Sunday, September 6

Blog

സ്വത്ത് കൈക്കലാക്കിയ ശേഷം മക്കൾ അച്ചനെ ഉപേക്ഷിച്ചു, അച്ചനെ അനാഥാലയം ഏറ്റെടുത്തു, മക്കൾക്കെതിരെ കേസെടുത്തു
Kerala

സ്വത്ത് കൈക്കലാക്കിയ ശേഷം മക്കൾ അച്ചനെ ഉപേക്ഷിച്ചു, അച്ചനെ അനാഥാലയം ഏറ്റെടുത്തു, മക്കൾക്കെതിരെ കേസെടുത്തു

കൊല്ലം: സ്വത്ത് കൈക്കലാക്കിയ ശേഷം അച്ഛനെ ഉപേക്ഷിച്ച മക്കൾക്കെതിരെ പോലീസ് കേസെടുത്തു. അനാഥനായ അച്ഛനെ ഗാന്ധിഭവൻ ഏറ്റെടുത്തു. കൊല്ലം കോർപറേഷനിൽ അറുന്നൂറ്റിമംഗലം ഡിവിഷനിൽ ശാന്തഭവനത്തിൽ രവീന്ദ്രനാഥ്‌ (85) എന്നയാളെയാണ് സ്വത്ത് തട്ടിയെടുത്ത ശേഷം രണ്ട് ആൺമക്കൾ ഉപേക്ഷിച്ചത്. വൃദ്ധനെ ഗാന്ധി ഭവൻ സ്നേഹാലയം ഏറ്റെടുത്തു. മക്കളായ കൊല്ലം ഇരവിപുരം ദുർഗ്ഗയിൽ പി എൻ അനിൽകുമാർ, കരുനാഗപ്പള്ളി മംഗലശ്ശേരി അജിത്ത് കുമാർ എന്നിവർക്ക് എതിരെയാണ് വാർഡ് കൗൺസിലർ ഡി ജെ ഗിരീഷിൻ്റെ പരാതിയിൽ കേസെടുത്തത്. വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ ഓയിൽ കോർപറേഷനിലെ ജോലി രാജി വച്ച് വിദേശത്ത് പോയി വലിയ സാമ്പത്തിക നേട്ടമുണ്ടാക്കി രണ്ടു ആണ്മക്കളായ അജിത്, അനിൽകുമാർ എന്നിവരെ പഠിപ്പിച്ചു വലുതാക്കിയ പിതാവിനെ മക്കൾ ഉപേക്ഷിച്ചു. ഭക്ഷണത്തിനു പോലും മാർഗമില്ലാതെ വലഞ്ഞ രോഗിയായ ഈ വൃദ്ധൻ കഴിഞ്ഞ കുറേ ദിവസങ്ങളായി രോഗ പീഡകൾ അനുഭവിച്ചു വരികയായിരുന്നു.ഉണ്ടാ...
വളാഞ്ചേരിയിൽ പിതാവിൻ്റെ അടിയേറ്റ് 17 കാരൻ മരിച്ചു
Breaking news

വളാഞ്ചേരിയിൽ പിതാവിൻ്റെ അടിയേറ്റ് 17 കാരൻ മരിച്ചു

വളാഞ്ചേരി: വളാഞ്ചേരിയിൽ മദ്യലഹരിയായ പിതാവിന്റെ അടിയേറ്റ് വിദ്യാർഥിയായ മകൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ പച്ചീരിയിൽ താമസിക്കുന്ന മങ്കുഴിയിൽ ശബരിയുടെ മകൻ ശ്യാംകൃഷ്ണൻ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. രാത്രി മദ്യപിച്ചെത്തിയ പിതാവുമായി ശ്യാം തർക്കത്തിൽ ഏർപ്പെട്ടു. തർക്കത്തിനിടെ പിതാവിന്റെ അബദ്ധത്തിൽ ഉള്ള അടിയേറ്റ് ശ്യാം വീഴുകയായിരുന്നു. പിതാവ് തന്നെ കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളേജ് അശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതി ശബരിയെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. മരപ്പണിക്കാരനാണ് പിതാവായ ശബരി. വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച ശ്യാംകൃഷ്ണൻ....
കെ എസ് ടി യു വേങ്ങര ഉപജില്ല എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു.
Local news

കെ എസ് ടി യു വേങ്ങര ഉപജില്ല എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു.

വേങ്ങര: മിനി ഊട്ടിയിൽ രണ്ടുദിവസമായി കെഎസ്ടിയു വേങ്ങര ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച എലിവേറ്റ് എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു .വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ അബ്ദുല്ല മൻസൂർ കോയ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു .ഉപജില്ല പ്രസിഡണ്ട് എപി നൗഫൽ അധ്യക്ഷത വഹിച്ചു .കെഎസ്ടിയു ജില്ലാ പ്രസിഡണ്ട് കോട്ട ബീരാൻകുട്ടി ,ജനറൽ സെക്രട്ടറി സഫ്തർ അലി , ജില്ലാ ഭാരവാഹികളായ ബാബു ശിഹാബ്, അടാട്ടിൽഇബ്രാഹിം,എ. കെ. ഷമീർ,യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് പി ഹനീഫ, ജനറൽ സെക്രട്ടറി ഷംസു പുള്ളാട്ട് , കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് അംഗം അബ്ദുല്ലത്തീഫ് ,ഉപജില്ല സെക്രട്ടറി സി .മുനീർ, ട്രഷറർ എം.ആസിഫ്, എ. കെ. ശിഹാബ്, പി.കെ. നൗഫൽ, ഹസൈൻ വാഴയൂർ, കെ.സൈനുദ്ദീൻ , സബ്ന ഊരകം, ഷുക്കൂർ കണ്ണമംഗലം,ഹാഫിസ് പറപ്പൂർ ,അൻവർ ഹിലാൽ, സി.സ്വാലിഹ്, എ.നസീർ ,മുനീർ വിലാശേരി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പഠന ക്ലാസിന് സബാഹ് മാസ്റ്റർ, ത്...
യുഡിഎഫ് സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പൊലീസ് സ്റ്റേഷനിൽ മധുരം വിതരണം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ
Politics

