ക്ക് മുമ്പ് കെഎസ്ഇബിയില്‍ അടവാക്കിയിട്ടും പ്രവര്‍ത്തി വൈകുകയാണ്. കെഎസ്ഇബിയുടെ അനാസ്ഥ പ്രതിഷേധാര്‍ഹമാണെന്ന് നഗരസഭ ഭരണസമിതി കെ.എസ്.ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ വേലായുധനെ കണ്ട് അറിയിച്ചു. എല്ലാ ഡിവിഷനിലും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനു സ്ട്രീറ്റ്‌മെയിന്‍ ലൈന്‍ വലിക്കുന്നതിനു ആവശ്യമായ തുക നഗരസഭ അനുവദിച്ചിട്ടുണ്ട്. സ്ട്രീറ്റ്‌മെയിന്‍ ലൈന്‍ വലിക്കുന്നത് വൈകുന്നത് മൂലം തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനാവുന്നില്ല. കെ.എസ്.ഇബിയുടെ അനാസ്ഥ പ്രതിഷേധാര്‍ഹമാണെന്ന് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇഖ്ബാല്‍ കല...
Kerala

മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായ എം.എം.ലോറന്‍സ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവും എല്‍ഡിഎഫ് മുന്‍ കണ്‍വീനറുമായ എം.എം.ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 12 മണിയോടെയായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൊഴിലാളി സംഘടനാ നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന അദ്ദേഹം 1980 ല്‍ ഇടുക്കിയില്‍നിന്ന് ലോക്‌സഭാംഗമായിട്ടുണ്ട്. 1929 ജൂണ്‍ 15ന് എറണാകുളത്ത് മുളവുകാട് മാടമാക്കല്‍ അവിരാ മാത്തുവിന്റെയും മംഗലത്ത് മറിയത്തിന്റെയും മകനായി ജനിച്ചു. സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂളിലും എറണാകുളം മുനവിറുല്‍ ഇസ്‌ലാം സ്‌കൂളിലുമായായിരുന്നു പഠനം. പത്താം ക്ലാസിനു ശേഷം ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ സജീവമായി...
Kerala

സോളാര്‍ കേസ് അട്ടിമറിക്കാന്‍ എഡിജിപി കൈക്കൂലി വാങ്ങി, കവടിയാറിലെ വീട് കൂടാതെ വേറെ 3 വീടുകള്‍, കള്ളപ്പണം വെളുപ്പിച്ചത് ഫ്‌ലാറ്റിടപാടിലൂടെ ; എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പിവി അന്‍വര്‍

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഉള്‍പ്പെടെ വിജിലന്‍സ് അന്വേഷണം നേരിടുന്ന ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും പി വി അന്‍വര്‍ എംഎല്‍എ. അജിത് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്നും ഇതിന്റെ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നും അന്‍വര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ എം ആര്‍ അജിത് കുമാര്‍ ശ്രമിച്ചിരുന്നുവെന്നും ഇതിന് കൈക്കൂലിപ്പണം വാങ്ങിയത് ഫ്‌ലാറ്റിടപാടിലൂടെയാണ്. കവടിയാറിലെ വീട് കൂടാതെ വേറെ 3 വീടുകള്‍ അജിത് കുമാറിനുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ എം ആര്‍ അജിത് കുമാര്‍ ശ്രമിച്ചിരുന്നു. ഇതിനായി വലിയൊരു തുക പ്രതികളില്‍ നിന്ന് കൈപറ്റി. എങ്ങനെ ആണ് ഒരു പൊലീസ് ഓഫീസര്‍ കള്ളപ്പണം വെളുപ്പിക്കുന്നത് എന്നതിന്റെ നേര്‍ രേഖ കൈവശമുണ്ട്. സോളാറില്‍ കൈക്കൂലിപ്പണം വാങ്ങിയത് ഫ്‌ലാറ്...
Breaking news

