കാലവര്‍ഷം ; വൈദ്യുതി അപകടങ്ങള്‍ അറിയിക്കാന്‍ ഈ നമ്പറില്‍ ബന്ധപ്പെടുക, ജാഗ്രത പാലിക്കുക : മുന്നറിയിപ്പുമായി കെഎസ്ഇബി
തിരൂരങ്ങാടി : കാലവര്‍ഷം കനക്കുന്നതോടെ വൈദ്യുതി അപകടങ്ങള്‍ വര്‍ധിക്കുന്നതിന് സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ അധികൃതരെ വിവരമറിയിക്കുന്നതിനുള്ള നമ്പര്‍ പുറത്തിറക്കി കെഎസ്ഇബി. വൈദ്യുത അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ സെക്ഷനിലെ നമ്പറിലോ വിവരം ധരിപ്പിക്കുക. വൈദ്യുതി തടസ്സപ്പെട്ടാല്‍ ഓഫീസിലെ ഫോണില്‍ വിളിക്കുന്നതിനു പകരം വേഗത്തില്‍ പരാതി പരിഹരിക്കുന്നതിനായി 1912 എന്ന നമ്പര്‍ ഉപയോഗിക്കനും നിര്‍ദേശം.
ജാഗ്രതാ നിര്‍ദേശം
പൊട്ടിവീണ വൈദ്യുത കമ്പിയുടെ സമീപം പോകാതിരിക്കുകയും എത്രയും പെട്ടെന്ന് അടുത്തുള്ള വൈദ്യുത ഓഫീസില്‍ അറിയിക്കുകയും ചെയ്യുക.
കാറ്റും മഴയും ഉള്ള സമയങ്ങളില്‍ വൈദ്യുത ലൈനുകള്‍ക്കും പ്രതിഷ്ഠാപനങ്ങള്‍ക്കും സമീപത്ത് നിന്നും അകലം പാലിക്കുക
വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള ജലാശയങ്ങളില്‍ നിന്നും പടവുകളില്‍ നിന്നും അകലം പാലിക്കുക...