യുഡിഎഫ് സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പൊലീസ് സ്റ്റേഷനിൽ മധുരം വിതരണം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ

തിരൂരങ്ങാടി: വി ഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറ്റതിൽ സന്തോഷം പ്രകടിപ്പിച്ച് പൊലീസ് സ്റ്റേഷനിൽ മധുരം വിതരണം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ. UDF സർക്കാർ അധികാരമേറ്റതിന്റെ സന്തോഷത്തിൽ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ വച്ച് C I എസ് . അനീഷിനും പോലീസുകാർക്കും ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കല്ലുപറമ്പിൽ അബ്ദുൽ മജീദ് ഹാജി യുടെ നേതൃത്വത്തിൽ മധുര പലഹാരം നൽകി. കർഷക കോൺഗ്രസ് ജില്ലാ ട്രഷറർ കടവത്ത് സൈതലവി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി തെങ്ങിലക്കത്ത് അബ്ദുൽ കരീം, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ഇബ്രാഹിം മുദസ്സിർ, കർഷ കോൺഗ്രസ് നിയോജകമണ്ഡലംപ്രസിഡണ്ട് ഇസ്ഹാഖ് വെന്നിയൂർ, മലയമ്പള്ളി ബീരാൻകുട്ടി, എറമ്പൻ ഹസ്സൻ ഹാജി എന്നിവർ പങ്കെടുത്തു....
കൊടിഞ്ഞി പള്ളി റോഡിൽ കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു
Accident

കൊടിഞ്ഞി പള്ളി റോഡിൽ കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു

നന്നമ്പ്ര: കൊടിഞ്ഞി പള്ളി റോഡിൽ കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. കൊടിഞ്ഞി ഐ ഇ സി സ്കൂൾ - കൊടിഞ്ഞി പള്ളി റോഡിൽ കൊളത്തൂർ സ്‌റ്റോറിന് മുമ്പിൽ വെച്ചാണ് അപകടം. കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് പോസ്റ്റ് തകർന്നു. കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചെമ്മാട് സ്വദേശിയുടെ കാർ ആണ് അപകടത്തിൽ പെട്ടത്. വൈദ്യുതി പോസ്റ്റ് തകർന്നതിനെ തുടർന്ന് മേഖലയിൽ വൈദ്യുതി വിതരണം മുടങ്ങി....
ചേളാരി ഗവ.പോളിടെക്‌നിക് കോളജില്‍ അധ്യപക നിയമനം
Job

ചേളാരി ഗവ.പോളിടെക്‌നിക് കോളജില്‍ അധ്യപക നിയമനം

ചേളാരി എ.കെ. എന്‍. എം ഗവ. പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ് 26ന് രാവിലെ 10ന് നടക്കും. ലക്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് എന്നീ തസ്തികകളിലേക്ക് ആണ് നിയമനം. കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിഷയങ്ങളില്‍ ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 9400006449....
വിമാനം ഹൈജാക്ക് ചെയ്താൽ നേരിടാൻ കരിപ്പൂർ വിമാനത്താവളം സജ്ജം: ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരം
Other

വിമാനം ഹൈജാക്ക് ചെയ്താൽ നേരിടാൻ കരിപ്പൂർ വിമാനത്താവളം സജ്ജം: ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരം

'ബംഗളൂരുവിൽ നിന്നും ഉച്ചക്ക് 03.07ന് കരിപ്പൂരിലേക്ക് എത്തിയ വിമാനം തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നു'. ഉടൻ രക്ഷാ പ്രവർത്തനവുമായി കരിപ്പൂർ എയർപോർട്ട് അതോറിറ്റി. കരിപ്പൂരിൽ എത്തിയ 'എ.ബി.സി എയർലൈൻ ആണ് യാത്രക്കാരുടെ കൂട്ടത്തിൽ വിമാനത്തിൽ കയറിയ നാലു തീവ്രവാദികളുടെ നേതൃത്വത്തിൽ ഹൈജാക്ക് ചെയ്തത്. ആകെ 25 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഈ വിവരം പൈലറ്റ് വഴി എ.ടി.സിയെയും തുടർന്ന് എയർപോർട്ട് അതോറിറ്റിയെയും അറിയിക്കുന്നു. തുടർന്ന് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി വിലപേശൽ നടത്തി എൻ.എസ്.ജിയുടെ നേതൃത്വത്തിൽ തീവ്രവാദികളെ കീഴടക്കി യാത്രക്കാരെ രക്ഷിച്ചു.യാത്രാ മധ്യേ വിമാനം ഹൈജാക്ക് ചെയ്താൽ എങ്ങനെ നേരിടണമെന്നതിന്റെ ഭാഗമായാണ് കരിപ്പൂരിൽ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചത്. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് ക...
മലപ്പുറത്തെ പഴയ കാല ഫുട്ബാൾ താരം വടക്കെമണ്ണ സ്വദേശി വി.ടി സൈതലവി അന്തരിച്ചു
Obituary