ടർഫിൽ ഫുട്‌ബോൾ കളിക്കിടെ കുഴഞ്ഞു വീണു മരിച്ചു

നന്നമ്പ്ര : ഫുട്‌ബോൾ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കുണ്ടൂർ വടക്കേ അങ്ങാടി സ്വദേശി തിലായിൽ പോക്കരിന്റെ മകൻ ഹമീദ് (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് ചെറുമുക്ക് ടർഫിൽ വെച്ചാണ് സംഭവം. ചെറുമുക്ക് mec7 ഹെൽത്ത് ക്ലബിൽയോഗക്കു ശേഷം മുതിർന്നവരുടെ ഫുട്‌ബോൾ കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ സി പി ആർ നൽകി ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കബറടക്കം ഇന്ന് രാത്രി 8 ന് കുണ്ടൂർ ജുമാ മസ്ജിദിൽ. ഭാര്യ: സുദിനത്ത്മക്കൾ: മുബഷിറ, റിൻഷ, സൻഹമരുമകൻ: സ്വലാഹുദ്ധീൻ...
Entertainment

മലയാള സിനിമയുടെ അമ്മ മുഖം ഇനിയില്ല ; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അമ്മ വേഷത്തില്‍ പകരംവക്കാനില്ലാത്ത നടിയാണ് താനെന്ന് പലതവണ തെളിയിച്ച പൊന്നമ്മ എഴുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ ജ്യേഷ്ഠനും കുടുംബത്തിനുമൊപ്പമാണ് കവിയൂര്‍ പൊന്നമ്മ കഴിഞ്ഞുവന്നത്. പത്തനംതിട്ടയിലെ കവിയൂരില്‍ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6 നാണ് പൊന്നമ്മ ജനിച്ചത്. അന്തരിച്ച നടി കവിയൂര്‍ രേണുക അടക്കം ഇളയ ആറു സഹോദരങ്ങള്‍ കൂടിയുണ്ട്. പൊന്നമ്മയ്ക്ക് ഒരു വയസ്സുള്ളപ്പോള്‍ കവിയൂരില്‍നിന്ന് കോട്ടയത്തെ പൊന്‍കുന്നത്തേക്കു താമസം മാറി. അച്ഛനില്‍നിന്നു പകര്‍ന്നുകിട്ടിയ സംഗീതതാല്‍പര്യത്താല്‍ കുട്ടിക്കാലം തൊട്ടു സംഗീതം പഠിച്ചിര...
university

പരീക്ഷാ ടൈംടേബിള്‍ ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

പ്രൊഫ. എം.എസ്. സ്വാമിനാഥന്‍ ചെയര്‍ ഉദ്ഘാടനം 23-ന് ; ശാസ്ത്ര പ്രചാരണത്തിന് പുതുമാതൃകയാകും ഇന്ത്യയെ കാര്‍ഷിക സ്വയം പര്യാപ്തതയിലേക്ക് നയിച്ച ശാസ്ത്ര പ്രതിഭയായ പ്രൊഫസര്‍ എം.എസ്. സ്വാമിനാഥന്റെ പേരില്‍ കാലിക്കറ്റ് സര്‍വകലാശാല ആരംഭിക്കുന്ന ചെയര്‍ 23-ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30-ന് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടിയില്‍ പ്ലാനിംഗ് ബോര്‍ഡംഗം  പ്രൊഫ. ജിജു അലക്‌സ് മുഖ്യ പ്രഭാഷണം നടത്തും. വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷനാകും. ഡോ. സ്വാമിനാഥന്‍ വിഭാവനം ചെയ്ത വിധം ശാസ്ത്രപഠനവും ഗവേഷണവും പ്രചാരണവും ഒരുമിച്ചു കൊണ്ടു പോകാനുള്ള ശ്രമമാണ് കേന്ദ്രം ഏറ്റെടുക്കുന്നത്. വിദ്യാര്‍ഥികളിലൂടെയും ഗവേഷകരിലൂടെയും ജനകീയ ശാസ്ത്ര പ്രചാരണ പരിപാടികള്‍ നടത്താന്‍ സര്‍വകലാശാലയിലെ എല്ലാ ശാസ്ത്രഗവേഷണ വിഭാഗങ്ങളുമായും കൈകോര്...
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