മലപ്പുറത്തെ പഴയ കാല ഫുട്ബാൾ താരം വടക്കെമണ്ണ സ്വദേശി വി.ടി സൈതലവി അന്തരിച്ചു

മലപ്പുറത്തെ പഴയ കാല ഫുട്ബാൾ താരം വടക്കെമണ്ണ സ്വദേശി വി.ടി സൈതലവി (77) ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരേതൻ്റെ ജനാസ നമസ്കാരം ഇന്ന്(22/5/2026 ന് വെള്ളി) വൈകീട്ട് 3 മണിക്ക് വടക്കെമണ്ണ ജുമാ മസ്ജിദിൽ നടക്കും.സൈതലവിക്കയെക്കുറിച്ച് അഞ്ച് വർഷം മുമ്പ് എഫ്ബിയിലെഴുതിയ കുറിപ്പ് വീണ്ടും പോസ്റ്റ് ചെയ്യുന്നു. വി.ടി.സൈതലവി എന്ന ഫുട്ബാൾ താരം കോർണർ കിക്കുകൾ ഗോളാക്കിയിരുന്ന മിടുക്കനായൊരു ഫുട്ബാളറുണ്ടായിരുന്നു മലപ്പുറത്ത്.വി ടി സൈതലവി എന്നാണ് ആ പഴയ കാല കാൽപന്ത് താരത്തിൻ്റെ പേര്. മലപ്പുറം ഗവ.ഹൈസ്കൂൾ, കോഴിക്കോട് റൈഡേഴ്‌സ്, എം ആർ സി വെല്ലിംഗ്ടൺ എന്നീ ടീമുകൾക്ക് പന്ത് തട്ടിയിട്ടുള്ള ആ മുന്നേറ്റ താരം പുതു തലമുറക്ക് ഒരു പക്ഷെ അപരിചിതനായിരിക്കാം. മലപ്പുറത്തിനടുത്ത വടക്കെമണ്ണ സ്വദേശിയും എഴുപത്തിമൂന്നുകാരനുമായ സൈതലവി പട്ടാള ജീവിതത്തിനും പിന്നീടുള്ള ബാങ്ക് ജോലിക്കും ശേഷം വിശ്രമ ജീവിതത്തിലാണിപ്പോൾ. വീടിന് സമ...
തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ ആയി തിരഞ്ഞെടുത്തു
Politics

തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ ആയി തിരഞ്ഞെടുത്തു

കേരള നിയമസഭയുടെ പുതിയ സ്പീക്കർ ആയി യുഡിഎഫിലെ തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. 101 വോട്ടുകൾ തിരുവഞ്ചൂരിന് ലഭിച്ചു. എൽഡിഎഫിലെ എ സി മൊയ്തീന് 35 വോട്ടുകൾ ലഭിച്ചു. എൻഡിഎ യുടെ സ്ഥാനാർഥി ഗോപകുമാറിന് 3 വോട്ടുകൾ ലഭിച്ചു. പ്രോട്ടം സ്പീക്കർ ആയ ജി സുധാകരൻ വോട്ട് ചെയ്തില്ല. ഇത് കൊണ്ടാണ് യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ 101 വോട്ടുകൾ ലഭിച്ചത്. യുഡിഎഫ് 202 സീറ്റുകൾ ഉണ്ട്. വിജയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണ നേ സ്പീക്കർ ആയി തിരഞ്ഞെടുത്തു. മുഖ്യമന്ത്രി വി ഡി സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എന്നിവർ ചേർന്നു സ്പീക്കർ സീറ്റിലേക്ക് ആനയിച്ചു കൊണ്ട് പോയി....
ടോറസ് ലോറിയിടിച്ച്  സൈക്കിൾ യാത്രക്കാരൻ മരിച്ചു
Accident

ടോറസ് ലോറിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

ചാവക്കാട് ടോറസ് സൈക്കിളിലിടിച്ച് അപകടം; സൈക്കിൾ യാത്രികന് ദാരുണാന്ത്യം.. തിരുവത്ര കോട്ടപ്പുറം സ്വദേശി കൊല്ലാബി നൂറുദ്ദീൻ (68) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6 മണിയോടെ ചാവക്കാട് മെയിൻ റോഡിൽ പോലീസ് സ്റ്റേഷന് സമീപമാണ് അപകടം._സൈക്കിളിൽ പോകുകയായിരുന്ന നൂറുദ്ദീനെ ടോറസ് ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് തെറിച്ചു വീണ നൂറുദ്ധീൻ്റെ തലയിലൂടെ ലോറി കയറി യിറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു....
സഹോദരന്‍ ടിവിയുടെ റിമോട്ട് നൽകിയില്ല; 13 കാരൻ തൂങ്ങിമരിച്ചു
Obituary

സഹോദരന്‍ ടിവിയുടെ റിമോട്ട് നൽകിയില്ല; 13 കാരൻ തൂങ്ങിമരിച്ചു

പാലക്കാട്: ടിവി റിമോട്ട് നൽകാത്തതിൽ പ്രകോപിതനായി 13 കാരന്‍ ജീവനൊടുക്കി. മുതുകുറിശി ഭഗവതിപ്പറമ്പില്‍ പ്രമോദിന്റെ മകന്‍ പ്രദോഷ് ആണ് മരിച്ചത്.സഹോദരന്‍ ടിവിയുടെ റിമോട്ട് നല്‍കാത്തതില്‍ പ്രകോപിതനായതോടെയാണ് സംഭവമെന്നാണ് വിവരം. വീടിൻ്റെ മുകൾ നിലയിൽ ഹാളിലെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തച്ചമ്പാറ ഇസാഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 11.30 ന് ആണ് സംഭവം. ((ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ...
വനിതാ സംരംഭകരെ ശാക്തീകരിക്കാന്‍ ഐ.ഐ.എം. കോഴിക്കോടിന്റെ ‘ഉയരെ’ പദ്ധതിക്ക് തുടക്കമായി
Malappuram

വനിതാ സംരംഭകരെ ശാക്തീകരിക്കാന്‍ ഐ.ഐ.എം. കോഴിക്കോടിന്റെ ‘ഉയരെ’ പദ്ധതിക്ക് തുടക്കമായി

മലപ്പുറം ജില്ലയിലെ വനിതാ സംരംഭകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് രൂപകല്‍പന ചെയ്ത 'ഉയരെ' പദ്ധതിക്ക് തുടക്കമായി. എ.ഡി.എം. സി.എസ്. രാജേഷ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഐ.ഐ.എം. കോഴിക്കോട് ഐ.ഐ.എം. ഗവേഷകസംഘവും കുടുംബശ്രീ മിഷനിലെ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വനിതാ സംരംഭകര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ പ്രവര്‍ത്തന പുസ്തകവും ഹാന്‍ഡ്ബുക്കും ഉള്‍പ്പെടുന്ന സമഗ്ര പരിശീലന കിറ്റിന്റെ പ്രകാശനവും നടന്നു. നിലവിലുള്ള കുടുംബശ്രീ വനിതാ സംരംഭകരില്‍ അടിസ്ഥാന ബിസിനസ് നൈപുണ്യങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ ഗവേഷണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2026 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 40 ഗ്രാമപഞ്ചായത്തുകളിലായി ഏകദേശം 700 വനിതകള്‍ക്ക് ഗ്രാമപഞ്ചായത്ത് തലത്തില്‍ ബിസിനസ് പരിശീല...
ഫുട്ബോള്‍ അക്കാദമികള്‍ തമ്മിലുള്ള മത്സരം സംഘടിപ്പിച്ചു
Sports

ഫുട്ബോള്‍ അക്കാദമികള്‍ തമ്മിലുള്ള മത്സരം സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ഫുട്ബോള്‍ അക്കാദമികള്‍ തമ്മിലുള്ള മത്സരം മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. 11 വയസ് വിഭാഗത്തിന്റെ ഫൈനലില്‍ അരീക്കോട് ഫുട്ബോള്‍ അക്കാദമി മലപ്പുറം ഫുട്ബോള്‍ അക്കാദമിയെ പരാജയപ്പെടുത്തി (3-1) ചാമ്പ്യന്‍മാരായി.12 വയസ് വിഭാഗത്തിന്റെ ഫൈനലില്‍ മഞ്ചേരി ഫുട്ബോള്‍ അക്കാദമി അരീക്കോട് ഫുട്ബോള്‍ അക്കാദമിയെയെയും (5-4) 13 വയസ് വിഭാഗത്തിന്റെ ഫൈനലില്‍ മലപ്പുറം ഫുട്ബോള്‍ അക്കാദമി അരീക്കോട് ഫുട്ബോള്‍ അക്കാദമിയെ(4-1)യെയും പരാജയപ്പെടുത്തി ചാമ്പ്യന്‍മാരായി. 14 വയസ് വിഭാഗത്തിന്റെ ഫൈനലില്‍ അരീക്കോട് ഫുട്ബോള്‍ അക്കാദമി ചാമ്പ്യന്‍മാരായി. എടപ്പാള്‍ ഫുട്‌ബോള്‍ അക്കാദമിയെ (3-1)യാണ് പരാജയപ്പെടുത്തിയത്. ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹൃഷികേഷ്‌കുമാര്‍ ചാമ്പ്യന്‍മാര്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്‌സിക്യൂ...
ആണിത്തറ അങ്കണവാടിയിലെ ​സരോജിനി ടീച്ചർക്കും സുശീലയ്ക്കും യാത്രയയപ്പ് നൽകി
Local news

ആണിത്തറ അങ്കണവാടിയിലെ ​സരോജിനി ടീച്ചർക്കും സുശീലയ്ക്കും യാത്രയയപ്പ് നൽകി

തിരുരങ്ങാടി: മൂന്ന് പതിറ്റാണ്ടിലധികം കാലം അറിവിന്റെ ആദ്യക്ഷരങ്ങൾ പകർന്നുനൽകിയ ആണിത്തറ അംഗൻവാടിയിലെ കെ പി സരോജിനി ടീച്ചർക്കും, ഹെൽപ്പർ പി എം സുശീലയ്ക്കും നാട്ടുകാരുടെ നേതൃത്വത്തിൽ പ്രൗഢഗംഭീരമായ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു.​നഗരസഭാ ചെയർപേഴ്സൺ സി പി ഹബീബ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ അഡ്വ. സി. ഇബ്രാഹിം കുട്ടി.അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം അബ്ദുറഹിമാൻകുട്ടി, ടി ഷാഹിന, ടി ഷെഫീഖ്, ടി നാസർ, കെ ടി കുഞ്ഞാലൻകുട്ടി, കെ ടി യാക്കൂബ്, പി ഷമീർ, വി പിഷബീർ അലി, പി റസിയ, എ സുമയ്യ, സി ആയിഷാബി, കെ പി ജസീന, എൻ പി സുഹറാബി, പി അനീഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ: വിരമിക്കുന്ന അംഗൻവാടി ടീച്ചർക്ക് ഡിവിഷൻ കൗൺസിലർ അഡ്വക്കറ്റ് സി ഇബ്രാഹിംകുട്ടി ഉപകാരം നൽകുന്നു...
തിരുവനന്തപുരം – കാസർഗോഡ് സിൽവർ ലൈൻ പദ്ധതി റദ്ദാക്കി, മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാനും മന്ത്രിസഭ തീരുമാനം
Kerala

തിരുവനന്തപുരം – കാസർഗോഡ് സിൽവർ ലൈൻ പദ്ധതി റദ്ദാക്കി, മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാനും മന്ത്രിസഭ തീരുമാനം

ഏറെ വിവാദമായ തിരുവനന്തപുരം - കാസർഗോഡ് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും മരവിപ്പിച്ചു. വർഷങ്ങളായി സ്വന്തം ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാതെ സാധാരണക്കാർ അനുഭവിച്ച ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം. സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിച്ച് പിൻവലിക്കുന്നതിനുള്ള ശുപാർശ സർക്കാർ കോടതിയിൽ സമർപ്പിക്കും. പദ്ധതിക്കായി സ്ഥാപിച്ചിട്ടുള്ള മഞ്ഞക്കുറ്റികൾ അടിയന്തരമായി നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയതായും മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു....
നിയന്ത്രണം വിട്ട കാറിടിച്ച് സിനിമാതാരം ഉൾപ്പെടെ രണ്ട് പേർ മരിച്ചു
Accident