സി.എച്ച്. ചെയറിൽ ദേശീയ സെമിനാർ കാലിക്കറ്റ് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ചെയർ സെപ്റ്റംബർ 26, 27 തീയതികളിൽ നടത്തുന്ന ദേശീയ സെമിനാർ 26 - ന് രാവിലെ 9.30-ന് സർവകലാശാലാ ഇ.എം.എസ് സെമിനാർ കോംപ്ലക്സിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എ.മാരായ  പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീർ, എം.പി.മാരായ എം.പി. അബ്ദുസമദ് സമദാനി, പി.വി അബ്ദുൽ വഹാബ് തുടങ്ങിയവർ പങ്കെടുക്കും. വിവിധ സെഷനുകളിലായി എം.പി.മാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. ഡി. രവികുമാർ, അഡ്വ. ഹാരിസ് ബീരാൻ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാൻ വജാഹത്ത് ഹബീബുല്ല തുടങ്ങിയവർ സംസാരിക്കും. ഭരണഘടന, ജാതി സെൻസസ്, ഫെഡറലിസം, വഖഫ് നിയമ ഭേദഗതി, ദളിത് ജ്ഞാനോത്പാതനം, പട്ടികജാതി - പട്ടികവർഗ സംവരണം, ന്യൂനപക്ഷ പ്രതിനിധാനം, ഇന്ത്യൻ മാധ്യമരംഗം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചാണ് സെമിനാർ. 27 - ന്...
Malappuram

ദാറുൽ ഹുദാ സിബാഖ് ദേശീയ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ് ലാമിക് സര്‍വകലാശാലയുടെ വിവിധ ഓഫ് കാമ്പസുകളിലെയും യു.ജി സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന സിബാഖ് ദേശീയ കലോത്സവത്തിന്റ ലോഗോ പ്രകാശനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.ദാറുല്‍ഹുദാ വൈസ് ചാന്‍സ ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, യു. മുഹമ്മദ് ശാഫി ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, പി.എസ്.എച്ച് തങ്ങള്‍, അബ്ദുശകൂര്‍ ഹുദവി, എന്നിവര്‍ പങ്കെടുത്തു....
Local news

തിരൂരങ്ങാടിയില്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഇന്ന് മുതല്‍

തിരൂരങ്ങാടി : വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഇന്ന് മുതല്‍ തുടങ്ങും. വികെ പടി അരീത്തോട് വെച്ചാണ് ഫിറ്റനസ് പരിശോധന നടത്തുക. പഴയ ദേശീയപാത കോഴിച്ചെന ഗ്രൗണ്ടില്‍ ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ പ്രവര്‍ത്തനം വന്നതോടെ ഫിറ്റ്‌നസ് പരിശോധന കൃത്യമായി നടത്താന്‍ സ്ഥലം കിട്ടിയിരുന്നില്ല. ആദ്യം കക്കാട് വെച്ച് നടത്തിയെങ്കിലും പിന്നീട് ഇവിടെ ഗതാഗതക്കുരുക്ക് വന്നപ്പോള്‍ കൊളപ്പുറത്തേക്ക് മാറ്റി. അവിടെയും തുടരെ ഗതാഗതക്കുരുക്ക് വന്നപ്പോള്‍ കുളപ്പുറത്ത് വിവിധ ഭാഗങ്ങളിലേക്കും മാറ്റി. പിന്നീട് വീണ്ടും കക്കാട്ടേക്ക് തന്നെ മാറ്റുകയാണ് ഉണ്ടായത്. കക്കാട് പുതിയ റോഡില്‍ ആണ് നടത്തി വന്നിരുന്നത് ഇവിടെ അടച്ചതോടെ കഴിഞ്ഞ ദിവസം സര്‍വീസ് റോഡില്‍ നടത്തി. എന്നാല്‍ ഇവിടെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് മുതല്‍ വികെ പടിയിലെ അരീത്തോട് ദേശീയപാതയുടെ പഴയ റോഡിലേക്ക് മാറ്റുന്നത്....
Local news

വാഫ് ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാക്കേഴ്‌സ് അക്കാദമി ഫോര്‍ ഫുട്‌ബോള്‍(വാഫ് )ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. മുന്‍ കേരള സന്തോഷ് ട്രോഫി ടീം ക്യാപ്റ്റന്‍ ഉസ്മാന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ വാക്കേഴ്‌സ് ക്ലബ് നടത്തിയ വനിതകള്‍ക്കായുള്ള അവധിക്കാല ഫുട്‌ബോള്‍ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ജെഴ്‌സി വിതരണവും ചടങ്ങില്‍ വച്ച് ഉസ്മാന്‍ നിര്‍വ്വഹിച്ചു. ചെമ്മാട് റഷ് ടര്‍ഫില്‍ ബുധനാഴ്ച വൈകിട്ട് 6.00 മുതല്‍ 8.30 വരെയാണ് വാഫിന്റെ പ്രഥമ ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറിയത്. അക്കാദമി യുടെ കീരനല്ലൂര്‍, ചുടലപ്പറമ്പ് സെന്ററിലെ കുട്ടികളെ പങ്കെടുപ്പിച്ചാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. 35 ഓളം വരുന്ന കുട്ടികളെ നാലു ടീമുകളില്‍ ആയി അണി നിരത്തിയാണ് മത്സരങ്ങള്‍ സംഘടിപ്പി...
Malappuram