നിയന്ത്രണം വിട്ട കാറിടിച്ച് സിനിമാതാരം ഉൾപ്പെടെ രണ്ട് പേർ മരിച്ചു

കൂത്തുപറമ്പ് കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കണ്ണവം പൊലീസ് സ്റ്റേഷന് മുൻ വശത്ത് ടയർ പഞ്ചറ് കട നടത്തുന്ന തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബു (52), കണ്ണവം സ്വദേശിയായ ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്. പേരാവൂർ ഭാഗത്തു നിന്ന് എത്തിയ കാർ കണ്ണവം ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന ഇരുവരെയും ഇടിച്ച ശേഷം പൊലീസിന്റെ ക്യാമറ പോസ്റ്റ് ഇടിച്ച് തകർത്താണ് നിന്നത്. ഇരുവരും സംഭവം സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ മരണപ്പെട്ട ഇസ്മായിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണവത്ത് പരേതരായ ആയിഷയുടെയും അബ്ദുറഹ്മാന്റെയും മകനാണ്. മങ്ങാടൻ വാസുവിന്റെയും കമലയുടെയും മകനാണ് മരണപ്പെട്ട സജീഷ്. ഭാര്യ: പ്രസീത. മക്കൾ: അനു സജീഷ് (വിദ്യാർഥി തലശ്ശേരി ബ്രണ്ണൻ കോളജ്), ആരോമൽ (വിദ്യാർഥി ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ...
പന്താരങ്ങാടി സ്വദേശി എ.ടി. ജാനകിയമ്മ അന്തരിച്ചു
Obituary

പന്താരങ്ങാടി സ്വദേശി എ.ടി. ജാനകിയമ്മ അന്തരിച്ചു

ജാനകി അമ്മ തിരൂരങ്ങാടി: പന്താരങ്ങാടി പാറപ്പുറത്തെ എ.ടി. ജാനകി അമ്മ(90)അന്തരിച്ചു. ഭർത്താവ്: പരേതനായ ആശാരിതൊടി വേലായുധൻ നായർ. മക്കൾ: എ.ടി. ഉണ്ണി(ഡി.സി.സി. അംഗം), മോഹൻദാസ്(ബേബി), ബാബു രമേശ്, എ.ടി. വത്സല(തിരൂരങ്ങാടി നഗരസഭാ കൗൺസിലർ), രാജി, ലത. മരുമക്കൾ: അച്ചുതൻ, രാധാകൃഷ്ണൻ, ലളിത, ഗീത, പ്രീത, പരേതനായ ദാമോദരൻ. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ....
കളിയാട്ടക്കാവ് കളിയാട്ട ഉത്സവത്തിന് കാപ്പൊലിച്ചു
Other

കളിയാട്ടക്കാവ് കളിയാട്ട ഉത്സവത്തിന് കാപ്പൊലിച്ചു

​തിരൂരങ്ങാടി: മുന്നിയൂർ കളിയാട്ടക്കാവ് കളിയാട്ട് ഉത്സവത്തിന് കാപ്പൊലിച്ചു. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാരേക്കാവ് ചാത്തൻ ക്ലാരിയിൽ ഇന്നലെ വൈകിട്ടായിരുന്നു ചടങ്ങ്.​നാക്കിലയിൽ പണവും പറ നിറച്ചതും നിലവിളക്കുമായി കളിയാട്ടം നടത്തുന്നതിനുള്ള അനുവാദം ചോദിച്ച മൂത്തവൈദ്യർക്കു ക്ഷേത്രകാരണവർ വിളിവെള്ളി കൃഷ്ണൻകുട്ടി നായർ ഉത്സവത്തിനുള്ള അനുവാദം നൽകി. നൂറുകണക്കിനാളുകൾ കാപ്പൊലിക്കൽ ചടങ്ങിനു സാക്ഷിയായി.​29നാണ് പ്രസിദ്ധമായ വെള്ളിയാഴ്ച കോഴിക്കളിയാട്ടം നടക്കുക. മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് സമാപനം കുറിക്കുന്ന കളിയാട്ടം മതസൗഹാർദ്ദവും സാഹോദര്യവും വിളിച്ചോതി ആയിരങ്ങൾ പങ്കെടുക്കുന്ന ഉത്സവമാണ്.​കോഴിക്കളിയാട്ടത്തിനു പൊയ്ക്കുതിരകളുമായി ആയിരങ്ങൾ കളിയാട്ടക്കാവിലെത്താറുണ്ട്. കാപ്പൊലിക്കൽ ചടങ്ങ് നടന്നതോടെ ഉത്സവത്തിന്റെ വരവറിയിച്ച് പൊയ്ക്കുതിര സംഘങ്ങൾ ഊരുചുറ്റുന്നത് അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. പൊയ്ക്കുതിര വരവ് അസ്തമയത്...
വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ
Job

വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ

വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ താനൂര്‍ ദേവധാര്‍ ഗവ. എച്ച്.എസ്.എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കൊമേഴ്‌സ്, ഹിസ്റ്ററി, എക്കണോമിക്‌സ്, സോഷ്യോളജി വിഭാഗങ്ങളിലേക്കുള്ള അഭിമുഖം മെയ് 25ന് രാവിലെ 9.30നും പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, അറബിക്, മലയാളം എന്നിവയിലേക്കുള്ള അഭിമുഖം അന്നേദിവസം ഉച്ചയ്ക്ക് ഒന്നിനും നടക്കും. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, ബോട്ടണി എന്നിവയിലേക്കുള്ള അഭിമുഖം മെയ് 26ന് രാവിലെ 9.30നാണ്. സുവോളജി, കംപ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നിവയിലേക്കുള്ള അഭിമുഖം അന്നേദിവസം ഉച്ചയ്ക്ക് ഒന്നിനും നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എത്തണം. ചുള്ളിക്കോട് ഗവ.ഹയര്‍സക്കന്‍ഡറി സ്‌കൂളില്‍ വിവിധ ഒഴിവുകള്‍ ചുള്ളിക്കോട് ഗവ.ഹയര...
സപ്ലൈ വകുപ്പിൻ്റെ നേതൃത്വത്തിൽ ചെമ്മാട് കടകളിൽ പരിശോധന നടത്തി
Other

സപ്ലൈ വകുപ്പിൻ്റെ നേതൃത്വത്തിൽ ചെമ്മാട് കടകളിൽ പരിശോധന നടത്തി

തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടിയിലെ പൊതു വിപണിയിലെ പലചരക്ക് കടകൾ,ഹോട്ടലുകൾഎന്നിവിടങ്ങളിൽ പരിശോധന നടത്തി. വില വിവര പട്ടിക പ്രദർശിപ്പിക്കത്തതും മതിയായ രേഖകൾ സൂക്ഷിക്കാത്തതുമായ സ്ഥാപനങ്ങൾക്ക് കർശന മൂന്നറിയിപ്പ് നൽകി. ഗാർഹിക ആവശ്യത്തിനുള്ള പാ ചക വാതക സിലിൻഡറുകൾ വാണിജ്യ ആവശ്യ ത്തിന്നായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശന തുടർ നടപടികൾ സ്വീകരിക്കുന്നതായിരിക്കും എന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.വരും ദിവസങ്ങളിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുന്നതാണ്.സപ്ലൈ ഓഫീസർ പി പ്രമോദിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ റേഷനിങ് ഇൻസ്പെക്ടർമാരായ സഞ്ജു. എം, നോബി ജേക്കബ് എന്നിവർ പങ്കെടുത്തു .വരും ദിവസങ്ങളിൽ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ തുടരുന്നതാണ് എന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു...
ചികിത്സാ ചെലവ് നിഷേധിച്ചു: 5,35,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സ്റ്റാർ ഇന്‍ഷൂറന്‍സ് കമ്പനിയോട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍
Other

ചികിത്സാ ചെലവ് നിഷേധിച്ചു: 5,35,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സ്റ്റാർ ഇന്‍ഷൂറന്‍സ് കമ്പനിയോട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

കരള്‍ സംബന്ധമായ ചികിത്സ നടത്തിയയാള്‍ക്ക് ഇന്‍ഷൂറന്‍സ് തുക അനുവദിക്കാത്ത സംഭവത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനിയോട് 5,35,000 രൂപ നല്‍കാന്‍ ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. താനാളൂര്‍ സ്വദേശി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരന്റെ പേരില്‍ രണ്ട് ഇന്‍ഷൂറന്‍സ് പോളിസിയാണുണ്ടായിരുന്നത്. ആലുവ രാജഗിരി ആശുപത്രിയില്‍ കരള്‍ സംബന്ധമായ ചികിത്സ നടത്തിയതിന് 15,00,000 രൂപ ചെലവായെന്നും ആയത് അനുവദിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രോഗകാരണം അമിതമായ ആല്‍ക്കഹോള്‍ ഉപയോഗമാണെന്നും വ്യവസ്ഥപ്രകാരം ഇന്‍ഷൂറന്‍സിന് അര്‍ഹതയില്ലെന്നും കമ്പനി അറിയിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. 15 ലക്ഷത്തിലധികം രൂപ ചികിത്സക്ക് വേണ്ടി വന്നതിനാല്‍ ഇന്‍ഷൂറന്‍സ് തുക അനുവദിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. രേഖകള്...
കൊണ്ടോട്ടിയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം; മുകളിൽ കുടുങ്ങിയ താമസക്കാരെ സാഹസികമായി രക്ഷപെടുത്തി; ഒരാൾക്ക് ഗുരുതര പൊള്ളലേറ്റു
Other

കൊണ്ടോട്ടിയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം; മുകളിൽ കുടുങ്ങിയ താമസക്കാരെ സാഹസികമായി രക്ഷപെടുത്തി; ഒരാൾക്ക് ഗുരുതര പൊള്ളലേറ്റു

കൊണ്ടോട്ടിയിൽ അരീക്കോട് റോഡിൽ പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്ന് ഉയർന്ന ശക്തമായ തീയും കനത്ത പുകയും നിമിഷങ്ങൾക്കകം മുകളിലെ നിലകളിലേക്ക് പടരുകയായിരുന്നു. അപകട സമയത്ത് കെട്ടിടത്തിന് മുകളിലത്തെ നിലകളിൽ കുടുങ്ങിക്കിടന്ന ആളുകളെ അഗ്നിരക്ഷാസേന സമയബന്ധിതമായി സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ഒരാൾക്ക് പൊള്ളലേൽക്കുകയും രണ്ടുപേർ പുക ശ്വസിച്ച് അവശരാകുകയും ചെയ്തു. എടപ്പാൾ സ്വദേശിയായ റഷീദിനാണ് പൊള്ളലേറ്റത്. ഇയാളെ ആദ്യം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുക ശ്വസിച്ച് അവശരായ മറ്റ് രണ്ടുപേരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ. തീപിടിത്തം സംബന്ധ...
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: 99.07 ശതമാനം വിജയം
Education

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: 99.07 ശതമാനം വിജയം

എസ്എസ്എൽസി ഫലം പ്രഖ്യാപനിച്ചു. 99.07 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 99.05 ശതമാനമായിരുന്നു. 20,771 പെൺകുട്ടിളും 9743 ആൺൺകുട്ടികളുമുൾപ്പെടെ 30,514 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 4,10,456 വിദ്യാർഥികൾ തുടർ വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ലക്ഷദ്വീപ്പ് ഉൾപ്പെടെ 3059 സ്‌കൂളുകകളിൽ പരീക്ഷ നടത്തി. ആകെ 4,14290 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. സർക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് ഈ മാസം അവസാനം സേ പരീക്ഷ എഴുതാൻ അവസരം ഉണ്ടാകും. "97.67 ശതമാനമാണ് ലക്ഷദ്വീപിലെ വിജയശതമാനം. മലപ്പുറം പികെഎംഎം എച്ച്എസ്എസ് എടരിക്കോട് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് ( 2,030) ,2,026 വിദ്യാർത്ഥികൾ വിജയിച്ചു ഫലം അറിയാൻ www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോർട്ടലും 'Sabhalam KITE' എന്ന മൊബൈൽ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലം അറിയാം. ഗ...
വിനോദയാത്ര കഴിഞ്ഞു മടങ്ങുമ്പോൾ വണ്ടി ഡിവൈഡറിൽ ഇടിച്ച് മൂന്നിയൂർ സ്വദേശികൾക്ക് പരിക്ക്
Accident