ബുദ്ധിപരിമിത സൗഹൃദ മലപ്പുറം ജില്ല : പരിവാര്‍ ദ്വൈമാസ ക്യാംപയിനിന് തുടക്കം

മലപ്പുറം : ബുദ്ധി പരമായ വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാര്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ബുദ്ധി പരിമിത സൗഹൃദ മലപ്പുറം ജില്ല ' എന്ന സന്ദേശത്തില്‍ ജില്ലയിലെ 94 പഞ്ചായത്തുകളിലും 12 മുനിസിപ്പാലിറ്റികളിലുമായി നടക്കുന്ന ദ്വൈമാസ ക്യാംപയിനിന്റെ ജില്ലാ തല ഉദ്ഘാടനം മലപ്പുറം ടൗണ്‍ ഹാളില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ് നിര്‍വ്വഹിച്ചു. ക്യാംപയിന്‍ പദ്ധതി രൂപരേഖ കൈപ്പുസ്തകത്തിന്റെ പ്രകാശനവും അവര്‍ നിര്‍വ്വഹിച്ചു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് ആര്‍.പി.ഡബ്‌ളിയു ആക്ടും നാഷണല്‍ ട്രസ്റ്റ് ആക്ടും സര്‍ക്കാര്‍ മാര്‍ഗ്ഗരേഖകളും വിഭാവനം ചെയ്യുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുക, ബഡ്‌സ് ബി.ആര്‍.സി, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ ,പൊതു വിദ്യാലയങ്ങള്‍ എന്നിവ സര്‍ക്കാര്‍ മാര്‍ഗ്ഗരേഖകളും ഭിന്നശേഷി നിയമങ്ങളും അനുശാസിക്കുന്ന നിലവാരത്തിലേക്കുയര്‍ത്തുക, സ്ഥാപ...
Local news

സാമൂഹിക മാധ്യമത്തിലൂടെ പരിചയം, വിളിച്ചു വരുത്തി മര്‍ദിച്ച് പണം തട്ടി ;26 കാരനെ ഹണിട്രാപ്പില്‍ വീഴ്ത്തി 15 കാരന്‍ ; മലപ്പുറത്ത് അഞ്ചംഗം സംഘം പിടിയില്‍

മലപ്പുറം : സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട 26 കാരനെ വിളിച്ചു വരുത്തി മര്‍ദിച്ച് പണം കവര്‍ന്ന 15 കാരനുള്‍പ്പെടുന്ന 5 അംഗ ഹണിട്രാപ്പ് സംഘം പിടിയില്‍. അരീക്കോട് കാവനൂര്‍ സ്വദേശി ചാലക്കണ്ടി വീട്ടില്‍ അന്‍വര്‍ സാദത്ത് (19), പുത്തലം സ്വദേശി ആഷിക് (18), എടവണ്ണ സ്വദേശി കണ്ണീരി വീട്ടില്‍ ഹരികൃഷ്ണന്‍ (18), പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ എന്നിവരെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്. കാവനൂര്‍ സ്വദേശിയായ 26 കാരന്റെ പരാതിയില്‍ അരീക്കോട് എസ്.എച്ച്.ഒ വി ഷിജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ നവീന്‍ ഷാജ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഹണിട്രാപ്പ് കെണിയൊരുക്കിയത് 15 കാരനാണ്. കാവനൂര്‍ സ്വദേശിയായ 26 കാരനെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് സൗഹൃദം ശക്തമായതോടെ അരീക്കോട് വെച്ച് കൌമാരക്കാരനെ കാണാമെന്ന് പരാതിക്കാരന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ അരീക്കോട്ടെത്തിയ 26കാരനെ പ്രതികള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച...
error: Content is protected !!