വിനോദയാത്ര കഴിഞ്ഞു മടങ്ങുമ്പോൾ വണ്ടി ഡിവൈഡറിൽ ഇടിച്ച് മൂന്നിയൂർ സ്വദേശികൾക്ക് പരിക്ക്

പെരിന്തൽമണ്ണ : വിനോദ യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന മൂന്നിയൂർ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ വണ്ടി ഡിവൈഡറിൽ ഇടിച്ച് അപകടം. :അങ്ങാടിപ്പുറത്ത് ട്രാവലർ വണ്ടി ഡിവൈഡറിൽ ഇടിച്ച് അപകടം. മൂന്നിയൂർ സ്വദേശികൾക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. വെന്നിയൂരിൽ ഉള്ളതാണ് വാഹനം. മൂന്നിയൂർ സ്വദേശികളായ കുടുംബമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. 14 പേരോളം ഉള്ളതായി അറിയുന്നു. പരിക്കേറ്റവരെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല....
മഹിളാ പ്രധാനം 2026: ശ്രദ്ധേയമായി ഡോക്യുമെൻ്ററി മത്സരം
Local news

മഹിളാ പ്രധാനം 2026: ശ്രദ്ധേയമായി ഡോക്യുമെൻ്ററി മത്സരം

ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ മലപ്പുറം ജില്ലയിലെ ഏജൻ്റുമാരുടെ ജില്ലാതല സംഗമമായ ‘മഹിളാ പ്രധാനം 2026’-ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോർട് ഡോക്യുമെൻ്ററി മത്സരത്തിൽ മങ്കട ബ്ലോക്കിലെ എം.പി.കെ.ബി.വൈ ഏജൻ്റുമാർ സംയുക്തമായി നിർമ്മിച്ച ‘പ്രകാശിതം’ മികച്ച ഡോക്യുമെൻ്ററിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡോക്യുമെൻ്ററിയുടെ രചനയും സംവിധാനവും നിർവഹിച്ചത് മങ്കട ബ്ലോക്കിലെ ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കൂടിയായ വി.കെ.കെ. പ്രസാദ് ആണ്. കൂട്ടിലങ്ങാടി റെയിൻബോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലപ്പുറം സർവീസ് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത 10,000 രൂപയുടെ ക്യാഷ് അവാർഡ് ബാങ്ക് വൈസ് പ്രസിഡൻ്റ് ഉപ്പൂടൻ ഷൗക്കത്ത് വിതരണം ചെയ്തു. ഡോക്യുമെൻ്ററി മത്സരത്തിലെ സ്പെഷ്യൽ മെൻഷൻ അവാർഡ് തിരൂരങ്ങാടി ബ്ലോക്കിന് ലഭിച്ചു.ദേശീയ സമ്പാദ്യ പദ്ധതി മലപ്പുറം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ.എം, ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ ജിതിൻ.കെ.ജോൺ, മങ്കട ബ്ലോക്ക് ...
തിരൂരങ്ങാടി സ്വദേശി കുഴിയൻ തടത്തിൽ മൊയ്‌ദീൻ കുട്ടി ഹാജി അന്തരിച്ചു
Obituary

തിരൂരങ്ങാടി സ്വദേശി കുഴിയൻ തടത്തിൽ മൊയ്‌ദീൻ കുട്ടി ഹാജി അന്തരിച്ചു

തിരൂരങ്ങാടി സ്വദേശി കുഴിയൻ തടത്തിൽ മൊയ്‌ദീൻ കുട്ടി ഹാജി (97) അന്തരിച്ചു.വയനാട് മേപ്പാടിയിലെ ആദ്യ കാല കച്ചവടക്കാരനായിരുന്നു.ഭാര്യമാർ:- പരേതയായ ബിച്ചാമിനസൈനബമക്കൾ:-അഹമ്മദ് കോയഅബ്ദുൽ ഗഫൂർസക്കീർ ഹുസൈൻസുബൈദമറിയാമ്മുബിഫാത്തിമഹജറാബിജമാതക്കൾ:-സുഹ്‌റ - കോഴിച്ചനസഫിയ - തിരുരങ്ങാടിസഹീറ - തിരുർമൊയ്തീൻ - തിരുരങ്ങാടിബീരാൻ കുട്ടി - പാലത്തിങ്ങൾപരേതനായ കോമു കുട്ടി - കോഴിച്ചനഹംസക്കോയ - തിരുരങ്ങാടിസഹോദരങ്ങൾ:-കെ.ടി.ഹംസകദിജതിത്തിമ്മാ.കബറടക്കം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് തിരുരങ്ങാടി ടൗൺ പള്ളിയിൽ....
കരിപ്പൂർ ഹജ്ജ് ക്യാമ്പിന് തുടക്കം; കരിപ്പൂർ വഴി പുറപ്പെടുന്നത് 969 പേർ
Gulf

കരിപ്പൂർ ഹജ്ജ് ക്യാമ്പിന് തുടക്കം; കരിപ്പൂർ വഴി പുറപ്പെടുന്നത് 969 പേർ

ആദ്യ വിമാനം നാളെ പുലർച്ചെ 12.20 ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കോഴിക്കോട് എംബാർക്കേഷൻ പോയിൻ്റിലെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കരിപ്പൂർ ഹജ്ജ് ഹൗസിൽ നടന്ന പരിപാടിയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കരിപ്പൂരിൽ നിന്ന് 969 തീർഥാടകരാണ് ഇത്തവണ യാത്രയാകുന്നത്.686 സ്ത്രീകളും 283 പുരുഷന്മാരുമാണ് പുറപ്പെടുന്നത്. കർണാടകയിൽ നിന്നുള്ള നാലു തീർത്ഥാടകരും ഇതിൽ ഉൾപ്പെടുന്നു. കരിപ്പൂരിൽ നിന്ന് ആകാശ എയർലൈൻസിന്റെ 145 പേർക്ക് യാത്ര ചെയ്യാവുന്ന ഏഴ് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. മെയ് 14 മുതൽ 17 വരെയാണ് കരിപ്പൂരിൽ നിന്നുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആദ്യ വിമാനം നാളെ (വ്യാഴം) പുലർച്ചെ 12.20 നും രണ്ടാമത്തെ വിമാനം പുലർച്ചെ 2.25 നുമാണ് പുറപ്പെടുക. ഉദ്ഘാടന ചടങ്ങിൽ എം....
പൂക്കോട്ടൂരിൽ രണ്ട് കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിച്ചു
Accident

പൂക്കോട്ടൂരിൽ രണ്ട് കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം : പൂക്കോട്ടുരിൽ വെള്ളക്കെട്ടിൽ വീണ് നാലും ഏഴും വയസ്സുള്ള രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. മേൽമുറി പടിഞ്ഞാറെമുക്ക് സ്വദേശി ചേർത്തൊടി അഫ്സലിൻ്റെ മകൻ ആദിൽ മിറാഷ് (6), അഫ്സലിൻ്റെ ഭാര്യയുടെ സഹോദരിയുടെ മകൻ മുഹമ്മദ് ഫൗസാൻ (4) എന്നിവരാണ് മരിച്ചത്. പൂക്കോട്ടൂർ പിലാക്കലിന് സമീപമുള്ള വലിയ തോട്ടിലാണ് ദാരുണ സംഭവം നടന്നത്. കളിക്കുന്നതിനിടെയോ അപകടത്തിൽപ്പെട്ടതോ ആകാമെന്ന സംശയത്തിലാണ് വിവരം. രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബന്ധുക്കളായ രണ്ട് കുട്ടികളുടെ മരണത്തിൻ്റെ ഞെട്ടലിലാണ് നാട്ടുകാർ....
വാണിജ്യ സിലിണ്ടർ വില വർധനവ്: ചെമ്മാട്ട് വ്യാപാരികളുടെ അടുപ്പുകൂട്ടി പ്രതിഷേധം
Local news

വാണിജ്യ സിലിണ്ടർ വില വർധനവ്: ചെമ്മാട്ട് വ്യാപാരികളുടെ അടുപ്പുകൂട്ടി പ്രതിഷേധം

ചെമ്മാട് : വാണിജ്യ സിലിണ്ടറുകളുടെ വില അടിക്കടി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ചെമ്മാട് യൂണിറ്റ് അടുപ്പുകൂട്ടൽ സമരം സംഘടിപ്പിച്ചു. ചെമ്മാട് ടൗണിൽ റോഡരികിൽ അടുപ്പുകൂട്ടി പാചകം ചെയ്താണ് വ്യാപാരികൾ സമരം നടത്തിയത്. തുടർച്ചയായ പാചകവാതക വിലവർധനവ് ചെറുകിട കച്ചവടക്കാരെയും ഹോട്ടൽ മേഖലയെയും കുത്തനെ പ്രതിസന്ധിയിലാക്കുകയാണെന്നും കേന്ദ്ര സർക്കാർ ജനദ്രോഹ നടപടികളിൽ നിന്ന് അടിയന്തരമായി പിന്മാറണമെന്നും വിലവർധനവ് പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.പ്രതിഷേധ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് പ്രസിഡന്റ് നൗഷാദ് സിറ്റി പാർക്ക് ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് പ്രസിഡൻ്റ് അൻസാർ തുമ്പത്ത് അധ്യക്ഷത വഹിച്ചു. സിദ്ധീഖ് ആധാർ ഗോൾഡ് മുഖ്യഭാഷണം നടത്തി. യൂത്ത് വിങ് സെക്രട്ടറി സ്വാഗത പറഞ്ഞു.തിരൂരങ്ങാടി മുൻസിപ്പാലിറ്റി കൗൺസിലർ നൗഷാദ് എം എൻ...
അലവിക്കുട്ടി മുസ്ലിയാർ എന്ന ഹാജി ഉസ്താദ് അന്തരിച്ചു
Obituary

അലവിക്കുട്ടി മുസ്ലിയാർ എന്ന ഹാജി ഉസ്താദ് അന്തരിച്ചു

കൊടിഞ്ഞി : ഓമാനൂർ സ്വദേശിയും കൊടിഞ്ഞി കോറ്റത്തങ്ങാടിയിൽ താമസക്കാരനും ആയ എം പി അലവിക്കുട്ടി മുസ്ലിയാർ എന്ന ഹാജി ഉസ്താദ് അന്തരിച്ചു. കൊടിഞ്ഞി കോറ്റത്തങ്ങാടി ജുമുഅത്ത് പള്ളി മുൻ ഖത്തീബും ദാറുൽ ഇസ്ലാം മദ്രസ മുൻ അധ്യാപകനും ആയിരുന്നു. എസ് വൈ എസ് നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, എസ് എം എഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയും ആയിരുന്നു. കബറടക്കം ഒമാനൂരിൽ നടക്കും. ഭാര്യ, സൈനബ ടീച്ചർ (റിട്ട. അധ്യാപിക, കൊടിഞ്ഞി പനക്കത്താഴം AMLP സ്കൂൾ). മക്കൾ: അഫീഫ, അമീന....